താൾ:5E1405.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

൧൧ ഗൊവ കിഴക്കെ കടൽക്കരയിൽ ഇരിക്കുന്ന
ഓംകൊൽക്ക എകദെശം നെരെയിരിക്കുന്നു

൧൨ മലബാർ കന്നരാ എന്നദെശങ്ങൾ തിരു
വിതാംകൊട്ടു സമസ്ഥാനത്തെപ്പൊലെ മലകളും മര
ക്കാടും നിറഞ്ഞു അവിടത്തെപ്പൊലെനല്ലമുളകു തെക്കു
മ രം ചന്ദനമരം മുതലായ്തു ഒണ്ടാകുന്ന സ്ഥലമായി
രിക്കുന്നു

൧൩ ബ്രാഹ്മണരു നായന്മാരു തീയന്മാരു മുത
ലായ ആളുകളും മാപ്പിള ജാതിയും മലബാർ കന്ന
രാ ൟ നാടുകളിൽ പ്രധാനമായിട്ടു കുടിയിരിക്കുന്നു

൧൪ മാപ്പിളജാതികൾ മഹമ്മതുമാൎഗ്ഗക്കാറരായി
രിക്കുന്നു — അവരു അനെകം വരുഷത്തിനു മുമ്പിൽ
ഹിന്ദുദെശത്തിലുള്ള ൟ നാടുകളിൽ‌വന്നുകുടിപാൎത്തു
ഇവിടെഒള്ള സ്ത്രീകളെ കല്യാണംകഴിച്ച മഹമ്മതുമാ
ൎഗ്ഗക്കാറരിടെ സന്തതികളാകുന്നു

൧൫ മാപ്പിളകൾമുഖ്യമായ വ്യാപാരികളും തൊഴി
ലാളികളും ചിലരു കൃഷിക്കാറരും ആയിരിക്കുന്നു

൧൬ അവരു അദ്ധ്വാനപ്പെടുന്ന ജെനങ്ങളാാകു
ന്നു — എന്നാൽ യാതൊരു കാരണം‌കൂടാതെ ചിലസ
മയങ്ങളിൽബ്രാഹ്മണരെയും നായന്മാരെയും കൊന്നു
കളയുന്നു — ഇതിന്മണ്ണംചെയ്യുന്നതിനാൽ തങ്ങൾ
ക്കു സ്വൎഗ്ഗംകിട്ടുമെന്നു വിചാരിക്കുന്നു — അയ്യൊ കുല
ചെയ്യുന്നതു മഹാപാവമെന്നു ൟബുദ്ധിഹീനമുള്ള
ജനങ്ങൾക്കു തൊന്നുന്നില്ലാ

൧൭ മലബാർ കന്നരാ നാടുകളിൽ പാവപ്പെട്ട
അനെകം അടിമകൾ ഒണ്ട

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/61&oldid=179334" എന്ന താളിൽനിന്ന് ശേഖരിച്ചത്