താൾ:5E1405.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

രിക്കുന്ന സ്ഥലത്തിനെ നക്ഷത്രം നൊക്കുന്ന മഠ
മെന്നുപറയുന്നു

൧൨ എന്നാൽ ഇപ്പൊൾ രജപുത്ത്രരു തങ്ങൾ
ക്കു മുമ്പിൽ ഒണ്ടായിരുന്ന കീൎത്തിയെ ഇളന്നു അറി
വില്ലാത്തവരായിരിക്കുന്നു — അവിൻ തിന്നു അഭ്യസി
ച്ചതുകൊണ്ടു തങ്ങളെ കെടുത്തുകൊള്ളുകയും ചൈയ്തു

൧൩ രജപുത്ത്രരിടെഇടയിൽ ക്രൂരവും അക്രമ
വുമായ ഒരുനടത്തഒണ്ട — അവരിടെ പെൺകുഞ്ഞു
ങ്ങൾ വളൎന്നതിന്റെ ശെഷം അവരെ കല്യാണം
കഴിച്ചു കൊടുക്കുന്നതു എറ്റവും പ്രയാസമെന്നു വി
ചാരിച്ചു ജനിച്ചുകൂടുംപൊൾ തന്നെ കൊന്നുകളയു
ന്നു — പിന്നെയും ഓരൊരു രജപുത്രരുടെ പെണ്ണു
ങ്ങൾ കല്യാണം കഴിക്കെണ്ടിഇരിക്കുന്നു — ആയ്തു
ചെയ്തില്ലങ്കിൽ ആ കുടുംബത്തിനു എളുപ്പമാകുന്നു
പെണ്ണുങ്ങൾ ഇനജാദി അല്ലാത്ത വനെകല്യാണം
കഴിക്കുന്നതു വഹ്യാ — ഓരൊപെണ്ണും തന്റെ വീ
ട്ടിൽ ഒള്ള ആളുകളെക്കാൽ ഒയൎന്ന കുടുംബക്കാരായി
രിക്കുന്ന ഒരു രജപുത്രനെ മാത്രം കല്യാണം ചെ
യ്യാമെന്നു അവരിടെ ഇടയിൽ ഒരു ചട്ടംഒണ്ട — ഇ
തിന്മണ്ണം ഒക്കെയും കഴിപ്പിക്കുന്നതു പ്രയാസമെന്നു
കണ്ടു ചിലപെൺ കുഞ്ഞുങ്ങളെമാത്രംവളൎത്തി മറ്റും
പെൺ കുഞ്ഞുങ്ങളെ അവരു ചെറുപ്പമായിരിക്കും
പൊൾ തന്നെകൊന്നുകളയുന്നു — രജപുത്രരുടെ തല
വന്മാർ ൟ കെട്ടനടത്തയെ നിറുത്തൽ ചെയ്യുന്ന
തിനു വെണ്ടി ഇഗ്ലീഷു കാറരു പ്രയാസ പ്പെട്ടതി
നാൽ അതുമുമ്പിലെത്തപ്പൊലെ അധികമില്ലാ

൧൪ ഹജിമെർ നാട്ടിൽ എകദെശം എല്ലാ പെ
രും ഹിന്ദുസ്ഥാനി സംസാരിക്കുന്നു — മാളവ നാ

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/82&oldid=179358" എന്ന താളിൽനിന്ന് ശേഖരിച്ചത്