താൾ:5E1405.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

൧൮ മലബാർനാട്ടിൽ ഒള്ള ജനങ്ങൾ മലയാള
ഭാഷ സംസാരിക്കുന്നു — കന്നരാനാട്ടിൽ സംസാരിക്കുന്ന
ഭാഷ എകദെശം കന്നടഭാഷക്കു ശരിയായിരിക്കുന്നു

൧൯ മലബാർ നാട്ടിൽകല്ലിക്കൊട്ടകഴിഞ്ഞാൽ പാ
ലക്കാട്ടുശ്ശെരി രണ്ടാമത്തെ പ്രധാന പട്ടണമായിരി
ക്കുന്നു — അവിടങ്ങളിൽ തന്നെഅനെക വിശെഷ മാ
യുള്ള നായരുജാതി കുടിപാൎക്കുന്നു

൨൦ കല്ലികൊട്ടയ്ക്കും കണ്ണൂരിനും നെരെമലബാ
ർദെശത്തു കടല്ക്കരയിൽ നിന്നുംഎകദെശം ഒരുതീയ
തികപ്പൽ ഓടുന്ന ദൂരത്തിൽ ലാക്കുദ്വീവുകൾ എന്ന
മുപ്പതുചെറിയദ്വീപുകൾഒണ്ട അവിടെ മാപ്പിള ജാതി
കൾകുടിപാൎക്കുന്നു — ഒരുതീയതി കപ്പലൊട്ടവും കര
വഴിയായി എട്ടുദിവസം നടക്കുന്നതും സമദൂരമായി
രിക്കുന്നു

൨൩ാം അദ്ധ്യായം

ദക്കാൻ നാട്ടിനെകുറിച്ചു

൧ തെക്കെ ഹിന്ദ്യാവിനു അങ്ങെവശം വടക്കൊ
ട്ടു പൊയാൽ ദക്കാൻഎന്നു വിളിക്കപ്പെടുന്ന ഹിന്ദു
ദെശത്തിന്റെ ഒരുപങ്കുഇരിക്കുന്നു

൨ തെലുങ്കു — ഉടുസ്യാ — ഖാണ്ടു — മ്രാഠ്യാ — എന്ന
സ്ഥലങ്ങൾ ദക്കാനിലൊള്ള പ്രധാന നാടായിരി
ക്കുന്നു

൩ തെലുങ്കുദെശത്തിൽ ദക്കാന്റെ കിഴക്കു വശ
വും നടുവശവും അടങ്ങിയിരിക്കുന്നു

൪ കട്ടക്കുവരെ ഇരിക്കുന്ന കടൽക്കരയായുള്ള നാടു
കൾ‌അത്രയും ഉൾനാട്ടിൽ വടക്കെ നാഗപ്പൂരുവരെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/62&oldid=179335" എന്ന താളിൽനിന്ന് ശേഖരിച്ചത്