താൾ:5E1405.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

൮ ഢില്ലി മുമ്പിൽ ഒള്ളകാലങ്ങളിൽ ഹിന്ദു ദെ
ശത്തിനെ ആണ്ട മഹമ്മതുമാൎഗ്ഗ ചക്രവൎത്തികളുടെ
രാജധാനിയും ഏഷ്യാഖണ്ഡത്തിൽ ഒള്ള എല്ലാപ്പട്ട
ണങ്ങളിലും അധിക ഭംഗിയായും ഇരുന്നു — ഇപ്പൊ
ഴും അവിടെ വളരെവ്യാപാരം നടക്കുന്നു

൯ ആഗ്രാ — ഢില്ലി — എന്നനാടുകളിൽ ഒള്ള ജന
ങ്ങൾമുഖ്യമായിട്ടുഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്നു

൩൫ാം അദ്ധ്യായം

കൂൎച്ചരത്തെക്കുറിച്ചു

൧ മാളപത്തിനു മെക്കെക്കടൽ വരെക്കും കൂൎച്ചരം
ഇരിക്കുന്നു

൨ കൂൎച്ചരത്തിന്റെ വടക്കുകിഴക്കു വശങ്ങളിൽ
മലകളും കാടുകളും നിറഞ്ഞു ഇരിക്കുന്നു — അതിന്റെ
മറ്റെവശങ്ങൾ പൊതുവെ സമനായ വെളിയായി
രിക്കുന്നു

൩ കൂൎച്ചരം ചെളിപ്പായനാടാകുന്നു — അവിടെകൊ
തമ്പും നെല്ലുമുതലായ ധാന്യങ്ങളും പഞ്ഞു അവിയ
ൻ മുതലായ അനെകം ചരക്കുകളും ഒണ്ടാകുന്നു

൪ പരൊടാവും സുരാട്ടും അതിൽ ഒള്ള പ്രധാന
പട്ടണങ്ങൾ ആകുന്നു

൫ പരൊടാ കടലിൽ നിന്നും എകദെശം ൨൫
മയിൽ ദൂരത്തിൽ നൎമ്മത ആറ്റിന്റെ വടക്കെ കര
യിലിരിക്കുന്നു — അതു ആ ദെശത്തിൽ പ്രധാന പട്ട
ണമാകുന്നു — അതു കൽക്കുത്താവിന്നുനെരെഇരിക്കുന്നു

൬ നൎമ്മത വല്യആറുആകുന്നു — അതു ഖാണ്ടു നാ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/84&oldid=179361" എന്ന താളിൽനിന്ന് ശേഖരിച്ചത്