താൾ:5E1405.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ദെശത്തിൽ ബഹുദൂരമായിരിക്കുന്ന മെക്കെക്കണവാ
യിൽ നിന്നും ആയ്തുപുറപ്പെടുന്നു

൪ മസ്സലിപ്പട്ടണം ഒരുകടൽതുറപ്പട്ടണമാകുന്നു
അതിനെ ബന്ധർ എന്നും വിളിക്കുന്നു — ആയ്തിനു
ഹിന്ദുസ്ഥാനിഭാഷയിൽകടൽത്തുറബന്ധരെന്നുഅ
ൎത്ഥമാകുന്നു — ശീട്ടികൾ ശീലകൾമുതലായ വല്യവ്യാ
പാരങ്ങൾഅവിടെനടക്കുന്നു — ജെന്നപട്ടണത്തുറയിൽ
ഒള്ളതുപൊലെ അവിടയും അധികം അലകളില്ലാത്ത
കാരണത്താൽ പടവുകൾ എളുപ്പമായിട്ടു കപ്പലിനു
അടുപ്പിക്കയുചെയ്യാം — ഉയൎന്നു പിരണ്ടു ളറപ്പൊടു
കരയിൽ വന്നു അടിക്കുന്ന വെള്ളത്തിനെ അലകളെന്നു
വിളിക്കുന്നു

൫ മസ്സലിപട്ടണത്തുനിന്നും എകദെശം നാലു
ദിവസത്തെവഴി ദൂരത്തിൽ കൃഷ്ണഎന്ന ആറ്റിനു
മെക്കെ ഗുണ്ടൂരുഇരിക്കുന്നു — പാതിവഴിയിൽ വച്ചു
ആയാറ്റിനെ നീ കടക്കെണ്ടിവരും

൬ മസ്സലിപട്ടണത്തിനും അസാരം മെക്കു വട
ക്കായിട്ടു ൧൭ മയിൽ ദൂരത്തിൽ ഹൈദറാഭാഗവുംഅ
തിനു വടക്കൊട്ടുമൂന്നുമയിൽദൂരം എല്ലൂരുംഇരിക്കുന്നു

൭ മസ്സലിപട്ടണത്തു നിന്നും കപ്പലെറി‌വടക്കെ
കരഓരമായി പൊയാൽ നീ മുമ്പെകാണുന്ന പ്രധാന
മായപട്ടണം ‌കൊരങ്കിആക്കുന്നു — അതിൽവന്നുചെ
രുന്നതിനു ഒരുദിവസംചെല്ലും

൮ കൊരങ്കി എന്നപട്ടണം ഗൊദാപുരി ആറ്റി
ന്റെ ഒരുപിരിവിൽ ഇരിക്കുന്നു — അതിലെ കപ്പൽ
തുറയും കപ്പൽതുറവുകളുംഒണ്ട

൯ കാറ്റു അഘൊരമായിട്ടു അടിച്ചു കടൽകഠിന
പ്പെട്ടിരിക്കുന്ന സമയത്തു കപ്പലുകൾ ഭദ്രമായിട്ടുചെ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/64&oldid=179337" എന്ന താളിൽനിന്ന് ശേഖരിച്ചത്