താൾ:5E1405.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

ലും കൈത്തൊഴിലിലും ഏറ്റവും യുക്തി മാന്മാരന്നു
പ്രഭല്യത പ്പെട്ടു വല്യ പട്ടണങ്ങളുടയ ആളുകളാ
യിരുന്നപ്പൊൾ ഇംഗ്ലാന്റുദെശക്കാറരു ഏറ്റവും അ
റിവില്ലാത്ത ആളുകളും ൟ നാട്ടിൽ ഒള്ളകാട്ടു ജന
ങ്ങളെപൊലെ കാലംകഴിച്ചു വിഗ്രഹങ്ങളെ വന്ദി
ച്ചു വന്നവരുമായിരുന്നു

൨൫ മുമ്പിൽ അവരു ഇരുന്ന സ്ഥിതിക്കും ഇ
പ്പൊൾ ഇരിക്കുന്ന സ്ഥിതിക്കും ഒള്ളവല്യവിത്യാസ
മുഖ്യമായിട്ടു വെദത്തിന്റെ ഗുണങ്ങൾ കൊണ്ടു
ഒണ്ടായതാകുന്നു

൪൬ാം അദ്ധ്യായം

൧ ബ്രിറ്റിഷു രാജ്യത്തിന്റെ രാജധാനി ലണ്ടൻ
പട്ടണമാകുന്നു

൨ ലൊകത്തിൽ ഒള്ള എല്ലാപട്ടണങ്ങളിലും ലണ്ട
ൻ പട്ടണം വലുതാകുന്നു — അതുകടലിൽ നിന്നും എക
ദെശം ൭൦ മയിൽദൂരെ തെമിസ ആറ്റിന്റെ
ഇരുവശത്തും കെട്ടപ്പട്ടിരിക്കുന്നു

൩ ലൊകത്തു എല്ലാടത്തും വ്യാപാര മാൎഗ്ഗമായി
പൊകുന്ന കപ്പലുകൾ കൊണ്ടു ആയാറു സദാപ്പൊ
ഴും നിറഞ്ഞിരിക്കുന്നു

൪ സ്കാറ്റുലാന്റിൽ എഡിൻബൎക്കു പ്രധാനപട്ട
ണമാകുന്നു — അതുകലിന്റെ കിഴക്കെക്കരയിൽ കട
ലിൽനിന്നും ഏതാനം മയിൽദൂരത്തുള്ള ഉൾനാട്ടിൽ
ഇരിക്കുന്നു

൫ ഡൻബിലിൻ അയർലാൻരുനാട്ടിൽ പ്രധാനപട്ട
ണമാകുന്നു — അതു ആ നാട്ടിന്റെ കിഴക്കെവശത്തു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/108&oldid=179386" എന്ന താളിൽനിന്ന് ശേഖരിച്ചത്