താൾ:5E1405.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

൨൮ ഇതിന്മണ്ണം തഞ്ചാവൂർ ദെശം എറ്റവും
ചെഴിപ്പായി നല്ല നെൽ അധികം വിളയുന്നു — ൟ
നെൽ ജെന്നപട്ടണംമുതലായ ഇടങ്ങൾക്ക അധി
കമായിട്ടകൊണ്ടുപൊകുന്നു

൨൯ പയിർ വകയായിട്ടഎതും അധികം ഒണ്ടാ
കുന്നത ചെഴിപ്പന്നു പറയുന്നു

൩൦ തെക്കെ ഹിന്ത്യാവിലുള്ള എല്ലാ ദെശങ്ങളി
ലും തഞ്ചാവൂര എറ്റവും ചെഴിപ്പായിരിക്കുന്നു

൩൧ തഞ്ചനകരം വലിയപട്ടണമായിരിക്കുന്നു
അവിടെ ഒരുരാജാവ പാൎക്കുന്നു

൩൨ തഞ്ചാവൂർ ദെശം മുമ്പെദിക്കാന്റെ മെക്കു
വശത്ത നിന്നുംവന്ന മ്രാട്ടിയ ജനങ്ങളുടെ അധി
കാരത്തിനു കീഴായിരുന്നു

൩൩ ൟ നാട്ടിലുള്ള ആറുകൾക്ക അനെകം ന
ല്ല പാലങ്ങളും കെട്ടിയിരിക്കുന്നു

൧൨ാം അദ്ധ്യായം

ആജാൻ അറിയെണ്ടുന്നക്രമങ്ങൾ

പറഞ്ഞുകൊടുക്കുന്ന കാൎയ്യങ്ങൾ കുഞ്ഞുങ്ങൾകു ന
ല്ലതിന്മണ്ണം അറിയുന്നതിനു വെണ്ടി — കീഴപ്പറയുന്ന
വിധത്തിൽ അവൎക്കുപഠിപ്പിച്ചു കൊടുക്കയുംവെണം

ആദിയിൽ നെമിക്കപ്പെട്ട അദ്ധ്യായത്തിനെ ആ
ജാൻ വായിച്ച അതിൽ പറഞ്ഞിരിക്കുന്ന അത തു
സ്ഥലങ്ങളെ ഭൂമിപ്പടത്തിൽ അവൎക്കു കാണിച്ചു കൊ
ടുക്കണം

വടക്കു തെക്കു മെക്ക കിഴക്ക എത ദിശയിലന്നും

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/31&oldid=179300" എന്ന താളിൽനിന്ന് ശേഖരിച്ചത്