താൾ:5E1405.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩ നല്ലവെള്ളത്തിനെക്കാൽ ഉപ്പു വെള്ളത്തിൽ
ഭാരിയായിട്ടുള്ളകപ്പൽ നികന്നുപൊകുന്നതിനുഅധി
കം എളുപ്പമായിരിക്കുന്നതു കൂടാതെയും സൂൎയ്യന്റെ
കാന്തികൊണ്ട നല്ല വെള്ളത്തിനെപ്പൊലെ ഉപ്പുവെ
ള്ളം എറ്റവും വെഗത്തിൽ പറ്റിപ്പൊകാത്തതും ആ
കയാൽ ൟ സംഗതിയിൽ ഒണ്ടായിരിക്കുന്ന ൟശ്വ
രജ്ഞാനവും കാരുണ്യവും നമുക്കു പ്രബലപ്പെടുന്നു

൫ാം അദ്ധ്യായം

൧ കിഴക്കു പാതി ഉണ്ടയിൽ എഷ്യാഖണ്ഡം ഇരി
ക്കുന്നു അത യൂറൊപ്പു — ആപ്പ്രിക്കാവു — അസ്ത്രെലി
യാ — എന്നും ഖണ്ഡങ്ങളെക്കാൽ അധികംവിസ്താ
രമായിരിക്കുന്നു

൨ യൂറൊപ്പും ആപ്പ്രിക്കാവും ചെൎന്നാൽ എഷ്യാവി
നു സമനായിരിക്കും

൩ അമ്മെറിക്കാ ഖണ്ഡം എകദെശം എഷ്യാവിനു
സമമായിരിക്കും

൪ വിസ്താരമായിട്ടുള്ള ൟ ഖണ്ഡങ്ങൾ കൂടാതെ
ദ്വീപുകളെന്നും അനെകം ചെറിയ സ്ഥലങ്ങൾ ഇരി
ക്കുന്നു

൫ കടൽ ചുറ്റിയിരിക്കുന്നസ്ഥലം ദ്വീവ എന്നപ
റയുന്നു

൬ ലെങ്ക — ഒരു ദ്വീവാകുന്നൂ — ഭൂമിപ്പടത്തെനൊ
ക്കി ഇനിയും ചില ദ്വീവുകളെകാണിച്ചു കൊടു

നിനവു

ഭൂമിപ്പടത്തിൽ ഒള്ള പലദിക്കുകളെയും ആജാൻ
കുഞ്ഞുങ്ങൾക്കു കാണിച്ചുകൊടുത്ത — പിന്നീടു അവ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/12&oldid=179281" എന്ന താളിൽനിന്ന് ശേഖരിച്ചത്