താൾ:5E1405.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

൧൧ പുതുശ്ശെരി കടൽതുറൈപട്ടണവും പ്രാഞ്ചി
ക്കാറരുടെ ദെശവും ആകുന്നു

൧൨ പ്രാഞ്ചിക്കാറരു യൂറൊപ്പു ഖണ്ഡത്തിൽപ്രാ
ഞ്ചി ദെശത്തിലിരുന്നു വന്നവരാകുന്നു

൧൩ പുതുശ്ശെരിയിൽ നിന്നും ഒരുദിവസത്തെ
വഴിദൂരത്തിൽ കൂടലൂരു എന്ന വെറെഒരുകടൽതുറൈ
പട്ടണം ഒണ്ട

൧൪ കൂടലൂരിൽ നീപ്യാനാർ എന്ന നദിയെക്കട
കണം

൧൫ ൟ ആറ മൈസൂരു നാട്ടിൽ നിന്നും പുറ
പ്പടുന്നു — മൈസൂരിലെംകിലും ൟ ആറ്റിന്റെ കര
യിലുള്ള ദിക്കുകളിലും മഴപെയ്യാതെ ഒള്ള സമയങ്ങ
ളിൽ അതിൽ വെള്ളം കുറവായിരിക്കും

൧൬ കൂടലൂരിൽനിന്നുംരണ്ടുദിവസത്തെ വഴിദൂര
ത്തിൽ പൊൎട്ടൊനൊവൊ എന്നു ഒരുകടൽ തുറ്റെപട്ട
ണംഒണ്ട — അവിടെ ഇരുംപും പഞ്ഞിയും ചെയ്യു
ന്ന ഒരുപണിപ്പുരഒണ്ട

൧൭ ൟ ദിക്കുകളിൽ നെല്ലും നീലക്കട്ടി ചെയ്യെ
ണ്ടുന്നതിനുള്ള അമരിച്ചെടിയും അധികംഒണ്ട — കട
ൽക്കരയിൽ ഉപ്പുവിളവൊണ്ട

൧൮ കൂടലൂരിലുംപൊൎട്ടൊനൊവിലും അതിൽചെ
ൎന്ന കടൽക്കര ഓരങ്ങളിലും ലെബ്ബയെന്ന ജാദിക്കാറരു
പാൎക്കുന്നു — അവരു അത്ത്രപെരും മഹമ്മത മാൎക്കക്കാറ
രായിരിക്കുന്നു—അനെക കാലത്തിനു മുമ്പിൽ ഇവിടെ
വന്നു ൟ നാട്ടിലൊള്ള ശ്രീകളെ കല്ല്യാണം കഴിച്ചു
അറബി ദെശക്കാറരുടെ സന്തതികളായിരിക്കുന്നു—അ
വരും മിക്കതും വലിയ ജാപാരികളായിരിക്കുന്നു — മഹ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/29&oldid=179298" എന്ന താളിൽനിന്ന് ശേഖരിച്ചത്