താൾ:5E1405.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

മറ്റൊരു സ്ഥലത്തെക്കാൽ ശുദ്ധമായിട്ടുള്ളതല്ല. എ
തുസ്ഥലത്തും മനുഷ്യർ ൟശ്വരനെനൊക്കി ജവിക്ക
യുംചെയ്യാം — ആയ്തുകൊണ്ട ഇതിന്മണ്ണം ചെയ്യു
ന്നത ബുദ്ധിമൊശംആകുന്നു

൨൦ കുറയവരുഷമായിട്ട രാമെശ്വരത്തിനും രാമ
നാഥപുരത്തിനുംനടുവിൽ കൂടികപ്പൽപൊവാൻ തക്ക
വെണ്ണം ഒരുവഴിയെ ഒണ്ടാക്കിവരുന്നു

൨൧ വെടിമരുന്നുസൂത്രംകൊണ്ട പാറകളെ പുള
ൎന്ന വഴി ഒണ്ടാക്കിയിരിക്കുന്നതിനാൽ ഇപ്പൊൾ ആ
വഴിയിൽ കൂടെ ചെറിയ കപ്പലുകൾ പൊകയും
ചെയ്യാം

൨൨ ഇതിനെ പാംപൻകാലുവായെന്നു വിളി
ക്കുന്നു

൨൩ രാമനാഥപുരത്തിനും രാമെശ്വരത്തിനും ന
ടുവെ ഒള്ളകടക്കരയിൽ ഊതുശംകു കിട്ടും

൨൪ നീ ൟ ശംകിനെ എ​ടുത്ത ഊതിയാൽ ഒറച്ച
ശബ്ദം ഒണ്ടാകും ഹിന്തുജനങ്ങൾ ഇതിനെ തങ്ങളു
ടെ ക്ഷെത്രങ്ങളിലും മറ്റുംയിടങ്ങളിലും കൈ കാൎയ്യം
ചെയ്യുന്നത കൂടാതെയും മാട്ടിന്റെ കഴുത്തിലും അതി
നെകെട്ടുന്നൂ

൨൫ മധുരക്ക തെക്കെഒള്ള നാട്ടിനെ തിരുനൽ
വെലിയന്നു വിളിക്കുന്നു മധുരയിൽനിന്നും ആറരദി
വസത്തെ വഴി ദൂരത്തിൽ പാളയംകൊട്ട തിരുനൽ
വെലിഎന്നപട്ടണങ്ങൾ ഇരിക്കുന്നു — അത ഒന്നി
നൊന്ന സമീപമായിരിക്കുന്നു ആയ്തിന്റെഇടയിൽ
കൂടെ ഒരുചെറിയ ആറുമാത്രംഓടുന്നു

൨൬ തിരുനൽവെലിയിടെ വടക്കെ വശത്തും മ
ദ്ധ്യെയും പഞ്ഞിയും നെല്ലും അധികം വിളയുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/38&oldid=179308" എന്ന താളിൽനിന്ന് ശേഖരിച്ചത്