താൾ:5E1405.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

പെര — അതിൽ ഹിന്തുക്കാറരിടെ ഒരുവലിയ വിഗ്രഹ
കൊവിലിരിക്കുന്നു — അതിന്റെശുറ്റും എഴു മതിൽ
ഒണ്ട — അതിന്റെ വെളിയിലത്തെ മതിൽ എക
ദെശം നാലുനാഴിക ചുറ്റായിരിക്കുന്നതിനാൽ കാലു
നടയായിട്ട അതിനെ ചുറ്റി വരുന്നതിനു ഒന്നര
മണിനെരംചെല്ലും

൪ ത്രിശ്ശിനാപ്പള്ളിയിൽ അനെകം മഹമ്മത മാ
ൎക്കകാറരുപാൎക്കുന്നു — അവിടത്തിൽ മുമ്പെ ഒരുന
വാബ ഒണ്ടായിരുന്നു

൫ ൟ ദെശങ്ങളിൽ അധികമായിട്ട നെല്ലും അ
തുകൂടാതെ അമരിയും ശക്കരയും പൊകയിലയും പ
ഞ്ഞിയും ഒണ്ട

൬ ത്രിശ്ശിനാപ്പള്ളിയിൽ നിന്നും തെക്കു പടിഞ്ഞാ
റു നാലു ദിവസത്തെ വഴിദൂരത്തിൽ ദെണ്ടുക്കൽ ഇരി
ക്കുന്നു

൭ ദെണ്ടുക്കല്ലിനു തെക്കെ മൂന്നു ദിവസെത്ത വഴി
ദൂരെ മതുര ഇരിക്കുന്നു

൮ മതുര ഹിന്തുദെശത്തിൽ എറ്റവും ആദീനമാ
യിട്ടുള്ള പട്ടണങ്ങളിൽ ഒന്നാകുന്നു — അനെകം
സംവത്സരത്തിനു മുമ്പിൽ അവിടെ ഒരു ശാസ്ത്രപ്പ
ള്ളിക്കൂടം ഒണ്ടായിരുന്നു — അനെകം വിദ്വാന്മാരും
അവിടെ ഇരുന്നതു ക്കൊണ്ട എല്ലാസ്ഥലങ്ങളിലും
ഒള്ള തമിഴന്മാരും പഠിക്കുന്നതിനു വെണ്ടി പതിവാ
യിട്ട അവിടെ പൊയിവരുന്നു

൯ കുഞ്ഞുങ്ങൾ പഠിപ്പാനുള്ള വലിയ പള്ളിക്കൂട
ത്തിന ശാസ്ത്രപ്പള്ളിക്കൂടം എന്നുപറയുന്നു

"https://ml.wikisource.org/w/index.php?title=താൾ:5E1405.pdf/36&oldid=179306" എന്ന താളിൽനിന്ന് ശേഖരിച്ചത്