താൾ:5E1405.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

൧൧ കരവഴിക്കും ബംകാളത്തിനു പൊകാം എ
ന്നാൽ കാളവണ്ടിയിൽ അവിടെ ചെന്നു ചെരുന്ന
തിനു മൂന്നുമാസം ചെരിയായിട്ടവെണ്ടിയിരിക്കുന്നു

൧൨ കപ്പൽവഴി ചെന്ന കാറ്റുതക്കമായിരുന്നാ
ൽ ഒരാഴ്ചവട്ടത്തിനകം അവിടെചെന്നുചെരാം കപ്പ
ലിൽ അനെകം വണ്ടീഭാരം ചരക്കുകൾ കൂടാതെ അ
നെകം ജനങ്ങളെയും കൂടെ ഒന്നിച്ചു കെറ്റികൊണ്ടു
പൊവാൻ തക്കതായിട്ടിരിക്കുന്നു

൧൩ ഇതിന്മണ്ണം ഒരുദെശത്തിൽ നിന്നും മ
റ്റൊരുദെശത്തിനു എളുപ്പത്തിൽ പൊകുന്നതീനു ൟ
ശ്വരൻ സമുദ്രത്തിനെ സൃഷ്ടിച്ചിരിക്കുന്നതിനാൽ
ൟശ്വരന്റെ ഞാനവും ദയവുംവെളിയാകുന്നു

൧൪ നെരെകിഴക്കെ കടൽവഴി പൊയാൽ രെംകൂ
ൻ മൊൽമെൻ എന്നഇടങ്ങളിൽ ചെന്നു ചെരാം

൧൫ തെക്കുകിഴക്കിനു നെരായിട്ടകടൽവഴിപൊ
യാൽ പിനാംകു സിംകപ്പൂൎക്കുചെന്നുചെരാം

൧൬ തെക്കിനുംകിഴക്കിനും മദ്ധ്യെതെക്കു കിഴക്കെ
ന്നു പറയുന്നു

൧൧ാം അദ്ധ്യായം

ജെന്നപട്ടണത്തിൽ നിന്നും തഞ്ചാവൂരുക്കു
പൊകുന്നതിനെ കുറിച്ചു

൧ നീ ജെന്നപണട്ടത്തിൽ നിന്നും കരവഴീതെ
ക്കെയാത്ത്ര പൊയ്യാൽ ആദിയിൽ ചെംകൽപ്പെട്ട
യിൽ ചെന്നുചെരും

൨ ചെംകൽ പെട്ട ജെന്നപട്ടത്തിൽ നിന്നും
രണ്ടുദിവസത്തെ വഴിദൂരത്തിലിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/27&oldid=179296" എന്ന താളിൽനിന്ന് ശേഖരിച്ചത്