താൾ:5E1405.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ ഇതിൽ ഒരുവലിയ ഖണ്ഡം യൂറൊപ്പെന്നും
ഒന്ന എഷ്യായെന്നും ഒന്ന ആപ്പ്രിക്കായെന്നും പെ
ർവിളിക്കപ്പെടുന്നു

൩ യൂറൊപ്പും എഷ്യാവും ആപ്പ്രിക്കാവും ഭൂമിയിൽ
കിഴക്കെ പാതിയിൽ ഇരിക്കുന്നു

൪ ൟ മൂന്നു ഖണ്ഡങ്ങളും ഒന്നൊടൊന്നു ചെ
ൎന്നിരിക്കുന്നു — യൂറൊപ്പു എഷ്യാവിനൊടും എഷ്യാ
ആപ്പ്രിക്കാവിനൊടും ചെൎന്നിരിക്കയാൽ കരവഴി ഒ
ന്നിൽ നിന്നും ഒന്നിൽ പൊകയുംചെയ്യാം

൫ കിഴക്കെപാതിയിൽ ആസ്ത്രെലിയായെന്ന വെ
റെയൊരു ഖണ്ഡം ഇരിക്കുന്നു

൬ അത മറ്റെ ഖണ്ഡങ്ങളൊടു ചെൎന്നിരിക്കാതെ
കുറയെ ദൂരത്തിൽ ആകയാൽ കപ്പലിൽകെറി സമു
ദ്രം വഴിയത്ത്രെ അവിടെപൊകാം

൭ അമ്മെരിക്കാ എന്നും വെറെഒരു ഖണ്ഡം ഇരി
ക്കുന്നു

൮ അമ്മെരിക്കാ പടിഞ്ഞാറെ പാതി ഉണ്ടയിൽ
ഇരിക്കുന്നു

൯ ൟ ഖണ്ഡങ്ങൾ ഒരൊന്നിലും പല പെരുകൊ
ണ്ടു ദിക്കുകൾ ഇരിക്കുന്നു

൪ാം അദ്ധ്യായം

൧ ഭൂമിയുടെ നാലുവശത്തും സമുദ്രം ചുറ്റി യിരി
ക്കുന്നു — അതുകൊണ്ട കപ്പൽവഴി ഒരുകരയിൽ നി
ന്നും മറ്റു എതു കരയ്ക്കും പൊകാം

൨ സമുദ്രത്തിന്ന അടുത്തിരിക്കുന്ന ദിക്കിന്റെ കര
കടൽക്കരയെന്നപറയും

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/10&oldid=179279" എന്ന താളിൽനിന്ന് ശേഖരിച്ചത്