താൾ:5E1405.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

൨ അതുതെക്കെഹിന്ത്യാവിലുള്ളഎല്ലാപട്ടണത്തെ
ക്കാലും വലുതായിരിക്കുന്നു — അതിൽ യൂറൊപ്പ്യന്മാ
രും അവരിടെ സന്തതികളും തമിഴന്മാരും തെലുങ്കു
ആളുകളും മഹമ്മതു മാൎക്കക്കാറരു മുതലായ അനെകം
പെരും കുടിപാൎക്കുന്നു

൩ ഓരൊ ഇടത്തിൽ വസിക്കുന്ന ജനങ്ങളെ
കുടികളെന്നു പറയുന്നു

൪ ജെന്നപട്ടണം കടൽതുറയിടമായിരിക്കുന്നു
അതായ്ത കപ്പൽവരത്തുപൊക്കായിരിക്കുന്ന പട്ടണം

൫ ജെന്നപട്ടണത്തിൽ അടെയാറെന്നും കൂവം
എന്നും രണ്ടു ചെറിയ ആറുകളൊണ്ട

൬ അതിൽ വെള്ളം കുറച്ച ആകയാൽ ചെറിയ
പടവുകളല്ലാതെ വലിയ പടവെംകിലും കപ്പലെംകി
ലും പൊവാൻവൈകാ

൭ ജെന്നപട്ടണത്തിനു മെക്കു മൂന്നു ദിവസത്തെ
വഴിദൂരത്തിനപ്പുറം ഒള്ള ഒരു ആറ്റിൽനിന്നും കൂവം
എന്ന ആറു ഒഴികി വരുന്നു

൮ ശൈതാപെ‍ട്ട ആറന്നു പറയുന്ന അടൈ
യാറു ജെന്നപട്ടണത്തിനു തെക്കുമെക്ക ഒന്നര ദിവ
സം വഴിദൂരത്തിരിക്കുന്ന ഒരു എരിയിൽ നിന്നും
ഒഴുകിഓടുന്നു

൯ ജെന്നപട്ടണത്തിൽനിന്നും കപ്പൽ എറിവട
ക്കു കിഴക്കായി ചെന്നാൽ ബംകാളത്തു ചെന്നു ചെ
രുകയും ചെയ്യാം

൧൦ വടക്കിനും കിഴക്കിനും മദ്ധ്യം വടക്കുകിഴ
ക്കന്നു പറയുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/26&oldid=179295" എന്ന താളിൽനിന്ന് ശേഖരിച്ചത്