താൾ:5E1405.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

അസാരം മദ്ധ്യെകടൽത്തുറയിൽ ഇരിക്കുന്നു

൬ ഇംഗ്ലാന്റു ഹിന്ദു ദെശത്തെപ്പൊലെ ഉഷ്ണം
ഒള്ളടമല്ല

൭ ഉഷ്ണകാലത്തു അവിടെ ഉഷ്ണമായിരിക്കുന്നതൊ
ണ്ട — എങ്കിലും ആ ദെശത്തിന്റെ തണുപ്പും ചെളി
പ്പും പൊകയില്ലാ മഴ അവിടെകൂടെക്കൂടെ പെയ്തുകൊ
ണ്ടിരിക്കും

൮ മഴകാലത്തിൽ കുളുൎച്ചആയിരിക്കുന്നതു കൂടാതെ
യും ഭൂമിഎല്ലാം ഒറഞ്ഞമഴ മൂടിയിരിക്കും കുളങ്ങളിലും
ആറുകളിലും ഒള്ളവെള്ളം കട്ടിയായിപൊകും മരങ്ങ
ളിൽ ഇലകളും ഇരിക്കയില്ലാ

൯ ഉറഞ്ഞമഴ എന്നാൽ കുളുൎച്ചആയ കാറ്റുകൊ
ണ്ടു ഒറഞ്ഞു പൊകുന്ന കട്ടി വെള്ളം ആകുന്നു അതു
കൽമഴയെ പൊലെ കട്ടികട്ടി ആയിരിക്കാതെ നല്ല
ചെൎച്ച ആയ ഘനം ഇല്ലാത്ത ചെറിയ തുണ്ടുകളാ
യിരിക്കും

൧൦ പഞ്ഞു അടിക്കും പൊൾആദിയിൽ ചെതറി
തുണ്ടു തുണ്ടായിട്ടുപറന്നു പിന്നീടു തറയിൽ വീഴുന്ന
തെ നീകാണാം

൧൧ ഒറഞ്ഞമഴയും ആയ്തുപൊലെ തന്നെഇരി
ക്കുന്നു അതുപെയ്തുകൂടുംപൊൾ ഭൂമിയിൽ വൃക്ഷങ്ങളും
വീടുകളും എല്ലാം പഞ്ഞുകൊണ്ടു മൂടിപ്പൊയതു പൊ
ലെകാണും

൧൨ കാറ്റുഅല്പം ഉഷ്ണം ആകുംപൊൾ ഒറഞ്ഞ
മഴ ഉരുകിവെള്ളം ആയിട്ടുമാറിപ്പൊകും

൧൩ ഇംഗ്ലാന്റിൽ ഒള്ള കുഞ്ഞുങ്ങൾ ഒറഞ്ഞ മഴ
യെഉരുട്ടി എടുത്തു തമ്മിൽ എറിഞ്ഞു കളിക്കുന്നതിനു
ഏറ്റവും സന്തൊഷപ്പെടും

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/109&oldid=179388" എന്ന താളിൽനിന്ന് ശേഖരിച്ചത്