താൾ:5E1405.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈവശം വടക്കും വലത്തെ കൈവശം തെക്കും മുതു
കിന്റെ പുറകു പടിഞ്ഞാറും ആകുന്നു

നിനവു

പഠിക്കുന്ന പൈതങ്ങളെ നിൎത്തിയും കൊണ്ട വട
ക്കു തെക്കു കിഴക്കു പടിഞ്ഞാറു കാണിക്കത്തക്കവെ
ണ്ണവും ചിലപ്പൊൾ കിഴക്കൊട്ടു മുഖമായിട്ടും ചില
പ്പൊൾ മുതുകു കിഴക്കൊട്ടായിട്ടും നിൎത്തിയും പുരയട
ത്തിന്റെയൊ ദിക്കിന്റെയൊ വടക്കെവശം എതെ
ന്ന കാണിച്ച തരുന്നതിനും ഒരു വീട്ടിനയൊ വൃക്ഷ
ത്തിനയൊ ചൂണ്ടിക്കാണിച്ച ആയ്ത പള്ളിക്കൂടത്തി
ന്റെ കിഴക്കൊ പടിഞ്ഞാറൊ എന്നും ഇപ്രകാരം
വാദ്ധ്യാൻ പൈതങ്ങളൊട ചൊതിച്ച ശീലിപ്പിക്ക
യും വെണം

൨ാം അദ്ധ്യായം

൧ ഭൂമിയുടെ രൂപത്തെയും ഓരൊ ദിക്കുകളും കട
ലും എവിടെ ആകുന്നൂ എന്നും അറിയുന്നതിന വെ
ണ്ടി ഉണ്ടാക്കിയിട്ടുള്ള പടം ഭൂമിപടം എന്ന പറയുന്നു

൨ ആ പടത്തിൽ ചില പക്കം ചായമിട്ട അതി
ന്റെ മീതെ പെരുകൾ എഴുതിയിട്ടുണ്ട ഇത തറയെ
കാണിക്കുന്നതാകുന്നു

൩ പടത്തിൽ എതാനും പക്കം ചായമില്ലാ ആയ്ത
കടലിനെ കാണിക്കുന്നതാകുന്നു

൪ പടത്തിന്റെ മുകൾ വടക്കെ വശമാകുന്നു

നിനവു

പടത്തിൽ കിഴക്കു — തെക്കു — വശംമുതലായ്ത — എ
തെന്നും ആശാൻ പൈതങ്ങളെകൊണ്ട കാണിപ്പി
ക്കണം

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/8&oldid=179277" എന്ന താളിൽനിന്ന് ശേഖരിച്ചത്