താൾ:5E1405.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

എതിനു നെരെഎന്നും കടൽ എതുവശത്തന്നുംകണ
വായി മുതലായതു എതു വശത്തിരിക്കുന്നു എന്നും
അവൎക്കു കാണിച്ചു കൊടുക്കണം

അതിൽപിന്നെ കുഞ്ഞുങ്ങൾ തന്നെ ആ സ്ഥല
ങ്ങൾ കാണിച്ചു തരുന്നതിനും കടശിയിൽ പറഞ്ഞ
കാൎയ്യംമുതൽആദിയിൽ പറഞ്ഞ കാൎയ്യംവരെ തലകീ
ഴായിട്ട പറയിക്കയും വെണം

കുഞ്ഞുങ്ങൾ ഇതുകളെ എല്ലാം ഭൂമിപ്പടത്തെ നൊ
ക്കി എഴുപ്പത്തിൽ ചെയ്യുന്നതിനു ത്രാണി ഒണ്ടായ്തി
ന്റെ‌ശെഷം പടത്തെ നൊക്കാതെ ആയ്തിനെ പറ
യിക്കയും വേണം

ശുണ്ണാംപുക്കട്ടികൊണ്ട കറുത്തപലകയിലൊ കൽ
പ്പലകയിലൊ അല്ലംകിൽ തറയിലൊ അതതു സ്ഥ
ലങ്ങൾക്കു പൊകുന്നവഴികളെ വരച്ചുകാണിച്ച കൊ
ടുക്കയും വെണം

അത എങ്ങനെ എന്നാൽ ആദിയിൽ ജെന്ന
പട്ടണം എവിടെ യിരിക്കുന്നു എന്നും വരച്ചു കാ
ണിച്ച പിന്നെ ഒരുദിവസത്തെവഴിക്ക ഒരു അംഗുല
മായിട്ടു രണ്ട അംഗുലം വച്ചുംകൊണ്ട ജെന്നപട്ടണ
ത്തിനു തെക്കെ വശമായിട്ട തെക്കിനും തെക്കു മെക്കി
നും നടുവിൽകൂടെ ചെവ്വായിട്ട ഒരുവര വരച്ച ചെം
കൽപെട്ട എന്ന ദിക്കിനെ കാണിച്ച അതിന്മണ്ണം
തന്നെ തഞ്ചാവൂർവരെ പൊകുന്ന വഴിയെ കാണി
ച്ചുകൊടുക്കയുംവെണം

അതിന്റെശെഷം കുഞ്ഞുങ്ങൾ ആ അദ്ധ്യായ
ത്തിനെ പഠിച്ചത അത്ത്രയും കാണാതെ ചൊല്ലിക്ക
യുംവെണം

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/32&oldid=179301" എന്ന താളിൽനിന്ന് ശേഖരിച്ചത്