താൾ:5E1405.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩ കടലുകൾ എല്ലാം സമുദ്രമെന്നപറയും

൪ ഒരു സമുദ്രത്തിൽനിന്നും മറ്റൊരു സമുദ്രം ത
രിച്ചറിയുന്നതിന ഓരൊപങ്ക സമുദ്രത്തിന്ന വെവ്വെ
റെ പെർ കൊടുത്തിരിക്കുന്നു

൫ എറ്റവും വിസ്താരമായീട്ടുള്ള പങ്കിനെ സമു
ദ്രമെന്നുംവിളിക്കപ്പെടുന്നു — ഇതിന്മണ്ണം ഹിന്തു ദെശ
ത്തിനു സമീപിച്ചിരിക്കുന്നപങ്കു ഹിന്തു സമുദ്രമെ
ന്നവിളിക്കുന്നു

൬ ചെറിയപങ്കുകളെ കടൽഎന്ന വിളിക്കുന്നു — ഇ
പ്പ്രകാരം തന്നെ ഹിന്തു സമുദ്രത്തിൽ ഒരുപങ്കു അറ
പ്യാദെശത്തിനു സമീപമായിരക്കയാൽ ആയ്തിനെ
അറവിക്കടൽ എന്നപറയുന്നു

൭ ഒരുവശത്തു യൂറൊപ്പു — ആപ്പ്രിക്കാ — എന്ന
രണ്ടു ഖണ്ഡങ്ങളും മറുവശത്തു അമ്മറിക്കാ ഖണ്ഡ
ത്തിനും മദ്ധ്യെഒള്ള കടലിനെ അറ്റിലാന്റിക്കു സ
മുദ്രമെന്നും വിളിക്കുന്നു

൮ എഷ്യാവിനും അമ്മെറിക്കാവിനും മദ്ധ്യെഒള്ള
കടൽ പസ്സിവിക്കു — സമുദ്രം എന്നുപറയുന്നു

൯ ഹിന്തുദെശത്തിന്റെ തെക്കെവശത്തിൽ ഇരി
ക്കുന്ന സമുദ്രത്തിനെ ഹിന്തു സമുദ്രം എന്നുപറയുന്നു

൧൦ യൂറൊപ്പു ഖണ്ഡത്തിനു വടക്കെഒള്ള സമുദ്ര
ത്തിന്റെ വടക്കെപ്പങ്കു വടക്കെകടൽ എന്ന പറയുന്നു

൧൧ ഭൂമിയുടെ തെക്കെവശം മുഴുവനും ചുറ്റി യിരി
ക്കുന്ന സമുദ്രത്തിന്റെ തെക്കെപ്പങ്കു തെക്കെകടൽ
എന്നപറയുന്നു

൧൨ കടലിൽ ഒള്ള വെള്ളം എല്ലാടത്തും ഉപ്പുഒള്ള
തായിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/11&oldid=179280" എന്ന താളിൽനിന്ന് ശേഖരിച്ചത്