താൾ:5E1405.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

൧൦ മതുരയിൽ ഒരുവലിയ വിഗ്രഹകൊവിലും
നൂറുപെരു ഇരിപ്പാൻതക്കതായിട്ടഒരു വലിയ മണ്ഡ
ഭവുംഒണ്ട

൧൧ മതുരയിൽ നല്ലവസ്ത്രങ്ങൾനെയ്യുന്നുണ്ട

൧൨ ദെണ്ടുക്കലിനും മതുരക്കും പടിഞ്ഞാറെ ഒള്ള
നാടുമലകളുള്ളതാകുന്നു — കാടുകളിൽ അനെകം ആ
നകളും പുലികളും കരടികളുംഒണ്ട

൧൩ നെല്ലും മുതിരയും പഞ്ഞിയും മറ്റും ധാന്യ
ങ്ങളും അധികമായിരിക്കുന്നു

൧൪ മതുരക്കുതെക്കുകിഴക്കു അഞ്ചു ദിവസത്തെ
വഴിദൂരത്തിൽ രാമനാഥപുരം എന്നപട്ടണം ഇരി
ക്കുന്നു

൧൫ രാമനാഥപുരം സമുദ്രത്തിൽ നിന്നും എക
ദെശം രണ്ടുദിവസത്തെവഴിദൂരത്തിലിരിക്കുന്നു — അ
തിനു നെരെ ലെങ്ക എന്ന ദ്വീപ ഇരിക്കുന്നു — കട
ലിന്റെ ഒരുകാലുകൊണ്ടു ലെങ്ക ദ്വീപ ഹിന്തുദെശ
ത്തിൽ നിന്നും പിരിഞ്ഞിരിക്കുന്നു

൧൬ രണ്ടുതറക്കുംനടുവെകൂടി നെരുക്കമായിട്ടു ഓടു
ന്നകടൽ പാകിനെ കടൽക്കാലെന്നുപറയുന്നു

൧൭ രാമനാഥപുരത്തെയ്ക്കും ലെങ്കയ്ക്കും മദ്ധ്യെ
കടലിൽ അനെകം പാറകളും രാമെശ്വരം എന്നഒരു
ചെറിയദ്വീവുംഒണ്ട — ആ ദ്വീപിൽ ഹിന്തുക്കൾ സ്ഥ
ലജാത്രയായിട്ടുപൊകുന്നുണ്ട

൧൮ ജനങ്ങൾ ചിലസ്ഥലങ്ങളെ ശുദ്ധമായി
ട്ടുള്ളതെന്നു വിചാരിച്ചു അവിടെ വന്ദിക്കുന്നതിനു
വെണ്ടിചെല്ലുന്നതുസ്ഥലജാലജാത്രഎന്നുപറയുന്നു

൧൯ എന്നാൽ എല്ലാസ്ഥലങ്ങളും ൟശ്വരന്റെ
മുമ്പാക ശെരിയാ യിട്ടിരിക്കുന്നതിനാൽ ഒരുസ്ഥലം

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/37&oldid=179307" എന്ന താളിൽനിന്ന് ശേഖരിച്ചത്