താൾ:5E1405.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ട്ടിൽ ഹിന്ദുസ്ഥാനിഭാഷയും മ്രാഠ്യഭാഷയും വഴങ്ങി
വരുന്നു

൩൪ാം അദ്ധ്യായം

ആഗ്രാവെയും ഢില്ലിയെയും കുറിച്ചു

൧ മാള പത്തിന്നു വടക്കുവശത്തു ആഗ്രാവും
ആഗ്രാവിനു വടക്കുവശത്തു ഢില്ലിയും ഇരിക്കുന്നു

൨ ആഗ്രാവും ഢില്ലിയും പൊതുവെ സമനായ
വെളിഭൂമിയാകുന്നു — ഗംഗ യമുന എന്ന നദികൾ
ൟ രാജ്യത്തിനു അകത്തുകൂടി ഒഴുകുന്നു — ഇതുകൂടാ
തെ അനെകം ചെറിയ ആറുകളും ഒണ്ട

൩ ആ നാടുകളിൽ കൊതമ്പു മുതലായ പുഞ്ച
ധാന്യങ്ങളും പഞ്ഞു അമരി ശൎക്കര മറ്റും ചിലവസ്തു
ക്കളും ഒണ്ടാകും

൪ ആഗ്രാവും ഢില്ലിയും ആ നാടുകളിൽ ഒള്ള
പ്രധാനമായപട്ടണം ആകുന്നു

൫ ആഗ്രാപ്പട്ടണം ഹല്ലാഭാത്തു നിന്നും എകദെ
ശം ൨൭൦മയിൽദൂരത്തിൽ യമുന ആറ്റിന്റെതെ
ക്കെ വശത്തിരിക്കുന്നു

൬ ആഗ്രാ ദെശം മുമ്പിലൊള്ള കാലങ്ങളിൽ ഹി
ന്ദുദെശത്തിൽ ഒള്ള നല്ലപട്ടണങ്ങളിൽ ഒന്നാകുന്നു
അതു ഇപ്പൊൾ ഇങ്ങെവശങ്ങളെ ആഴുന്ന ഇംഗ്ലീ
ഷുഗൗൎണരുടെവാസസ്ഥലമാകുന്നു

൭ ഢില്ലിപ്പട്ടണം ആഗ്രാവിനു അങ്ങെ വശം
എകദെശം ൧൩൦ മയിൽദൂരത്തിൽ യമുന ആറ്റി
ന്റെ കരയിൽ ഇരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/83&oldid=179359" എന്ന താളിൽനിന്ന് ശേഖരിച്ചത്