താൾ:5E1405.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

മ്മത മാൎക്കക്കാറരെപ്പൊലെ അവരു ഹിന്തുസ്ഥാനി
അല്ലാ — തമിഴമാത്രം സംസാരിക്കുന്നു

൧൯ നീ കടൽക്കരെവിട്ട കൂടലൂരിനപ്പുറം തെക്കെ
ഉൾനാട്ടു വഴിയായി പടിഞ്ഞാറെവശം യാത്ത്ര പൊ
യാൽ എകദെശം ആറര ദിവസം കഴിഞ്ഞിട്ട തഞ്ചാ
വൂരിൽ ചെന്നുചെരാം

൨൦ തഞ്ചാവൂർ നാട്ടിൽചെന്നു ചെരുന്നതിനു മുൻ
പിൽ കൊള്ളിടം എന്ന ആറ്റിനെ നീ കടക്കണം

൨൧ കൊള്ളിടം ത്രിശ്ശിനാപ്പള്ളിക്കുമെക്കുവശത്തെ
കാബെരി എന്ന ആറ്റിൽ നിന്നും ഒഴുകിവരുന്നു

൨൨ കാബെരി ആറു പടിഞ്ഞാറെ കണവായ്ക്കു
സമീപിച്ചുള്ള കൊടുക നാട്ടിൽ നിന്നും പുറപ്പടുന്നു

൨൩ ത്രിശ്ശിനാപ്പള്ളിക്കു സമീപിച്ചകാവെരിരണ്ടു
ആറുകളായിട്ട പിരിയുന്നു

൨൪ ഇതിൽ ഒരാറ്റിന കൊള്ളിടം എന്ന പെ
രു — ഇതവടക്കെവശത്ത കൂടിപിരിഞ്ഞുപൊകുന്നു

൨൫ തെക്കെവശത്തൊള്ള ആറ്റിനകാവെരി എ
ന്നു പെരു

൨൬ ൟ ആറ്റിൽ വെള്ളം എറ്റവും അധികമാ
യിരിക്കുന്നതിനാൽ ആ നാട്ടിനു അത അധികം പ്ര
യൊജനമായിരിക്കുന്നു

൨൭ വെള്ളം നില്ക്കത്തക്കവണ്ണം ആറ്റിനു കുറു
ക്കെ ഒരു അണ കെട്ടിയിരിക്കുന്നു — അതിനെ കാവെ
രി അണയെന്നുവിളിക്കുന്നു — അതിൽനിന്നും അധി
കംചെറീയ ആറുകൾ പീരീഞ്ഞുപൊകുന്നതു കൂടാതെ
യും ആ ദെശം മുഴുവനും വെള്ളം പായത്തക്കവണ്ണം
അനെകം തൊടുകളും വെട്ടിച്ചിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/30&oldid=179299" എന്ന താളിൽനിന്ന് ശേഖരിച്ചത്