താൾ:5E1405.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂമിശാസ്ത്രം

ജെന്നപട്ടണത്തുചെൎന്ന പ്രദെശങ്ങളിൽ
ഇംഗ്ലീഷുപള്ളിക്കൂടത്തിനും നാട്ടുപള്ളിക്കൂടത്തിനും
വെണ്ടിയുള്ള
ഒന്നാമത്തെ ഭൂമിശാസ്ത്രം

ഒന്നാം അദ്ധ്യായം

൧ നാം പാൎക്കുന്ന ഭൂമിയെകുറിച്ചു വിപരീക്കുന്ന
ത ഭൂമിശാസ്ത്രം ​എന്നപറയുന്നു

൨ ഭൂമിയെ ഭൂലൊകമെന്നും പറയുന്നു

൩ ചന്ദ്രനെപ്പൊലെ ഭൂമി ഉരുണ്ടിരിക്കുന്നു

൪ നക്ഷത്ത്ര മണ്ഡലത്തിൽ നാം കാണുന്ന ച
ന്ദ്രനെപ്പൊലെ ഭൂമിയും ആകാശത്തിൽ നികന്നു
നിൾക്കുന്നു

൫ അതു താഴെ വീണുപൊകാതെ യിരിപ്പാൻ
തക്കവണ്ണം അടിയിൽയാതൊരു ആധാരവുമില്ല
ൟശ്വരൻ തന്റെ ശക്തികൊണ്ട അതിനെ ആകാ
ശത്തിൽ പൊങ്ങിവച്ചിരിക്കുന്നു

൬ ഭൂമി തറയും വെള്ളവുമായിട്ടിരിക്കുന്നു

൭ മൂന്നിൽ ഒരുപങ്കു തറയും ശെഷം വെള്ളവും
ആ വെള്ളം തന്നെ സമുദ്രവും ആകുന്നു

൮ സൂൎയ‌്യൻ ഉദിക്കുന്ന സ്ഥലം കിഴക്കെന്ന വി
ളിക്കപ്പെടുന്നു

൯ സൂൎയ‌്യൻ ഉദിക്കുന്ന സമയത്ത നിന്റെ മുഖം
അതിന്റെ നെൎക്കായിട്ട നിന്നാൽ നിന്റെ എടത്തെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/7&oldid=179276" എന്ന താളിൽനിന്ന് ശേഖരിച്ചത്