താൾ:5E1405.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

൩ അതസമുദ്രക്കരയിലല്ലാ അവിടെനിന്നും എക
ദെശം രണ്ടുദിവസം വഴിദൂരംഉൾനാട്ടിലിരിക്കുന്നു

൪ സമുദ്രക്കരയില്ലാത്ത ഭൂമിയെ ഉൾ നാടന്നു പ
റയുന്നു

൫ ചെംകൽപെട്ടയിൽ നിന്നും രണ്ടുനാഴിക ദൂര
ത്തിനുഅപ്പുറംപാലാറുംകടന്നുപൊകണം

൬ ചെംകൽ പെട്ടയിൽ നിന്നും ൧൭ ദിവസ
ത്തെ ദൂരത്തിൽ നന്തി ദുരൊഗം എന്ന രാജ്യത്തിനു
സമീപിച്ച കിഴക്കെ കണവായ്ക്കൾക്ക അപ്പുറത്തിൽ
മൈസൂര രാജ്യത്തുനിന്നും പാലാറു ഒഴുകി ഓടുന്നു

൭ ൟ ആറു ജെന്നപട്ടണത്തിനു തെകുകിഴക്കെ
എകദെശം ഒരുദിവസത്തെ വഴിദൂരത്തിൽ കടൽക്ക
രയിൽ ഒള്ള ചതുരംക പട്ടണത്തിനു സമീപം കട
ലിൽചെന്നു വീഴുന്നു മഴസമയങ്ങളൊഴിയെ മറ്റെ
ല്ലാസമയത്തും അതിൽ വെള്ളം കുറവായിരിക്കും

൮ ചെംകൽപെട്ടക്കുനെരെ ഇരീക്കുന്നകടൽ കര
യിൽ പാഴായിട്ട കിടക്കുന്ന അനെകം വിഗ്രഹകൊവി
ൽകളും ചെതുക്കി ശിത്ത്രംകൊത്തിയതായിട്ടുഅനെകം
കല്ലുകളുംഒണ്ട — എറിയസംവത്സരത്തിനു മുമ്പിൽ
അവിടെ ഒരു പട്ടണം ഒണ്ടായിരുന്നൂ ഏന്നും കടൽ
കൊണ്ട ആയ്ത നികന്നു പൊയന്നും ജനങ്ങൾ പറ
യുന്നൊണ്ട — അത എഴുകൊവിൽ സ്ഥലമെന്നും മാ
വെലിവുരമെന്നും പെരുപറയുന്നു

൯ അവിടെ കടൽകരയിൽ ഉപ്പു അധികം വിള
യും

൧൦ ചെംകൽപെട്ടയിൽ നിന്നുംപുതുശ്ശെരി നാലു
ദിവസത്തെ വഴിദൂരം ആകുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/28&oldid=179297" എന്ന താളിൽനിന്ന് ശേഖരിച്ചത്