താൾ:5E1405.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫ ചന്ദ്രനെപ്പൊലെ ഭൂമിയും വട്ടമായിട്ടു ഇരിക്കു
ന്നപ്രകാരം നാം പറഞ്ഞിട്ടുണ്ടല്ലൊ

൬ ചന്ദ്രനെ നീ നൊക്കുംപൊൾ ഒരു രൂപായെ
പ്പൊലെ പരന്നിരിക്കുന്നതായിട്ടു കാണുന്നു

൭ എന്നാലത പരന്നിരിക്കയല്ല വലിയ നാരങ്ങാ
പൊലെ ഉരുണ്ടിരിക്കുന്നു.

൮ വളരെ ദൂരത്തിൽ ആകയാലും ഒരുവശം മാ
ത്ത്രം നാംകാണുന്നതിനാലും ചന്ദ്രൻപരന്നു കാണുന്നു

നിനവു

ൟ വിപരം കുഞ്ഞുങ്ങൾക്കു തെളിവായിട്ടു പറ
ഞ്ഞു കൊടുക്കണം എകദെശം അൻപതടി ദൂരത്തിൽ
ഒരു ഉരുണ്ട പാത്രമൊ മറ്റു വല്ല വസ്തുവൊ വച്ചു
കാണിച്ചാൽ ചന്ദ്രനെപ്പൊലെ പരന്നു കാണുകയും
ചെയ്യും

൯ വലിയ നാരങ്ങായെപ്പൊലെ കടലാസിൽ ഉ
രുണ്ടയായിട്ടു തീൎപ്പാൻ വഹ്യാത്തതിനാൽ ഭൂമിപ്പട
ത്തെ പരപ്പായിട്ടു ഉണ്ടാക്കിയിരിക്കുന്നു

൧൦ ഇപ്പ്രകാരം ഭൂമിയെ കാണിപ്പാൻ തക്കവ
ണ്ണം ഭൂമിപ്പടത്തെ രണ്ടു ചക്രവട്ടമായിട്ടു ഉണ്ടാക്കി
യിരിക്കുന്നു

൧൧ ഒരുചക്രവട്ടം ഒന്നുപാതി ഭൂമിയെകാണി
ക്കുന്നു — അതിനെ കിഴക്കെ പാതിയെന്നപറയുന്നു

൧൨ മറ്റെ ചക്രവട്ടം പടിഞ്ഞാറെപാതിയെ കാ
ണിക്കുന്നു

൩ാം അദ്ധ്യായം

൧ തറ അത്ത്രയും അഞ്ചുവലിയ ഖണ്ഡങ്ങളായി
ട്ടു വിഭാഗിച്ചിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/9&oldid=179278" എന്ന താളിൽനിന്ന് ശേഖരിച്ചത്