താൾ:5E1405.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ഇരിക്കുന്ന ഹൈദറാഭാഗം നാടും മെക്കെ മ്രാഠ്യനാടു
വരെ ഇരിക്കുന്നനാടുകളും തെലുങ്കുദെശത്തെചെൎന്ന
താകുന്നു

൫ ഉടുസ്യദെശം ദക്കാന്റെ വടക്കുകിഴക്കായിട്ടിരി
ക്കുന്നു

൬ ഖാണ്ടുനാടു വടക്കെവശത്തിരിക്കുന്നു

൭ മ്രാഠ്യനാടു വടക്കായിട്ടും വടക്കുമെക്കായിട്ടും ഇരി
ക്കുന്നു

നിനവു

ആജാൻ ൟ ദെശങ്ങളെ എല്ലാം കുഞ്ഞുങ്ങൾക്കു
ഭൂമിപ്പടത്തിൽ കാണിച്ചുകൊടുക്കുന്നതുകൂടാതെയും അ
വൎക്കു നല്ലതിന്മണ്ണം മനസ്സിലായെന്നു തിട്ടംവന്നതി
ൽപിന്നെ അത്രെ ഇതിനുകീൾ ഒള്ള അദ്ധ്യായത്തി
നെ തുടങ്ങുകയുംവെണം

൨൪ാം അദ്ധ്യായം

തെലുങ്കുദെശത്തെകുറിച്ചു

൧ ൧൭ം അദ്ധ്യായത്തിൽ ചൊല്ലിയിരിക്കുന്ന
ഓംകൊലു എന്നദിക്കുതെലുങ്കുനാട്ടിൽ‌ആകുന്നു — നാം
മുൻ പറഞ്ഞിരിക്കുന്നതിന്മണ്ണം ൟ ദെശത്തിൽ
ഒരുപങ്കു തെക്കെ ഹിന്ദ്യാവിലുള്ളതാകുന്നു

൨ ഒംകൊല്ക്കു വടക്കുകിഴക്കെ എകദെശം നാലു
ദീവസത്തെ വഴിദൂരത്തിൽ നീ കൃഷ്ണയെന്നആറ്റി
നെകടക്കയുംചെയ്യും — അതിൽനിന്നും രണ്ടു ദിവസ
ത്തെക്കുഅപ്പുറം മസ്സലിപട്ടണം ഇരിക്കുന്നു

൩ കൃഷ്ണായെന്ന നദി വല്യആറുആകുന്നു‌ — മ്രാഠ്യ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/63&oldid=179336" എന്ന താളിൽനിന്ന് ശേഖരിച്ചത്