താൾ:5E1405.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

ട്ടിൽ അരംഭമായി മെക്കെവശത്തു കൂടെ ഒഴുകി കട
ലിൽ ചെന്നുവീഴുന്നു

൭ സുരാട്ടുപട്ടണം സമുദ്രത്തിൽ നിന്നും എകദെ
ശം ൨൦ മയിൽദൂരത്തിലും ബൊംബായ്ക്കു വടക്കെഎ
കദെശം ൧൨൦ മയിൽദൂരത്തിലും തപ്തിഎന്നആ
റ്റിന്റെ തെക്കെക്കരയിലുമിരിക്കുന്നു

൮ സുരാട്ടു ഹിന്ദുദെശത്തിൽ ഏറ്റവും പൂൎവമായ
പട്ടണങ്ങളിൽ ഒന്നാകുന്നു — അവിടെ എപ്പൊഴും വ്യാ
പാരം അധികമായിട്ടു നടക്കുന്നു

൯ തപ്തിനദി ഖാണ്ടുനാട്ടിനു അടുത്ത മ്രാഠ്യനാ
ട്ടിന്റെ വടക്കെവശം ആരംഭിച്ചുമെക്കുവശത്തുകൂടി
ഓടി കടലിൽചെന്നുവീഴുന്നു

൧൦ കൂൎച്ചരം കൈക്കൊവർ എന്നഒരുമ്രാഠ്യ തല
വന്റെ ആജ്ഞകൾ ഇരിക്കുന്നു — ആയാൾ പരൊടാ
പട്ടണത്തിൽ വാസംചെയ്യുന്നു

൧൧ അവിടത്തെ ജനങ്ങൾ സംസാരിക്കുന്നതു
കൂൎച്ചര ഭാഷഎന്നുപറയുന്നു

൩൬ാം അദ്ധ്യായം

കച്ചുനാട്ടിനെക്കുറിച്ചു

൧ കുൎച്ച കൂച്ചരത്തിനു വടക്കുമെക്കെഇരിക്കുന്നു

൨ കൂൎച്ചരത്തിനും കുച്ചിനും നടുവിൽ ഉപ്പും ചതു
പ്പുമുള്ള രൺ എന്നും ഒരുവല്യനിലം ഒണ്ട

൩ അവിടെ വെള്ളംകുറവും ചെറുമാകയാൽ അ
തു ചെളിപ്പായനാടല്ല — എന്നാൽ കുതിരകൾക്കും ഒട്ട
കങ്ങൾക്കും പ്രബല്യമായ നാടാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/85&oldid=179363" എന്ന താളിൽനിന്ന് ശേഖരിച്ചത്