താൾ:5E1405.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

൧൪ വെള്ളത്തിന്റെ കട്ടിയുടെ മീതെ ജനങ്ങൾ
ചൎക്കിചൎക്കിനടക്കുന്നതും അല്ലാതെ സ്കെറ്റീസു എന്ന
മരജൊടു ഇട്ടും കൊണ്ടു അതിന്മണ്ണം കളിക്കയും
ചെയ്യും

൧൫ മരജൊടു എന്നാൽ തൊൽ പാപ്പാസിന്റെ
അടിയിൽ ചെൎത്തിട്ടുള്ള ഒരു മരത്തുണ്ടാകുന്നു — ഇതി
ന്റെ അടിയിൽ ഘനംകുറഞ്ഞ ഇരുമ്പുതകട്ടിനെചെ
ൎത്തുപെരുവിരലിൻ മീതെവളച്ചു വിട്ടിരിക്കും അതിന്മ
ണ്ണംഒള്ള മരക്കട്ടകളിൽ തൊലു വാറുകളെ ഇട്ടുകാലി
ൽ ധരിച്ചുകൊള്ളും — അടിയിലിരിക്കുന്ന ഇരുമ്പു
ത്തകടു പാപ്പാസിനെക്കാൽ മെല്ല്യതാകയാൽ ആകട്ട
യ‌െ ധരിച്ചു കട്ടിവെള്ളത്തിന്റെ മീതെ കാലുഊന്നി
നിൽക്കുന്നതു ആതിയിൽ പ്രയാസമായിരിക്കും — എ
ന്നാൽ കുറയെ അഭ്യസിച്ചതിന്റെ ശെഷം കട്ടി
വെള്ളത്തിന്റെ മീതെ ജനങ്ങൾ ചൎക്കികൊണ്ടുഏറ്റ
വും ശ്രുതിയായിട്ടു നടന്നുപൊകയും ചെയ്യാം

൪൭ാം അദ്ധ്യായം

൧ ഇംഗ്ലാന്റിൽ നെല്ലുവിളവില്ലാ — തെങ്ങും വാഴ‌
യും മാവും അവിടെ ഇല്ലാ

൨ എങ്കിലും അവിടെ അനെക വിധത്തിൽ ബ
ഹു നല്ലപഴങ്ങളും അഴകുള്ള പുഷ്പങ്ങളും അധികം
കൊതമ്പും മറ്റും ധാന്യങ്ങളും ഒണ്ട

൩ ഇതു കൂടാതെയും അവിടെ എറ്റവും വലി
തായ നല്ല ആടു മാടു കുതിരകളും ഒണ്ട

൪ അവിടെ ഒള്ളആടുകൾ ൟ നാട്ടിലുള്ള ആടുക

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/110&oldid=179389" എന്ന താളിൽനിന്ന് ശേഖരിച്ചത്