കുന്ദലതാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുന്ദലതാ

രചന:തലക്കൊടിമഠത്തിൽ അപ്പുനെടുങ്ങാടി (1887)

[ 5 ] KUNDALATA

A MALAYALAM NOVEL

BY

T.M. APPU NEDUNGADI, B.A,

Copyright registered.

തലക്കൊടിമഠത്തിൽ അപ്പുനെടുങ്ങാടി

ഉണ്ടാക്കിയ

കുന്ദലതാ

എന്നൊരു പുതുമാതിരി കഥാ.

ൟ പുസ്തകത്തിന്റെ കൊപ്പിറൈറ്റ
അവകാശം റജിസ്റ്റർ ചെയ്തിരിക്കുന്നു.

CALICUT

PRINTED AT THE VIDYA VILASUM PRESS
1887

Price 8 As. വില അണ ൮. [ 7 ] KUNDALATA

A MALAYALAM NOVEL

BY

T.M. APPU NEDUNGADI, B.A,

Copyright registered.

തലക്കൊടിമഠത്തിൽ അപ്പുനെടുങ്ങാടി

ഉണ്ടാക്കിയ

കുന്ദലതാ

എന്നൊരു പുതുമാതിരി കഥാ.

ൟ പുസ്തകത്തിന്റെ കൊപ്പിറൈറ്റ
അവകാശം റജിസ്റ്റർ ചെയ്തിരിക്കുന്നു.

CALICUT

PRINTED AT THE VIDYA VILASUM PRESS
1887. [ 8 ] Printed at the "VIDYA VILASUM PRESS" Calicut. [ 9 ] താഴെ പട്ടികയിൽ തെറ്റുകൾ രണ്ടാമതും എടുത്ത കാ
ണിച്ചിട്ടില്ല. ശരിയായിട്ടുള്ള വിധം ഇന്നതെന്ന മാത്രമെ
കാണിച്ചിട്ടുള്ളൂ. ഇത്രാമത്തെ വരിഎന്ന കാണിക്കുന്ന അ
ക്കത്തിന്റെ കീഴിൽ വരഞ്ഞിട്ടുണ്ടെങ്കിൽ ആയൂ ആ ഭാ
ഗത്തിന്റെ ചുവട്ടിൽനിന്ന എണ്ണിക്കൊള്ളെണ്ടതാകുന്നു.

ഭാഗം വരി ശരിയായിട്ടുള്ള മാതിരി
4 4 കാലക്ഷെപം ചെയ്തുവരുന്ന അവരും
6 8 അഭിഷെകമായിരുന്നൂ ഞാൻ അവിടെ ചെന്നപ്പൊൾ
11 1 മനസ്സിലായീ എന്നറിയിക്കുവാൻ
16 6 എങ്കിലും ഈ വെട്ടയ്ക്കു വലിയ
27 15 ചൊദിക്കെണ്ട താമസമെയുള്ളൂ കിട്ടുവാൻ
41 4 രാജാവ, പ്രതാപ ചന്ദ്രനെ
43 4 വികൃതരൂപനാരായിരിക്കാമെന്ന
44 13 പ്രകാശിപ്പിച്ചിരുന്നു
45 11 അമ്പത ഹരിക്കാരന്മാർ
46 15 തന്റെ ജ്യെഷ്ഠൻ വളരെക്കാലം
48 15 രാജ്ഞി ഭൎത്താവിന്റെ
69 14 ക്ഷണംകൊണ്ട തലചുറ്റും തിരിച്ച
71 9 ദൂതൻ, " വളരെക്കാലത്തൊളം
81 11 അനുരാഗൊത്ഭുതങ്ങളായ
81 4 എന്നൊടിത്രനിൎദ്ദയത കാണിക്കരുതെ
96 2 അണഞ്ഞു പൊരുതി അനവധി
99 7 4 നിഘ്പണനാകെണ്ടത?
103 6 രാജാവ :‌— സംശയമില്ല,
103 9 അഘൊരനാഥൻ :— (വിസ്മയത്തൊടുകൂടി) എന്നെ
103 7 ഇവിടുത്തെ വീണ്ടത. വിശെഷിച്ച —
104 6 വെപിതാംഗനായി
106 11 ആഹ്ലാദകരനായി
110 8 കുന്ദലതാ :— കഷ്ടം ! ഞാൻ
[ 10 ] ശുദ്ധപത്രം.
ഭാഗം വരി ശരിയായിട്ടുള്ള മാതിരി
51 12 ഗുരുശിഷ്യന്മാരുടെ നിലയിൽ ആയി
51 11 ചിലപ്പൊൾ പലനൎമ്മങ്ങൾ പറയും
117 1 കപിലനാഥൻ രാജധാനിയിൽ എത്തി

ൟ പുസ്തകം അച്ചടിക്കുമ്പോൾ എന്റെ പരിശോ
ധനയുണ്ടാവാൻ സംഗതിവരായ്കയാൽ, മേൽ കാണിച്ച
മാതിരി പല അച്ചടിപ്പിഴകളും, വീഴക്ഷരങ്ങളും, അവിട
വിടെ കാണ്മാനുള്ളത, വായനക്കാർ ക്ഷമയോടും വകതി
രിവോടും കൂടി തീൎത്തു കൊള്ളുമെന്ന ഞാൻ വിശ്വസി
ക്കുന്നു.

മദ്രാശി

1887 ഒക്ടോബർ

അപ്പുനെടുങ്ങാടി
[ 11 ] ഇംഗ്ലീഷിൽ പുതുമാതിരി കഥാ എന്നൎത്ഥമായതും "നൊവൽ" എ
ന്ന പെരപറയുന്നതും വായനക്കാൎക്ക വളരെ നെരംപൊക്കുള്ളതും ആയ
അനെകം പുസ്തകങ്ങൾ ഉണ്ടു. മലയാള ഭാഷയിൽ അതുപൊലെയുള്ള
പുസ്തകങ്ങൾ ഇല്ലായ്കയാൽ മലയാളക്കാരിൽ ഇംഗ്ലീഷ പരിജ്ഞാനമി
ല്ലാത്തവരായ അധികപക്ഷക്കാൎക്ക ആവക പുസ്തകങ്ങളിലെ കഥാര
സത്തെയും ഭാഷാചാതുൎയ്യത്തെയും ലെശം പൊലും അറിവാൻ കഴിയാ
തെ ചെറുപ്പകാലങ്ങളിൽ മാതാപിതാക്കന്മാർ പറഞ്ഞറിവാൻസംഗതിയു
ള്ള ചില പുരാണകഥകൾ അവർ രാമായണം ഭാരതം നളചരിതം മു
തലായ ചുരുക്കം ചില പുസ്തകങ്ങളിൽനിന്ന വായിച്ചറിഞ്ഞ അവയെ ത
ന്നെ പിഷ്ടപെഷണം പൊലെ ഒട്ടും രസംകൂടാതെ പിന്നെയും പിന്നെ
യും പലവുരു ആവൎത്തിച്ചുകൊണ്ട കാലംകഴിച്ചവരുന്നത വളരെ കഷ്ടം
തന്നെ. ഇംഗ്ലീഷ ഭാഷാപരിജ്ഞാനവും പ്രാപ്തിയും ഉള്ള അപൂൎവം ചില
കെരളീയരുള്ളവര ഇതുവരെയും ആ അവസ്ഥയെ ഭെദടുത്തുവാൻ ശ്ര
മിക്കാത്തതും ആശ്ചൎയ്യമാണ.

നാലമാസം മുമ്പെ "നൊവൽസ" എന്ന ഇംഗ്ലീഷ കഥകളുടെ ഏ
താണ്ടൊരു മാതിരിയിൽ ഒരു ചെറിയ കഥ ഞാൻ ഉണ്ടാക്കിയത, എന്റെ
സ്നെഹിതന്മാർ ചിലർനൊക്കി അതകെരളീയരായമഹാജനങ്ങൾക്ക സ്വീ
കാരയൊഗ്യമായി തീരുമെന്നും ഒട്ടും താമസിയാതെ പ്രസിദ്ധപ്പെടുത്തെണ
മെന്നും അഭി:പ്രായപ്പെട്ട എന്നെ ധൈൎയ്യപ്പെടുത്തുകയാൽ ഞാൻ എഴുതി
കൂട്ടിയതിനെ ഒരിക്കൽ കൂടി പരിശൊധന ചെയ്ത അച്ചടിപ്പിക്കുവാൻ തീ
ൎച്ചയാക്കിയതാണ. ൟ കഥയിൽ കലിഗം, കുന്തളം, മുതലായ രാജ്യങ്ങ
ടെ പെരുകളും, കുന്ദലതാ, താരാനാഥൻ, എന്നിങ്ങനെ ആളുകളു
ടെ പെരുകളും, ഉപയൊഗിച്ചിരിക്കുന്നതിന്റെ മുഖ്യ ആവശ്യം കെരള
സമ്പ്രദായത്തിന്ന അനുസരിക്കാത്ത ചിലമാതിരികളും മൎയ്യാദകളും ഇതി
ൽ എങ്ങാനും കാണ്മാനിടയുണ്ടെങ്കിൽ ൟ കഥ കെരളത്തിൽ നിന്ന വ
ളരെ ദൂരമുള്ള ഒരു അന്യദെശത്ത സംഭവിച്ചതായിട്ടാണ പറഞ്ഞിരിക്കു
ന്നത എന്നും, ആയവ ആ ദെശത്തെ നടപ്പുകൾക്കനുസരിച്ചതായിരിക്കാമെന്നും വായനക്കാർ ഓൎമ്മവെക്കുവാൻ വെണ്ടി മാത്രമാണ. എന്നാൽ
ൟ കഥാ പുരാണ പ്രസിദ്ധങ്ങളായ ആ രാജ്യങ്ങൾക്ക ശരിയായതും [ 12 ] ഇപ്പൊൾ വെറെ പെരുകൾ പറഞ്ഞു പൊരുന്നതും ആയ രാജ്യങ്ങളിൽ
തന്നെയാണ സംഭവിച്ചത എന്ന വായനക്കാർ ധരിച്ചപൊകയും വെണ്ട.

ൟ പുസ്തകം ഇംഗ്ലീഷ പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും,
പ്രത്യെകിച്ച പിടിപ്പത പണിയില്ലാത്തതിനാൽ നെരം പൊകാതെ ബു
ദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദൊഷരഹിതമായ ഒരു വിനൊദത്തിന്ന
ഹെതുവായിതീൎന്നെക്കാമെന്നു ഞാൻ വിചാരിക്കുന്നുണ്ടു എന്നാൽ മലയാള
ക്കാരിൽ അധികപക്ഷക്കാരുടെ മെൽ പ്രസ്താവിച്ച കഷ്ടാവസ്ഥയെ ഭെത
പ്പെടുത്തിയാൽ കൊള്ളാമെന്ന എനിക്ക മൊഹമുണ്ടെങ്കിലും അപ്രകാരം
ഭെദം വരുത്തത്തക്ക യൊഗ്യത ഇതിന്നുണ്ടെന്നബൊദ്ധ്യമില്ലതാനും "പ്രാം
ശൂലംഘ്യെ ഫലെലൊഭാദുൽബാഹുരിവ വാമന:" എന്നാണ ൟ ആരംഭ
ത്തിൽ ഉദ്യൊഗിച്ചിരിക്കുന്ന എന്റെ അവസ്ഥ. എങ്കിലും എന്റെ ൟ പ്ര
യത്നം "പ്രാംശു"ക്കളായ ചിലരുടെ ദൃഷ്ടിയിൽ പെടുമ്പൊഴെങ്കിലും, മ
റ്റൊരൊ വിഷയങ്ങളിൽ പരിശ്രമിച്ചകൊണ്ടൊസ്വസ്ഥന്മാരായൊ കാല
ക്ഷെപം ചെയ്തുവരുന്നവരും, ഞാൻ കാംക്ഷിച്ചിരിക്കുന്ന "ഫല"ത്തി
ങ്കൽത്തന്നെ "ലുബ്ധ"ന്മാരായി തീൎന്ന അതിനെ "ലംഘി" ക്കുവാനായി
ട്ട "ഉൽബാഹു" ക്കളാവുകയും ചെയ്താൽ ആഫലം അനായാസെന ഹസ്ത
പ്രാപ്തമാകുന്നതൊടുകൂടി എന്റെ മൊഹവുംസാധിക്കുന്നതായിരുന്നു.

എന്ന, തലക്കൊടി മഠത്തിൽ അപ്പുനെടുങ്ങാടി. [ 13 ] കുന്ദലതാ

എന്നൊരു പുതുമാതിരി കഥാ

൧ാം അദ്ധ്യായം

യോഗീശ്വരൻ.

ദണ്ഡകാരണ്യത്തിന്റെ എത്രയും ഉത്തരഭാഗത്ത വില്വാദ്രി എ
ന്നൊരു മലയുടെ താഴ്വാരത്തിൽ ധൎമ്മപുരീ എന്നൊരു ഗ്രാമം ഉണ്ടായി
രുന്നു അവിടെ ൟ കഥയുടെ കാലത്ത രണ്ടൊ നാലൊ ബ്രാഹ്മണഗൃ
ഹങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. അധികം ജനങ്ങൾ ചക്കാലന്മാരാ
യിരുന്നു. ധൎമ്മപുരിയിൽ നിന്ന ഒരു കാതം ദൂരത്ത ഒരു ചന്തയും ഉ
ണ്ടായിരുന്നു ആ ചന്തയിൽ എണ്ണ വിറ്റിട്ടായിരുന്നു അവരുടെ നിത്യ
വൃത്തി. ഒരുദിവസത്തെ വഴി കിഴക്കൊട്ടായി സമാന്യം വലിയ ഒരു
പട്ടണം ഉണ്ടായിരുന്നതിലെക്ക പൊകുന്ന പെരുവഴി ധൎമ്മപുരിയുടെ
സമീപത്തിൽ ക്രടിയായിരുന്നതിനാൽ ഒരുകുഗ്രാമമാണെങ്കിലുംഅവിടെ
ദിവസെന രണ്ടനാല വഴിപൊക്കന്മാർ എവിടുന്നെങ്കിലും എത്തി കൂടുക
പതിവായിരുന്നു.

ഒരു ദിവസം തിരിഞ്ഞ പതിറ്റടി സമയമായപ്പൊൾ ഒരു ബ്രാഹ്മ
ണൻ വഴിനടന്ന ക്ഷീണിച്ച ധമ്മപുരിയിൽ എത്തി, ദുൎഗ്ഗാലയത്തി
ന്റെ മുമ്പിലുള്ള ആൽതറയിന്മെൽ വന്നിരുന്നു. അല്പം നെരം കാറ്റു
കൊണ്ട ക്ഷീണം തീൎന്നപ്പൊഴെക്ക വെറെ ഒരാൾ കൂടി എത്തി ആ ആ
ളെ കണ്ടാൽ ഒരു യൊഗീശ്വരനാണെന്ന തൊന്നും. പീതാംബരം ചു
റ്റിയിരിക്കുന്നു വെറെ ഒരുവസ്ത്രംകൊണ്ട ശരീരം നല്ലവണ്ണം മറയത്തക്ക
വിധത്തിൽ പുതച്ചിരുന്നതിന്റെ പുറമെ ഒരു മാന്തൊൽകൊണ്ട വാമാ
ൎദ്ധം മുഴുവനും മറയ്ക്കുകയും ചെയ്തിരിക്കുന്നു. കഴുത്തിൽ കൂടിപുറത്തെക്ക ഒ
രു ചെറിയ ഭാണ്ഡം തൂക്കീട്ടുണ്ട കയ്യിൽ ഒരു ദണ്ഡും ഉണ്ട വലിയ ജടാ
ഭാരം ശിരസ്സിന്റെ മുൻഭാഗത്ത നിൎത്തികെട്ടിവെച്ചിരിക്കുന്നു. താടി അ
തിനിബിഡമായി വളൎന്നിട്ടുള്ളതിൽ അങ്ങുമിങ്ങും ദുർലഭമായി ഒന്നൊ

1 [ 14 ] രണ്ടൊ നരച്ച രൊമവും കാണ്മാനുണ്ട ഉന്നതകായനായ അദ്ദെഹത്തി
ന്റെ ലക്ഷണയുക്തമായ മുഖവും വ്യൂഢമഃയിരിക്കുന്ന ഉരസ്സും പീവര
മായിരിക്കുന്ന സ്കന്ധവും, ഉജ്വലത്തുകളായിരിക്കുന്ന നെത്രങ്ങളും, ശരീര
ത്തിന്റെ തെജസ്സും, മറ്റും കണ്ടാൽ സാമാന്യനല്ലെന്ന ഉടനെ തൊ
ന്നാതിരിക്കയില്ല അങ്ങിനെയിരിക്കുന്ന യൊഗീശ്വരനും ആ ആൽതറ
യിന്മെൽ തന്നെ വന്നിരുന്നു ദുൎഗ്ഗാലയത്തിലെക്ക ദൎശനത്തിന്ന പൊയി
ക്കൊണ്ടിരുന്ന ചിലരല്ലാതെ അവിടെ സമീപം വെറെ ആരും ഉണ്ടായി
രുന്നില്ല. ബ്രാഹ്മണൻ യൊഗീശ്വരനെ കണ്ടപ്പൊൾ വളരെ വിസ്മയി
ച്ചു എങ്കിലും യൊഗീശ്വരൻ മൌനവ്രതക്കാരനായിരിക്കുമൊ എന്നശ
ങ്കിച്ച ഒന്നും ചൊദിച്ചില്ല കുറച്ചകഴിഞ്ഞപ്പൊൾ യൊഗീശ്വരൻ ത
ന്നെ സംഭാഷണം തുടങ്ങി.

യൊഗീശ്വരൻ:— അങ്ങുന്ന ഏതദിക്കിൽനിന്നാണ വരുന്നത, എ
ങ്ങൊട്ടെക്കാണ ഇപ്പൊൾ പൊകുന്നത എന്നറിവാൻ ആഗ്രഹിക്കുന്നു.

ബ്രാഹ്മണൻ:— ഞാൻ അവന്തി രാജ്യത്തിൽനിന്നാണ ഇപ്പൊൾ
വരുന്നത. കുറെ കാലമായിട്ട സഞ്ചാരം തന്നെയായിരുന്നു. ഇപ്പൊൾ
പൊകുന്നത ബദരീപട്ടണത്തിലെക്കാണ. അങ്ങുന്ന ആരാണെന്നു അറി
ഞ്ഞാൽ കൊള്ളായിരുന്നു.

യൊഗീശ്വരൻ:— ഞാനും അങ്ങെപ്പൊലെതന്നെ ഒരു സഞ്ചാരിയാ
ണ. എന്നാൽ ഇയ്യടെ കുറെ കാലമായി ഒരു ദിക്കിൽ സ്ഥിരമായിട്ട ത
ന്നെയാണ താമസിച്ച വരുന്നത. അങ്ങെ കണ്ടപ്പൊൾ വിശെഷ
വൎത്തമാനങ്ങൾ വല്ലതും ഉണ്ടെങ്കിൽ അറിയാമല്ലൊ എന്ന വിചാരിച്ചചൊ
ദിച്ചതാണ. ചെദിരാജ്യത്തൊ, അതിന്നടുക്കെയൊ, മറ്റൊ വിശെഷ
വൎത്തമാനങ്ങൾ വല്ലതും ഉണ്ടൊ എന്നറിയാമൊ? എനിക്ക കുറച്ചകാലം
ക്രടി കഴിഞ്ഞാൽ ആ ദിക്കുകളിലെക്കു പൊകെണമന്നുണ്ടായിരുന്നു.

ബ്രാഹ്മണൻ:— അവന്തിരാജ്യത്തെ വലിയ രാജാവ വാനപ്രസ്ഥ
ത്തിന്ന പൊയിരിക്കുന്നു എന്നറിയുന്നു. അദ്ദെഹത്തിന്റെ സീമന്തപുത്ര
ന്ന അഭിഷെകമായിരുന്നു. ഞാൻ അവിടെ ചെന്നപ്പൊൾ പിന്നെ വി
ശെഷാൽ — വിശെഷാൽ ഒന്നുമില്ലെന്നില്ല. കലിംഗ രാജാവിന്റെ പു
ത്രന്ന വിവാഹം ആലൊചിക്കുന്നുണ്ടെന്നൊ, നിശ്ചയിച്ചിരിക്കുന്നു എ
ന്നൊ ഒരു ൨ർത്തമാനം കെൾക്കയുണ്ടായി.

യൊഗീശ്വരൻ:— നിശ്ചയിച്ച കഴിഞ്ഞുവൊ? എന്നാണെന്ന കെ
ൾക്കയുണ്ടായൊ?

ബ്രാഹ്മണൻ— അത എനിക്ക രൂപമില്ല. ആ ദിക്കിൽ രാജകുമാര
ന്ന വ1വാഹം അടുത്തിരിക്കുന്നു എന്നൊരു കിംവദന്തിയുണ്ടു. ഞാൻ [ 15 ] ഇങ്ങൊട്ട പൊരുന്നതാകയാൽ സൂക്ഷ്മം അന്വെഷിപ്പാൻ എനിക്ക അത്ര
താല്പൎയ്യം ഉണ്ടായതുമില്ല.

യൊഗീശ്വരൻ— വെറെ വിശെഷ വൎത്തമാനങ്ങൾ ഒന്നും ഇല്ല
യായിരിക്കും?

ബ്രാഹ്മണൻ— വെറെ ഒന്നും കെട്ട ഓൎമ്മ തൊന്നുന്നില്ല.

ഇങ്ങിനെ ബ്രാഹ്മണനും യൊഗീശ്വരനും തമ്മിൽ കുറച്ചനെരം കൂ
ടി സംഭാഷണം ചെയ്തശെഷം ബ്രാഹ്മണൻ സ്നാനത്തിന്നായിട്ട യൊഗീ
ശ്വരനൊട യാത്ര പറഞ്ഞ പൊയി. യൊഗീശ്വരനും അധികം താമസി
യാതെ നേരെ വടക്കൊട്ട ഒരു ചെറിയ ഊടുവഴിയിൽകൂടെ പൊയി
വില്വാദ്രിയുടെ താഴ്വാരത്തിൽ ജനസഞ്ചാരമില്ലാത്ത ഒരെടത്തുകൂടി യാ
തൊരു ഭയമൊ സംശയമൊ കൂടാതെ ആ ദിക്കൊക്കെയും നല്ല പരിചയ
മുള്ളതപൊലെ നടന്നു. നാലപുറത്തും അതി ഘൊരമായ വനം. ജന
ങ്ങൾ ആരും നട്ടുച്ച സമയത്തകൂടി ആ ദിക്കിലെക്ക സ്മരിക്കയില്ല. വി
ല്വാദ്രിയുടെ മുകളിൽ യക്ഷകിന്നരൻമാരുടെ വാസസ്ഥലമാണെന്നാ
ണ ജനങ്ങളുടെ വിശാസം. യൊഗീശ്വരൻ ഒരു തടസ്ഥവും കൂടാതെ
പെരുത്ത വങ്കാട്ടീൻ നടുവെ മലയുടെ മുകളിലെക്ക കയറിത്തുടങ്ങി. ഇ
ടക്ക തന്റെ വഴി തെറ്റിപ്പൊകാതിരിപ്പാൻ ചില വൃക്ഷങ്ങളെയൊ
പാറകളെയൊ അടയാളം വെച്ചിട്ടുള്ളത മാത്രം നൊക്കിക്കൊണ്ട വെഗ
ത്തിൽ കയറി ചെന്നപ്പൊൾ വഴിയിൽ വലിയ ഒരു പാറപ്പുറത്ത കരി
മ്പടം കൊണ്ട ശരീരം മുഴുവൻ മൂടി ഒരു മനുഷ്യൻ ഇരിക്കുന്നത കണ്ടു.
സാധാരണ ഒരാളാണെങ്കിൽ ആ രൂപം കണ്ടാൽ തന്നെ പെടിക്കാതിരി
ക്കയില്ല. യൊഗീശ്വരനെ കണ്ടപ്പൊൾ ആ മനുഷ്യൻ എഴുനീറ്റ അടു
ത്ത വന്ന വണങ്ങി. "സാമി ഇത്ര താമസിച്ചതകൊണ്ടു ഞങ്ങൾ കുറെ ഭയപ്പെട്ടു" എന്ന പറഞ്ഞു. യൊഗീശ്വരൻ "ഞാൻ വിചാരിച്ചതിൽ അ
ല്പം അധികാ വൈകിപ്പൊയി, ആകട്ടെ, നീ വെഗംമുമ്പിൽ നടന്നൊ"
എന്നുത്തത്തരം പറഞ്ഞു രണ്ടുപെരുംകൂടി വെഗത്തിൽ നടന്ന തുടങ്ങി. വൃ
ക്ഷങ്ങളുടെ നിബിഡതകൊണ്ടും, രാത്രിയായതിനാലും ആ കാത്തനിന്നി
രുന്നവൻ ഒരു ചൂട്ട കൊളുത്തീ ഏകദെശം ഒരു നാഴിക മെല്പട്ട കയ
റിയപ്പൊഴെക്ക ദൂരെവെറൊരു വെളിച്ചം കാണുമാറായി. ആ വെളിച്ച
ത്തിന്റെ നെരെ ഇവർ രണ്ടാളുകളും നടന്ന താമസിയാതെ ഒരു പ
ൎണ്ണാശ്രമത്തിൽ എത്തി. അത യൊഗീശ്വരന്റെ വാസസ്ഥലമാണ. വൃ
ക്ഷങ്ങൾ അതിന്ന വളരെ അരികെ മന്നും ഇല്ല. പരന്ന സ്ഥലം വി
ശെഷ പരിമളമുള്ള അനവധി കുസുമങ്ങൾ ഭവനത്തിന്റെ മുൻഭാഗ [ 16 ] ത്ത തന്നെ പൂത്തനിൽക്കുന്നുണ്ടാകയാൽ മന്ദാനിലൻ വീശുന്നസമയം പ
രമാനന്ദം തന്നെ. യൊഗീശ്വരന്റെ കൂടെ വന്നവൻ അദ്ദെഹത്തിന്റെ
ഭൃത്യനായിരുന്നു. രണ്ടുപെരുംകൂടി ആശ്രമത്തിന്റെ പടിക്കൽ എത്തിയ
പ്പൊഴെക്ക കുറെ പ്രായംചെന്ന ഒരു സ്ത്രീ ഒരു കൊലുവിളക്കും കൊണ്ട
പുറത്തുവന്നു. യൊഗീശ്വരൻ ചെന്ന കയറിയ ഉടനെ "കുന്ദലത എവി
ടെ?" എന്ന ചൊദിച്ചു. "ഉറങ്ങുന്നു" എന്ന ആ സ്ത്രീ ഉത്തരം പറഞ്ഞു.
"ഇത്രനെരത്തെ ഉറക്കമായത എന്ത?" എന്ന ചൊദിച്ചപ്പൊൾ, "പക
ലൊക്കയും വളരെ അഹങ്കരിച്ച ഒാടി നടക്കുകയാൽ ക്ഷീണം കൊണ്ട
ഉറങ്ങുന്നതായിരിക്കണം" എന്നുത്തരം പറഞ്ഞു. "ആകട്ടെ, ഉറങ്ങട്ടെ"
എന്നപ റഞ്ഞ യൊഗീശ്വരൻ അകത്തെക്ക കടന്ന ഉയ്യുപ്പ അഴിച്ചവെച്ചു.
അതിന്റെകൂടെ ജടയും, താടിയുംഅഴിച്ചവെച്ചു. ആയവ കൃത്രിമമായിരു
ന്നു എന്ന പറയെണ്ടതില്ലെല്ലൊ. യൊഗീശ്വരൻ പുറത്തെക്കു പൊകുമ്പൊ
ൾ ആ ജടയും, താടിയും വെച്ചകെട്ടുന്നത പതിവായിരുന്നു. അതിന്റെ
ആവശ്യം എന്തെന്നറിവാൻ പ്രയാസം. പക്ഷെ സ്വകാരാച്ശാദനത്തി
ന്നായിരിക്കാം. മഹാൻമാരുടെ അന്തൎഗ്ഗതം അറിവാൻ എളുതല്ലെല്ലൊ.
എതെങ്കിലും, വെഷം ഒക്കെയും അഴിച്ച വെച്ചപ്പൊൾ മുഖത്തിന്ന വള
രെ സൌമ്യത കൂടി. സ്വതെയുള്ള പകുതി നരച്ച താടിയും മീശയും കാ
ണുമാറായി. മുഖത്ത പ്രായാധിക്യങ്ങളായ ഒന്നരണ്ട ചുളികൾ
ഉണ്ട. ചുരുണ്ട നീളം കുറഞ്ഞ തലമുടി വകഞ്ഞ പിൻഭാഗത്തെക്ക മാടി
വെച്ചു. ഉടുപ്പകൊപ്പുകളും അതാതിന്റെ പാട്ടിൽ എടുത്തവെച്ച "ആ-
ആ- വൂ ! കാലം:— കാലം:— എത്ര വെഗത്തിൽ പൊകുന്നു കാലം ! അ
ത്ഭുതം !" എന്ന പറഞ്ഞ വളരെ വിചാരങ്ങൾ ആ ക്ഷണനെരം കൊണ്ട
മനസ്സിൽകൂടി പാഞ്ഞപൊയതപൊലെ ഒരു ദീൎഘാശ്വാസം അയച്ച മ
റ്റെ അകത്തിന്റെ വാതിൽ പതുക്കെ തുറന്ന കടന്നു. ചുമരിൻ മെൽ വ
ളരെ മങ്ങിക്കൊണ്ട കത്തിയിരുന്ന ഒരു വെളിച്ചം കുറച്ച പ്രകാശിപ്പിച്ചു
കുറഞ്ഞൊരു പരിഭ്രമത്തൊടുകൂടി അടുക്കെ ഒരു കട്ടിലിൻമെൽ കിടന്ന
ഉറങ്ങിയിരുന്ന ഒരു കുമാരിയെ അധികമായ പ്രെമമൊടും ആനന്ദ
ത്തൊടും കൂടി കുറച്ചനെരം, കുമ്പിട്ട നൊക്കിയപ്പൊൾ മനസ്സിൽ നിറഞ്ഞി
രുന്ന വിചാരങ്ങൾ ജലരൂപെണ പുറപ്പെടുകയൊ എന്ന തൊന്നുംവ
ണ്ണം രണ്ടമൂന്ന അശ്രുവിന്ദുക്കൾ യൊഗീശ്വരന്റെ നെത്രങ്ങളിൽനിന്ന
അദ്ദെഹത്തിന്റെ അറിവ കൂടാതെ ഉറങ്ങുന്ന കുമാരിയുടെ മാറിടത്തി
ൽ പൊടുന്നനവെ വീണു. ഉടനെ ആ കുമാരി കണ്ണ മിഴിച്ച അച്ശാ!
അച്ശാ ! എന്ന വിളിച്ചയൊഗീശ്വരനെ ഗാഢമായി ആലിംഗനം ചെയ്തു.
"ൟ വ്യസനത്തിന്ന കാരണമെന്തെന്ന ചൊദിക്കും വിധത്തിൽ അതി [ 17 ] ഖിന്നതയൊടുകൂടി യൊഗീശ്വരന്റെ മുഖത്തെക്ക നൊക്കി" യൊഗീശ്വര
ൻ, "ഒട്ടും പരിഭ്രമിക്കെണ്ട, വിശെഷാൽ ഒന്നും ഇല്ല, ഞാൻ കുറച്ച മു
മ്പെ പുറത്തെക്ക പൊയിരുന്നു. വരുവാൻ കുറെ വൈകിപ്പൊയി. വന്ന
ഉടനെ എന്റെ കുട്ടിക്ക തരക്കെട ഒന്നും ഇല്ലെല്ലൊ എന്നറിവാൻ വെ
ണ്ടി വന്ന നൊക്കിയതാണ. സുഖമായി ഉ റങ്ങുന്നത കണ്ടപ്പൊൾ എനി
ക്ക സന്തൊഷവും, കുട്ടിക്ക വല്ലതും വന്നപൊയാൽ എനിക്കുണ്ടാവുന്ന വ്യ
സനവുംകൂടി വിചാരിച്ചപ്പൊൾ ഞാൻ അറിയാതെ കണ്ണുനീര പൊടി
ഞ്ഞതാണ. അല്ലാതെ ഒന്നും ഇല്ല. ഉറങ്ങിക്കൊള്ളു. ഞാൻ നമുക്ക അത്താ
ഴത്തിന്ന കാലമായാൽ വന്ന വിളക്കാം." എന്ന പറഞ്ഞു. കുമാരി, "അ
ച്ശാ ! എനിക്ക സംസാരിപ്പാൻ ആരും ഇല്ലാഞ്ഞിട്ടും, തൊട്ടത്തിൽ പണി
എടുത്തതിന്റെ ക്ഷീണം കൊണ്ടും ഇത്ര നെരത്തെ ഉറങ്ങിയതാണ. അച്ശ
ൻ വന്നുവല്ലൊ, ഇനി എനിക്ക ഉറങ്ങെണ്ട" എന്ന പറഞ്ഞ യൊഗീശ്വ
രനും ആ കുമാരിയും കൂടി ഉമ്മറത്തെക്ക പൊകുമ്പൊൾ, മുമ്പെ പറഞ്ഞ
മുത്തശ്ശിഅമ്മ "ഉമ്മാൻ കാലായിരിക്കുന്നു" എന്ന പറഞ്ഞു. യൊഗീശ്വ
രൻ "ഏന്നാൽ ഊണ കഴിയട്ടെ എന്ന പറഞ്ഞ കാലും മുഖവും കഴുകി
ഉമ്മാൻ ഇരുന്നു. കുന്ദലത എന്ന ആ കുമാരി യൊഗീശ്വരന പതിവ
പൊലെ ചൊറു മാത്രം വിളമ്പികൊടുത്ത അടുക്കെത്തന്നെ ഉമ്മാൻ ഇരു
ന്നു. യൊഗീശ്വരൻ ഒന്നും സംസാരിക്കാതെ വെഗത്തിൽ ഉമ്മാൻ തുട
ങ്ങി. കുന്ദലത "എന്താ അച്ശാ! എനിക്ക ഉരുള തരാതെ ഉമ്മാൻ തുടങ്ങി
യത?" എന്നചൊദിച്ചു. യൊഗീശ്വരൻ "ഒ ! അത ഞാൻമറന്നപൊയെ!"
എന്നപറഞ്ഞ കയ്യകഴുകി വെറെ കുറെചൊറ മെടിച്ച വെഗത്തിൽ ഒരു
ഉരുള ഉരുട്ടി കുന്ദലതക്കകൊടുത്തു. "ഞാൻ വഴിനടന്ന ക്ഷീണംകൊണ്ടും
വിശപ്പ കൊണ്ടും പതിവ പൊലെ ഉരുള തരുവാൻ മറന്നതാണ" എ
ന്ന പറഞ്ഞു. കുന്ദലത; അച്ശൻ ക്ഷീണം കൊണ്ട മറന്നതായിരിക്കും എ
ന്ന ഞാൻ ശങ്കിച്ചു; എങ്കിലും എനിക്ക അച്ശൻ തരുന്ന ഉരുള ഒന്നാമത
ഉണ്ടിട്ടില്ലെങ്കിൽ സുഖമില്ല. അതകൊണ്ട ചൊദിച്ചതാണ;" എന്ന പറ
ഞ്ഞ ഉമ്മാൻ തുടങ്ങി. ഉൗണ കഴിഞ്ഞാൽ രണ്ടപെരും കൂടി ഉമ്മരത്തും
മുറ്റത്തും കുറച്ചനെരം നടക്കുക പതിവുണ്ട. അന്ന രാത്രി അധികം
നെരം നടന്നില്ല. എന്നതന്നെയല്ലാ തമ്മിൽ അധികമായി ഒന്നും സം
സാരിച്ചതും ഇല്ല. അസാരം നെരം നടന്നശെഷം, യൊഗീശ്വരൻ "പാ
ൎവ്വതീ ! " എന്ന വിളിച്ചു. അപ്പൊൾ ആ പ്രായംചെന്ന സ്ത്രീ പുറത്ത വ
ന്ന കിടയ്ക്ക വിരിച്ചിരിക്കുന്നു എന്നറിയിച്ചു. "കിടക്കാൻ സമയമായാൽ
പൊയി കിടന്നകൊള്ളു" എന്ന പറഞ്ഞ യൊഗീശ്വരൻ കുന്ദലതയെ
കൊണ്ട പൊയി കിടത്തി. "ഞാനും കിടക്കട്ടെ" എന്ന പറഞ്ഞ പൊകു [ 18 ] വാൻ തുടങ്ങുമ്പൊൾ ഇന്ന അ ച്ശ ന്ന എന്താ ഇത്ര മറവ" എന്ന കുന്ദ
ലത ചൊദിച്ചു.
ഒ! എന്റെ മറവ ഇന്ന കുറെ അധികം തന്നെ. ക്ഷീ
ണം കൊണ്ടാണ. എന്ന പറഞ്ഞ പതിവപൊലെ കുന്ദലതയുടെ ക
വിളിന്മെൽ ഗാഢമായി ചുംബനം ചെയ്ത
ഉറഞ്ഞിക്കൊള്ളു" എന്ന പറ
ഞ്ഞ വിളക്ക നന്നെ താഴ്ത്തി പുറത്തെക്ക പൊയി. എന്നാൽ കുന്ദലതയൊ
ട പറ ഞ്ഞപൊലെ ഉ റ ങ്ങുകയല്ലാ ചെയ്തത. കുറെ നെരം ഉമ്മറത്ത ഉലാ
ത്തിയ ശെഷം, മുറ്റത്തെക്കിറങ്ങി, രാമദാസാ !" എന്ന വ ളിച്ചു. അ
പ്പൊഴെക്ക യൊഗീശ്വരന്റെ ഭൃത്യൻ വന്നു. അവനൊട മൂന്ന നാല
നാഴികനെരം രഹസ്യമായി ചിലത സംസാരിച്ച, അവനെ ഉറങ്ങു
വാൻ പറഞ്ഞയച്ചു, പിന്നെയും വളരെ മനൊരാജ്യത്തൊടും ആലൊച
നയൊടും കൂടി കുറെ നെരം നടന്ന, ഏകദെശം അൎദ്ധരാത്രി സമയമാ
യപ്പൊൾ താൻ ഉറങ്ങുവാൻ പൊവുകയും ചെയ്തു.

൨ാം അദ്ധ്യായം.

കുന്ദലതാ.

ഇനി, യൊഗീശ്വരന്റെ ഈവനവാസത്തെ കുറിച്ച അല്പം പറയെ
ണ്ടിയിരിക്കുന്നു. അദ്ദെഹത്തിന്റെ കൂടെയുള്ളവരെ ഒക്കെയും നാം ഇപ്പൊൾ
പറഞ്ഞു കഴിഞ്ഞു ഒന്നാമതായിട്ട അദ്ദെഹത്തിന്റെ വാത്സ്യത്തിന്നും
ദയക്കും പാത്രമായ കുന്ദലത എന്ന കുമാരിയാണ. ൟ കുമാരിക്ക പതി
നാറ വയസ്സ പ്രായമായി, എങ്കിലും അതെ പ്രായത്തിലുള്ളവരൊടൊന്നി
ച്ച കളിപ്പാൻ ഇടവരായ്കയാൽ കൌമാരചാപല്യങ്ങൾ ലെശം പൊലും
ഇല്ല. ഭക്ഷണത്തിന്റെ കാൎയ്യത്തിലും മറ്റും ദിനചൎയ്യയിലും യൊഗീശ്വര
ൻ വളരെ ശ്രദ്ധവെക്കുകയാൽ നല്ല ആരൊഗ്യവും ശരീരപുഷ്ടിയും അ
നല്പമായ സൌന്ദൎയ്യവും ഉണ്ട. എന്നാൽ കുന്ദലതയെ നല്ലവണ്ണം പരി
ചയമായി എങ്കിൽ, അവളുടെ രൂപലാവണ്യത്തെക്കാൾ സ്വഭാവഗുണ
വുംബുദ്ധിഗൌരവവുമാണ അധികം വിസ്മയനീയമായിട്ടതൊന്നുക. ഉത്ത
മസ്ത്രീകളുടെ സ്വഭാവത്തിന്ന സഹജങ്ങളായ, സാധുത്വം, ദയ, സ്നെഹം
അധൎമ്മ ഭീരുത്വം, മുതലായ വിശെഷ ഗുണങ്ങൾ, ആ ചെറുപ്രായത്തിൽ
തന്നെ അവളുടെ സ്വഭാവത്തിൽ വ്യക്തമായി പ്രകാശിച്ചിരുന്നു അത്ര
യുമല്ല; യൊഗീശ്വരന്റെ ദുർല്ലഭമായ ഉപദെശംകൊണ്ടും, അനുപമമാ
യ ഉദാഹരണം കൊണ്ടും, അദ്ദെഹത്തിന്റെ സഹവാസത്താൽ ഉണ്ടാ [ 19 ] കുന്ന സൽഗുണങ്ങളെ വിഫലമാക്കി തീൎക്കെണ്ടതിന്ന, ചപല ബുദ്ധിക
ളും അവിവെകികളും ആയ ആളുകൾ ആരും ഇല്ലാതിരുന്നതിനാലും,
സാധാരണ സ്ത്രീകൾക്കുണ്ടാകുന്ന ദുസ്വഭാവങ്ങളും വക്രതകളും, ചപല
തകളൂം, മനസ്സിൽ അങ്കുരിപ്പാൻ സംഗതി വരാതെ, അവൾ, അനിതര
വനിതാസാമാന്യങ്ങളായ പല വിശെഷഗുണങ്ങൾക്കും ആസ്പദമായി
തീരുകയും ചെയ്തു. അത്ഭുതമല്ലതാനും. യൊഗീശ്വരന്ന ബാലലാളനത്തി
ന്നും ശിക്ഷക്കും ഉള്ള സാമൎത്ഥ്യം അസാമാന്യം തന്നെയായിരുന്നു. എ
ന്നാൽ കുന്ദലത കാവ്യനാടകാലങ്കാരാദികളിൽ പരിജ്ഞാനമുള്ള ഒരു
വിദുഷിയൊ? സംഗീതാദികളിൽ നൈപുണ്യമുള്ളവളൊ? അല്ല. യൊ
ഗീശ്വരൻ ആ വക അഭ്യാസങ്ങളുടെ ആവശ്യത്തെയും, ഉപകാരത്തെ
യും വളരെ സൂക്ഷ്മമായി ആലൊചിച്ച ഖണ്ഡിച്ചിട്ടുള്ളാളാകയാൽ കുന്ദ
ലതയെ ആ വിഷയങ്ങളിൽ പരിശ്രമിപ്പിച്ചിട്ടുണ്ടായിരുന്നില്ല. സംഗീ
തസാഹിത്യാദികൾ കെവലം മനസ്സിന്റെ ഭൂഷണങ്ങൾ. കാഞ്ചികങ്ക
ണാദികളെക്കൊണ്ട വിരൂപികൾ ശൊഭിക്കുമൊ? സംഗീതസാഹിത്യാദി
ഗുണങ്ങൾ ഉണ്ടെങ്കിലും ദുൎബ്ബുദ്ധികൾ വന്ദനീയന്മാരൊ? ആയ്തകൊണ്ട
ആ വക ഭൂഷണങ്ങൾ അത്ര സാരമായിട്ടുള്ളവയല്ല. ഒന്നാമതായി സ
മ്പാദിക്കെണ്ടത നിൎമ്മലമായും സുജ്ഞാതമായും ഉള്ള മനസ്സാണെന്ന യൊ
ഗീശ്വരൻ തീൎച്ചയാക്കീട്ടുണ്ടായിരുന്നു. ആയതിന്ന ലൊകവ്യുൽപത്തി
കൊണ്ട മതികമലത്തെ വികസിപ്പിക്കെണ്ടത ആവശ്യമാകയാൽ യൊഗീ
ശ്വരൻ കുന്ദലതയെ എപ്പൊഴും കൂടെ കൊണ്ടുനടന്ന, ബീജങ്ങൾ അങ്കുരി
ക്കുന്നതിനെയും, വൃക്ഷലതാദികളുടെ ഗുണങ്ങളെയും, പക്ഷി മൃഗാദിക
ളുടെ സ്വഭാവങ്ങളെയും, അവകളുടെ ജാതി, തിരിച്ചറിവാനുള്ള വിധ
ങ്ങളെയും, ജീവികളുടെ ശരീരത്തിലുള്ള ഓരൊ അംഗങ്ങളുടെ ധൎമ്മങ്ങ
ളെയും, ഭൂമിയുടെ സ്ഥിതിയെയും, സൂൎയ്യ ചന്ദ്രന്മാരുടെയും നക്ഷത്രങ്ങളു
ടെയും സൂക്ഷ്മാവസ്ഥയെയും ഗതിഭെദങ്ങളെയും, നദികളുടെ ഉല്പത്തിയെ
യും, രാജ്യങ്ങളുടെ സ്വഭാവത്തെയും, ഇടി, മഴ, മഞ്ഞ എന്നിങ്ങിനെ
പ്രപഞ്ചത്തിലുള്ള പല അത്ഭുതങ്ങളുടെ വിവരണങ്ങളെയും, മറ്റും ഇ
ങ്ങിനെയുള്ള പല പല പ്രകൃതിതത്വങ്ങളെയും, കാൎയ്യകാരണങ്ങളുടെ
അന്യൊന്യ സംബന്ധത്തെയും, ദൃഷ്ടാന്തങ്ങളൊടുകൂടി പറഞ്ഞ മനസ്സി
ലാക്കി കൊടുക്കുക പതിവായിരുന്നു. മനസ്സിന്റെ അതാത പ്രായത്തിലെ
വളൎച്ചക്കനുസരിച്ച, പറഞ്ഞ കൊടുക്കുന്ന വിഷയങ്ങളുടെ കാഠിന്യത്തെ
ക്രമീകരിക്കുകയാൽ, ആ വിഷയങ്ങൾ ഒക്കെയും കുന്ദലതയ്ക്ക സുഗമമായി
ട്ട തൊന്നും. എന്ന തന്നെയല്ലാ, പറഞ്ഞ കൊടുത്തത മനസ്സിലായ

2 [ 20 ] എന്നറിയിക്കുവാൻ അവൾതന്നെ ഉത്സാഹത്തൊടു കൂടി വെറെ ഉദാഹ
രണങ്ങളെ തെടി പിടിക്കുകയും, സംശയമുണ്ടായാൽ അത ജാഗ്രതയൊ
ടകൂടി ചൊദിച്ച മനസ്സിലാക്കുകയും, സൂക്ഷ്മമായി ഓരൊ സംഗതികളെ
ഗ്രഹിച്ചാൽ മുഖ പ്രസാദംകൊണ്ട തന്റെ തൃപ്തിയെ പ്രത്യക്ഷപ്പെടുത്തുക
യും ചെയ്യും. ഇങ്ങിനെ യൊഗീശ്വരന്റെ ബുദ്ധികൌശലം കൊണ്ട മറ്റ
പലരുടെയും വിദ്യാഭ്യാസത്തിന്നുണ്ടാകുന്ന ദു:ഖങ്ങളും ദുൎഘടങ്ങളും അ
റിവാനിടവരാതെ കുന്ദലതയുടെ വിദ്യാഭ്യാസം അവൾക്ക ഏറ്റവും വി
നൊദകരമായി ഭവിച്ചു. ൟ വിധം വിദ്യഭ്യാസം വളരെ ചെറുപ്പ
ത്തിൽ തന്നെ തുടങ്ങിയിരുന്നു എങ്കിലും, പന്ത്രണ്ട വയസ്സായതിന്ന ശെ
ഷമാണ കുന്ദലതക്ക അക്ഷര വിദ്യയെ അഭ്യസിപ്പിച്ചത: രണ്ട സംവ
ത്സരത്തിന്നുള്ളിൽ സ്വഭാഷ എഴുതുവാനും വായിക്കുവാനും നല്ല പരിച
യമായി. അതിന്റെ പുറമെ, ജഗദീശ്വരനെ പ്രാൎത്ഥിക്കുവാനായി എട്ട
പത്ത ഗാനങ്ങൾ അൎത്ഥത്തൊടു കൂടി പഠിപ്പിച്ചിട്ടുണ്ടായിരുന്നത ചി
ലപ്പൊൾ യൊഗീശ്വരന്റെ കൎണ്ണാനന്ദത്തിന്നായിട്ട പാടുമാറുണ്ടായിരു
ന്നു. അതല്ലാതെ വെറെ ഒരു വിധ ഗാനങ്ങളും വശമാക്കീട്ടുണ്ടായിരുന്ന
തും ഇല്ല!

കുന്ദലതക്ക ശൈശവം മുതൽക്ക ഓരൊ പ്രായത്തിന്നടുത്ത കളിക
ളും ഉണ്ടായിരുന്നു. ചങ്ങാതി യൊഗീശ്വരൻ തന്നെ. അദ്ദെഹം അവ
ളുടെ ഇഷ്ടം ഇന്നതെന്നറിഞാൽ ഉടനെ അത സാധിപ്പിക്കും. കൂട്ടിക്കാ
ലത്ത വല്ലതും ഹിതംപൊലെ ആവാഞ്ഞിട്ട കരഞ്ഞാൽ അതിന്ന കാര
ണമെന്തെന്നറിഞ്ഞ ഹിതത്തെ ചെയ്തകൊടുക്കും. എന്തിനെറെ പറയുന്നു,
അദ്ദെഹം അവളുടെ കുട്ടിക്കളികൾക്കൊക്കെയും താലൊലിച്ച നിൽക്കും.
ചിലപ്പൊൾ താൻ തന്നെ ബാലചാപല്യം നടിച്ച അവളുടെ കൂടെ ക
ളിക്കും. ആപത്തുള്ള കളികളിൽനിന്ന വിരമിപ്പിക്കും. വ്യായാമം കൊ
ണ്ട ശരീരത്തിന്ന ലാഘവവും അംഗപുഷ്ടിയും ഉണ്ടാകുന്ന വിനൊദങ്ങ
ളിൽ ഇഷ്ടം ജനിപ്പിക്കും. ഇങ്ങിനെ അവളുടെമെൽ അച്ശന്റെ സ്നെ
ഹത്തൊടും, കളിയിൽ സഖാവിന്റെ സഹൃദയതയൊടും, ചില സമയ
ങ്ങളിൽ ഉപദെഷ്ടാവിന്റെ ഗാംഭീൎയ്യത്തൊടും, എപ്പൊഴും അമ്മയുടെ
ലാളനയൊടും , ഒരിക്കലും അപ്രിയം കൂടാതെയും വളൎത്തിക്കൊണ്ടുവരുവാ
ൻ യൊഗീശ്വരൻ ചെയ്ത പ്രയത്നം, കുന്ദലത തന്റെ അപരിമിതമായി
രിക്കുന്ന ഗുണൊൽരക്കൎഷങ്ങളെക്കൊണ്ട ഏറ്റവും സഫലമാക്കി തീൎക്കുക
യും ചെയ്തു. ഇങ്ങിനെയെല്ലാമാണ കുന്ദലതയുടെ അവസ്ഥ. [ 21 ] പിന്നെ പാൎവ്വതീ എന്ന പെരായ സ്ത്രീയാണ ഉള്ളത. ആ സ്ത്രീക്ക അമ്പ
തിൽ അധികം വയസ്സായിരിക്കുന്നു. എങ്കിലും വാൎദ്ധക്യത്തിന്റെ അതി
ക്രമങ്ങൾ പറവാൻ തക്കവണ്ണം ഒന്നും തുടങ്ങീട്ടില്ല. വളരെ നല്ല സ്വ
ഭാവമാണ. കുന്ദലതയെ കുട്ടിയിൽ തന്നെ ഏടുത്ത വളൎത്തിയ പൊറ്റ
മ്മയാകയാൽ അന്യൊന്യം വളരെ സ്നെഹമുണ്ടായി തീൎന്നു. യൊഗീശ്വര
നെ കുറിച്ച വളരെ ബഹുമാനവും ഭക്തിയും ഉള്ളവളാണ. ഗൃഹകൃത്യ
ങ്ങൾ ഒക്കയും വെടിപ്പായിക്കഴിച്ച എടയുള്ളപ്പൊഴൊക്കയും കുന്ദലതയൊ
ട സംസാരിച്ചും ആവളെ ലാളിച്ചും കൊണ്ട കാലക്ഷെപം ചെയ്യുകയും
ചെയ്യും.

രാമദാസൻ എന്ന ഭൃത്യന്ന ഒരു നാല്പത വയസ്സ പ്രായമായിരിക്ക
ണം. വളരെ വിശ്വസ്ഥനും വകതിരിവുള്ളവനുമാണ. ചെറുപ്പം മുതൽ
ക്ക തന്നെ യൊഗീശ്വരന്റെ ഭൃത്യനാകയാൽ അദ്ദെഹത്തിന്റെ സംസ
ൎഗ്ഗം ഹെതുവായിട്ട, എല്ലാ ഭൃത്യന്മാൎക്കും ഇല്ലാത്തതായ സ്വാമിഭക്തി, സ
ത്യം എന്ന രണ്ട ഗുണങ്ങൾ അവന്റെ സ്വഭാവത്തിന്ന സഹജമായി
തീൎന്നിരിക്കുന്നു. അവൻ യൊഗീശ്വരന്ന എന്ത വെണം എന്ന വെച്ചാൽ
അത ചെയ്വാൻ സന്നദ്ധനാണ. ദെഹത്തിന്ന നല്ല ശെഷിയും അധിക
മായ ധൈൎയ്യവും ഉണ്ട. അവനെ കാണുന്നവൎക്ക, അവന്റെ സ്വാമിയുടെ
യൊഗ്യത അവനിൽ പ്രതിഫലിച്ച കാണാം.

യൊഗീശ്വരന്റെ ഭവനം ഘൊര കാന്താരത്തിൽ വളരെ ഏകാ
ന്ത സ്ഥലത്താണെങ്കിലും, ചുരുക്കത്തിൽ ഉറപ്പുള്ള ഭവനമാണ. ഗജം,
വ്യാഘ്രം മുതലായ വനമൃഗങ്ങളുടെ ആക്രമം തട്ടാതിരിപ്പാൻ വെണ്ടി
നാല പുറത്തും ബലമുള്ള വൃക്ഷങ്ങൾ വളരെ അടുപ്പിച്ച വെച്ച ഒരു വ
ളരുന്ന വെലിയുണ്ടാക്കീട്ടുണ്ട. അതകൊണ്ടും, യൊഗീശ്വരൻ അത്യാ
വശ്യം ചില ആയുധങ്ങൾ കരുതീട്ടുണ്ടായിരുന്നതിനാലും ആ വക ദു
ഷ്ട മൃഗങ്ങളിൽനിന്ന ഭീതിയുണ്ടാവാൻ സംഗതി കൂടാതെ കഴിഞ്ഞു.
ഭവനത്തിന്ന ചുറ്റും ഒരു വലിയ തൊപ്പാണ. അതിൽ സസ്യാദികൾ
കുന്ദലതയുടെ കയ്യകൊണ്ട ജലം ആസ്വദിച്ചവ അനവധിയുണ്ട. ഉമ്മ
റത്ത മുറ്റത്തിന്നരികെ കുന്ദലതക്ക പ്രത്യെകമായി ഒരു വളപ്പുണ്ട. അ
തിൽ മന്ദാരം, പനിനീര, പിച്ചകം, മുല്ല മുതലായ സുഗന്ധ പുഷ്പങ്ങളു
ടെ ചെടികളും, വള്ളികളും, നാരകം, ദ്രാക്ഷ, മാതളനാരകം മുതലാ
യ വിശെഷ ഫലങ്ങൾ ഉണ്ടാവുന്ന വൃക്ഷങ്ങളും ചെടികളും കുന്ദലതയു
ടെ കയ്യ കൊണ്ട തന്നെ നട്ടനനച്ചുണ്ടാക്കീട്ടുണ്ടായിരുന്നു. ദിവസംപ്രതി
രാവിലെ സമയങ്ങളിലും യൊഗീശ്വരന്റെ കൂടെ നടക്കാത്ത മറ്റ സമ
യങ്ങളിലും കുന്ദലത ആ ചെടികളെ നനച്ച, അവക്ക മണ്ണും വളവും

2 [ 22 ] ചെൎത്ത, വളരെ വാത്സല്യത്തൊടുകൂടി രക്ഷിക്കുകയും, അവ മുളയ്ക്കുന്നതും,
വളരുന്നതും, തെഴുക്കുന്നതും, മൊട്ടിടുന്നതും, പൂക്കുന്നതും, കായ്ക്കുന്നതും
മറ്റും വളരെ കൌതുകത്തൊടുകൂടി നൊക്കി കണ്ട സന്തൊഷിക്കുകയും
ചെയ്യും. അങ്ങിനെ കുന്ദലതയുടെ പ്രയത്നത്തിന്റെ ഫലവും വിനൊദ
ത്തിന്റെ ഹെതുവും ആയ ആ ചെറിയ പൂന്തൊട്ടം, സുഗന്ധമുള്ള പുഷ്പ
ങ്ങളെക്കൊണ്ടും, മാധുൎയ്യമുള്ള ഫലങ്ങളെ ക്കൊണ്ടും ആ ആരാമത്തിന്ന ഒ
രു തൊടു കുറിയായി തീൎന്നിട്ടുണ്ടായിരുന്നു.

തൊപ്പിന്റെ ഒരു ഭാഗത്ത ഗൊതമ്പം വിളയിട്ടിട്ടുണ്ട. അതും കാ
യ്കനികളുമാണ പ്രധാന ഭക്ഷണ സാധനങ്ങൾ, തെനമുതലായ വന്യ
ങ്ങളായ ദ്രവ്യങ്ങൾ സുലഭം. വന്യങ്ങളല്ലാത്ത സാധനങ്ങളും ഇല്ലെന്നി
ല്ല. ആ വക സാമാനങ്ങൾ ധൎമ്മപുരിക്ക സമീപമുള്ള ചന്തയിൽനിന്ന
വാങ്ങി കരുതുമാറുണ്ടായിരുന്നു. ഭവനത്തിന്റെ അല്പം തെക്ക ഭാഗത്താ
യിട്ട വില്വാദ്രിയുടെ അധികം ഉയൎന്ന ഒരു കൊടുമുടിയുണ്ട. അതിന്റെ
അടിയിൽനിന്ന ഒരു ചെറുതായ ചൊലശാശ്വതമായി പ്രവഹിച്ചവരു
ന്നതിന്റെ മാൎഗ്ഗം തിരിച്ച യൊഗീശ്വരന്റെ വളപ്പിന്നുള്ളിലെക്ക കട
ത്തി, അവിടെ ഒന്ന രണ്ട വലിയ കുഴികളിൽ കെട്ടി നിൎത്തീട്ടുണ്ടായി
രുന്നതിനാൽ കുടിക്കുവാനും കുളിക്കുവാനും ആ നിൎമ്മല ജലം തന്നെ ഉ
തകുമാറാക്കിരുന്നു. ആ കുഴികളിൽനിന്ന കവിഞ്ഞ ഒഴുകിപ്പൊകുന്ന വെ
ള്ളം ചെറിയ ചാലുകളിൽകൂടി പല വഴിക്കും തിരിച്ചിട്ടുണ്ടായിരുന്ന
തിനാൽ തൊപ്പിലെ വൃക്ഷാദികൾക്ക നനയ്ക്കുവാൻ വളരെ എളുപ്പമായി
തീൎത്തിരുന്നു. ആകപ്പാടെ വാസസൌഖ്യം ഒരു രാജാവിന്നകൂടെ ഇതി
ലധികം ഉണ്ടാവാൻ പ്രയാസമാണ. അങ്ങിനെയിരിക്കുന്ന ആ വനഭ
വനത്തിൽ, യൊഗീശ്വരനും കുന്ദലതയും കൂടി സൌഖ്യമായിവസിക്കട്ടെ.
ഇനി നമ്മുടെ കഥ വില്വാദ്രിയിൽ നിന്ന വളരെ ദൂരമുള്ള വെറെ ഒരു
രാജ്യത്തിൽ വെച്ച തുടങ്ങെണ്ടിയിരിക്കുന്നു.

൩ാം അദ്ധ്യായം.

നായാട്ട.

ശിശിരകാലം അവസാനിച്ച വസന്തം ആരംഭമായി. സൌരഭ്യ
വാനായ മന്ദമാരുതനെക്കൊണ്ടും, ശീതൊഷ്ണങ്ങളുടെ ആധിക്യം ഇല്ലായ്മ
യാലും, കൊകിലങ്ങളുടെ കളകൂജിതങ്ങളെക്കൊണ്ടും പ്രഭാതകാലം വള
രെ ഉത്സാഹകരമായിത്തീൎന്നു. അങ്ങിനെയിരിക്കുംകാലം ഒരു നാൾ [ 23 ] സൂൎയ്യോദയത്തിന്ന അല്പം മുമ്പെ, ആയുധപാണികളായി ഏകദെശം ഒരു
നൂറാളുകൾ കലിംഗരാജ്യത്തിന്ന സമീപമുള്ള ഒരു വനപ്രദെശത്ത വട്ട
മിട്ട നിൽക്കുന്നത കാണായി. അവർ തമ്മിൽ തമ്മിൽ അകലമിട്ടാണ നി
ൽക്കുന്നത. അതകൊണ്ട അവരുടെ എല്ലാവരുടെയും മദ്ധ്യത്തിലുള്ള വൃത്താ
കരമായ സ്ഥലം ഒന്ന രണ്ട നാഴിക വിസ്താരമുള്ളതായിരിക്കണം.
അന്യൊന്യം ഒന്നും സംസാരിക്കുന്നില്ല. ആംഗ്യങ്ങളെക്കൊണ്ട മാത്രമെ
വിവരം അറിയിക്കുന്നുള്ളൂ. ചിലർ വില്ല കുലച്ചും, ചിലർ കുന്തം തെയ്യാ
റാക്കി പിടിച്ചും, മറ്റ ചിലർ വാളൂരി പിടിച്ചും , ഇങ്ങിനെ എല്ലാവരും
സന്നദ്ധന്മാരായി നിൽക്കുന്നുണ്ട. നായാട്ടകാരാണ, മൃഗങ്ങൾ വരുന്നവ
യെ സംഹരിപ്പാൻ തെയ്യാറായി നിൽക്കുന്നവരാണെന്ന അറിവാൻ പ്ര
യാസമില്ല. എല്ലാവരും സന്നദ്ധന്മാരായി നിശ്ശബ്ദന്മാരായി അങ്ങിനെ
നിൽക്കുംനെരം, കറുത്ത കുപ്പായവും, ചുവന്ന തൊപ്പിയും ഉള്ള നീണ്ട ഒരാ
ൾ, ഒരു വലിയ കുതിരപ്പുറത്ത കയറി, നായാട്ടുകാർ നിൽക്കുന്നതിന്റെ
ചുറ്റം ഓടിച്ച, അവരൊട വാളു കൊണ്ട ഓരൊ അടയാളം കാണിച്ചും
കൊണ്ട പൊയി. ആ അടയാളത്തിന്നനുസരിച്ച വെടന്മാർ എല്ലാവരും
വെഗത്തിൽ മുൻപക്കം വെക്കുംതൊറും അവരുടെ നടുവിലുള്ള വൃത്താകാ
രമായ സ്ഥലം ക്രമെണ ചുരുങ്ങിത്തുടങ്ങി. അതിന്നിടയിൽ ആ വൃത്താ
കാരമായ സ്ഥലത്തിന്റെ നടുവിൽനിന്ന, നാലുദിക്കുകളിൽനിന്നും മാ
റ്റൊലിക്കൊള്ളും വണ്ണം ഒരു കാഹള ശബ്ദം മുഴങ്ങി. ആ ശബ്ദത്തി
ന്റെ മുഴക്കം തീരുന്നതിന്ന മുമ്പെ തന്നെ അതെ സ്ഥലത്തനിന്ന ആൎപ്പും
വിളികളും. മറ്റ ശബ്ദങ്ങളും ഉച്ചത്തിൽ കെൾക്കുമാറായി അപ്പൊഴെക്ക
വട്ടത്തിൽ പതിയിരിക്കുന്ന വെടന്മാരുടെ പരിഭ്രമവും ജാഗ്രതയും സ
ന്തൊഷവും, പറഞ്ഞാൽ തീരുന്നതല്ല. കാടിളകി; മൃഗങ്ങൾ പല ദിക്കി
ലെക്കും പ്രാണരക്ഷക്കായി പാഞ്ഞ തുടങ്ങി എങ്ങൊട്ട പാഞ്ഞാലും ചെ
ന്ന വീഴുന്നത ആ അന്തകന്മാരുടെ മുമ്പാകെ തന്നെ. അവർ, അതാ
ഇതാ! പൊയി! പിടിച്ചൊ! എന്നിങ്ങിനെ ചില ശബ്ദങ്ങൾ പറയുന്നു.
മൃഗങ്ങളെ അതി വിദഗ്ദ്ധതയൊടുംകൂടി സംഹരിക്കുന്നു. ആയുസ്സ ഒടു
ങ്ങാത്ത ദുർലഭം ചില മൃഗങ്ങൾ വെടന്മാരുടെ ഇടയിൽകൂടി ചാടിയൊ
ടി ഒഴിക്കുന്നു. വ്യാഘ്രം, കരടി, പന്നി, മുതലായ വലിയ മൃഗങ്ങളെ
നടുവിൽനിന്ന കാടിളക്കിയവർ, നായ്ക്കളെക്കൊണ്ടും, കുരിരപ്പുറത്തനി
ന്ന കുന്തങ്ങളെക്കൊണ്ടും, ആട്ടിക്കൊണ്ട വരുമ്പൊൾ ചുറ്റും നിൽക്കുന്ന
വെടർ അവയെ വഴി തെറ്റിച്ച, കുണ്ടുകളിലെക്കും, പാറകളുടെയും വൃ
ക്ഷങ്ങളുടെയും ഇടുക്കുകളിലെക്കും പായിച്ച, എങ്ങും പൊകുവാൻ നിവൃ [ 24 ] ത്തിയില്ലാതാക്കി, നാലപുറത്ത നിന്നും പലവിധ ആയുധങ്ങൾ അവയു
ടെ മെൽ പ്രയൊഗിക്കുമ്പൊൾ, പ്രാണഭയംകൊണ്ടുണ്ടാവുന്ന ആൎത്ത നി
സ്വനത്തൊട കലൎന്ന സ്വതെ ഭയങ്കരങ്ങളായ അവയുടെ ശബ്ദങ്ങളും,
നഖമുഖാദികളെക്കൊണ്ട കാണിക്കുന്ന ഭയാനകങ്ങളായ പല ചെഷ്ടക
ളും, നിഷ്കണ്ടകന്മാരായ ആ വെടൎക്ക ഉത്സാഹത്തെ വൎദ്ധിപ്പിക്കുന്നതല്ലാ
തെ അല്പം പൊലും ദയ തൊന്നിക്കുന്നില്ല, കഷ്ടം! എങ്കിലും ഈ വെടെക്കു
വലിയ ഒരു ഗുണമുണ്ടു. മാൻ, മുയൽ മുതലായ സാധുക്കളായ മൃഗങ്ങളെ
ആരും ഉപദ്രവിച്ച പൊകരുതെന്ന കല്പനയുണ്ടായിരുന്നു. അതിനാൽ
ദുഷ്ടമൃഗങ്ങൾ മാത്രമെ നശിക്കുന്നുള്ളൂ. മൃഗങ്ങളെ കൊന്ന കൊന്ന, ആ
വൃത്തത്തിന്നുള്ളിലുണ്ടായിരുന്ന മൃഗങ്ങൾ ഒക്കെയും ഒടുങ്ങിയപ്പൊഴെക്ക
ഭക്ഷിക്കത്തക്കതായ ചില മൃഗങ്ങളെ വെടർ തിരഞ്ഞെടുത്ത വെറെ വെ
ച്ചു കൊണ്ടിരിക്കെ നായാട്ടിന്ന വന്നിട്ടുള്ളവരിൽ പ്രധാനികളായ രണ്ടാ
ളുകൾ തങ്ങളുടെ ഭവനത്തിലെക്ക പൊകുവാൻ തെയ്യാറായി. കുതിരപ്പു
റത്ത കയറി. അവരുടെ വെഷം കൊണ്ടും, മറ്റുള്ളവർ അവൎക്ക കാണി
ക്കുന്ന വണക്കംകൊണ്ടും അവർ പ്രധാനികളാണെന്ന വെഗത്തിൽ അറി
യാം. കറുത്ത കുപ്പായവും ചുവന്നതൊപ്പിയും ഉള്ള ഒരാളെ നൊം പറ
ഞ്ഞുവെല്ലൊ. അയാൾക്ക ഒരു അമ്പത വയസ്സ പ്രായമായിരിക്കുന്നു. പല
പ്പൊഴും ഇങ്ങിനെ വെട്ടയാടീട്ടായിരിക്കുമെന്ന തൊന്നന്നു, ആയാളുടെ
അംഗങ്ങൾ വളരെ പീവരങ്ങളായി തീൎന്നിരിക്കുന്നു. മുഖത്തിന്ന സൌ
മ്യത കുറയുമെങ്കിലും പുരുഷലക്ഷണം തികച്ചും ഉണ്ട. നീണ്ട അല്പം വ
ളഞ്ഞ മൂക്കും, വിസ്തൃതമായ നെറ്റിയും, വളരെ തടിച്ച പുരികക്കൊടീക
ളും ഉണ്ടായിരുന്നതിനാൽ മറ്റ അനവധി മുഖങ്ങളുടെ ഇടയിൽനിന്ന
തിരിച്ചറിവാൻ പ്രയാസമുണ്ടായിരുന്നില്ല; ഒരിക്കൽ കണ്ടാൽ ആ മുഖം
മറക്കുവാനും എളുപ്പമല്ല. മറ്റെ ആൾ അതി സുഭഗനും സൌമ്യനുമായ
ഒരു ചെറപ്പുകാരനാണ. ഏകദെശം ഇരുപത്തഞ്ച വയസ്സ പ്രായമായി
രിക്കുന്നു. അധികം എകരമില്ല. വളരെ കൌതുകം തൊന്നുന്ന നീലവി
ല്ലീസ്സകൊണ്ട ഒരു കുപ്പായവും ചുവന്ന തൊപ്പിയും ഉണ്ട. വെട്ടെക്ക താ
ല്പൎയ്യമുണ്ടെങ്കിലും പരിചയം കുറയുമെന്ന കണ്ടാൽ തീൎച്ചയാവും ദുൎഘട
മായ ദിക്കുകളിൽകൂടി കുതിരയെ വെഗത്തിൽ ഓടിപ്പാനും മറ്റും സാമ
ൎത്ഥ്യം കുറയും. വെട്ടയുടെ അദ്ധ്വാനം കൊണ്ട രണ്ട പെൎക്കും നല്ലവണ്ണം
വിയൎത്തിരിക്കുന്നു. ക്ഷീണം തീൎക്കുവാനായിട്ട ഒരുവൻ കുറെ പാലും പല
ഹാരങ്ങളും കൊണ്ടുവന്നു. രണ്ടു പെരും കൂടി അത ഭക്ഷിച്ച ക്ഷീണം തീ
ൎത്ത ശെഷം, "നമ്മുടെ കുമാരനെവിടെ? എന്ന വലിയ ആൾ ഉച്ചത്തി
ൽ ചൊതിച്ചതിന്ന
സ്വാമി അല്പം തെക്കൊട്ട പൊയിരിക്കുന്നു. ഞങ്ങ [ 25 ] ളിൽ ചിലരും ഒരുമിച്ചപൊയിട്ടുണ്ട" എന്ന ഒരു വെടൻ ഉത്തരം പറ
ഞ്ഞു. "ആയാൾക്ക അപകടം ഒന്നും വരില്ലായിരിക്കും" എന്ന ആ ചെറു
പ്പക്കാരനും പറഞ്ഞു. ഇങ്ങിനെ രണ്ടാളുകളും കൂടി പൊയ കുമാരൻ വ
രുന്നത കാത്തകൊണ്ടിരിക്കെ തെക്കനിന്ന അതിഘൊഷമായ ആൎപ്പും കൊ
ലാഹലവും കെൾക്കുമാറായി. ഉടനെ എല്ലാവരും കൂടി ആ ദിക്കിന്ന നെ
രിട്ട പാഞ്ഞു. ഇവരും അങ്ങൊട്ടു കുതിരയെ ഓടിച്ചു. അവിടെ വൃക്ഷ
ങ്ങൾ കുറഞ്ഞ നിരന്ന ഒരു സ്ഥലമുണ്ട. അതിന്റെ അങ്ങെ അറ്റത്ത
നിന്ന ഇവർ കാത്ത നിന്നിരുന്ന കുമാരൻ ജീനില്ലാത്ത ഒരു കുതിരപ്പു
റത്ത കയറി, അതികെമത്തിൽ പായിപ്പിക്കുന്നതും, അതിന്റെ പിന്നിൽ
തൊട്ടു തൊട്ടില്ല, എന്ന വിധത്തിൽ വലിയ ഒരു കൊമ്പനാന പിടിപ്പാ
നണയുന്നതും കണ്ടു. ആനക്ക ദ്വെഷ്യം സഹിക്കുന്നില്ല. ഉള്ള ശക്തി ഒക്കെ
യുമിട്ട മണ്ടുന്നുണ്ട. ആപൽക്കരമായ ആ അവസ്ഥ കണ്ടപ്പൊൾ അയ്യൊ!
എന്ന ശബ്ദം കണ്ട നിൽക്കുന്ന നൂറിൽ അധികം ആളുകളിൽനിന്ന ഒ
ന്നായിട്ട പുറപ്പെട്ടു. ആ ശബ്ദം പുറപ്പെടാനിടയുണ്ടായില്ല അപ്പൊഴെക്ക
തന്നെ എങ്ങിനെ എന്നറിയാതെ ആന പൊട്ടുന്നനവെ അവിടെനിന്ന,
എടത്തും വലത്തും ചുമട്ടിലെക്കും നൊക്കി വട്ടം തിരിഞ്ഞ തുടങ്ങി. അതി
ന്നിടയിൽ കുമാരൻ കുതിരയെ ഓടിച്ച ആനയെ വളരെ പിന്നിട്ടു.
അപ്പൊൾ ഹാ ഹാ ! എന്ന സന്തൊഷ സൂചകമായ ശബ്ദം കാണികളിൽ
നിന്ന പുറപ്പെട്ടു. ഉടനെ ജനങ്ങൽ എല്ലാവരും ഏകാഗ്രദൃഷ്ടികളായി,
ആന നിന്ന പൊവാൻ കാരണമെന്തെന്ന സൂക്ഷിച്ച നൊക്കിയപ്പൊൾ,
ഒരു വെടൻ ഓടുന്ന ആനയുടെ കാലിന്നിടക്കകടന്നുകൂടി, ഒരു കാലി
ന്മെൽ പറ്റി നിന്ന അതിന്മെൽ കൂത്തുന്നത കണ്ടു. കുമാരന്റെ പിന്നാലെ
പായുകയാൽ ആ ഉപദ്രവം ഏല്പിക്കുന്നത കുറെ നെരത്തെക്ക ആന അ
റിഞ്ഞില്ല. പിന്നെ വെദന സഹിക്കുവാൻ കഴിയാഞ്ഞപ്പൊൾ ആന കുമാ
രനെ ഉപെക്ഷിച്ച തന്റെ പുതിയ ശത്രുവിനെ പിടിപ്പാൻ ശ്രമിച്ച തു
ടങ്ങിയതാണെന്ന തെളിവായി. അത്ര കഠിനമായി ഉപദ്രവിക്കുന്ന ആ
ശത്രുവിനെ പിടി കിട്ടായ്കയാൽ, ആ വലിയ ജന്തുവിന്ന പ്രാന്തപിടിച്ച
കാണിക്കുന്ന ഗൊഷ്ഠികൾ കണ്ട, കാണികൾ സന്തൊഷിക്കുമ്പൊൾ, കാ
ലിന്നിടയിൽ പറ്റികൂടിയിരുന്ന വെടൻ വളരെ സാമൎത്ഥ്യത്തൊടുകൂടി
ഉരുണ്ട പിരണ്ട, ആനക്ക പിടിപ്പാൻ കിട്ടാതെ പാഞ്ഞൊഴിച്ചു അപ്പൊഴും
ജനങ്ങളിൽ നിന്ന സന്തൊഷ ശബ്ദം പുറപ്പെട്ടു. ഇനി ആന എങ്ങൊ
ട്ട പായുന്നുവൊ എന്നറിയാതെ എല്ലാവരും ഒന്ന നടുങ്ങി. അപ്പൊഴെ
ക്ക വെറൊരു വെടൻ ജീനി കൂടാതെ ഒരു കുതിരപ്പുറത്ത കയറി പൃഷ്ഠ [ 26 ] ഭാഗം ആനയുടെ മുമ്പിലെക്കാക്കി ആനയുടെ അടുത്ത ചെന്ന നിന്നും ത
ല തിരിച്ച പിന്നൊക്കം ആനയെ നൊക്കിക്കൊണ്ടും ആനയെ വെറി ഇടു
പ്പിക്കുവാൻ ഒാരൊന്ന പറഞ്ഞകൊണ്ടും കുതിരയെ പതുക്കെ പതുക്കെ ഓ
രൊ അടിയായി പിന്നൊട്ട നടത്തി ആനയൊട അധികം അടുപ്പിച്ച
തുടങ്ങി. കണ്ട നിൽക്കുന്നവർ അത്ഭുതം കൊണ്ട നിശ്ശബ്ദന്മാരായി.
ആന കുറെ നെരത്തെക്ക ഒന്നും അനങ്ങാതെ നിന്നു. വെടനും കുതിരയും
ഹസ്തപ്രാപ്തമായി എന്ന തൊന്നിയപ്പൊൾ അവിടെ നിൽക്കുന്നവർ ഒക്കെ
യും പെടിക്കത്തക്കവണ്ണം ഒന്ന ചീറി, ചെവി എടുത്തപിടിച്ച, തുമ്പിക്കൈ
നീട്ടി, വാലുയൎത്തി, ഭൂമികുലുങ്ങത്തക്ക വിധത്തിൽ മുമ്പൊട്ടു പാഞ്ഞു കയ്യി
ൽ കിട്ടി എന്ന തന്നെയാണ ആന വിശ്വസിച്ചത; നൊക്കിയപ്പൊൾ
വെടൻ ആനയുടെ എടത്ത ഭാഗത്തായിട്ട കുറെ ദൂരെ നിൽക്കുന്നത ക
ണ്ടു. ആശാഭംഗം കൊണ്ട ആനക്കുണ്ടായ ദ്വെഷ്യം വിചാരിച്ചാൽ അ
റിയാവുന്നതാണ. ഒട്ടും താമസിയാതെ ആന പിന്നെയും അവനെ പി
ടിക്കുവാൻ പാഞ്ഞു. വെടൻ മുമ്പിലും ആന പിന്നിലുമായി നെരും കിട
യുമിട്ട പായുന്നതിന്നിടയിൽ, വെടൻ പിന്നൊക്കം തിരിഞ്ഞ ആനയെ
ചൊടിപ്പിക്കുവാൻ ഒരു വടി പിന്നൊക്കം കാണിച്ച കൊടുക്കുന്നു. കുതി
ര നില്ക്കാതെ പായുന്നു. ആന വെടനെ അടുക്കുംതൊറും അതി ധീരനാ
യ ആ വെടന്റെ ജീവനെ കുറിച്ച എല്ലാവൎക്കും പെടി തുടങ്ങി. ഇതി
ന്നിടയിൽ ആനയുടെ പിന്നാലെ വെട്ടകത്തി ഊരിപ്പിടിച്ചകൊണ്ട ര
ണ്ട വെടന്മാർ പാളീപ്പളുങ്ങിയടുത്ത കൂടുന്നത എല്ലാവൎക്കും കാണുമാറാ
യി. ആനമാത്രം അവരെ കണ്ടില്ല കഷ്ടം! വെടനെ പിടിച്ചു, പിടിച്ചു
എന്ന എല്ലാവൎക്കും തൊന്നിയപ്പൊഴെക്ക ആന പൊടുന്നനെ പിന്നൊ
ക്കം ഇരുത്തുന്നത കണ്ടു. നൊക്കിയപ്പൊൾ, പിന്നാലെ വന്നിരുന്ന വെട
ൻ മുഴങ്കാലിന്റെ പിൻ ഭാഗത്തുള്ള വലിയ പാഷ്ണിക സ്നായുവിനെ വെ
ട്ടി മുറിക്കുകയാൽ ആനക്കു പിന്നെ ഒരു അടി വെക്കുവാൻ നിവൃത്തി
യില്ലാതായി വീണതാണെന്ന പ്രത്യക്ഷമായി. രണ്ടു കാലിന്മെൽ നിന്നും
രക്തം ധാരാളമായി പ്രവഹിക്കുകയാൽ ആന മൊഹാലസ്യപ്പെട്ട കിട
ന്നു. വെടന്മാൎക്ക ജയം കൊണ്ട വളരെ സന്തൊഷം ആനക്ക അതി
കഠിനമായ മരണം.

ആന വീണ ഉടനെ, അതിന്റെ മുമ്പിൽ ഓടിച്ച വന്നിരുന്ന കു
മാരനെ കാത്ത നിന്നിരുന്ന രണ്ടാളുകളും സന്തൊഷത്തൊടകൂടി ആ
ലിംഗനം ചെയ്തു. പിന്നെ ഇത്തിരി നെരം ആനയുടെ വ്യസനകരമായ
അവസാനം കണ്ട ഖിന്നന്മാരായിനിന്ന, മൂന്നപെരും കൂടി തങ്ങളുടെ
ഭവനത്തിന്ന നെരിട്ട കുതിരകളെ നടത്തുകയും, അവരുടെ ആൾക്കാ
രായ പലരും അവരുടെ ഒരുമിച്ച തന്നെ പൊവുകയും ചെയ്തു. [ 27 ] ൪-ാം അദ്ധ്യായം.

ചന്ദനോദ്യാനം.

നായാട്ടുകാരിൽ പ്രധാനികളായവർ മൂന്നപെരും തമ്മിൽ തങ്ങളു
ടെ പരാക്രമങ്ങളെ പറഞ്ഞും കൊണ്ട രണ്ട നാഴിക വഴി ചെന്നപ്പൊ
ഴെക്ക അവരുടെ ഭവനം ദൂരത്ത കണ്ടു തുടങ്ങി. ഒരു വലിയ കുന്നിന്റെ
മുകളിൽ വിസ്തീൎണ്ണമായ ഒരു ഉദ്യാനമുള്ളതിന്റെ നടുവിലാണ ആ
ഭവനം. ആ ഉദ്യാനത്തിൽ ചന്ദന വൃക്ഷങ്ങൾ അധികം ഉണ്ടായിരുന്നതി
നാൽ അതിന്ന ചന്ദനൊദ്യാനമെന്നാണ പണ്ടെക്കപണ്ടെ പെര പറഞ്ഞ
പൊരുന്നത. കുന്ന പൊക്കം കുറഞ്ഞ പരന്ന മാതിരിയാണ. നാല പു
റത്തും ചുള്ളിക്കാടുകൾ ഉണ്ട. അധികം ചെരിവുള്ള ഒരു ഭാഗത്ത ആ
ചുള്ളിക്കാടുകൾ വെട്ടി, മുകളിലെക്ക പൊകുവാൻ ഒരു വഴിയുണ്ടാക്കീട്ടു
ണ്ട. അത സൎപ്പഗതി പൊലെയാകയാൽ കയറ്റത്തിന്റെ ഞെരുക്കും
അധികം തൊന്നുകയില്ല. വഴിയുടെ രണ്ട ഭാഗത്തും അടുപ്പിച്ച പുലാ
വവെച്ച പിടിപ്പിച്ചിട്ടുണ്ടായിരുന്നതിനാൽ വെയിലിന്റെ ഉഷ്ണം അ
ല്പം പൊലും തട്ടുകയുമില്ല. ആ വഴിയിൽ കൂടെ കയറി ചെന്നാൽ പ
ടിപ്പുരയിൽ എത്തും. പടിപ്പുരയല്ല, ഗൊപുരം എന്നു തന്നെ പറയാം,
അത്രവലിയതാണ. ആനവാതിലുകളും, ചങ്ങലകളും, വലിയതഴുതുകളും
മറ്റും ഉണ്ട. പടിവാതിൽ കടന്നാൽ ചെല്ലുന്നത ഒരു മനൊഹരമായ
തൊട്ടത്തിലെക്കാണ. അതിൽ വിവിധമായ ചെടികളും സുഗന്ധപുഷ്പങ്ങ
ളും ഭംഗിയിൽ നട്ടുണ്ടാക്കീട്ടുണ്ട. അതിലൂടെയാണ ഗൃഹത്തിലെക്ക ചെല്ലു
വാനുള്ള വഴി. വഴിയുടെ ഇരുഭാഗത്തും ഉള്ള വെലിയിന്മെൽ ഭംഗിയു
ള്ള ഓരൊലതകൾ പടന്നപുഷ്പിച്ച നിൽക്കുന്നുണ്ട. ആ വഴിയിൽകൂടെചെ
ന്ന കയറുന്നത ഒരു താഴ്വാരത്തിലെക്കാണ. അതിന്റെ മീതെ അല്പം എ
കൎന്ന ഒരു തറമെൽ തറയും ഉണ്ട. വളരെ ദീൎഘവിസ്താരവും തട്ടെകരവും
ഉള്ള വിലാസമായ പൂമുഖം. പൂമുഖത്തെക്ക കയറുന്നത, ഒരു വലിയ ക
മാനത്തിൻ കീഴിൽ കൂടിയാണ. താഴ്വാരത്തിന്റെ മൂന്ന ഭാഗത്തും ഉള്ള വ
ലിയ താലപ്രമാണങ്ങളായ തൂണുകൾ ഒക്കെയും. കരിങ്കല്ലുകൊണ്ടുണ്ടാക്കി മീ
തെ വെള്ളക്കുമ്മായമിട്ട മിനുക്കുകയാൽ വെണ്ണക്കല്ലുകൊണ്ടു കടഞ്ഞുണ്ടാക്കി
യതാണെന്ന തൊന്നും. തറമെൽ തറയുടെ മെലുള്ള കുറുംതുണുകൾ, പാലു
ത്തരങ്ങൾ, തട്ട, തുലാങ്ങൾ ഇതകളിന്മെൽ ശില്പിശാസ്ത്രത്തിന്റെ വൈഭ
വത്തെ അതിശയമാകും വണ്ണം കാണിച്ചിരിക്കുന്നു. തൂണുകളും തുലാങ്ങളും

3 [ 28 ] ഒരു നൊക്കിന്ന വീരാളിപട്ടുകൊണ്ട പൊതിഞ്ഞിരിക്കുന്നുവൊ എന്നു
തൊന്നത്തക്കവണ്ണം വിശെഷമായി ചായം കയറ്റിയിരിക്കുന്നു. തട്ടിന്നു
നാംവിരൽ കീഴായിട്ട നാലഭാഗത്തും ഇരുവിരൽ വീതിയിൽ കുമ്മായം
കൊണ്ട ഒരുദളമുണ്ട. അതിന്മെൽ പലെടത്തും പഞ്ചവൎണ്ണകിളികളുടെയും
വെള്ളപ്പിറാവുകളുടെയും മറ്റും ചിലപക്ഷികളുടെയും രൂപങ്ങൾ ഉണ്ടാ
ക്കിവെച്ചിരിക്കുന്നതു കണ്ടാൽ, അവ ചിറകവിരുത്തി, ഇപ്പൊൾ പറക്കു
മൊ എന്നു തൊന്നും. ശില്പികളുടെ സാമൎത്ഥ്യംകൊണ്ട അവക്ക അത്ര
ജീവസ്സും തന്മയത്വവും വരുത്തിയിരിക്കുന്നു. താഴ്വാരത്തിന്റെ നടുവിൽ
വെറെ ഒരു വിചിത്രപ്പണിയുണ്ട ഒറ്റക്കരിങ്കല്ലുകൊണ്ട കൊത്തിയുണ്ടാ
ക്കി, ഒറ്റക്കാലിന്മെൽ നിൎത്തിയ ഒരു വലിയ വൃത്താകാരമായ പാത്രത്തി
ൽ നിറഞ്ഞിരിക്കുന്ന അതിനിൎമ്മലമായ ജലത്തിൽ, ചുവന്നും സ്വൎണ്ണവ
ൎണ്ണമായും, മുത്തുശ്ശിപ്പിയുടെ നിറത്തിലും ഉള്ള ചെറിയ ഓരൊ മാതിരി മ
ത്സ്യങ്ങൾ, അതിൽ തന്നെ വളരുന്ന ജലജങ്ങളായ ചില ചെടികളുടെ
നീലക്കരിഞ്ചണ്ടികളിൽ പൂണ്ടുകൊണ്ട ഏറ്റവും കൌതുകമാകുംവണ്ണം ത
ത്തിക്കളിക്കുന്നു. വെറെ ഒരെടത്ത വളരെ അപൂൎവമായ ചില പക്ഷിക
ളെ ഭംഗിയുള്ള പഞ്ജരങ്ങളിലാക്കി തൂക്കീട്ടുമുണ്ട.

പൂമുഖത്തിന്റെ എടത്തും വലത്തും ഭാഗങ്ങളിൽനിന്ന രണ്ട കൊ
ണികൾ മെല്പട്ട പൊകുന്നുണ്ട. കയറിചെന്നാൽ ഒരു വലിയ ഒഴിഞ്ഞ മു
റിയിൽ എത്തും. ആ മുറിവളരെ തട്ടെകരവും ദീൎഘവിസ്താരവുമുള്ളതാണ.
പുറമെ ആരെങ്കിലും വന്നാൽ അവരെ സൽക്കരിക്കുവാനുള്ള സ്ഥലമാ
ണ. അതിൽ പലവിധമായ ആസന്നങ്ങൾ, കട്ടിലുകൾ, കൊസരികൾ,
ചാരകസാലകൾ, മെശകൾ, വിളക്കുകൾ, ചിത്രങ്ങൾ മുതലായവയുണ്ട.
അതിന്റെ പിൻഭാഗത്ത അതിലധികം വലുതായ വെറെ ഒരു ഒഴിഞ്ഞ
മുറിയുണ്ട. അതിൽമെൽപറ ഞ്ഞവയാതൊന്നുംതന്നെയില്ല. ആയ്ത, പുറത്ത
ഇറങ്ങി കളിക്കുവാൻ കഴിയാത്ത കാലങ്ങളിൽ പന്താടുവാനും മറ്റും
ഉള്ള സ്ഥലമാണ. ൟ രണ്ട അകങ്ങൾക്ക വിസ്താരമുള്ള ജനലുകൾ നാല
പുറത്തും വളരെയുണ്ടാകയാൽ വായുസഞ്ചാരം നല്ലവണ്ണമുണ്ട. മാളിക
യുടെ മുകളിൽ വിശെഷ വിധിയായി വെറെ ഒന്നും ഉണ്ടായിരുന്നില്ല.

താഴത്ത, പൂമുഖത്തിൽനിന്ന അകായിലെക്ക കടന്നാൽ, മുകളിൽ ഉ
ള്ള തിന്ന നെരെ കീഴിൽ, അതപോലെ തന്നെ ഒഴിഞ്ഞ രണ്ട സ്ഥലങ്ങ
ൾ ഉണ്ട. അതിൽ ഒരുസ്ഥലം ആയുധശാലയാണ. അതിനുള്ളിൽ പലവി
ധമായ വാളുകൾ വെട്ടുകത്തികൾ, വില്ലുകൾ, കുന്തങ്ങൾ, ൟട്ടികൾ, എ
മതാടകൾ, ഗദകൾ, കവചങ്ങൾ, വെണ്മഴുകൾ എന്നീമാതിരി പലവിധ [ 29 ] ആയുധങ്ങൾ, ഉപയൊഗിക്കുവാൻ തെയ്യാറാക്കി വെച്ചിരിക്കുന്ന പൊ
ലെ തുടച്ച വെടുപ്പാക്കി വെച്ചിരിക്കുന്നു. ആയ്തൊക്കെയും ചുമരിന്മൽ ആ
ണിതറച്ച തൂക്കിയിരിക്കയാണ. അപ്രകാരം ആയുധങ്ങൾ അടക്കിവെച്ചി
ട്ടുള്ളതിന്റെ ഇടക്ക കലമാൻ, കാട്ടിമുതലായ, കൊമ്പുള്ള മൃഗങ്ങളുടെ
തലകൾ കൊമ്പുകളൊടു കൂടി ഉണക്കി കൃത്രിമനെത്രങ്ങളും മറ്റും വെ
ച്ചുണ്ടാക്കി, ചുമരിന്മെൽ പലെടത്തും തറച്ചിരിക്കുന്നതു കണ്ടാൽ, ആ മൃഗ
ങ്ങൾ അകത്തെക്ക കഴുത്ത നീട്ടി എത്തിനൊക്കുകയൊ എന്ന തൊന്നും.
നിലത്ത വ്യാഘ്രം കരടി, മുതലായവയുടെ തൊലുകൾ, രൊമംകളയാതെ
ഉണക്കി പലെടങ്ങളിലും വിരിച്ചിട്ടുണ്ട. മറ്റൊരു ഭാഗത്ത, വലിയ ആ
നക്കൊമ്പുകൾ പന്നിത്തെറ്റകൾ, പുലിപ്പല്ലുകൾ, ചമരിവാലുകൾ, കാട്ടി
കൊമ്പുകൾ, പുലിനഖങ്ങൾ, എന്നിങ്ങിനെ നായാട്ടകൊണ്ട കിട്ടുന്ന സാ
ധനങ്ങൾ പലതും ശെഖരിച്ച വെച്ചിരിക്കുന്നു. മെൽപറഞ്ഞ മൃഗചൎമ്മ
ങ്ങൾ, ചിലെടത്ത മെൽക്കുമെലായി അടുക്കിവെച്ചിട്ടുള്ള തിന്മെൽ സിംഹ
തുല്യന്മാരായ മൂന്നു നായാട്ടനായ്കൾ കിടക്കുന്നുണ്ട. അവയുടെ മുഖത്തെ
ശൂരതയും, മാന്തകൊണ്ടും, കടികൊണ്ടും ഏറ്റിട്ടുള്ള അനവധി വ്രണ
ങ്ങളുടെ വടുക്കളും, അതിതീക്ഷ്ണങ്ങളായ കണ്ണുകളും, വളഞ്ഞനീണ്ട ദംഷ്ട്ര
കളും, വിസ്തീൎണ്ണമായ വായയും കറുത്ത തടിച്ച ചുണ്ടുകളുടെ ഇടയിൽകൂടി
പുറത്തെക്കു തുറിച്ചിരിക്കുന്ന രക്തവൎണ്ണമായ നാവും മറ്റും കണ്ടാൽ ആ
അകത്ത കൂട്ടീട്ടുള്ള അനവധി സാമാനങ്ങളെ സമ്പാദിക്കുന്നതിൽ അ
തി സാഹസമായി പ്രയത്നിച്ചവരാണന്ന തൊന്നും. മെൽ വിവരിച്ച
സ്ഥലങ്ങളാണ ഭവനത്തിന്റെ പ്രധാന ഭാഗങ്ങൾ. ഭവനത്തിന്റെ
പിൻഭാഗം ഒരു വിസ്തീർണ്ണമായ വളൎത്തകാടാണ. അത കുന്നിന്റെ
ഇറക്കിലൊളമുണ്ട. ആ വളൎത്തകാട്ടിൽ പ്രായം ചെന്ന വളരെ ചന്ദന
വൃക്ഷങ്ങളും, പൊന്തക്കാടുകളും, വള്ളിക്കുടിലുകളും, വാഴക്കൂട്ടങ്ങളും,
ഇല്ലിപ്പട്ടിലുകളും തമ്മിൽ ഇടകലൎന്ന നിൽക്കുന്നുണ്ട.

ൟ വിശെഷ ഭവനം കലിംഗ രാജാവിന്റെ രാജധാനിയിൽ
നിന്ന ഒരു കാതം വഴി തെക്കായിട്ടാണ. സമീപം വെറെ ഭവനങ്ങൾ
ഒന്നും ഇല്ലാത്തതിനാൽ അത വിജന വാസത്തിന്ന വളരെ സൌഖ്യ
മുള്ള ഒരു സ്ഥലമാണ. അങ്ങിനെ വിജനവാസത്തിന്നായിട്ടാണ നാ
യാട്ടിന്ന പൊയിരുന്നതിൽ പ്രായം ഏറിയ ആൾ അത ഉപയൊഗിച്ച
വന്നിരുന്നത. അദ്ദെഹത്തിന്റെ പെര അഘൊരനാഥൻ എന്നാണ.
കലിംഗ മഹാ രാജാവിൻറ ഭണ്ഡാരാധിപനും, ഒരു മന്ത്രിയും ആയ
അദ്ദെഹം രാജ്യകാൎയ്യം വളരെ ആലൊചിച്ച മുഷിഞ്ഞാൽ, സംവത്സര
ത്തിൽ ഒന്ന രണ്ട മാസം ആ ഭവനത്തിൽ ചെന്ന, രാജ്യകാൎയ്യങ്ങളിലെ
ചിന്ത, അല്പം കുറച്ച, അവിടെ സൌഖ്യമായി താമസിക്കുന്നത പതിവാ

3 [ 30 ] യിരുന്നു. എന്നാൽ ശരീരസൌഖ്യം പൊരായ്കയാലൊ മറ്റൊ, കുറച്ച
കാലമായി സ്ഥിരവാസം തന്നെ ചന്ദനൊദ്യാനത്തിൽ ആക്കിയിരിക്കുന്നു.
എങ്കിലും രാജ്യഭാരത്തിന്റെ അമരം യാതൊരാൾക്കും താൻ കൈവിട്ട
കൊടുത്തിട്ടുണ്ടായിരുന്നതുമില്ല. അഘൊരനാഥന്റെ ഒരുമിച്ച സ്വൎണ്ണ
മയീദെവി എന്നൊരു കുമാരിയും, താരാനാഥൻ എന്നൊരു കുമാരനും
കൂടിയുണ്ടായിരുന്നു. നായാട്ടിൽ അതി സാഹസമായി ആനയുടെ മു
മ്പിൽ ഓടിച്ചുവന്നിരുന്നു എന്ന പറഞ്ഞ കുമാരനാണ താരാനാഥൻ.
ആ ചെറുപ്പക്കാരായ സൊദരീ സൊദരന്മാൎക്ക അച്ശനമ്മമാർ ഇല്ലായ്ക
യാൽ എളയച്ശനായ അഘൊരനാഥന്റെ രക്ഷയിലാണ അവർ വള
ൎന്നവരുന്നത. അഘൊരനാഥന്റെ ജ്യെഷ്ടനും, മെല്പറഞ്ഞ ചെറുപ്പക്കാ
രുടെ അച്ശനും ആയി കപിലനാഥൻ എന്നൊരാൾ ഉണ്ടായിരുന്നു. ക
ലിംഗ മഹാരാജാവിന്റെ പ്രധാന മന്ത്രിയായിരുന്ന അദ്ദെഹത്തെ, രാ
ജാവിന്നും രാജ്ഞിക്കും പ്രാണ വിശാസമായിട്ടായിരുന്നു. രാജ്ഞി മ
രിച്ചശെഷം, രാജാവിന്ന മുമ്പത്തെപ്പൊലെ ബുദ്ധിക്ക ശക്തിയും സ്ഥൈ
ൎയ്യവും ഇല്ലാതായി. വാൎദ്ധക്യത്തിന്റെ അതിക്രമങ്ങളും തുടങ്ങി. കു
ടിലന്മാരായ ചില സചിവമാരുടെയും, വാൎദ്ധക്യത്തിലുണ്ടാകുന്ന ചില
ചപലതകൾക്ക കൊണ്ടാടിനിന്നിരുന്ന ഒരു വെശ്യയുടെയും പൈശൂന്യ
ത്താൽ, അകാരണമായിട്ട അതി വിശ്വസ്തനായ ആ കപിലനാഥനെ
കാരാഗൃഹത്തിലാക്കെണമെന്ന രാജാവ കല്പിക്കുകയും, അദ്ദെഹം ഏക
ശാസനയായി ഭരിച്ചിരുന്ന രാജ്യത്തിൽ തന്നെ, ഒരു കാരഗൃഹത്തിൽ
വസിക്കുവാനുള്ള ദൈന്യതയെ ഭയപ്പെട്ട സ്വന്തം കയ്യിനാൽ ജീവനാ
ശം വരുത്തിയിരിക്കുന്നു എന്നുമാണ വൎത്തമാനം. താരാനാഥന്ന ഇരിപ
ത്തരണ്ട വയസ്സ പ്രായമായി വിദ്യാഭ്യാസവും മറ്റും വെണ്ടതപൊലെ
കഴിഞ്ഞു. അഘൊരനാഥന്റെ ശിക്ഷയാൽ ശസ്ത്രശാസ്ത്രത്തിൽ അധി
കം നിപുണനായി തീരുകയും ചെയ്തു. സ്വൎണ്ണമയീദെവിക്ക പതിനെഴ
വയസ്സായി. അഘൊരനാഥന്റെ സഹവാസം കൊണ്ട രണ്ടപെൎക്കും
വളരെ ബുദ്ധിഗുണം ഉണ്ടായിട്ടുണ്ട. താരാനാഥന്ന ഇരുപത വയസ്സാ
യവരെയും, രാജധാനിയിൽ തന്നെ ആയിരുന്നു സൊദരീ സൊദരന്മാ
ർ പാൎത്തിരുന്നത. കപിലനാഥൻ രാജാവിന്റെ കൊപം നിമിത്തം
ആത്മ ഹത്യ ചെയ്തു എന്ന രാജാവ കെട്ടപ്പൊൾ ശുദ്ധാത്മാവായ അദ്ദെ
ഹത്തിന്ന അതി കഠിനമായ പശ്ചാത്താപം ഉണ്ടായി. അതിന്ന കാരണ
ഭൂതന്മാരായ ചില ദുഷ്ട സചിവന്മാരെ അപ്പൊൾ തന്നെ കാരാഗൃഹ
ത്തിലാക്കുവാൻ കല്പിച്ചു. കപിലനാഥന്റെ സന്താനങ്ങളെ വെണ്ടും [ 31 ] വണ്ണം വാത്സല്യത്തൊടു കൂടി നൊക്കി വളൎത്തുവാൻ എല്ലാം കൊണ്ടും അ
ഘൊരനാഥനെപ്പൊലെ ആരും തരമാവില്ലെന്നവെച്ച, അവരെ അദ്ദെ
ഹത്തെ പ്രത്യെകം ഭരമെല്പിച്ചകൊടുക്കുകയും ചെയ്തു. എന്ന തന്നെയ
ല്ലാ രാജാവ കൂടക്കൂടെ, അവരെ ആളെ അയച്ച വരുത്തി അവൎക്ക വെ
ണ്ടുന്നതിനെ ഒക്കയും അന്വെഷിക്കുകയും ചെയ്യും. കുട്ടിക്കാലത്ത അവരു
ടെ സഖാവായിരുന്നു. രണ്ട സംവത്സരത്തിന്നിപ്പുറമാണ അവർ അ
ഘൊരനാഥൻ ഒരുമിച്ച ഉദ്യാന ഭവനത്തിലെക്ക പാൎപ്പ മാറ്റിയത.
അഘൊരനാഥന്റെ ഭാൎയ്യ മുപ്പതിൽ അധികം വയസ്സായിട്ടും പ്രസവി
ച്ചിട്ടുണ്ടായിരുന്നില്ല. ആയതകൊണ്ട ആ സ്ത്രീ താരാനാഥനെയും സ്വ
ൎണ്ണമയീ ദെവിയെയും വളരെ സ്നെഹത്തൊടുകൂടി തന്റെ സ്വന്തം മക്ക
ളെപ്പൊലെ രക്ഷിച്ചു പൊരുന്നതുമുണ്ട: ഇങ്ങിനെയാണ ചന്ദനൊ
ദ്യാനത്തിന്റെയും, അതിൽ പാൎത്തവരുന്ന ആളുകളുടെയും വൃത്താന്തം.

൫-ാം അദ്ധ്യായം.

രാജകുമാരൻ.

അഘൊരനാഥന്റെ ഒരുമിച്ച നായാട്ടിന്ന വന്നിരുന്ന മറ്റെ ചെ
റുപ്പക്കാരൻ ചിത്രരഥൻ എന്നു പെരായ കലിംഗ മഹാരാജാവവർകളു
ടെ സീമന്തപുത്രനാണ. പ്രതാപചന്ദ്രനെന്നാണ പെര. മഹാരാജാവി
ന്ന രണ്ട പുത്രിമാർ കൂടി ഉണ്ടായിരുന്നു. പ്രതാപചന്ദ്രന്റെ ജ്യെഷ്ടത്തി
യായിരുന്ന ഒരു പുത്രിയെ വെറൊരു രാജ്യത്തെക്ക വെട്ടകൊണ്ട പൊ
യി, പട്ടമഹിഷിയായി കുറെകാലം ഇരുന്ന സന്തതിയുണ്ടാവാതെ മരി
ച്ചപൊയി. പ്രതാപചന്ദ്രന്റെ അനുജത്തിയായി അതിസുന്ദരിയായ ഒരു
കന്യകയും ഉണ്ടായിരുന്നു. ആ കന്യകയെ വളരെ ചെറുപ്പത്തിൽ കള്ള
ന്മാർ എടുത്തുകൊണ്ടുപൊയി, ആഭരണങ്ങൾ തസ്കരിച്ച കാട്ടിൽ എങ്ങാ
ണ്ടെരെടത്തവെച്ച കൊന്നിരിക്കുന്നുവത്രെ. കള്ളന്മാരെ തുമ്പുണ്ടാക്കുവാ
ൻ വളരെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. രാജകന്യകയുടെ ശരീരസൌഭാ
ഗ്യം കണ്ട കൌതുകപ്പെട്ട, ഇവൾ ഭൂമിയിൽ ഇരിക്കെണ്ടുന്നവളല്ലെന്ന
വെച്ച യക്ഷന്മാരൊ കിന്നരന്മാരൊ കൊണ്ടുപൊയതായിരിക്കെണം, എ
ന്ന ബുദ്ധിമാന്മാരായ ചില ദൈവജ്ഞന്മാർ തീൎച്ച പറയുകയും ചെയ്തിട്ടു [ 32 ] ണ്ടായിരുന്നു. ഏതെങ്കിലും പുത്രിയെ കാണായ്കയാൽ വൃദ്ധനായ രാജാ
വിന്ന കുറെ കാലത്തെക്ക വളരെ വ്യസനത്തിന്ന കാരണമായി. ഇങ്ങി
നെ സൊദരിമാരും കൂടിയില്ലാതെ ഏകപുത്രനായി തീൎന്ന പ്രതാപചന്ദ്ര
ന്ന ചെറുപ്പത്തിൽതന്നെ താരാനാഥനും സ്വൎണ്ണമയീദെവിയും ചങ്ങാതി
മാരായി തീൎന്നു. അവർ മൂന്ന പെരും പരസ്പരം വളരെ സ്നെഹത്തൊടു
കൂടിയും, എപ്പൊഴും ഒരുമിച്ചും, വളരുകയാൽ താരാനാഥനും സ്വൎണ്ണമ
യിയും ചന്ദനൊദ്യാനത്തിലെക്ക പാൎപ്പ മാറ്റിയപ്പൊൾ, പ്രതാപചന്ദ്രന്ന
വളരെ ബുദ്ധിക്ഷയമുണ്ടായി. ഉദ്യാനഭവനത്തിൽ വാസം വളരെ സു
ഖമാണെങ്കിലും, താരാനാഥന്നും, സ്വൎണ്ണമയിക്കും, തങ്ങളുടെ പ്രിയസഖാ
വായ രാജകുമാരനെയും, നിത്യൊത്സവവതിയായിരിക്കുന്ന രാജധാനി
യിലെ ഓരൊ ആഘൊഷങ്ങളെയും കാണ്മാൻ കഴിയായ്കയാൽ ആ മാ
റ്റം ഒട്ടുംതന്നെ സന്തൊഷത്തെ ഉണ്ടാക്കീല. ചില ദിവസങ്ങളിൽ പ്ര
താപചന്ദ്രൻ രാജാവിനൊട സമ്മതം വാങ്ങി ചന്ദനൊദ്യാനത്തിലെക്ക
പൊരും. ഉദ്യാനത്തിൽ എത്തി ഒന്നൊ രണ്ടൊ ദിവസം താമസിച്ച രാ
ജധാനിയിലെക്ക തന്നെ മടങ്ങുകയും ചെയ്യും. അതകൊണ്ട രാജാവിന്ന
ഒട്ടും അപ്രിയം ഉണ്ടാവുകയില്ലതാനും. എന്നാൽ അഞ്ചാറുമാസമായിട്ട
രാജകുമാരൻ ചന്ദനൊദ്യാനത്തിൽ വന്നാൽ എട്ടപത്ത ദിവസം താമസി
ച്ചല്ലാതെ മടങ്ങിപ്പൊവുകയില്ല. കൂടെകൂടെ വരികയും ചെയ്യും. അത
കൊണ്ടും രാജാവിന്ന ഒട്ടും അപ്രിയം ഉണ്ടായില്ല. എന്തകൊണ്ടെന്നാൽ
അഘൊരനാഥൻ ഉള്ളതകൊണ്ട, ആയാൾ ഉണ്ണിയുടെ മെൽ നല്ലവണ്ണം
ദൃഷ്ടിവെച്ചു കൊള്ളുമെന്ന രാജാവിന്ന നല്ല വിശാസം ഉണ്ടായിരുന്നു.
അഘൊരനാഥന്നും രാജകുമാരൻ വരുന്നത വളരെ സന്തൊഷമായിരു
ന്നു. അങ്ങിനെയിരിക്കെ പ്രതാപചന്ദ്രനും സ്വൎണ്ണമയീദെവിയും തമ്മി
ലുള്ള സ്നെഹത്തിന്ന ഒരു മാറ്റം സംഭവിച്ചു. പ്രതാപചന്ദ്രന്ന കുറെക്കാ
ലമായിട്ട സ്വൎണ്ണമയിയെക്കുറിച്ച അധികമായി ഇഷ്ടം തൊന്നിതുടങ്ങീ
ട്ടുണ്ടായിരുന്നു. ആദിയിൽ അതിന്ന കാരണമെന്തായിരിക്കാമെന്ന ത
നിക്കതന്നെ അറിവാൻ കഴിഞ്ഞില്ല. ഒരു സംവത്സരത്തിന്നിപ്പുറം അ
ത പ്രത്യക്ഷമായി കാണിക്കുവാനും തുടങ്ങി. എന്തെങ്കിലും വിശെഷിച്ച
ഒരു വസ്തു തനിക്ക കിട്ടിയാൽ അത അപ്പൊൾതന്നെ ദെവിക്കകൊടു
ക്കും. എവിടെ എങ്കിലും പൊയാൽ പ്രധാനമായ സ്ഥാനത്തിൽ ദെ
വിയെ ഇരുത്തും. ദെവിയുടെ ഹിതം എന്തെന്ന പറയാതെ തന്നെ അ
റിഞ്ഞ പ്രവൃത്തിക്കും. താരാനാഥനെ കുറിച്ചുള്ള സ്നെഹത്തിന്ന ഒട്ടും [ 33 ] കുറവുണ്ടായില്ല, എങ്കിലും സദായ്‌പൊഴും ദെവിയൊട അധികമായ ആദര
വ ഭാവിക്കുകയാൽ താരാനാഥനൊട മുമ്പെത്തപ്പൊലെ ആഭിമുഖ്യം
കാണിക്കുവാനും കൂടി ഓൎമ്മവിട്ടുതുടങ്ങി. ഇങ്ങിനെ ഒരു പക്ഷപാതം
പൊലെ രാജകുമാരൻ സ്വൎണ്ണമയിയൊട അധികം സ്നെഹം കാണിക്കു
വാൻ തുടങ്ങിയപ്പൊൾ താരാനാഥന്ന ഒരു ആശ്ചൎയ്യമാണുണ്ടായത. ത
ന്റെ സൊദരിയൊട തനിക്ക വളരെ സ്നെഹമുണ്ടായിരുന്നതിനാൽ പ്രതാ
പചന്ദ്രൻ പക്ഷപാതം പൊലെ കാണിച്ചതകൊണ്ട താരാനാഥന്ന ഒട്ടുംകു
ണ്ഠിതമുണ്ടായതും ഇല്ല. സ്വൎണ്ണമയി മറ്റ രണ്ടപെരൊടും ഒരു പൊലെയാ
ണ സ്നെഹം കാണിച്ചിരുന്നത. എന്നാൽ ആന്തരമായിട്ടു താരാനാഥനെ
അധികം സ്നെഹം ഉണ്ടായിരുന്നു താനും. എങ്ങിനെയെന്നറിയാതെ സ്വ
ൎണ്ണമയിക്ക കുറച്ച കാലത്തിനുള്ളിൽ രാജകുമാരനെ അധികം പ്രതിപ
ത്തി തൊന്നിതുടങ്ങി. ബുദ്ധി ഗൌരവം ഉള്ളവളാകയാൽ പുറത്തെക്ക
ഒട്ടും പ്രകാശിപ്പിക്കാതെ തന്റെ അധികമായ പ്രെമത്തെ ഉള്ളിൽ ഒതു
ക്കി വെക്കുകയും ചെയ്യും. രാജകുമാരൻ ചന്ദനവനത്തിലെക്ക വരുന്നത
അധികം സാധാരണയായതിൽ പിന്നെ, ൨ന്നാൽ അധികം നെരം സ്വ
ൎണ്ണമയിയുടെ ഒരുമിച്ചു തന്നെയാണ കഴിക്കുക. ഒരുദിവസം രാജകുമാര
നും സ്വൎണ്ണമയീദെവിയും കൂടി ഓരൊ നൎമ്മങ്ങൾ പറഞ്ഞ സന്തൊഷിച്ച
കൊണ്ടിരിക്കുമ്പൊൾ, താരാനാഥൻ ആ അകത്തെക്കു കടന്നുചെന്നു അ
പ്പൊൾ ഇവരുടെ സംസാരം ഉടനെ നിൎത്തി. സംസാരം നിൎത്തിയത താ
രാനാഥൻ വന്നതുകൊണ്ടാണെന്ന ആയാളെ അറിയിക്കാതെ കഴിക്കുവാ
ൻ വെണ്ടി സ്വൎണ്ണമയി വെറെ ഒരു വൎത്തമാനം നടുക്കിൽ പിടിച്ച പറ
ഞ്ഞതുടങ്ങി. രാജകുമാരന്ന അതമനസ്സിലായില്ല "എന്താദെവി! അസം
ബന്ധം പറയുന്നത" എന്നചൊദിച്ചു. "അസംബന്ധമാണ, എന്നൊട
ചൊദിച്ചതിന്ന ഉത്തരമല്ലെ?" എന്നുത്തരം പറഞ്ഞ, കഷ്ടം! ഇദ്ദെഹ
ത്തിന്ന ഇത മനസ്സിലാകുന്നില്ലെല്ലൊ എന്ന പറയുംവിധത്തിൽ മുഖത്തെ
ക്ക ഒന്ന നൊക്കി, രാജകുമാരന ആകപ്പാടെ ഒരു പരിഭ്രമമാണ ഉണ്ടാ
യത. ഒന്നും ഉത്തരം പറഞ്ഞതും ഇല്ല. "ഒ! ഞാൻ വന്നിട്ട നിങ്ങളു
ടെ സല്ലാപം മുടങ്ങി അല്ലെ, ഞാൻ ഇതാ പൊകുന്നു" എന്ന പറഞ്ഞ
താരാനാഥൻ പുറത്തെക്ക നടന്നതുടങ്ങി. ഞങ്ങൾക്ക ഏട്ടൻ കെൾക്കുവാൻ
പാടില്ലാത്ത സ്വകാൎയ്യം എന്താണുള്ളത?, ഞങ്ങളും കൂടെ പൊരാം" എന്ന
പറഞ്ഞ സ്വൎണ്ണമയി രാജകുമാരന്റെ കയ്യും പിടിച്ച കൊണ്ട വെഗത്തി
ൽ തൊട്ടത്തിലെക്ക നടന്നു. താരാനാഥൻ അവിടെ ഒട്ടും നില്ക്കാതെ ത
ന്റെ കുതിരകളെ നൊക്കുവാനായിട്ട പന്തിയിലെക്കും പൊയി. [ 34 ] സ്വൎണ്ണമയി "കുമാരാ! ഞാൻ പറഞ്ഞതിന്റെ താല്പൎയ്യം മനസ്സിലായീ
ലെ? ജ്യെഷ്ടൻ വരുന്നതകൊണ്ട നമ്മുടെ സംസാരം തടസ്ഥപ്പെട്ടു എന്ന
തൊന്നിക്കുന്നത നന്നൊ?" എന്ന ചൊദിച്ചു,

രാജകുമാരൻ- "ആ വിദ്യ എനിക്ക അറിവുണ്ടായിരുന്നില്ല. ഇനി
ഞാൻ ഓൎമ്മവെച്ചകൊള്ളാം". എന്ന പറഞ്ഞ പകുതിയാക്കി വെച്ചിരു
ന്ന മുമ്പെത്തെ സല്ലാപം രണ്ടാമതും തുടങ്ങി. ഉദ്യാനത്തിന്റെ ഒരു അ
റ്റത്ത വലിയ ഒരു പരന്ന കല്ലിന്മെൽ രണ്ടുപെരും പൊയിഇരുന്നു.

രാജകുമാരൻ- ദെവീ, വരുന്ന ആയില്ല്യം എന്റെ ജന്മനക്ഷത്രമാ
ണ. പുറന്നാൾ സദ്യക്ക വളരെ ഘൊഷമായീ വട്ടം കൂട്ടുവൻ അച്ശൻ
കല്പിച്ചിരിക്കുന്നു. ദെവിയെയും താരനാഥനെയും പുറന്നാളിന്ന നാ
ല ദിവസം മുമ്പെ തന്നെ ക്ഷണിച്ച കൊണ്ടു വരെണമെന്ന അച്ശൻ എ
ന്നൊട പറഞ്ഞിരിക്കുന്നു. അച്ശന്ന നിങ്ങളെ രണ്ടാളെയും കാണുന്നത
വളരെ സന്തൊഷമാണെന്ന അറിയാമല്ലൊ. അതകൊണ്ട ദെവിയും
താരാനാഥനും മറ്റന്നാൾ തന്നെ എന്റെ ഒരുമിച്ച രാജധാനിയിലെ
ക്കു പൊരെണം.

സ്വൎണ്ണമയി- ഞങ്ങൾ രണ്ടാളുകളും ജവിടുത്തെ ഒരുമിച്ചു വരു
ന്നത അത്ര ഭംഗിയാകുമൊ? ജനങ്ങൾ ഞാൻ ഇവിടുത്തെ കൂടെ വന്നാ
ൽ എന്ത പറയും.

രാജകുമാരൻ-അഘൊരനാഥനും കൂടെ വരുന്നില്ലെ? നിങ്ങൾ
എല്ലാവരും കൂടെ രാജധാനിയിലെക്ക പൊകുമ്പൊൾ ഞാനും നിങ്ങളു
ടെ കൂട്ടത്തിൽ വന്നു എന്നല്ലാതെ നിങ്ങളെ ഞാൻ കൂട്ടികൊണ്ടവന്നു എന്ന
പറയുമൊ?

സ്വൎണ്ണമയി- ഇവിടുന്ന കൂടെയുണ്ടായിരിക്കുക, ഞങ്ങൾ രാജ
ധാനിയിലെക്ക പൊവുക, ഇങ്ങിനെയായാൽ തന്നെ ഇവിടുന്ന ഞങ്ങ
ളെ കൂട്ടികൊണ്ട പൊകുന്നു എന്നല്ലാതെ വരികയില്ല. പരമാൎത്ഥം മ
റ്റൊരുപ്രകാരമാണങ്കിലും ജനങ്ങൾ അങ്ങിനെ പറയാതിരിക്കയില്ല.

രാജകുമാരൻ- അഥവാ അങ്ങിനെ പറയുന്നതായാൽ തന്നെ എ
ന്ത തരക്കെടാണ ഉള്ളത? നാം ചങ്ങാതിമാരാണന്ന എല്ലാവൎക്കും അറി
വില്ലെ. പണ്ട നാം പലപ്പൊഴും ഒരുമിച്ച പൊവുകയും വരികയും
ചെയ്തിട്ടുമില്ലെ?

സ്വൎണ്ണമയി- ഒന്നും ഉണ്ടായിട്ടല്ല. പക്ഷെ നമ്മുടെ സൂക്ഷ്മ
വൃത്താന്തം അധികം വെഗത്തിൽ പ്രസിദ്ധമാവാൻ വഴിയുണ്ട. ഇപ്പൊ
ൾതന്നെ കുറെ സംസാരമായിരിക്കുന്നുപൊൽ, നാം അറിയാത്തത [ 35 ] കണക്കല്ല. എന്റെ ദാസി എന്നൊട സ്വകാൎയ്യമായി രണ്ട ദിവസം മുമ്പെ
ചൊദിക്കയുണ്ടായി.

രാജകുമാരൻ:- അവളപ്പൊഴെക്ക അത എങ്ങിനെയറിഞ്ഞു? ൟ
വക വൎത്തമാനങ്ങൾ അറിവാൻ പെണ്ണുങ്ങൾക്ക വളരെ സാമൎത്ഥ്യമുണ്ട.

സ്വൎണ്ണമയി:- ആണുങ്ങൾക്കും ഒട്ടും കുറവില്ല. രാജധാനിയിൽ
നിന്ന ഇവിടുത്തെ കൂടെ വന്ന ഒരു സചിവൻ ഇവിടെ പാൎക്കുന്ന
വരൊട പ്രസ്താവിക്കുന്നത കെട്ടിട്ടാണത്രെ അവൾ മനസ്സിലാക്കിയത.

രാജകുമാരൻ- എന്നാൽ ഇനി ഒട്ടും താമസിക്കുകയല്ല നല്ലത.

സ്വൎണ്ണമയി- താമസിക്കുന്നത വെറുതെ. എന്നാൽ എളയച്ശ
നൊട ആരറിയിക്കും,"? എന്ന പറഞ്ഞലജ്ജയൊടു കൂടി മുഖം താഴ്ത്തി.

രാജകുമാരൻ— ദെവീ എന്തിന നാണിക്കുന്നു? ഞാൻ തന്നെ അ
ഘൊരനാഥനൊട പറഞ്ഞ സമ്മതം വാങ്ങി വരാമല്ലൊ, ദെവി യാ
തൊന്നും ചെയ്യെണ്ടതില്ല. അച്ശന്റെ സമ്മതം കിട്ടുവാൻ മാത്രമെ മ
റ്റൊരാളെ അയക്കെണ്ട ആവശ്യമുള്ളു.

സ്വൎണ്ണമയി :- അത ചൊദിക്കെണ്ടതാമസമെയുള്ളു കിട്ടുവാൻ. എ
ന്നെക്കുറിച്ച രാജാവിന്ന വളരെ വാത്സല്യമായിട്ടാണ. അവിടുത്തെക്ക
ഇത വളരെ സന്തൊഷകരമായി തീരുകയും ചെയ്യും.

ഇങ്ങിനെ രണ്ടാളു കളും കൂടി പറഞ്ഞ സന്തൊഷിച്ചകൊണ്ടിരിക്കെ
മെൽഭാഗത്തനിന്ന വൃക്ഷങ്ങളുടെ ഇല ഒച്ചപ്പെടുന്നത കെട്ട, കാരണ
മെന്തെന്ന നൊക്കുന്നതിന്ന മുമ്പായി വലിയ ഒരു കാട്ടകൊഴി അവരു
ടെ വളരെ അടുക്കെ മുൻഭാഗത്ത വീണു, ഉടനെ ചിറകിട്ട ഒന്ന രണ്ട ത
ച്ച, പിടച്ച ചാവുകയും ചെയ്തു. നൊക്കിയപ്പൊൾ അതിന്റെ കഴുത്തിൽ
ഒരു ശരം തറച്ച നിൽക്കുന്നതകണ്ട, ആ അപകടം പ്രവൃത്തിച്ചതാരെ
ന്ന രാജകുമാരൻ ദെഷ്യത്തൊടു കൂടി തിരയുമ്പൊൾ, കുറെ ദൂരത്തനിന്ന
ഹ, ഹ, ഹാ! എന്ന പൊട്ടിച്ചിരിക്കുന്നത കെട്ടു, താരാനാഥന്റെ ചിരി
യാണ. ആയാൾ വെഗത്തിൽ വില്ലുമായി അടുത്ത വന്നു. "അങ്ങിനെയാ
ണ ഏറെ നെരം സ്വകാൎയ്യം പറഞ്ഞാൽ. ഞാൻ പലഹാരം തരുവാനായി
ട്ട നിങ്ങളെ രണ്ടാളെയും എത്രനെരമായി തിരയുന്നു? ഇനിയും സംസാ
രം മതിയാക്കാറായില്ലെ?" എന്ന ചൊദിച്ചു.

രാജകുമാരൻ വിധം പകൎന്ന കുറഞ്ഞൊന്ന ദ്വെഷ്യപ്പെട്ട തന്റെ
അനിഷ്ടത്തെപ്രകാശിപ്പിച്ചു. സ്വൎണ്ണമയിയും ഒന്നും പറയാതെ നിന്നതി
നാൽ ആ പ്രവൃത്തി തനിക്കും ഒട്ടും രസിച്ചില്ലെന്ന താരാനാഥനെ മന
സ്സിലാക്കി. താരാനാഥൻ:- "ഞാൻ കളിയായിട്ട എയ്തതാണ. ആ

4 [ 36 ] പക്ഷിയുടെ കഷ്ടകാലംകൊണ്ടൊ, ശരത്തിന്റെ ദുസ്സാമൎത്ഥ്യം കൊണ്ടൊ
അത വീണ ചത്തതിന്ന ഞാൻ എന്തു ചെയ്യും. എന്റെ നെരെ ദ്വെഷ്യപ്പെ
ട്ടാൽ ഞാൻ ഒട്ടും ബഹുമാനിക്കയും ഇല്ല". എന്ന ഒട്ടും കൂശൽ കൂടാതെ രാജ
കുമാരന്റെ മുഖത്ത നോക്കി പറഞ്ഞ ഉദ്യാനത്തിന്റെ മറ്റൊരു ഭാഗ
ത്തെക്ക പൊവുകയും ചെയ്തു.

രാജകുമാരൻ. കുറെ നെരം ഒന്നും സംസാരിക്കാതെ ഒരു സാലഭഞ്ജി
കപൊലെ നിന്നു. "ദെവിയുടെ സൊദരനാകയാൽ ൟ ദുൎമ്മൎയ്യാദം സ
ഹിക്കെണ്ടിവന്നു. നമ്മുടെ ശുഭകാൎയ്യ ത്തിന്ന ഇത ഒരു മഹാ ദുർലക്ഷണ
മാണല്ലൊ. കഷ്ടം! കഷ്ടം!! ദൈവം തന്നെ ഇതിന്ന വിപരീതമാണെ
ന്ന വരുമൊ? എന്ന പറഞ്ഞു. സ്വൎണ്ണമയി, തന്റെ സൊദരനും രാജ
കുമാരനും, തമ്മിൽ നിരൂപിക്കാതെ ഒരു വൈരസ്യം സംഭവിക്കുവാൻ
സംഗതിവന്നത വിചാരിച്ച വ്യസനിച്ചു. നനുങ്ങനെ പൊടിഞ്ഞിരുന്ന
കണ്ണുനീര തുടച്ച കൊണ്ട "കുമാരാ, ഇതു ദുർ ലക്ഷണമാണെന്ന വിചാ
രിച്ച ഒട്ടും വ്യസനിക്കരുതെ, ആ വക ചപലതകൾ ഒക്കെയും സ്ത്രീകൾ
ക്കുണ്ടാവുന്നതാണ. ഇതൊക്കെയും അജ്ഞാനം കൊണ്ടുണ്ടാവുന്നവയാണ,
സാരമില്ലെന്ന എളയച്ശൻ എനിക്ക ദൃഷ്ടാന്തപ്പെടുത്തി തന്നിട്ടുണ്ട ഞാൻ
വ്യസനിക്കുന്നത അതുകൊണ്ടല്ല" എന്നു പറഞ്ഞു. രാജകുമാരൻ:-"ഞാൻ
താരാനാഥനൊട ഭാവം പകൎന്ന പറകയാലായിരിക്കും അല്ലെ" അത
എന്റെ തൽക്കാലമുണ്ടായ ദ്വെഷ്യംകൊണ്ട ചെയ്തതാണ. ഒട്ടും കുണ്ഠിതം
തൊന്നരുതെ. ഞാൻ തന്നെ ആയാളെ പറഞ്ഞ സമാധാനപ്പെടുത്തി
കൊള്ളാം". എന്നപറഞ്ഞു. ഇങ്ങിനെ രണ്ടുപെരും പരസ്പരം സമാധാന
പ്പെടുത്തി, സന്തൊഷത്തൊടു കൂടി ഗൃഹത്തിലെക്ക പൊവുകയും ചെയ്തു.

താരാനാഥനാകട്ടെ, വളരെ ഖിന്നനായി, ഗൃഹത്തിൽ ചെന്ന, മ
റ്റവർ ആരും വരുന്നതിന്ന മുമ്പെ അത്താഴം കഴിച്ച ഒരു ചെറിയ
അകത്ത ചെന്ന വാതിൽ അടച്ച വിചാരം തുടങ്ങി. താരാനാഥന്റെ
അവസ്ഥയും കുറച്ച കഷ്ടം തന്നെ. തനിക്ക കളിക്കുവാനും നെരമ്പൊ
ക്ക പറയുവാനും മറ്റും ആരുമില്ലാതായി. കൂട്ടത്തിൽനിന്ന തള്ളിക്കുള
ഞ്ഞാലുള്ളതപൊലെ മനസ്സിന്ന ഒരു മാന്ദ്യം സംഭവിച്ചു. രാജകുമാര
നും, തന്റെ സൊദരിയും തമ്മിലുള്ള രഞ്ജിപ്പും, ലാളനയും കാണുമ്പൊൾ
തന്റെ സൊദരിയുടെ ഭാഗ്യാവസ്ഥയെ കുറിച്ച സന്തൊഷിക്കുമെങ്കി
ലും, തനിക്ക ലാളിക്കുവാനൊ, തന്നെ ലാളിക്കുവാനൊ ആരും ഇല്ലാതി
രുന്നതിനാലുള്ള വിഷാദം വെളിച്ചതെ ആശ്രയിച്ച നിൽക്കുന്ന നിഴൽ
എന്ന പൊലെ ആ സന്തൊഷത്തൊട വെർപെടാതെയുണ്ടയിരുന്നു. [ 37 ] മെൽ പറഞ്ഞപ്രകാരം, രാജകുമാരൻ പണ്ടുണ്ടാവാത്ത വിധം അല്പം
ദുൎമ്മുഖം ഭാവിക്കുക ഹെതുവാൽ, താരാനാഥന്ന തന്റെ സ്ഥിതി യഥാ
ൎത്ഥമായിട്ടുള്ളതിൽ തുലൊം അധികം, കഠിനമായി തൊന്നി. ഏറ്റ
വും അഭിമാനിയാകയാൽ, കുണ്ഠിതത്തിന്ന അല്പം വല്ലതും കാരണമു
ണ്ടായാൽ, അതിനെക്കുറിച്ച അധികമായി വിചാരിച്ച ക്ലെശിക്കുന്നത
താരാനാഥന്റെ സ്വഭാവമായിരുന്നു.

രാജകുമാരനും സ്വൎണ്ണമയിയും കൂടി അഘൊരനാഥന്റെ ഒരുമി
ച്ച അത്താഴത്തിന്ന ചെന്നിരുന്നു. താരാനാഥനെ കാണാഞ്ഞപ്പൊൾ
സ്വൎണ്ണമയി വളരെ അൎത്ഥത്തൊടുകൂടി രാജകുമാരന്റെ മുഖത്തെക്ക ഒ
ന്ന നൊക്കി. താരാനാഥന്റെ സ്വഭാവം നല്ലവണ്ണം പരിചയമുള്ളതാ
കയാൽ രാജകുമാരന്ന സ്വൎണ്ണമയിയുടെ നൊക്കിന്റെ താല്പൎയ്യം മന
സ്സിലായി, സുഖക്കെടകൊണ്ട തല താഴ്ത്തി. അത്താഴം കഴിഞ്ഞ അ
ഘൊരനാഥനും രാജകുമാരനും കൂടി അഘൊരനാഥന്റെ അകത്തെ
ക്കും, സ്വൎണ്ണമയിയും അഘൊരനാഥന്റെ ഭാൎയ്യയും കൂടി അവരുടെ
പതിവപൊലെയുള്ള സ്ഥലത്തെക്കും കിടക്കുവാൻ പൊയി. താരാനാ
ഥൻ നെരത്തെ അത്താഴം കഴിച്ച ഉറക്കമായി എന്ന അടുക്കളക്കാരൻ
പറകയാൽ ആയാളെക്കുറിച്ച അഘൊരനാഥൻ അധികമായി അന്വെ
ഷിക്കയും ഉണ്ടായില്ല.

൬-ാം അദ്ധ്യായം.

അതിഥി.

ധൎമ്മപുരിക്കസമീപം ഒരു ചന്തസ്ഥലമുണ്ടെന്ന മുമ്പെ ഒരെടത്തപ്ര
സ്താവിച്ചിട്ടുണ്ടെല്ലൊ. ആ ചന്തക്ക ഒരു ദിവസം ആ ദിക്കുകാരല്ലാത്ത
നാലഞ്ചപെർ വരികയുണ്ടായി. ക്രയവിക്രയാദികൾക്ക വരികയല്ല. വ
ഴിപൊക്കന്മാരാണ. അവിടെ നിന്ന ഭക്ഷണത്തിന്നും, മറ്റും തരമായ
സ്ഥലമെതെന്നഅന്വെഷിച്ചപ്പൊൾധൎമ്മപുരിയിൽ ബ്രാഹ്മണഗൃഹം ഉണ്ടെ
ന്നറിഞ്ഞ, ചക്കാലന്മാർ ഒരു കൊമ്പലായി വരുന്നവരുടെ കൂടെ അവ
രും വന്നു കയറി. ചക്കാലന്മാർ ചിലര അവരുടെ കൂടെ ചെന്ന ബ്രാഹ്മ
ണഗൃഹങ്ങൾ, കാണിച്ച കൊടുത്തു. ആ പാന്ഥന്മാരും ബ്രാഹ്മണരാണ
ത്രെ. ഏകദെശം ഏഴഎട്ട നാഴിക പകലുള്ളപ്പൊഴാണ ധൎമ്മപുരിയിൽ

4 [ 38 ] വന്നെത്തിയത. എല്ലാവരുംവഴി പൊക്കന്മാരുടെപതിവപൊലെ, കുറെ നെ
രം ആൽതറയിന്മെൽ കാറ്റ കൊണ്ടിരുന്നു. ചിലർ പതുക്കെ സ്നാനത്തി
ന്നുപൊയി. രണ്ടാളുകൾ പൊകാതെ പിന്നെയും ആൽതറയിന്മെൽ ത
ന്നെ ഇരിക്കുമ്പൊൾ യൊഗീശ്വരനും വന്നെത്തി. വെഷം ഒക്കെയും മു
മ്പെത്തെക്കുറി വന്നപ്പൊഴുണ്ടായിരുന്നതുപൊലെ തന്നെ വന്ന, ആൽതറ
യിന്മെൽ കയറി. കുറഞ്ഞൊന്ന ഇരുന്നതിന്റെ ശെഷം ആ രണ്ട പാ
ന്ഥന്മാരൊടും ഓരൊ വൎത്തമാനം ചൊദിക്കുവാനാരംഭിച്ചു. അവരിൽ
അധികം ചെറുപ്പക്കാരനായ പാന്ഥൻ യൊഗീശ്വരനെ കണ്ടപ്പൊൾ വള
രെ വിസ്മയത്തൊടുകൂടി സൂക്ഷിച്ചു നൊക്കിത്തുടങ്ങി. യൊഗീശ്വരനും,
ആ യുവാവിന്റെ കാന്തിയെറിയ മുഖവും, വിസ്തീൎണ്ണമായ മാറിടവും മ
റ്റും കാണുകയാൽ അധികമായ കൌതുകമുണ്ടായി. അദ്ദെഹത്തെ ക
ണ്ടാൽ ഒരു വൈഷ്ണവ ബ്രാഹ്മണനാണെന്ന തൊന്നും. ഗൊപി നാസികാ
ഗ്രം മുതൽ മൂൎദ്ധാവവരെ വളരെ വിശദമാകുംവണ്ണം കുറിയിട്ടിട്ടുണ്ട.
ആ വിഷ്ണുമുദ്രതന്നെ, മാറത്തും കയ്യിന്മെലും, പുറത്തും മറ്റും പലദിക്കി
ലും ചെറിയതായി കാണ്മാനുണ്ട. വളരെ ദക്ഷിണദിക്കിൽ നിന്നാണ വ
രുന്നത എന്നും, പല രാജ്യങ്ങളെയും പരിചയമുണ്ടെന്നും മറ്റും പറ
ഞ്ഞു ക്രമെണ, സംഭാഷണം യൊഗീശ്വരനും ആ യുവാവും തമ്മിൽ ത
ന്നെയായി. ആ കുറച്ച നെരത്തിന്നുള്ളിൽ യൊഗീശ്വരൻ തന്റെമെൽ
ആ യുവാവിന്ന എങ്ങിനെ എന്നറിയാതെ, ഒരു വിശാസം ജനിപ്പിച്ചു.
അപ്പൊഴെക്ക അപ്രശസ്തനായ മറ്റെ പാന്ഥൻസ്നാനത്തിന്നായിട്ടിറങ്ങി
പൊവുകയും ചെയ്തു.

യൊഗീശ്വരൻ:- "ഞാൻ അങ്ങെ സംസാരിച്ച താമസിപ്പിക്കുകയ
ല്ലെല്ലൊ? മറ്റവരെല്ലാവരും സ്നാനത്തിന്ന പൊയിതുടങ്ങി. അങ്ങുന്നും
കൂടെ പൊകുന്നില്ലെ? എന്നുചൊദിച്ചു.

പാന്ഥൻ:- എനിക്കു അങ്ങുന്നുമായുണ്ടായ പരിചയത്തിൽ കുറച്ച
അധികം നെരമുണ്ടായിരിക്കാം അവരുമായുള്ള പരിചയം. അല്ലാതെ അ
ധികമായ സംബന്ധം ഒന്നും ഇല്ല. സമീപം എവിടെ എങ്കിലും ഒരെട
ത്ത ഭക്ഷണത്തിന്ന തരമായി കിട്ടെണം. അവരുടെ കൂടെ പൊകെണ
മെന്ന നിഷ്കൎഷയില്ലതാനും.

യൊഗീശ്വരൻ:— കുറഞ്ഞൊരു പുഞ്ചിരിയൊടു കൂടി "വിരൊധ
മില്ലെങ്കിൽ എന്റെ ഒരുമിച്ച പൊന്നാൽ എന്റെ ഭവനത്തിൽ ഉള്ളതി
ന്ന ഒട്ടും അസ്വാധീനമില്ല. യഥെഷ്ടം എത്ര കാലമെങ്കിലും ഒരുമിച്ച താ
മസിക്കുന്നതും എനിക്ക വളരെ സന്തൊഷമാണെ" ന്ന പറഞ്ഞു. [ 39 ] പാന്ഥൻ:- എനിക്ക ഇന്ന ദിവസം ഇന്നദിക്കിൽ എത്തെണമെന്നും
മറ്റും ഒരുനിശ്ചയവും ഇല്ലെല്ലൊ. സൌഖ്യമാണെന്ന തൊന്നിയാൽ
ൟ വിശിഷ്ടന്റെ കൂടെ താമസിക്കുന്നതിന്ന എന്തവിരൊധം? എന്ന
വിചാരിച്ച, "അങ്ങെടെ ഭവനത്തിലെക്ക ഇവിടുന്ന എത്ര ദൂരമുണ്ടെ"ന്ന
ചൊദിച്ചു.

യൊഗീശ്വരൻ:- "അധികം ദൂരമില്ല, എങ്കിലും അങ്ങുന്ന വഴി
നടന്ന ക്ഷീണിച്ചിരിക്കയാൽ അടുക്കെ ഒരെടത്ത നിന്ന ഭക്ഷണസാധ
നങ്ങൾ വല്ലതും വാങ്ങി അല്പം ക്ഷീണം തീൎക്കാമെന്ന പറഞ്ഞ എഴുനീ
റ്റു. പാന്ഥനും കൂടെ പുറപ്പെട്ടു. അദ്ദെഹത്തിന്ന ചെറിയ ഒരു ഭാണ്ഡ
വും ഉറയിൽ ഇട്ട ഒരു വാളും ഉണ്ട. അല്ലാതെ ഒന്നും ഉണ്ടായിരുന്നി
ല്ല. പൊകുന്ന വഴിക്ക ഒരു ബ്രാഹ്മണഗൃഹത്തിൽനിന്ന പാന്ഥന്ന കുറെ
ഭക്ഷണസാധനം വാങ്ങികൊടുത്ത ക്ഷീണം തീൎത്തശെഷം രണ്ടപെരും
കൂടി മുമ്പ പ്രസ്താവിച്ച ഭയങ്കരമായ മാൎഗ്ഗത്തിലൂടെ യാത്രതുടങ്ങി. മാൎഗ്ഗ
ത്തിന്റെ വിജനതയും ഘൊരകാന്താരത്തെയും കണ്ടപ്പൊൾ പാന്ഥന്നവ
ളരെ വിഷാദമായി. "ഇദ്ദെഹം എന്നെ ചതിക്കുകയല്ലെല്ലൊ? ൟശ്വ
രാ! ഞാൻ ഒരു അവിവെകിയായ ബാലൻ- ഏകൻ- അസഹായൻ- മു
മ്പലെശം പൊലും പരിചയമില്ലാത്ത ഇദ്ദെഹത്തിന്റെ ഒരുമിച്ച
പൊരുവാൻ ഞാൻ സമ്മതിച്ചുവെല്ലൊ. കഷ്ടം! പിന്നൊക്കം വെച്ചാ
ലൊ ഭീരുവാണെന്ന വന്നാലും തരക്കെടില്ല, പ്രാണരക്ഷയാണല്ലൊ
അധികം പ്രധാനം- അങ്ങിനെയല്ല. കൂടെ പൊവുകതന്നെ- വല്ലതും
അക്രമത്തിന്ന മുതിൎന്നാൽ ഇയ്യാളൊട ഞാൻ പൊരെ?— വെറെയും ആ
ളുകൾ ഉണ്ടെങ്കിലൊ. കണ്ടാൽ ഒരു ദൃഷ്ടനാണെന്ന ഒരിക്കലും തൊന്നു
ന്നില്ല— അബദ്ധമായൊ-" എന്നീമാതിരി അനവധി വിചാരങ്ങൾ അ
ര നിമിഷം കൊണ്ട പാന്ഥന്റെ മനസ്സിൽ ഉളവായി. അതിനാൽ
തല താണ നടത്തത്തിന്ന വെഗം കുറയുകയും യൊഗീശ്വരൻ ഒരിക്കൽ
പിന്നൊക്കം തിരിഞ്ഞ നൊക്കിയപ്പൊൾ പാന്ഥനെ കുറ ദൂരത്തായി
കാണുകയും ചെയ്തു. അദ്ദെഹം ബുദ്ധിമാനാകയാൽ യുവാവിന്റെ വി
ചാരം പത്തിനഞ്ചകണ്ടറിഞ്ഞു. അവിടെനിന്ന, "വെഗത്തിൽ വരൂ" എ
ന്നവിളിച്ചു. ഒരുസ്വപ്നത്തിൽനിന്ന ഞട്ടി ഉണൎന്നപൊലെ പാന്ഥൻ ത
ല പൊങ്ങിച്ച നൊക്കി, തന്റെ അകാരണമായ ഭയം വിചാരിച്ച നാ
ണം പൂണ്ട, വെഗത്തിൽ നടന്നെത്തി. യൊഗീശ്വരൻ ഭയമാസകലം നീ
ങ്ങത്തക്ക വിധത്തിൽ കനിവൊടുകൂടി ചിലത പറഞ്ഞപ്പൊൾ, പാന്ഥന്ന
മുമ്പെത്തെ വിശ്വാസവും ബഹുമാനവും വീണ്ടും ജനിച്ചു. പിന്നെ [ 40 ] യൊഗീശ്വരൻ പാന്ഥനൊട ഒാരൊന്ന ചൊദിച്ചകൊണ്ട, വഴിയുടെ ബു
ദ്ധിമുട്ട അറിവാൻ അയക്കാതെ, കുറെനെരം മലകയറിയപ്പൊഴെക്ക ഭവ
നത്തിൽനിന്ന വെളിച്ചം കണ്ടതുടങ്ങി. "അതാ! എന്റെ ഭവനം" എന്ന
യൊഗീശ്വരൻപറഞ്ഞു "വെറെ എത്ര ഭവനങ്ങൾ സമീപം ഉണ്ട?" എന്ന
പാന്ഥൻ ഉടനെ ചൊദിച്ചപ്പൊൾ, "എന്റെ വാസം വളരെ ഏകാന്തമാ
യിട്ടാണ. ഒരു അഞ്ചാറ നാഴികക്കുള്ളിൽ വെറെ ഒരു ഭവനവും ഇല്ല,
എന്ന തന്നെയല്ല, ൟ പ്രദെശത്തമനുഷ്യരെ തന്നെ കാണുകയില്ല" എ
ന്ന ഉത്തരം പറഞ്ഞു. രണ്ട പെരും കൂടി ഭവനത്തിന്റെ ഉമ്മരത്ത എ
ത്തിയപ്പൊഴക്ക പാൎവ്വതി ഒരു പായ കൊണ്ടവന്ന നൂൎത്തി. കുറച്ച നെരം
അവിടെ കാറ്റകൊണ്ട ഇരുന്ന ശെഷം, ഗൊഗീശ്വരൻ അകത്തെക്ക
പൊയി, പുതുതായിവന്ന ആളെക്കുറിച്ച കുന്ദലതയൊട അല്പം സംസാ
രിച്ച, വെഗത്തിൽ പുറത്തെക്ക തന്നെ വന്നു. "നമുക്ക ഒട്ടും താമസിയാ
തെ കുളിക്കുവാൻ ഉത്സാഹിക്ക." എന്ന യൊഗീശ്വരൻ പറഞ്ഞപ്പൊൾ
അഥിതി തന്റെ വസ്ത്രങ്ങളും ഭാണ്ഡവും മറ്റും അഴിപ്പാൻ തുടങ്ങി
"ഞാനും അല്പം ചില മാറ്റങ്ങൾ ഉണ്ടാക്കട്ടെ" എന്ന പറഞ്ഞ യൊഗീ
ശ്വരൻ തന്റെ ജടയും താടിയും അഴിച്ചു. അഥിതി അതിവിസ്മയത്തൊ
ടുകൂടി നൊക്കി; എങ്കിലും മുഖത്തിന്റെ സൌമ്യത കണ്ടപ്പൊൾ വിസ്മ
യത്തെക്കാൾ അധികം സന്തൊഷമാണ ഉണ്ടായത. "ഇനി വല്ല മാറ്റ
വും ഉണ്ടാക്കാനുണ്ടൊ?" എന്ന അതിഥി ചൊദിച്ചു. യൊഗീശ്വരൻ മന്ദ
സ്മിതത്തൊടുകൂടി ഇല്ലെന്നുത്തരം പറഞ്ഞ വിളക്കെടുത്ത ചൊലയുടെ സ
മീപത്തെക്ക നടന്ന തുടങ്ങി. സുഖമായി കുളികഴിഞ്ഞ ഉമ്മരത്ത എത്തി
യപ്പൊഴെക്ക ഈറൻ വിഴുക്കുവാൻ പുതിയ ശുഭ്രങ്ങളായ വസ്ത്രങ്ങളും ഒ
രു തമലയിൽ ജലവും വെച്ചിട്ടുണ്ടായിരുന്നു. ഈറൻ വിഴുത്ത അകായി
ലെക്ക കടന്നപ്പൊഴെക്ക അത്താഴത്തിന്ന ഒക്കെയും തെയ്യാറായിരുന്നു.
യൊഗീശ്വരനും അതിഥിയുംകൂടി ഭക്ഷണം കഴിച്ച, ഉമ്മരത്ത തന്നെ ര
ണ്ടാളുകൾക്കും വിരിച്ചിട്ടുണ്ടായിരുന്നതിൽ കിടക്കുകയും ചെയ്തു. ക്ഷീണ
മുണ്ടാകയാൽ അതിഥി ഉറങ്ങിക്കൊട്ടെ എന്ന വിചാരിച്ച, യൊഗീശ്വരൻ
ഒന്നും സംസാരിച്ചതും ഇല്ല. അതിഥി, "വിചാരിച്ചപൊലെയൊന്നു
മല്ല- വളരെ സുഖമായിട്ടുള്ള- ഗൃഹം. ഇദ്ദെഹവും അതി ഉദാരൻ-കഷ്ടം!
ഞാൻ വെറെ ചിലതൊക്കെയും അബദ്ധമായി ശങ്കിച്ചുവെല്ലൊ" എന്നി
ങ്ങിനെ ചിലത വിചാരിച്ച, വഴി നടന്ന ക്ഷീണം കൊണ്ടും മൃഷ്ടമായി
ഭക്ഷിച്ചിരുന്നതിനാലും താമസിയാതെ ഉറക്കമായി. അതിഥി ഉറഞ്ഞി
എന്ന തീൎച്ചയായ ശെഷം, അകത്തെക്ക പൊയി, അതിഥിയെക്കുറിച്ച [ 41 ] കുന്ദലതയൊടുകൂടി അല്പം സംഭാഷണംചെയ്ത, യൊഗീശ്വരനും ഉ മ്മ രത്ത
വന്ന കിടന്നു. അദ്ദെഹം അതിഥിയുടെ ഊരും പെരും മറ്റും സൂക്ഷ്മമാ
യി ചൊദിക്കയുണ്ടായീല. എല്ലാം കൂടി യൊഗ്യനായ ഒരു യുവാവാണെന്ന
തൊന്നിയതിനാലും അദ്ദെഹത്തിന്റെ, ആവശ്യം പ്രത്യെകം ഒരു ദിക്കി
ലെക്ക പൊകെണമെന്നും മറ്റും ഇല്ലെന്നറിഞ്ഞതിനാലും കൂട്ടിക്കൊണ്ടു
പൊന്നതാണ. പക്ഷെ, തന്റെ ഒരു സഹായകനും സ്നെഹിതനുമായി
തന്റെ ഭവനത്തിൽ താമസിപ്പാൻ തക്ക വിധം ഏതപ്രകാരത്തിലെ ങ്കി
ലും വഴിപ്പെടുത്തെണമെന്നും മറ്റും പല മനൊരാജ്യങ്ങളൊടും കൂടി
യൊഗീശ്വരനും സുഷുപ്തിയെ പ്രാപിച്ചു.

൭-ാം അദ്ധ്യായം.

വൈരാഗി.

പ്രതാപചന്ദ്രനും സ്വൎണ്ണമയീദെവിയും തമ്മിൽ ബാല്യത്തിൽതന്നെ
യുണ്ടായിരുന്ന സഖിത്വം, അവൎക്ക താരുണ്യം വന്നപ്പൊൾ മുഴുത്ത അനു
രാഗമായി തീൎന്ന, വിവാഹം ചെയ്വാൻ അവര രണ്ടുപെരും തമ്മിൽ തീ
ൎച്ചയാക്കിയ വിവരം മുമ്പപറഞ്ഞുവെല്ലൊ. അവരുടെ ആ നിശ്ചയം അ
ഘൊരനാഥനെയും, കലിംഗമഹാരാജാവിനെയും അറിയിച്ചു. അഘൊര
നാഥനെ അറിയിച്ചത രാജകുമാരൻ തന്നെത. തങ്ങളുടെ നിശ്ചയം പ്ര
സിദ്ധമാക്കുവാൻ തീൎച്ചയാക്കിയതിന്റെ പിറ്റെ ദിവസം തന്നെ രാജകു
മാരൻ അഘൊരനാഥന്റെ ആസ്ഥാന മുറിയിലെക്ക കടന്ന ചെന്നു. അ
ഘൊരനാഥൻ ആദരവൊടു കൂടി രാജകുമാരന്ന ആസനം നൽകിയിരു
ത്തി "വിശെഷിച്ചൊ എഴുന്നരുളിയത?" എന്നചൊദിച്ചു.

രാജകുമാരൻ- അധികം പണിത്തിരക്കില്ലെങ്കിൽ ഒരു കാൎയ്യത്തെ
കുറിച്ച എനിക്ക അല്പം പറവാനുണ്ടായിരുന്നു.

അഘൊരനാഥൻ- പണിത്തിരക്ക എത്രയുണ്ടായാലും ഇവിടുത്തെ
കാൎയ്യം കഴിഞ്ഞശെഷം മറ്റെല്ലാം.

രാജകുമാരൻ- ഞാനും ദെവിയും തമ്മിലുള്ള സ്നെഹത്തിന്റെ സ്വ
ഭാവത്തിന്ന ഇയ്യെടയിൽ അല്പം ഒരു മാറ്റം സംഭവിച്ചിരിക്കുന്നത അ
ങ്ങെ അറിയിപ്പാൻ വന്നതാണ.

അഘൊരനാഥൻ- എനിക്ക ൟ വൎത്തമാനം കൎണ്ണപീയൂഷമായി
ഭവിക്കുന്നു. വളരെകാലം അവളെ രക്ഷിച്ച വളൎത്തിയ എന്റെ പ്രയ [ 42 ] ത്നം സഫലമായി. എന്റെ ആഗ്രഹവും ഇങ്ങിനെയായാൽ കൊള്ളാമെ
ന്നായിരുന്നു. അവൾക്കും നല്ല സമ്മതം തന്നെയാണല്ലൊ?

രാജകുമാരൻ:- നല്ലസമ്മതമാണ. വെണമെങ്കിൽ ചൊദിച്ചാൽ അ
റിയാമല്ലൊ.

അഘൊരനാഥൻ:- രാജാവിനെ അറിയിക്കെണ്ടെ ?

രാജകുമാരൻ:- അതിന്ന ഞാൻ വിശ്വസ്ഥനായ ഒരാളെ ഇന്ന
ലെ തന്നെ അയച്ചിരിക്കുന്നു.

അഘൊരനാഥൻ:- എന്നാൽ ഇനി അധികം താമസിക്കെണമെ
ന്നില്ല. രണ്ട മാസത്തിലകത്ത തന്നെ കഴിഞ്ഞൊട്ടെ.

രാജകുമാരൻ:-രണ്ട മാസമൊ? എന്തിനത്ര വളരെ താമസിക്കുന്നു?
ഞങ്ങൾതമ്മിൽ തീൎച്ചയാക്കീട്ട തന്നെ രണ്ടമാസത്തിലധികമായി. പത്താം
നാൾ ഒരു മുഹൂൎത്തമുണ്ടന്നറിയുന്നു അന്ന തന്നെ കഴിയണം.

അഘൊരനാഥൻ:-ചിരിച്ച കൊണ്ട,"ൟശ്വരാ! ൟ ചെറുപ്പക്കാരു
ടെ ക്ഷമയില്ലായ്മ! അന്ന മുഹൂൎത്തമുണ്ടെങ്കിൽ അന്ന തന്നെ കഴിയട്ടെ.
എനിക്ക യാതൊരു തരക്കെടും തൊന്നുന്നില്ലെന്ന" പറഞ്ഞു.

രാജകുമാരൻ പുഞ്ചിരിക്കൊണ്ട സ്വൎണ്ണമയിയെ വൎത്തമാനം അറി
യിക്കുവാൻ പുറത്തെക്ക പൊയി, അപ്പൊൾതന്നെ അഘൊരനാഥൻ സ്വ
ൎണ്ണമയിയെ വിളിക്കുവാൻ ഒരു ഭൃത്യനെ അയച്ചു. താമസിയാതെ, സ്വൎണ്ണ
മയി വളരെ ലജ്ജയൊടുകൂടി അഘൊരനാഥന്റെ മുമ്പാകെ വന്ന മുഖം
താഴ്ത്തിനിന്നു.

അഘൊരനാഥൻ:-ലജ്ജിക്കെണ്ട. അവസ്ഥയൊക്കെയും ഞാൻ അറി
ഞ്ഞിരിക്കുന്നു. നല്ലവണ്ണം ആലൊചിച്ചിട്ടതന്നെയാണെല്ലൊ ദെവി ഇതി
ന്ന സമ്മതിച്ചത എന്ന മാത്രമെ എനിക്ക അറിയെണ്ട ആവശ്യമുള്ളു. വി
വാഹം കൊണ്ടുണ്ടാകുന്ന ഫലങ്ങളെയും ആലൊചിച്ച പ്രവൃത്തിക്കാ
ഞ്ഞാൽ അതകൊണ്ടുണ്ടാവുന്ന അനവസാനങ്ങളായ ദൊഷങ്ങളെയും
ഞാൻ വിസ്തരിച്ച പറഞ്ഞ തന്നിട്ടുണ്ടെല്ലൊ. ആകയാൽ എല്ലാ സംഗതി
കളും ഒരിക്കൽ കൂടെ ആലൊചിച്ച എന്നൊട തീൎച്ച പറയണം.

സ്വൎണ്ണമയി:- ഞാൻ അറിഞ്ഞെടത്തൊളം രാജകുമാരന്റെ സ്വഭാ
വം എനിക്ക വളരെ ബൊദ്ധ്യമായിട്ടാണ. അദ്ദെഹത്തിന്ന എന്റെ മെൽ
ദൃഢമായ അനുരാഗം ഉണ്ടെന്നും ഞാൻ തീൎച്ചയറിഞ്ഞിരിക്കുന്നു. ആയത
കൊണ്ട ൟ സംബന്ധം ഞങ്ങൾ രണ്ടാളുകൾക്കും കല്യാണമായി ഭവിക്കു
മെന്ന ഞാൻ പൂൎണ്ണമായി വിശ്വസിക്കുന്നു. [ 43 ] അഘൊരനാഥൻ- ഞാനും അങ്ങിനെ തന്നെയാണ വിചാരിക്കുന്ന
ത. രാജാവിന്റെ റ സമ്മതംകൂടി കിട്ടിയാൽ താമസിയാതെ വിവാഹം
കഴിക്കാം.

സ്വൎണ്ണമയീ:- രാജാവിന്റെ സമ്മതം കിട്ടി. അവിടുത്തെക്ക വ
ളരെ സന്തൊഷമാണെന്നും, എന്നെ ഇപ്പൊൾതന്നെ അങ്ങൊട്ടകൂട്ടിക്കൊ
ണ്ട ചെല്ലണമെന്നും രാജകുമാരനെ അറിയിക്കുവാൻ ഒരു ആൾ വന്നി
ട്ടുണ്ട. ആ വിവരത്തിന്ന തന്നെയായിരിക്കുമെന്ന തൊന്നുന്നു, എളയച്ശ
ന്നും ഒരു എഴുത്തുണ്ട:

അഘൊരനാഥൻ:- ദെവിക്ക ഒരു മഹാരാജാവിന്റെ പട്ടമഹിഷി
യാവാൻ സംഗതിവരുമെന്ന വിചാരിച്ച എനിക്ക വളരെ സന്തൊഷ
മുണ്ട. ഭൎത്താവൊടുകൂടി വളരെക്കാലം ദീൎഘായുസ്സായി സുഖിച്ചിരിക്കു
വാൻ സംഗതി വരട്ടെ എന്ന ൟശ്വരനെ പ്രാൎത്ഥിക്കുന്നു. കഷ്ടം! എന്റെ
ജെഷ്ഠൻ ഇല്ലാതായല്ലൊ, ൟ സന്തൊഷം അനുഭവിപ്പാൻ" എന്ന പറ
ഞ്ഞ അവളെ മൂൎദ്ധാവിൽ അനുഗ്രഹിച്ച അയക്കുകയും ചെയ്തു.

അഘൊരനാഥന്ന എഴുത്ത വന്നിരുന്നത രാജധാനിയിലെക്ക പ്ര
താപചന്ദ്രനെയും സ്വൎണ്ണമയിയെയും വെഗത്തിൽകൂട്ടികൊണ്ട ചെന്ന അ
ടുത്ത മുഹൂൎത്തത്തിന്ന തന്നെ അവരുടെ വിവാഹം കഴിപ്പിക്കുവാൻ മഹാ
രാജാവിന്റെ കല്പനയായിരുന്നു. പല കാരണങ്ങളെക്കൊണ്ടും, അഘൊ
രനാഥന്ന രാജധാനിയിലെക്ക പൊകുവാൻ അത്ര സൌഖ്യം ഉണ്ടായി
രുന്നില്ല; എങ്കിലും സ്വൎണ്ണമയിയുടെ വിവാഹകാൎയ്യമാകയാൽ വെഗത്തിൽ
പൊയി ആ മംഗളകൎമ്മം വളരെ ആഘൊഷത്തൊടുകൂടി കഴിച്ചു.
രാജാവിന്നും പൌരന്മാക്കും ആനന്ദം വായ്ക്കുമാറ ആ ദമ്പതിമാരെ രാജ
ധാനിയിൽ തന്നെ താമസിപ്പിച്ച, താൻ ചന്ദനൊദ്യാനത്തിലെക്ക മടങ്ങു
കയും ചെയ്തു.

വിവാഹത്തിന്ന താരാനാഥൻ ഇല്ലാതിരുന്നതിനാൽ രാജകുമാര
ന്നും സ്വൎണ്ണമയിക്കും വളരെ സങ്കടമുണ്ടായി. കുറെ ദിവസം മുമ്പെ ച
ന്ദനൊദ്യാനത്തിൽ വെച്ച താരാനാഥൻ അല്പം സുഖക്കെടായിട്ട അവരൊ
ട പിരിഞ്ഞതിൽ പിന്നെ ആയാളെ എവിടെയും കാണുകഉണ്ടായിട്ടില്ല. ഒ
ടുക്കത്തെ ദിവസം തരാനാഥൻ കിടന്നിരുന്ന അകത്ത ഒരു എഴുത്ത കിട
ക്കുന്നതകണ്ടു. അത താരാനാഥൻ എഴുതിവെച്ച പൊയതാണ. "ഞാൻ ചു
രുക്കത്തിൽ ഒരുതീൎത്ഥയാത്രക്കപൊവാൻ തീൎച്ചയാക്കിയിരിക്കുന്നു. ഒരുമാസ
ത്തിൽ അകത്ത മടങ്ങിവരും. ഞാൻപൊകുന്നസ്ഥലം ആരെയും അറിയിക്കു
വാൻ വിചാരിക്കുന്നില്ല. ഞാൻ പൊകുന്നതകൊണ്ട ആൎക്കും വിഷാദവും
അരുത." എന്നാണ എഴുത്തിലെ വാചകം. ആ എഴുത്ത കണ്ട കിട്ടിയത

5 [ 44 ] വിവാഹത്തിന്ന ദിവസവും മുഹൂൎത്തവും നിശ്ചയിച്ച ശെഷമാണ. ആ
എഴുത്ത കണ്ട ഉടനെ അഘൊരനാഥൻ ചില ദിക്കുകളിലെക്ക അന്വെ
ഷണം ചെയ്വാൻ ആളുകളെ അയച്ചു എങ്കിലും താരാനാഥൻ ഇന്ന ദി
ക്കിലാണെന്ന അറിവാൻ കഴിഞ്ഞില്ല. വിവാഹസമയത്ത പല സന്തൊ
ഷങ്ങളുടെയും ഇടക്ക ദമ്പതിമാൎക്ക താരാനാഥനില്ലാഞ്ഞതിനാൽ ഒരു കു
ണ്ഠിതം മനസ്സിൽനിന്ന വെർപെടാതെ എപ്പൊഴും ഉണ്ടായിരുന്നു താനും.

വിവാഹാനന്തരം പ്രതാപചന്ദ്രനും സ്വൎണ്ണമയിയുംകൂടി സുഖമായ്വാ
ഴുങ്കാലം ഒരു ദിവസം "വൈരാഗിവെഷം ധരിച്ച ദിവ്യനായ ഒരാൾ
രാജധാനിയുടെ ഗൊപുരദ്വാരിങ്കൽ വന്നിരിക്കുന്നു" എന്ന ഒരു അമാ
ത്യൻ പ്രതാപചന്ദ്രനെ അറിയിച്ചു. "ആയാളെ വിളിക്കുക" എന്ന രാ
ജകുമാരൻ കല്പിച്ച ഉടനെ, ആ അമാത്യൻ ആയാളെ കൂട്ടികൊണ്ടവ
ന്ന രാജകുമാരനും സ്വൎണ്ണമയിയും ഇരിക്കുന്ന മാളികയുടെ മുൻഭാഗത്തു
ള്ള ഒരു നടപ്പുരയിൽ, മുകളിൽനിന്ന അവൎക്ക കാണത്തക്കവണ്ണം ഒരു
സ്ഥലത്ത ഇരുത്തി. കൂടെയുണ്ടയിരുന്ന രണ്ട ശിഷ്യന്മാരും ആയാളുടെ
ഒരുമിച്ച ഇരു വശത്തും ഇരുന്നു. വൈരാഗി വെള്ളികൊണ്ട കുടയുള്ള
മെതിയടി കാലിന്മെൽ ഇട്ടിട്ടുണ്ട. കെശഭാരം ജടകൂട്ടി ഓരൊ കട്ടക
ളാക്കി പിൻഭാഗത്തെക്ക തൂക്കീട്ടുണ്ട. ശരീരം മുഴുവൻ ഒരു കാവിവസ്ത്രം
കൊണ്ട മൂടിയിരിക്കുന്നു. ചുമലിൽ ഒരു പൊക്കണം തൂക്കീട്ടുണ്ട. രൊമങ്ങൾ
ഒട്ടും നരച്ചിട്ടില്ല. കണ്ണുകൾ എങ്ങിനെയൊ ചുവപ്പിച്ചിരിക്കുന്നു. മുഖം
മുഴുവനും ഭസ്മംകൊണ്ട മൂടിയിരിക്കുന്നു. തലയിൽ ഒരു കൂമ്പൻ തൊപ്പി
യും രുദ്രാക്ഷമാലയും ധരിച്ചിട്ടുമുണ്ട. ആയാളെ നല്ലവണ്ണം പരിചയമു
ള്ളവൎക്കകൂടി ആ വെഷത്തൊടുകൂടി കണ്ടാൽ അറിവാൻ പ്രയാസമായി
രിക്കും. മൌനവ്രതവും ഉണ്ടത്രെ. ആരെങ്കിലും വല്ലതും ചൊദിച്ചാൽ കയ്യ
കൊണ്ട ചില ആംഗ്യങ്ങൾ അതിന്ന ഉത്തരമായി കാണിക്കും. ഉടനെ
കൂടെയുള്ള ശിഷ്യർ ആ ആംഗ്യങ്ങളുടെ അൎത്ഥം കല്പിക്കുകയും അത ശരി
തന്നെ എന്ന തല കുലുക്കുന്നതകൊണ്ട സ്ഥിരപ്പെടുത്തുകയും ചെയ്യും. ഇ
ങ്ങിനെയാണ ആ ദിവ്യന്റെ കൊപ്പുകൾ. ദിവ്യത്വത്തിന്റെ ദൃഷ്ടാന്തമാ
യി പല അത്ഭുതകൎമ്മങ്ങളും ആയാൾ ചെയ്തിട്ടുള്ളത ശിഷ്യരൊടെ ചൊ
ദിച്ചാൽ അവർ പറഞ്ഞ കൊടുക്കും. തന്റെ യൊഗ്യതകൾ ആരെയും അ
റിയിക്കരുതെന്നാണ സ്വാമിമാരുടെ കല്പന എന്ന സകലവും പറഞ്ഞ
കൊടുത്തതിന്റെ ശെഷം സ്വകാൎയ്യമായി പറയുകയും ചെയ്യും.ആ ദിവ്യ
ന്ന ചെയ്വാൻ കഴിയുന്ന അത്ഭുത കൎമ്മങ്ങളിൽ ഒന്ന നഷ്ട പ്രശ്നം പറ
യുകയാണ. അതിന്ന ലഗ്നത്തിന്റെ മുഖം മാത്രം നൊക്കിയാൽ മതി. ഭാ
വിയായിട്ടുള്ളതിൽ സാമൎത്ഥ്യം കുറയും. എങ്കിലും ഭൂതവൎത്തമാനങ്ങൾ [ 45 ] സൂക്ഷ്മമായി പറഞ്ഞൊപ്പിക്കും. ചന്ദനൊദ്യാനത്തിൽനിന്ന രണ്ട നാഴിക
ദൂരത്ത, കുറെ ശൂദ്രക്കുടികളും കുശവന്മാരുടെ പുരയുംമറ്റും ഉള്ള സൈക
തപുരി എന്നൊരു കുഗ്രാമം ഉണ്ട. അവിടെയാണത്രെ ആ ദിവ്യനെ ഒരു
ദിവസം കണ്ടെത്തിയത. അവിടെ ആയാളുടെ യൊഗ്യതകെട്ട കെൾപ്പി
ച്ചനാല ദിവസത്തിലകം അനവധി ജനങ്ങൾ ആയാളെ കാണ്മാൻ വരി
കയുണ്ടായി. എല്ലാവരൊടും അവൎക്ക ഇത്ര ജെഷ്ടാനുജന്മാരുണ്ട, ഇന്ന
ആൾ ഇന്നാളുമായിട്ട ചാൎച്ചയൊ വെഴ്ചയൊ ഉണ്ട, വീട്ടിന്റെ പടി ഇ
ന്ന ഭാഗത്തെക്കാണ, ഇത്ര വാതിലുകൾഉണ്ട, എന്നീ മാതിരി വിവരങ്ങൾ
ശരിയായി പറഞ്ഞ ഒപ്പിച്ച ആ ദിക്കുകാൎക്ക ഒക്കെയും ആയാളുടെ ദി
വ്യത്വം വളരെ വിശ്വാസമായി തീൎന്നിരിക്കുന്നു. അവരെല്ലാവരും പറ
ഞ്ഞ നിഷ്കൎഷിച്ചിട്ടാണപൊൽ രാജകുമാരനെ കാണ്മാൻ വന്നത. ദ്രവ്യ
ത്തിന്നും മറ്റും കാംക്ഷ അശെഷം പൊലും ഇല്ല. എന്നാൽ ആരെങ്കിലും
വല്ലതും ഭിക്ഷയായിട്ടൊ വഴിപാടായിട്ടൊ മുമ്പാകെ തിരുമുൽകാഴ്ചയാ
യി വെച്ചവണങ്ങിയാൽ സ്വീകരിക്കുവാൻ അപ്രിയമില്ലതാനും. സ്വൎണ്ണ
മയി ആ സന്യാസിയുടെ വെഷം ആകപ്പാടെ കണ്ടപ്പൊൾ പ റഞ്ഞു. "ഇ
ങ്ങനത്തെ വകക്കാർ സാധാരണയായി വഞ്ചകന്മാരും ദുരാത്മാക്കളുമാണ
ഇതത്രയും വ്യാജമാണ. പരമാൎത്ഥമാവാൻ പാടില്ല" അപ്പൊൾ അടുത്ത
നിന്നിരുന്ന ഒരു ഭൃത്യൻ പറഞ്ഞു, "അങ്ങിനെ മാത്രം അരുളിച്ചെയ്യരു
തെ തമ്പുരാട്ടി. ഇദ്ദെഹത്തിന്റെ പെരുമ അടിയന്റെ ൟ കണ്ണ രണ്ടൊ
ണ്ടും കണ്ടിരിക്കുന്നല്ലെ?" മറ്റൊരു ഭൃത്യൻ, "ചൊദിക്കെണ്ട താമസമെ
യുള്ളൂ. മറുപടി പറവാൻ പറഞ്ഞാൽ അതിൽ തെല്ലപൊലും പിഴച്ച
പൊകയില്ല. മായം ഏതുല്ലെന്റെ തമ്പുരാട്ടി, തനിച്ച നെര തന്നെ"
എന്ന പറഞ്ഞു. സ്വൎണ്ണമയി ആഭാസന്മാരായ അവരുടെ സംസാരം കെ
ട്ടിട്ട അല്പം ഹ്യാസ്യരസത്തൊടുകൂടി ഭൎത്താവിന്റെ മുഖത്തെക്ക നൊക്കി.
രാജകുമാരൻ, "ഇവര പറഞ്ഞതല്ല പരമാൎത്ഥം എന്ന എന്ത നിശ്ചയം ?
സൂക്ഷ്മം എങ്ങിനെയെന്ന നമുക്ക ഇപ്പൊൾ അറിയാമെല്ലൊ" എന്ന പറ
ഞ്ഞ ആ വൈരാഗിയൊട ചില ചൊദ്യങ്ങൾ ചൊദിപ്പാൻ തുടങ്ങി. മിക്ക
ചൊദ്യങ്ങൾക്കും ഏകദെശം ശരിയായ ഉത്തരം പറഞ്ഞപ്പൊൾ രാജകു
മാരനും മറ്റ കണ്ടുനിൽക്കുന്നവരും ൨ളരെ വിസ്മയപ്പെട്ടു. രാജകുമാരൻ
"ഒന്നകൂടി ചൊദിക്കാം" എന്ന പ റഞ്ഞ "എന്റെ ഭാൎയ്യക്ക എത്ര സൊദ
രിമാരുണ്ട" എന്ന ചൊദിച്ചു.

വൈരാഗി:- സ്വൎണ്ണമയിയുടെ മുഖം നൊക്കി, ഇല്ല എന്ന അറി
യിപ്പാൻ തല കുലുക്കി.

5 [ 46 ] രാജകുമാരൻ:- "സൊദരന്മാരുണ്ടൊ" എന്ന ചൊദിച്ചു.

വൈരാഗി:- ചൂണ്ടാണി വിരൽ കൊണ്ട ഒന്ന എന്ന കാണിച്ചു.

രാജകുമാരൻ:- ആയാൾ ഇപ്പൊൾ ഇവിടെയുണ്ടൊ?

വൈരാഗി:- "ഇല്ല" എന്ന കാണിച്ചു. പിന്നെ കയ്യ കൊണ്ടും
തല കൊണ്ടും മറ്റ ചില ആംഗ്യങ്ങൾ കാണിച്ചതിന്ന, സമീപം ഒരു
ദിക്കിൽ സുഖമായിരിക്കുന്നു എന്നൎത്ഥമാണെന്ന ശിഷ്യർ വ്യാഖ്യാനിച്ചു.
അപ്പൊൾ രാജകുമാരൻ കുറെ പ്രസന്നതയൊടുകൂടി സ്വൎണ്ണമയിയുടെ മു
ഖത്തെക്ക നൊക്കി. അടുക്കെ നിന്നിരുന്ന ഒരു ബ്രാഹ്മണൻ പറഞ്ഞു.
"അത ശരിയാവാൻ സംഗതിയുണ്ട. നായാട്ടിന്ന വളരെ സമൎത്ഥനായ
ഒരു ചെറുപ്പക്കാരൻ അവന്തി രാജ്യത്ത ഇയ്യടെ അഭിഷെകം കഴിഞ്ഞ
യുവരാജാവിന്റെ കൂടെ സുഖമായി താമസിച്ചവരുന്നു എന്നൊരു വൎത്ത
മാനം "ഞാൻ കെൾക്കയുണ്ടായി."

രാജകുമാരൻ:- "അത താരാനാഥനാണെന്നുള്ളതിന്ന ആക്ഷെ
പമുണ്ടൊ? വെഗത്തിൽ ആളെ അങ്ങൊട്ട അയച്ച, ആയാളെ വരുത്തെ
ണം" എന്ന പ റഞ്ഞു.

സ്വൎണ്ണമയി:- "ഞാൻ ഒരു ചൊദ്യം ചൊദിക്കട്ടെ" എന്ന പറ
ഞ്ഞ, "എന്റെ സൊദരന്ന എത്ര വയസ്സായി?" എന്ന ചൊദിച്ചു.

വൈരാഗി:- അല്പംആലൊചിച്ച ഇരിപത്തമൂന്ന എന്നകാണിച്ചു.

സ്വൎണ്ണമയി:- ആശ്ചൎയ്യം അത ശരിതന്നെയല്ലൊ. ആകട്ടെ.
എൻറ അച്ശ ന്ന എത്ര വയസ്സായി?

വൈരാഗി:- അമ്പത്തനാല എന്ന കാണിച്ചു.

സ്വൎണ്ണമയി:- ഇനി എത്ര കാലം ഇരിക്കും അച്ശൻ?

വൈരാഗി:- വളരെക്കാലം കീൎത്തിമാനായിരിക്കുമെന്ന കാണിച്ചു.

സ്വൎണ്ണമയി:- മതി. മതി. വളരെക്കാലം മുമ്പെ അന്തരം വന്നു
പൊയ എന്റെ അച്ശൻ ഇനിയും ദീൎഘായുസ്സായിരിക്കുമെന്നല്ലെ ഇവൻ
പ റഞ്ഞത? മതി. ഇനി, എനിക്ക ചൊദ്യം ഒന്നും ഇല്ല. വല്ലതും കൊ
ടുത്ത വെഗത്തിൽ പറഞ്ഞയച്ചാൽ നന്നായിരുന്നു എന്ന ഭൎത്താവിനൊട
പറഞ്ഞു.

രാജകുമാരൻ:- "അതിൽ ഒന്നിൽമാത്രമല്ലെ തെറ്റിപ്പൊയുള്ളൂ. എ
ത്രയൊഗ്യന്മാരും പ റഞ്ഞത മുഴുവനും ശരിയായിരിക്കുകയില്ല. ദിവ്യന
ല്ലെങ്കിലും സാമാന്യനല്ലെന്ന തീൎച്ച തന്നെ," എന്ന തന്റെ അടുത്ത
നിന്നിരുന്നവരൊടായിട്ട പറഞ്ഞു. അതിന്നിടയിൽ വൈരാഗി, മട
ക്കി, മുദ്രവെച്ച, ഭദ്രമാക്കിയ ഒരു ഓല കയ്യിൽ എടുത്ത ചില ആംഗ്യ [ 47 ] ങ്ങൾ കാണിച്ച തുടങ്ങി. ആ എഴുത്തിൽ ൟശ്വര കല്പിതം എഴുതിയി
രിക്കുന്നു എന്നും, അത വാങ്ങി ഭദ്രമായി സൂക്ഷിച്ച മൂന്നാം ദിവസം ചു
രുക്കത്തിൽ ഒരു പൂജ കഴിച്ച, വിപ്രനെക്കൊണ്ട കെട്ടഴിപ്പിച്ച നൊക്കി
യാൽ, അതിൽ ൟശ്വര കല്പിതം മനുഷ്യഭാഷയിൽ പ്രത്യക്ഷമായി
എഴുതിയിരിക്കുന്നത കാണാമെന്നും, അതപ്രകാരം അനുഷ്ടിച്ചാൽ അപ
രിമിതമായ അഭ്യുദയം രാജകുമാരന്ന സംഭിക്കുമെന്നുമാണ സ്വാമി
പറയുന്നത എന്ന ശിഷ്യർ വ്യാഖ്യാനിച്ചതിനെ വൈരാഗി ശിരക്കമ്പ
നം കൊണ്ട തീൎച്ചപ്പെടുത്തി, ആ ഓലയും കുറെ സിന്ദുവാരപ്പൊടിയും കൂ
ടി ഒരു ഇലയിലാക്കി രാജകുമാരന്റെ കയ്യിൽ കൊടുത്തു. രാജകുമാ
രൻ അത ഭക്തിപൂൎവ്വം സ്വീകരിച്ച വൈരാഗിക്ക ചില സമ്മാനങ്ങൾ
കൊടുത്ത, താമസിയാതെ മടങ്ങി വരുന്നത സന്തൊഷമാണെന്നും മ
റ്റും നല്ല വാക്കിനെ പ റ ഞ്ഞ മാനിച്ച അയക്കുകയും ചെയ്തു.

൮-ാം അദ്ധ്യായം.

ഗൂഢ സന്ദൎശനം.

കലിംഗ മഹാരാജാവ പുത്രനായ പ്രതാപചന്ദ്രന്ന വിവാഹം ക
ഴിഞ്ഞതിന്നശെഷം, അധികം താമസിയാതെ, ഒരു ദിവസം അഘൊ
രനാഥനെ വരുത്തുവാൻ ആളെ അയച്ചു. തനിക്ക വാൎദ്ധക്യം ഹെതു
വായിട്ട, ബുദ്ധിക്ക മന്ദതയും കാൎയ്യങ്ങളിൽ അലസതയും ഉള്ള വിവരം
അദ്ദെ.ഹത്തിന്നതന്നെ അറിവില്ലായ്കയല്ല. ബാലനായിരുന്ന പ്രതാപ
ചന്ദ്രന്ന കുറെ കൂടി പ്രായമാവട്ടെ എന്ന വിചാരിച്ച അത്ര, നാളും ക
ഴിഞ്ഞു. ഇപ്പൊൾ, രാജകുമാരന്ന ഇരുപത്തഞ്ച വയസ്സ പ്രായമായി,
രാജ്യഭാരം വഹിക്കുവാൻ ശക്തനായി. വിവാഹവും കഴിഞ്ഞു. അത
കൊണ്ട, പ്രതാപചന്ദ്രന്ന അഭിഷെകം കഴിച്ച, അഘൊരനാഥനെ പ്ര
ധാന മന്ത്രിയാക്കി നിശ്ചയിച്ച, അവരെ സകലവും ഭരമെല്പിച്ച, തനി
ക്ക രാജ്യം വിട്ട വിശ്വവിശ്രുതയായ മണികൎണ്ണികയിങ്കൽ പൊയി, ആ
പുണ്യഭൂമിയിൽ ശെഷം ജീവകാലം കഴിച്ച, മരിക്കുമ്പൊൾ സാക്ഷാൽ
ൟശ്വരങ്കൽ നിന്ന, താരകബ്രഹ്മം ഉപദെശം വാങ്ങി സായൂജ്യം സ
മ്പാദിക്കെണമെന്ന വളരെക്കാലമായി താൻ വിചാരിച്ച പൊന്നിരുന്ന
ആഗ്രഹം സാധിപ്പിക്കുവാൻ നല്ല തരം വന്നു എന്ന നിശ്ചയിച്ച [ 48 ] അഘൊരനാഥൻ വന്ന ഉടനെ തന്റെ അഭിലാഷം ഒക്കെയും തുറന്ന പ
റഞ്ഞു. "ഞാൻ സംസാരസാഗരത്തിൽ നിമഗ്നനായി, ഇഹത്തിലെക്കും
പരത്തിലെക്കും കൊള്ളാതെ, ഇങ്ങിനെ കഷ്ടമായി കാലക്ഷെപം ചെയ്ത
വരുന്നതിനാൽ വളരെ വ്യസനമുണ്ട. വാൎദ്ധക്യം കൊണ്ട ബുദ്ധി മന്ദി
ച്ചിരിക്കുകയാൽ എന്റെ പ്രവൃത്തികളെക്കൊണ്ട പ്രജകൾക്ക ക്ഷെമം വഴി
പൊലെ ഉണ്ടാവില്ലെന്ന തന്നെയല്ല, മെലാൽ, വിചാരിക്കാതെകണ്ടുള്ള സ
ങ്കടങ്ങൾ നെരിടുവാനും, ദുഷ്ടന്മാൎക്ക ശിക്ഷിക്കപ്പെടുമെന്നുള്ള ഭയം കൂടാ
തെ അധികമായ അന്യായങ്ങൾ പ്രവൃത്തിപ്പാനും മറ്റും പല പല ദൊ
ഷങ്ങൾക്കും ഇടയുണ്ടാവുന്നതാണ. അതകൊണ്ട കഴിയുന്ന വെഗത്തിൽ
നമ്മുടെ കുമാരന്റെ അഭിഷെകത്തിന്ന ഒരുക്കുകൂട്ടുകവെണം".

അഘൊരനാഥൻ മുഖപ്രസാദത്തൊടുകൂടി, "കല്പിക്കും പ്രകാരം
ചെയ്യാ’മെന്ന പ റഞ്ഞു. പിന്നെ അഭിഷെകത്തെക്കുറിച്ച രാജാവും മ
ന്ത്രിയും കൂടി സംസാരിച്ചകൊണ്ടിരിക്കെ രാജകുമാരൻ അവിടെക്കെത്തി.
രാജാവ തന്റെ നിശ്ചയത്തെ പുത്രനെയും അറിയിച്ചു.

രാജകുമാരൻ:- ആശ്ചൎയ്യം! ൟശ്വരകല്പിതം ഇത്ര സൂക്ഷ്മമായി
അറിയാമെല്ലൊ എന്ന പറഞ്ഞു.

രാജാവ:- എന്താ, ൟശ്വര കല്പിതം അറിഞ്ഞത? എന്ന ചൊ
ദിച്ചു.

രാജകുമാരൻ:- രണ്ടു ദിവസം മുമ്പെ ഒരു വൈരാഗി ഇവിടെ
വന്നിരുന്നു. ആയാൾ എന്റെ പക്കൽ ഒരു എഴുത്ത തന്നിട്ടുണ്ടായിരു
ന്നു. ആയാൾ പറഞ്ഞപ്രകാരം, ഇന്ന അത പൊളിച്ച നൊക്കിയപ്പൊൾ,
അച്ഛൻ പറഞ്ഞ കാൎയ്യം തന്നെയാണ അതിലും കണ്ടത. അച്ശനൊട
ആ വിവരം ആരെങ്കിലും പറകയുണ്ടായൊ?

രാജാവ:- എന്നൊട ആരും പറഞ്ഞിട്ടില്ല. എനിക്ക വളരെ
ക്കാലമായുണ്ടായിരുന്ന മനൊരാജ്യം, താമസിയാതെ സഫലമാക്കെണമെ
ന്ന നിശ്ചയിച്ച ഞാൻ അഘൊരനാഥനെ വിളിച്ച പറഞ്ഞതാണ. എ
ന്താണ ആ ഓലയിൽ കണ്ടത അത വായിക്കു.

രാജകുമാരൻ:- "താമസിയാതെ അഭിഷെകം കഴിച്ച ചിരകാ
ലം കീൎത്തിമാനായി വാഴുക" എന്ന സംസ്കൃതത്തിൽ എഴുതിയിരുന്നത
വായിച്ചു. അപ്പൊൾതന്നെ അഘൊരനാഥൻ ആ ഒാല വാങ്ങി നൊക്കി.

രാജാവ:- ദൈവകല്പിതം ഇങ്ങിനെ അറിവാനിടവന്നത
തന്നെ അത്ഭുതം. എന്റെ മനൊരഥവും അതിനൊട അനുകൂലിച്ചത
അധികം അത്ഭുതം. ഏതെങ്കിലും ഇനി കാല വിളംബം ഒട്ടും അരുത. [ 49 ] അഘൊരനാഥൻ. എന്തൊ ഒരു ശങ്ക തൊന്നിയതപൊലെ ആ
ഒാലയിൽ എഴുതിയത കുറെ നെരം സൂക്ഷിച്ച നൊക്കി, ഇത ഇപ്പൊൾ എ
ന്റെ പക്കൽഇരിക്കട്ടെ എന്ന പറഞ്ഞ ഓലയും കൊണ്ട പൊയി.

രാജാവ :- പ്രതാപചന്ദ്രനെ സമീപത്തിരുത്തി, തന്റെ മനൊ
രാജ്യങ്ങളെ ഒക്കെയും അറിയിച്ചശെഷം, രാജധൎമ്മത്തെയും, രാജ്യ
പരിപാലനത്തെയും മറ്റും കുറിച്ച പല ഉപദെശ വാക്കുകളെ പറഞ്ഞ
കൊടുക്കുകയും ചെയ്തു.

അഘൊരനാഥൻ. രാജാവിന്റെ തിരുമുമ്പാകെ നിന്ന വിട വാ
ങ്ങിപ്പൊന്ന ഉടനെ, ആ ഒാല രാജകുമാരന്റെ പക്കൽ കൊടുത്ത സ
ന്യാസിയെ എവിടുന്നെങ്കിലും കണ്ട പിടിച്ച കൊണ്ട വരെണമെന്ന പറ
ഞ്ഞ ഏല്പിച്ച പല വഴിക്കും ആളുകളെ അയച്ച ചന്ദനൊദ്യാനത്തിലെ
ക്ക പൊയി. അവിടെ എത്തിയ ഉടനെ തന്റെ ആസ്ഥാന മുറിയിൽ
ചെന്ന അഭിഷെകത്തിന്ന വെണ്ടുന്നവരെ ഒക്കെയും വരുത്തുവാൻ എഴു
ത്തുകൾ എഴുതുമ്പൊൾ, ഒരു ഭൃത്യൻ കടന്ന ചെന്നു.

അഘൊരനാഥൻ:- എന്തിന്ന വന്നു എന്ന ചൊദിക്കും ഭാവത്തിൽ
അവന്റെ മുഖത്തെക്ക നൊക്കി.

ഭൃത്യൻ :- ഇന്നലെ രാത്രി സന്ധ്യ മയങ്ങിയ ഉടനെ, ശരീരവും
മുഖവും മുഴുവനും മറച്ച ഒരു മനുഷ്യൻ ഇവിടുത്തെ കാണണമെന്ന
പറഞ്ഞകൊണ്ട ഇവിടെ വന്നിരുന്നു. അടിയന്തിരമായി ഒരു കാൎയ്യം
കൊണ്ട പറവാനാണെന്നും പറഞ്ഞു.

അഘൊരനാഥൻ:- എവിടുന്നാണ, എന്നും മറ്റും വിവരം
ചൊദിച്ചുവൊ?

ഭൃത്യൻ:- അത ഞങ്ങൾ ചൊദിക്കായ്കയല്ല. ഞങ്ങളൊട യാതൊ
ന്നും പറഞ്ഞില്ല. ചൊദിച്ചത മാത്രം ശെഷിച്ചു.

അഘൊരനാഥൻ:- ഇനി എപ്പൊൾ വരുമെന്നാണ പറഞ്ഞത?

ഭൃത്യൻ:- അതും പറകയുണ്ടായില്ല. "ഞാൻ, അദ്ദെഹത്തെ എ
വിടെവെച്ചെങ്കിലും കണ്ടു കൊള്ളാം" എന്ന മാത്രം പറഞ്ഞ പൊയി.

അഘൊരനാഥൻ:- "ഇനി വരുന്നതറിയട്ടെ" എന്ന പറഞ്ഞ
ഭൃത്യനെ അയച്ച, തന്റെ പണി നൊക്കി തുടങ്ങുകയും ചെയ്തു. അന്ന
നാലഞ്ച നാഴിക രാചെന്നപ്പൊൾ ദൂരത്തനിന്ന ഒരു കുതിരയെ ഓ
ടിക്കുന്നതകെട്ടു. ആ അസമയത്ത ഉദ്യാനത്തിലെക്ക വരുന്നതാരായിരിക്കു
മെന്ന അഘൊരനാഥൻ ആലൊചിച്ച കൊണ്ടിരിക്കെ ഒരു ഭൃത്യൻ ഓ
ടിക്കൊണ്ട വന്നു. "ഇന്നലെ വന്ന ആൾ തന്നെയാണെ ന്ന തൊന്നുന്നു [ 50 ] ഇതാ വന്നിരിക്കുന്നു. ഇന്നലത്തെപ്പൊലെ തന്നെയല്ലാ വെഷം. ഇ
ന്ന വിശെഷിച്ച കുതിരയും ഉണ്ട,"എന്ന പറഞ്ഞു.

അഘൊരനാഥൻ- "ആ ആളൊട എന്റെ മന്ത്രശാലയിലെക്ക വ
രുവാൻ പറക" എന്ന പറ ഞ്ഞ താൻ മന്ത്രശാലയിലെക്ക പൊവുകയും
ചെയ്തു.

മന്ത്രശാലയിൽ ചെന്നിരുന്നപ്പൊഴെക്ക ആ മനുഷ്യനും എത്തി, അ
ഘൊരനാഥനെ തന്റെ കൃത്രിമമുഖത്തെ നെത്രങ്ങളൂടെ സൂക്ഷിച്ചനൊക്കി
ആൾ മാറീട്ടില്ലെന്ന നല്ലവണ്ണം തീൎച്ചയായ ശെഷം തന്റെ അടിക്കുപ്പാ
യത്തിന്റെ ഉറയിൽ കയ്യിട്ട, അവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരു
ന്ന ഒരു തൊൽ സഞ്ചി എടുത്ത കെട്ടഴിച്ച അതിൽനിന്ന ഒരു എഴുത്ത എ
ടുത്ത ഒന്നും പറയാതെ അഘൊരനാഥന്റെ കയ്യിൽ കൊടുത്തു അഘൊര
നാഥൻ ആയാളുടെ സ്വരൂപവും പ്രഛന്നവെഷവും മറ്റും കണ്ടപ്പൊൾ
കുറച്ച നെരം അന്ധനായിനിന്നു. എഴുത്ത കിട്ടി വായിച്ചപ്പൊൾ പരി
ഭ്രമം ഒക്കെയും തീൎന്ന സന്തൊഷം കൊണ്ടായിരിക്കാമെന്ന തൊന്നുന്നു ക
ണ്ണുനീർ തന്നാലെ പൊടിഞ്ഞു. ആ എഴുത്ത ഒരിക്കൽകൂടി വായിച്ചു. ക
ണ്ണുനീർ തുടച്ച പിന്നെയും വായിച്ചു. അതിന്റെ ശെഷം ആ എഴുത്ത
കയ്യിൽനിന്ന വെക്കാതെ, ആ നിലയിൽതന്നെ നിന്ന ഒരു രണ്ടമൂന്ന
നാഴിക നെരം രഹസ്യമായി ആ മനുഷ്യനൊട സംസാരിച്ച ആയാ
ളെ പുറത്തെക്ക കൊണ്ടുവന്ന, ഭക്ഷണവും മറ്റും വെണ്ടതപൊലെ കഴി
പ്പിക്കുവാൻ ഭൃത്യന്മാരെ ഏല്പിച്ച താൻ ആസ്ഥാനമുറിയിലെക്ക തന്നെ
പൊവുകയും ചെയ്തു. അപ്പൊഴെക്ക രാജധാനിയിൽനിന്ന രണ്ട കിങ്കര
ന്മാർ എത്തി, അഘൊരനാഥന്റെ മുമ്പിൽ വന്ന വണങ്ങി, അതിൽ
ഒരുവൻ പറഞ്ഞു. "ഞങ്ങൾ ആ സന്യാസിയെ തിരഞ്ഞ പല ദിക്കിലും
പൊയി. കാണ്മാൻ കഴിഞ്ഞില്ല. ആയാളുടെ കൂടെയുണ്ടായിരുന്ന ഒരു
ശിഷ്യനെ കണ്ടെത്തി. ആ ശിഷ്യനും, സന്യാസിയും, വെറെ ഒരു ശിഷ്യ
നുംകൂടി മിനഞ്ഞാന്ന രാത്രി ഒരുമിച്ച ഒരുവഴിയമ്പലത്തിൽ കിടന്നി
രുന്നുവത്രെ. പുലൎച്ചെ എഴുനീറ്റ നൊക്കിയപ്പൊൾ ആ സന്യാസിയെ ക
ണ്ടില്ലെന്നും നാട വിട്ട പൊയി എന്ന തൊന്നുന്നു എന്നും ആ ശിഷ്യൻ
പറഞ്ഞു. ഞങ്ങൾ ഇനി ഏത ദിക്കിൽ തിരയെണ്ടു എന്ന റിയാതെ മടങ്ങി
പൊന്നതാണ.

അഘൊരനാഥൻ- "നല്ലത, നിങ്ങൾ ഇനി അതിന്നായിട്ട യത്നി
ക്കെണ്ട. ആ വൈരാഗി ശിഷ്യരെവിട്ട പൊയത ഓൎക്കുമ്പൊൾ, ഞാൻവി
ചാരിച്ചിരുന്നപൊലെ വിശിഷ്ടനാണെന്ന തൊന്നുന്നില്ല. അതകൊണ്ട [ 51 ] ഇനി ആയാളെ കാണെണമെന്നില്ല" എന്ന പറഞ്ഞ അവരെ മടക്കി
അയച്ചു.

അതിന്നിടയിൽ ഭൃത്യന്മാര തമ്മിൽ മറ്റൊരെടത്ത വെച്ച ആ, വ
ന്ന വികൃതരൂപനായിരിക്കാമെന്ന ആലൊചിച്ച തുടങ്ങി. അവരിൽ അ
ധികം പഴമയുള്ള ഒരു ഭൃത്യൻ, തന്റെ വിവരണം കൊണ്ട മറ്റെവരു
ടെ ശങ്കാപരിഹാരംവരുത്തി. "ഇങ്ങിനെ അപൂൎവ്വം ചിലര ചിലപ്പൊൾ
വരുമാറുണ്ട. പക്ഷെ, ഇത്ര കെട്ടിമൂടികൊണ്ടും മുഖം കാണിക്കാതെ
യും മറ്റുമല്ല. ൟ മാതിരിക്കാരെ ചാരന്മാരെന്നാണ പറയുക. ഓരൊ
രാജ്യങ്ങളിൽ, ഒാരൊ വെഷം ധരിച്ച, ഒാരൊ പെരും പറഞ്ഞ, അവി
ടവിടെ കഴിയുന്ന വൎത്തമാനങ്ങൾ ഓരൊന്ന ഒറ്റ നിന്നറിഞ്ഞ നമ്മു
ടെ യജമാനനെ സ്വകാൎയ്യമായി വന്നറിയിക്കുക, ഇതാണപൊലും ൟ
കൂട്ടരുടെ പണി. മൊരം കള്ളന്മാരാണ" എന്ന പഴക്കമെറിയ ഭൃത്യൻ
പറഞ്ഞു. മറ്റൊരു ഭൃത്യൻ. "അത ഒട്ടും ഇല്ലാത്തതല്ല. ഇവനും അമ്മാ
തിരിക്കാരൻ തന്നെയായിരിക്കണം. മറ്റിങ്ങിനെ വരെണ്ട ആവശ്യം എ
ന്ത? ആ വിദ്വാന്റെ കുപ്പായവും കാലൊറയും, കെട്ടും, പൂട്ടും എല്ലാമ്പാ
ടെ കണ്ടപ്പൊൾ ഇതാരടാ! എന്ന വിചാരിച്ചുവെല്ലൊ ഞാൻ. അതല്ലെ
ടൊ! ഇവിടെക്കഴിയുന്ന വൎത്തമാനം എല്ലാം മറ്റെങ്ങാനും പൊയി പറ
ഞ്ഞാലൊ അത നൊക്ക ദൊഷമല്ലെ?"

മൂന്നാമത ഒരു ഭൃത്യൻ. "അങ്ങിനെ ഏതാനും ചെയ്താൽ നമ്മുടെ യ
ജമാനൻ ഇവനെ വെച്ചെക്കുമൊ?" രണ്ടാമത പറഞ്ഞ ഭൃത്യൻ. "ൟ കൂട്ട
രെ എങ്ങിനെ വിശ്വസിക്കും. അങ്ങിനെ വല്ലതും ചെയ്താൽ തന്നെ ഇവ
രെ പിടിക്കാൻ കിട്ടാനൊ? പതിനെട്ട അടവും പമ്പരം പാച്ചിലും പടി
ച്ചവരല്ലെ ഇവര?"

ഇങ്ങിനെ പറഞ്ഞ, യജമാനന്റെ, കല്പനപ്രകാരം, അവർ പുതു
തായിവന്ന ആ മനുഷ്യന്ന വെണ്ടത ഒക്കെയും കൊടുത്ത സൌഖ്യമായി
ഭക്ഷണം കഴിപ്പിച്ചു. ഉന്മാൻ, ഇരിക്കുമ്പൊൾ ആയാളുടെ മുഖം നൊക്കു
വാൻ അവർ ശ്രമിച്ചു. ഇരുട്ടത്തിരുന്നാണ ഉണ്ണുന്നത എന്ന പറയുക
യാൽ അതിന്ന തരമുണ്ടായീല. രാത്രി കിടക്കുമ്പൊഴും ഒരു അകത്ത വാ
തിൽ അടച്ച തഴുതിട്ടിട്ടാണ കിടന്നത. ആയതകൊണ്ട മുഖം കാണ്മാൻ
അപ്പൊഴും തരമായില്ല. ഏകദെശം അഞ്ച നാഴിക പുലരാനുള്ളപ്പൊൾ,
അഘൊരനാഥൻ തന്നെ എഴുനീറ്റ വിളക്ക കളത്തി, ആ മനുഷ്യ
നെ വിളിച്ച ആയാളുടെ പക്കൽ ഒരു എഴുത്ത കൊടുത്തു. അത അപ്പൊൾ
തന്നെ കുപ്പായത്തിൽ സൂക്ഷിച്ചവെച്ച, തന്റെ കുതിരപ്പുറത്ത കയറി ഒ
ട്ടും താമസിയാതെ യാത്ര പ റ ഞ്ഞ പൊകയും ചെയ്തു

6 [ 52 ] ൯-ാം അദ്ധ്യായം.

അഭിഷേകം.

അഭിഷെകത്തിന്ന നിശ്ചയിച്ച ദിവസം വന്നപ്പൊഴെക്ക, ഉപാദ്ധ്യാ
യന്മാർ, കൎമ്മികൾ, പുരൊഹിതന്മാർ, അഗ്നിഹൊത്രികൾ, സൊമയാജി
കൾ, മുതലായ മഹാബ്രാഹ്മണരും അനവധി ജനങ്ങളും എത്തികൂടി. മു
ഹൂൎത്ത സമയത്ത പ്രതാപചന്ദ്രനെയും വാമഭാഗത്ത സ്വൎണ്ണമയീദെവിയെ
യും സിംഹാസനങ്ങളിന്മെൽ ഇരുത്തി, വളരെ മന്ത്രങ്ങളെക്കൊണ്ട പരി
ശുദ്ധമായ ജലത്തെ അവരുടെ തലയിൽ അഭിഷെകം ചെയ്കയും, പുരൊ
ഹിതൻ അവരുടെ പരദെവതയെക്കുറിച്ച ചില മന്ത്രങ്ങൾ അവൎക്ക ഉപ
ദെശിക്കുകയും, കിരീടം തലയിൽ വെക്കുകയും, ചിത്രരഥമഹാരാജാവ
രാജ്യഭരണചിഹ്നമായ വാൾ പുത്രന്റെ പക്കൽ ഏല്പിച്ച കൊടുക്കുകയും
മറ്റും ക്രിയകൾ വഴിപൊലെ കഴിഞ്ഞു. അന്ന വൈകുന്നെരം തന്നെ
യുവരാജാവും രാജ്ഞിയുംകൂടി നഗര പ്രവെശം ചെയ്തു. കലിംഗരാജാവി
ന്റെ പ്രധാനനഗരത്തിൽ രാജവീഥി എന്ന പെരായി വളരെ വിസ്തീൎണ്ണ
മായ ഒരു വീഥിയുണ്ട. രാജധാനിയുടെ വടക്കെ ഗൊപു രത്തൂടെ പുറത്തെ
ക്ക കടന്നാൽ ആ വീഥിയിലെക്കാണ ചെല്ലുക. ആ വീഥി, ഏകദെശം
ഒരു കുലച്ച വില്ലിന്റെ ആകൃതിയിൽ രാജധാനിയുടെ തെക്കെ ഗൊപുര
ത്തിലൊളമുണ്ട. നഗരവാസികൾ ആ വീഥിയെ അതിമനൊഹരമായി
അലങ്കരിച്ച, ദീപങ്ങളെകൊണ്ട പ്രകാശിപ്പിച്ചിരിക്കുന്നു. ഭവനങ്ങളുടെ
മുൻഭാഗം കുലവാഴകളെ കൊണ്ടും, ഈന്തിൻ പട്ടുകളെക്കൊണ്ടും കുരു
ത്തൊലകളെക്കൊണ്ടും ചൊപ്പ ശീലകളെക്കൊണ്ടും വളരെ കൌതുകമാകും
വണ്ണം അലങ്കരിച്ചിരുന്നതിന പുറമെ, വീഥിയിൽ വെലങ്ങനെ വള
രെ തൊരണങ്ങൾ തൂക്കുകയും ഇടക്കിടക്ക "യുവരാജാവും രാജ്ഞിയും ജയി
ക്കട്ടെ," "പ്രതാപചന്ദ്രനെയും സ്വൎണ്ണമയീദെവിയെയും ദൈവം കടാ
ക്ഷിക്കട്ടെ," "യുവരാജാവും രാജ്ഞിയും ദിൎഘായുസ്സായിരിക്കട്ടെ," എന്നീ
വിധം ആശീൎവ്വാദങ്ങൾ, വലിയ അക്ഷരങ്ങളായി വെള്ള ശീലകളിൽ
കസവ കൊണ്ട തുന്നിപ്പിടിപ്പിച്ച, എല്ലാവൎക്കും കാണത്തക്ക വിധത്തിൽ
സൌധാഗ്രങ്ങളിലും സ്തംഭങ്ങളിന്മെലും പതിച്ചിട്ടുമുണ്ടായിരുന്നു. അസ്തമാ
ന ശെഷം ഉത്തരഗൊപുരത്തൂടെ എഴുന്നരുളത്ത പുറപ്പെട്ടു. ആ മഹൊ
ത്സവം കാണ്മാൻ വിശെഷ വസ്ത്രങ്ങളും കുറികളൂ. മറ്റും ധരിച്ച വന്നി
രുന്ന അനവധിജനങ്ങൾ എല്ലാറ്റിലും മുമ്പിൽ തിക്കിതിരക്കി നടക്കുന്നു. [ 53 ] അതിന്റെ വഴിയെ, തിരക്കൊഴിപ്പിപ്പാനായി അശ്വാാരൂഢന്മാരായ ഭട
ന്മാർ പലരും അങ്ങുംമിങ്ങും നടന്ന എഴുന്നരുളത്ത പൊവാൻ വഴിയു
ണ്ടാക്കുന്നു. അവരുടെ പിമ്പിൽ പല വിധ വാദ്യക്കാരെയും നാലഞ്ചവ
രിയായി വിലങ്ങനെ നിൎത്തീട്ടുണ്ട. വാദ്യക്കാരുടെ പിന്നാലെ പൊന്ന
ണിഞ്ഞ നൂറ കൊമ്പനാനകളെ രണ്ട വരിയായി വിലങ്ങനെ നിൎത്തീട്ടു
ള്ളവയുടെ പുറത്ത വെൺകൊറ്റക്കുടകൾ, വെൺചാമരങ്ങൾ, ആലവ
ട്ടങ്ങൾ എന്നീ രാജചിഹ്നങ്ങളെ ഉയൎത്തിപ്പിടിച്ചിട്ടുണ്ട. അവയുടെ
പിമ്പിൽ പല അത്ഭുതമായ അടവുകളും വിരുതുകളും. കാണിച്ചകൊണ്ട
ഒരു കൂട്ടം മല്ലന്മാർ നിൽക്കുന്നുണ്ട. വഴിയെ, കടയും തലയും സ്വൎണ്ണം
കൊണ്ട കെട്ടിച്ച രാജചിഹ്നങ്ങളായ വടികളെ പിടി ച്ചകൊണ്ട വലിയ
വെള്ളത്തലെക്കെട്ടുള്ള അയിമ്പത ഹരിക്കാരന്മാർ, നില്ക്കന്നുണ്ട. അവരുടെ
വഴിയെ ഞെറിഞ്ഞുടുത്ത വിശെഷമായ ആഭരണാലെപാദികളെ ധരി
ച്ച ഏഴ സ്ത്രീകൾ മുമ്പിൽ തളിക്കുവാൻ വെള്ളിക്കിണ്ണങ്ങളിൽ വെള്ളം എ
ടുത്ത കൊണ്ട നിൽക്കുന്നു. അവരുടെയും പിന്നിലാണ യുവരാജാവും
രാജ്ഞിയും കയറിയ പല്ലക്ക. മണിമയമായ ആ പല്ലക്ക പൂമാലകളെ
ക്കൊണ്ട അതിവിശെഷമാകുംവണ്ണം അലങ്കരിച്ചിരുന്നു. പല്ലക്കിന്റെ
വഴിയെ പ്രഭുക്കന്മാർ സചിവന്മാർ സെനാ നായകന്മാർ, സ്തുതിപാഠക
ന്മാർ മുതലായവരും, മറ്റും അനവധി പുരുഷാരവും കൂട്ടമായി നിൽക്കു
ന്നു. മെൽ പറഞ്ഞവയുടെ എല്ലാറ്റിന്റെയും ഇരുഭാഗത്തും വെലികെ
ട്ടിയ പൊലെ ആയുധപാണികളായ ഭടന്മാരെ അണിയായി നിൎത്തിയി
രിക്കുന്നു. പല ദിക്കുകളിലും ദീപട്ടികളും ഇടയിൽ മത്താപ്പുകളും ഉ
ണ്ടായിരുന്നതിനാൽ ആ പ്രദെശത്ത ഇരുട്ട ലെശം പൊലും ഇല്ലെന്നത
ന്നെയല്ലാ, ജനങ്ങളുടെ മുഖത്തിന്ന പ്രസന്നതയും, എല്ലാ വസ്തുക്കളുടെ
യും രമ്യതയും സ്വതെയുള്ളതിൽ തുലൊം അധികമായി തൊന്നി. പല്ല
ക്കിന്റെ ഇരുഭാഗത്തും അല്പം അകലെ മത്താപ്പുകൾ ഇടവിടാതെ കത്തി
ക്കുകയാൽ, നഗരവാസികൾക്കും മറ്റു കാണികൾക്കും, യുവരാജാവി
ന്റെയും രാജ്ഞിയുടെയും, ആഹ്ലാദകരങ്ങളായ മുഖയുഗളങ്ങൾ ഒന്നിച്ചു
ദിച്ചിരിക്കുന്ന രണ്ട ചന്ദ്രബിംബങ്ങളെപ്പൊലെ വൎദ്ധിച്ച കാന്തിയൊടും
കൂടി കാണുമാറായി. ഇങ്ങിനെ ആഘൊഷത്തെടു കൂടിയ ആ എഴുന്ന
രുളത്ത സാവധാനത്തിൽ നടന്ന ഒാരൊ ഗൃഹങ്ങളുടെ മുമ്പാകെ എത്തു
മ്പൊൾ പ്രജകൾ താംബൂലമാല്യാദികൾ തട്ടുകളിലാക്കി ഉപചാരം ചെയ്യു
ന്നതിനെ പ്രീതിപൂൎവ്വം യുവരാജാവ സ്വീകരിക്കുകയും പ്രധാനികളായ
പ്രജകളൊടൊക്കെയും പ്രീതിസൂചകമായി തല കുമ്പിടുകയും, അപൂൎവ്വം

6 [ 54 ] ചിലരൊട ഒന്ന രണ്ട വാക്ക സംസാരിക്കുകയും ചെയ്ത പത്തനാഴിക രാ
ച്ചെല്ലുന്നതിന്ന മുമ്പായി തെക്കെ ഗൊപുരത്തൂടെ രാജധാനിയിലെക്ക മട
ങ്ങി എത്തുകയും ചെയ്തു.

അഭിഷെകം കഴിഞ്ഞതിന്റെ അടുത്തനാൾ തന്നെ അഘൊരനാ
ഥന്ന പ്രധാന മന്ത്രിയുടെ പട്ടം പ്രസിദ്ധമായി രാജസഭയിൽ വെച്ച
കൊടുത്തു. അദ്ദെഹത്തിന്ന ഇതുകൊണ്ട സ്ഥാനമാനങ്ങൾ അധികമായി
എന്നല്ലാതെ പ്രവൃത്തിക്ക യാതൊരു വ്യത്യാസവും ഉണ്ടായില്ല. കപില
നാഥനൊട വലിയരാജാവ കൊപിച്ചതിൽ പിന്നെ പ്രധാനമന്ത്രിയു
ടെ ഉദ്യൊഗം നടത്തിവന്നിരുന്നത അഘൊരനാഥൻ തന്നെയായിരുന്നു.
പക്ഷെ അതിന്ന മുമ്പിൽ ഭണ്ഡാരാധിപന്റെ സ്ഥാനമുണ്ടായിരുന്നതി
നാലും പ്രധാനമന്ത്രിയുടെ സ്ഥാനം കൊടുക്കായ്കയാലും, അഘൊരനാഥ
നെ ഭണ്ഡാരാധിപൻ എന്ന തന്നെയാണ എല്ലാവരും പറഞ്ഞ വന്നിരു
ന്നത. തന്റെ പ്രാപ്തിക്ക തകന്നതും പണ്ട തന്നെ തനിക്ക കിട്ടുവാൻ
അവകാശമുള്ളതും ആയ ആ മുഖ്യമായ സ്ഥാനം ലഭിച്ചതിനാൽ അഘൊ
രനാഥന്ന സന്തൊഷമുണ്ടായി. കുറെ കാലമായി പ്രതിബന്ധപ്പെട്ട ക്ലിഷ്ട
മാൎഗ്ഗങ്ങളിൽ പ്രവെശിച്ചിരുന്ന ബഹുമാനമാകുന്ന നദി, ഇപ്പൊഴെങ്കി
ലും വെണ്ടുന്നെടത്തെക്ക പ്രവഹിച്ചുവെല്ലൊ എന്ന ഒാൎത്ത പ്രജകൾക്ക അ
ധികം സന്തൊഷമുണ്ടായി. എന്നാൽ അഘൊരനാഥന്റെ സന്തൊഷം,
തന്റെ ജെഷ്ടൻ, വളരെക്കാലം നടത്തെണ്ടതായിരുന്നു ആ ഉദ്യൊഗം എ
ന്ന മനസ്സിൽ തൊന്നുമ്പൊഴുണ്ടാകുന്ന ദുഃഖത്തൊട സമ്മിശ്രിതമായിരു
ന്നതിനാൽ പൂൎണ്ണമായീ എന്ന പറഞ്ഞകൂടാ. ജെഷ്ടന്റെ മെൽ വലിയ
രാജാവിന്ന നീരസമുണ്ടാവാനുള്ള സംഗതികളും ജ്യെഷ്ടന്റെ ഗ്രഹപ്പി
ഴയും വിചാരിച്ച, വളരെക്കാലത്തെക്ക അഘൊരനാഥൻ ഒരു മൌനവ്ര
തക്കാരനെപ്പൊലെ ആരൊടും മിഥാലാപവും, മനസ്സിന്ന ഒരു ഉന്മെഷ
വും കൂടാതെ, സ്വതെയുള്ള തന്റെ പ്രസന്നതയും, ഉത്സാഹവും മങ്ങി,
ഒരു അരസികനെപ്പൊലെയാണ കഴിഞ്ഞ വന്നിരുന്നത. മുമ്പെത്തെ
അദ്ധ്യായത്തിൽ വിവരിച്ച ഗൂഢ സന്ദൎശനം കഴിഞ്ഞതിൽ പിന്നെ ആ
അവസ്ഥക്ക വളരെ ഭെദം വന്നു. ഇപ്പൊൾ പ്രധാന മന്ത്രിയുടെ സ്ഥാനം
ലഭിക്കയാൽ മനസ്സ ഏകദെശം പൂൎവ്വസ്ഥിതിയിൽ തന്നെയായി. വൈമന
സ്യം കെവലം അസ്തമിച്ചു. സ്വഭാവം തെളിഞ്ഞ അധികം പ്രീതികരമാ
യി തീരുകയും ചെയ്തു.

അഘൊരനാഥന്ന പ്രധാന മന്ത്രിയുടെ പട്ടം കൊടുത്തകഴിഞ്ഞശെ
ഷം കിഴുക്കടെ കഴിഞ്ഞവന്നിട്ടുള്ള സമ്പ്രദായപ്രകാരം, യുവരാജാവ [ 55 ] സിംഹാസനാരൂഢനായി പത്നീസമെതനായി, ആസ്ഥാനമണ്ഡപത്തിൽ
ഇരുന്ന കലിംഗരാജാവിന്ന കപ്പം കൊടുക്കുന്നവരായ ഉപരാജാക്ക
ന്മാരൊടും നാട്ടുപ്രഭുക്കന്മാരൊടും മറ്റും തിരുമുൽകാഴ്ചകൾ സീകരിച്ച,
അവരൊട രണ്ട നാല വാക്ക സംസാരിച്ച, താരതമ്യംപൊലെ ചില സ
മ്മാനങ്ങൾ കൊടുത്തയക്കുകയും ഉണ്ടായി. അങ്ങിനെ തിരുമുൽകാഴ്ചക്ക
വന്നിരുന്നവരിൽ ഒരാളെക്കുറിച്ച പ്രത്യെകിച്ച പറയെണ്ടിയിരിക്കുന്നു.
ആയാൾ വെടൎക്കരചനാണ. വെടർ കലിംഗ രാജ്യത്തിന്ന സമീപമുള്ള
വനപ്രദെശങ്ങളിൽ വസിച്ച, വെട്ടകൊണ്ടും കായ്കനികളെക്കൊണ്ടും ഉ
പജീപനം കഴിച്ച വരുന്ന ഒരു താണ ജാതിക്കാരാണ. അസ്ത്രപ്രയൊ
ഗത്തിൽ അവൎക്ക അസാമാന്യമായ നൈപുണ്യം ഉണ്ട. ഹ്രസ്വഗാത്രന്മാരാ
ണെങ്കിലും എപ്പൊഴും വെട്ടയാടുകയാലും മറ്റും കൃശൊദരന്മാരും വാന
രജാതികൾക്കുള്ളതിൽ കുറയാതെ അംഗലാഘവം ഉള്ളവരുമാണ. അവ
രിൽ ചിലൎക്ക കാട്ടാനയെ വെട്ടയാടി കൊല്ലുവാൻ പ്രത്യെകസാമൎത്ഥ്യം
ഉണ്ട. അത എങ്ങിനെ എന്ന മുമ്പെ ഒരെടത്ത പ്രസ്താപിച്ചിട്ടുണ്ടല്ലൊ.
വെടൎക്ക രചനും, ഭാൎയ്യയും, മക്കളും, ഒരുആനപ്പുറത്ത അമ്പാരിയിലാണവ
ന്നിരുന്നത. തിരുമുൽകാഴ്ചക്ക കാട്ടിൽനിന്നകിട്ടുന്ന പല ദുൎല്ലഭങ്ങളായ
സാധനങ്ങളും കൊണ്ടുവന്നിരുന്നു. സ്വൎണ്ണമയി വെടൎക്കരചനെയും വെ
ടരെയും, അടുത്ത കാണെണമെന്ന ആവശ്യപ്പെട്ടു. യുവരാജാവ സ്വൎണ്ണ
മയിയുടെ കയ്യും പിടിച്ച ആസ്ഥാനമണ്ഡപത്തിൽനിന്ന പുറത്തെക്ക ഇ
റങ്ങി അവിടെ ഒരൊഴിഞ്ഞ സ്ഥലത്ത രണ്ടാളുകളും ചെന്നിരുന്നു. വെട
ൎക്കരചനെ സമീപം വരുത്തുവാൻ കല്പിച്ചു. അരചൻ വന്ന വളരെ സ
ന്തൊഷത്തൊടു കൂടി യുവരാജാവിന്റെയും രാജ്ഞിയുടെയും മുമ്പാകെ
സാഷ്ടാംഗം നമസ്കരിച്ചു. യുവരാജാവ അവനെ ഉടനെ എഴുനീല്പിച്ച അ
ടുക്കെഉണ്ടായിരുന്ന ഒരു ആസനത്തിന്മെൽ ഇരിക്കാമെന്ന കാണിച്ചു. അ
രചൻ "അടിയങ്ങൾ തിരുമുമ്പാകെ ഇരിക്കുകപതിവില്ലെ"ന്ന പറഞ്ഞു.
അപ്പൊഴെക്ക ആളുകൾ ചുറ്റും വന്നകൂടി കെശാദി പാദം
നൊക്കി ത്തുടങ്ങി. അരചന്റെ ശരീരം നീലച്ചെമ്പിന്റെ നിറമാണ. കു
റെ എകരം കുറയുമെങ്കിലും യൊഗ്യത നല്ലവണ്ണം ഉണ്ട. വസ്ത്രം അരയിൽ
ചിറ്റീട്ടുള്ളത ഒന്നമാത്രമെ ഉള്ളു. ഒാരൊ കുരുക്കൾകൊണ്ടും മൃഗങ്ങളു
ടെ കൊമ്പുകൾകൊണ്ടും മറ്റുമുണ്ടാക്കിയ ആഭരണങ്ങൾ വളരെ അണി
ഞ്ഞിട്ടുണ്ട. വളരെ വിസ്തൃതമായ മാറിടം, ചുരുങ്ങിയ വയറ, ഹ്രസ്വ
ങ്ങളാണെങ്കിലും, മാംസളങ്ങളായി വ്യായാമ കഠിനങ്ങളായ കരചര
ണങ്ങൾ, ഇതകൾക്ക പുറമെ, വട്ടമൊത്ത ഒരു മുഖവും, അല്പം ചെമ്പി
ച്ച താടിയും മീശയും, ചെറിയതാണെങ്കിലും വളരെ തീക്ഷ്ണങ്ങളായ [ 56 ] ലൊചനയുഗളവും, അല്പം വളഞ്ഞ മൂക്കും, ആകുന്നു ആ സ്വരൂപത്തി
ന്റെ പ്രധാനഭാഗങ്ങൾ. അരചന്റെ ആ സ്വരൂപവും കുലുക്കമില്ലാത്ത
ഒരു നിലയും കണ്ടാൽ നീചനാണെങ്കിലും വളരെ ആൎജ്ജവും തനിക്ക
താൻ പൊരിയും ഉള്ളാളാണെന്ന തൊന്നും. രാജാവും രാജ്ഞിയും അര
ചനെ നല്ലവണ്ണം നൊക്കി വിസ്മയം പൂണ്ടു. രാജ്ഞി "ഇവരുടെ സ്ത്രീക
ളും ചിലര വന്നിട്ടുണ്ടെന്ന തൊന്നുന്നു. ആ നിൽക്കുന്നവർ ആരാണെ"
ന്ന യുവരാജാവിനൊടായിട്ട ചൊദിച്ചു.

അരചൻ:-അതകെട്ട "എന്റെ പൊന്നുതമ്പുരാട്ടി, അത എ
ന്റെ കെട്ടിയവളും കൂട്ടികളുമാണെ"ന്ന പ റഞ്ഞു.

രാജ്ഞി:- "അവരെ ഇങ്ങൊട്ട വരുത്തുവാൻ ആളെ അയക്കു"
എന്ന യുവരാജാവിനൊട ആവശ്യപ്പെട്ടു.

യുവരാജാവ:-ദെവിക്ക തന്നെ ആളെ അയക്കരുതെ? ൟ കാണു
ന്ന അനവധി ജനങ്ങളും, ഞാൻതന്നെയും ദെവിയുടെ ഹിതത്തെ ചെ
യ്വാൻ തെയ്യാറായിട്ടുള്ളവരാണെന്ന അറിവില്ലെ?

രാജ്ഞി:-ഭൎത്താവിന്റെ ചാടുവാക്യത്തെ കെട്ട അടുത്തു നിന്നി
രുന്ന ഒരു സചിവനെ വിളിച്ച കുറെ സങ്കൊചത്തൊടു കൂടി തന്റെ
ആവശ്യം പ റഞ്ഞു. അപ്പൊഴെക്ക ആ സചിവൻ വെഗത്തിൽ പൊയി
അവരെകൂട്ടി കൊണ്ടവന്നു. രാജ്ഞിവളരെ കൌതുകത്തൊടു കൂടി അവ
രെ കുറെനെരം നൊക്കിയശെഷം, എഴുനീറ്റ അനുജ്ഞക്ക അപെക്ഷിക്കും
പൊലെ ഭൎത്താവിന്റെ മുഖത്തെക്ക ഒന്ന നൊക്കി, അരചന്റെ പത്നിയു
ടെ അടുക്കൽ ചെന്ന അവളൊട കുശലപ്രശ്നം ചെയ്ത സംസാരിച്ചതു
ടങ്ങി. പിന്നെ കൂട്ടികളുടെ കറുത്ത കുഞ്ഞിക്കയ്യുകൾ. പിടിച്ച, അവരു
ടെ ആഭരണങ്ങളെയും മറ്റും സൂക്ഷിച്ച നൊക്കി. കാണികളായ മഹാ
ജനങ്ങൾ, അതകണ്ടപ്പൊൾ രാജ്ഞിയുടെ ഔദാൎയ്യത്തെയും, നന്മയെയും,
ദയയെയും കുറിച്ച വളരെ പ്രശംസിച്ചു. അരചന്റെ അപ്പൊഴത്തെ
സന്തൊഷം പറാഞ്ഞാൽ തീരുന്നതല്ല. രാജ്ഞി അരചന്റെ പത്നിയൊ
ടും കൂട്ടികളൊടും സംസാരിച്ചകൊണ്ടിരിക്കെ അരചൻ തിരുമുൽക്കാഴ്ച
ക്കുള്ള ദ്രവ്യങ്ങൾ എടുത്ത കൊണ്ടുവരുവാൻ കല്പിച്ചു. അപ്പൊഴെക്ക,
വെടർ പലരുംകൂടി സാമാനങ്ങൾ ഓരൊന്നായി താങ്ങി പിടിച്ച എടു
ത്ത കൊണ്ടവന്ന തുടങ്ങി. ഒന്നാമതായിട്ട വലിയ രണ്ട ആനക്കൊമ്പു
കൾ യുവരാജാവിന്റെ തിരുമുമ്പാകെ വെച്ചു. അരചൻ "ഉണ്ണിത്തമ്പു
രാനൊടണഞ്ഞ കൊമ്പന്റെയാണിത," എന്ന പറഞ്ഞു, യുവരാജാവ
ആ വിവരം രാജ്ഞിയെ അറിയിച്ചു. രാജ്ഞി "ജ്യെഷ്ടനെ രക്ഷിച്ച
വെടൻ ൟ കൂട്ടത്തിൽ ഉണ്ടൊ?" എന്ന ചൊദിച്ചു. [ 57 ] അരചൻ ഉടനെ അവനെ വരുത്തി മുമ്പിൽ നിൎത്തി. രാജ്ഞി കണ്ണിൽ
വെള്ളം നിറച്ചകൊണ്ട തന്റെ വിരലിന്മെൽ ഉണ്ടായിരുന്ന അനൎഘ്യ
മായ ഒരു വൈര മൊതിരം ഊരി അപ്പൊൾ തന്നെ അവന്ന സമ്മാ
നിച്ചു. അപ്പൊൾ അത കണ്ട നിൽക്കുന്ന മറ്റ വെടർ ഒക്കെയും സന്തൊ
ഷം കൊണ്ട ആൎത്ത വിളിച്ചു. രാജാവും അവന്ന നല്ല ഒരു സമ്മാനം
കൊടുത്തു. രാജ്ഞി പിന്നെയും അരചന്റെ ഭാൎയ്യയൊട സംസാരിപ്പാൻ
തുടങ്ങി. യുവരാജാവ കാഴ്ച ദ്രവ്യങ്ങൾ ഒക്കെയും ഒന്ന നൊക്കി താൻ
സ്വീകരിച്ചതിന്ന അടയാളമായി കൈകൊണ്ടൊന്നു തൊട്ടു. പിന്നെ
അരചനും വെടൎക്കും സമ്മാനം കൊടുക്കുവാൻ തുടങ്ങി. സമ്മാനം കൊ
ടുത്ത കഴിഞ്ഞ അവർ വിടവാങ്ങാറായപ്പൊൾ രാജ്ഞി തന്റെ കഴുത്തിൽ
കിടന്നിരുന്ന ഒരു വിലയെറിയ മുത്തുമാല എടുത്ത അരചന്റെ പ
ത്നിക്ക സമ്മാനിച്ചു. കുട്ടികൾക്കൊക്കെയും തരം പൊലെ ചില സമ്മാന
ങ്ങളും കൊടുത്തു. എല്ലാവരും തമ്മിൽ പിരിയാറായപ്പൊൾ രാജ്ഞി ത
ന്റെ ഭൎത്താവിനൊട സ്വകാൎയ്യമായി "അരചന്റെ ഭാൎയ്യയുടെ കഴുത്തിൽ
കിടക്കുന്ന ആ മാലപൊലെ ഒരു മാല എനിക്ക ഉണ്ടാക്കിച്ചയപ്പാൻഅ
രചനൊടപെക്ഷിക്കെണ"മെന്ന പറഞ്ഞു. രാജ്ഞിക്ക അത്ര കൌതുകം
തൊന്നിച്ച ആ മാല ഏതൊ ഒരു മരത്തിന്റെ, കുരു തുളച്ച ചരട്ടിന്മെൽ
കൊൎത്തുട്ടുണ്ടാക്കിയതാണ. കുരുവിന്റെ മിനുപ്പം ശ്യാമളിമാവും ക
ണ്ടാൽ കൌതുകം തൊന്നാതിരിക്കില്ലതാനും. യുവരാജാവ ആ മാല നൊ
ക്കി, പൊട്ടിച്ചിരിച്ച അടുത്ത നിന്നിരുന്ന അരചനൊട "എന്റെ രാ
ജ്ഞിക്ക അസാദ്ധ്യമായ ഒന്നിൽ ആശ കടന്നകൂടിയിരിക്കുന്നു. അത സാ
ധിപ്പിക്കാമൊ" എന്ന ചൊദിച്ചു.

അരചൻ.- "അടിയങ്ങളാലാവതാണെങ്കിൽ മാനത്ത നിൽക്കു
ന്ന അമ്പിളിയെ പിടിപ്പാനും കൂടി അടിയങ്ങൾ തെയ്യാറാണെ തമ്പുരാ
ട്ടി" എന്ന പറഞ്ഞ രാജ്ഞിയെ നൊക്കി കുമ്പിട്ടു.

യുവരാജാവ:- ഇതിന്ന അത്ര വളരെ പ്രയാസമില്ല. രാജ്ഞ
ക്ക കഴുത്തിലെക്കാഭരണങ്ങൾ തരത്തിൽ ഒന്നും ഇല്ലാത്തതിനാൽ അരച
ന്റെ കെട്ടിയവളുടെ കഴുത്തിൽ കിടക്കുന്ന മാല പൊലെ ഒരു മാല താ
മസിയാതെ ഉണ്ടാക്കിച്ചയച്ചാൽ നന്ന" എന്ന പറഞ്ഞു. രാജാവ ഇ
ങ്ങിനെ നെരമ്പൊക്കായി പറഞ്ഞപ്പൊൾ രാജ്ഞി കുറച്ച നാണം പൂണ്ട
തല താഴ്ത്തി, രാജാവിനെ ഗൂഢമാകുംവണ്ണം കടാക്ഷിച്ചു.

അപ്പൊഴെക്ക അരചന്റെ ഭാൎയ്യ രാജ്ഞിയുടെ ആവശ്യം മനസ്സിലാ
ക്കി വെഗത്തിൽ ആ മാല തന്നെ തന്റെ കഴുത്തിൽനിന്ന എടുത്ത രാ
ജ്ഞിയുടെ അടുക്കൽ കൊടുക്കുവാൻ കൊണ്ടുചെന്നു. [ 58 ] രാജ്ഞി:- "ഇത ഞാൻ വാങ്ങുന്നില്ല, താമസിയാതെ ഉണ്ടാക്കി
ച്ച അയച്ചാൽ മതി" എന്ന പറഞ്ഞു.

രാജ്ഞി തന്നൊട ആ മാല സ്വീകരിക്കായ്കയാൽ സൌഖ്യക്കെടകൊ
ണ്ട അരചന്റെ ഭാൎയ്യക്ക കണ്ണിൽ വെള്ളം നിറഞ്ഞു. രാജ്ഞി അത ക
ണ്ടപ്പൊൾ മനസ്സലിഞ്ഞ രാജാവിന്റെ സമ്മതം കിട്ടുവാനായിട്ട മുഖ
ത്തെക്ക ഒന്ന നൊക്കി. രാജാവ "ഒട്ടും തരക്കെടില്ല അത തന്നെ വാ
ങ്ങിക്കൊള്ളു" എന്ന പიഞ്ഞപ്പൊൾ രാജ്ഞി സന്തൊഷത്തൊടുകൂടി കൈ
കാണിച്ചു. അരചന്റെ ഭാൎയ്യ ഒട്ടും മടിക്കാതെ അത രാജ്ഞിയുടെ ക
ഴുത്തിൽ തന്നെ ഇടീച്ചു. അപ്പൊൾ കണ്ടുനിൽക്കുന്നവരൊക്കെയും കൊ
ണ്ടാടിച്ചിരിച്ചു. അരചൻ തന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാ
ല രാജാവിന്ന സമ്മാനിക്കുവാൻ സമ്മതം ചൊദിച്ചു. "ദെവീ എനി
ക്കും ഒരു മാല കിട്ടി എന്ന പറഞ്ഞ യുവരാജാവ ആ മാല തന്റെ കഴു
ത്തിൽ ചാൎത്തുവാൻ തന്നെ സമ്മതിച്ചു. അപ്പൊൾ കണ്ടുനിൽക്കുന്നവ
രെല്ലാവരും രാജ്ഞിയുടെയും യുവരാജാവിന്റെയും, ബുദ്ധിവൈശിഷ്യ
ത്തെയും താഴ്മയെയും കണ്ട ആനന്ദ നിമഗ്നന്മാരായി, "ഇവർ വളരെ
ക്കാലം വാഴുമാറാകണെ ൟശ്വര!" എന്ന പ്രാൎത്ഥിച്ചു.

അരചൻ:- തമ്പുരാനും, തമ്പുരാട്ടിയും ഇന്ന അടിയങ്ങളൊട
കാണിച്ച തിരുമനസ്സിന്ന, അടിയങ്ങൾ പകരമായി എന്ത ചെയ്വാൻ ക
ഴിയുമൊ എന്നറിയുന്നില്ല. ഇതപൊലെ തന്നെ തമ്പുരാന്റെ തിരുമ
നസ്സ എപ്പൊഴും അടിയങ്ങളുടെ മെലുണ്ടായിരിക്കട്ടെ" എന്ന പറഞ്ഞ
സന്തൊഷാശ്രുക്കളൊടു കൂടി അരചനും പത്നിയും രാജാവിന്റെയും രാ
ജ്ഞിയുടെയും കാൽക്കൽ സാഷ്ടാഗം വീണ, പിന്നെയും പിന്നെയും നമ
സ്കരിച്ച, വിട വാങ്ങി പൊവുകയും ചെയ്തു.

൧൦-ാം അദ്ധ്യായം.

ശിഷ്യൻ.

യൊഗീശ്വരനും അതിഥിയും, ഇതീന്നിടയിൽ അന്യൊന്യം വള
രെ സ്നെഹവിശ്വാസമുള്ളവരായി തീൎന്നു. അതിഥി യൊഗീശ്വരന്റെ ഭ
വനത്തിൽ കാലക്ഷെപം ചെയ്വാനുള്ള സുഖവും, യൊഗീശരന്റെ അപ
രിമിതമായിരിക്കുന്ന വിജ്ഞാനവും, വിസ്മയനീയമായ ബുദ്ധിചാതുൎയ്യവും [ 59 ] ലൌകീക വിഷയങ്ങളിലെ പരിചയവും ശീലഗുണവും മറ്റും കണ്ട
ഒരു ദിവസം സവിനയം പറഞ്ഞു "വിരൊധമില്ലെങ്കിൽ ഞാൻ അങ്ങെടെ
ശിഷ്യനായി കുറെകാലം ഒരുമിച്ച താമസിച്ചതിന്റെ ശെഷമെ എന്റെ
ഗൃഹത്തിലെക്ക മടങ്ങിപ്പൊകുവാൻ വിചാരിക്കുന്നുള്ളൂ.

യൊഗീശ്വരൻ :- എനിക്കും അത തന്നെയാണ വളരെ സന്തൊ
ഷം. അധികം കാലം ഉത്സാഹത്തൊടു കൂടി ഗുരു ശുശ്രൂഷ ചെയ്തും താ
ല്പൎയ്യത്തൊടുകൂടി പരിശ്രമിച്ചും സമ്പാദിച്ചിരിക്കുന്ന എന്റെ വിദ്യയാ
കുന്ന ധനം, ൟ വിഗ്രഹത്തിന്ന പരിണാമം വന്നതിന്ന ശെഷവും,
പരൊപകാരത്തിന്ന കാരണമായി അനെകം സംവത്സരം ക്ഷയിക്കാതെ
നില്ക്കണമെന്നാണ എന്റെ മൊഹം. എന്നാൽ ആയത സല്പാത്രങ്ങ
ളിൽ നിക്ഷെപിക്കെണമെന്ന ഒരു ശാഠ്യം ഉള്ളതിനാൽ ഇതുവരെ ആ
മൊഹം സാധിപ്പാൻ സംഗതി വന്നില്ല. ഇപ്പൊൾ എനിക്ക ഒരു നിധി
കിട്ടിയ പൊലെ, യാദൃച്ശയായി രാമകിശൊരനെ കണ്ടെത്തിയത എന്റെ
ഭാഗ്യം തന്നെയാണ. അതിന്ന ഞാൻ ജഗദീശ്വരനെ ഇതാ വന്ദിക്കുന്നു.

രാമകിശൊരൻ:- ഞാൻ അങ്ങിനെയല്ലാ വിചാരിക്കുന്നത.
വളരെ ഭാഗ്യശാലികൾക്കല്ലാതെ സത്സംഗമത്തിന്നഇടവരുന്നതല്ല. ഞാൻ
ആ ഗ്രാമത്തിൽ വെച്ച അങ്ങുന്നുമായി കാണ്മാൻ ഇട വന്നിരുന്നില്ലെ
ങ്കിൽ, ഓരൊ ദിക്കുകളിൽ സഞ്ചരിച്ച വൃഥാ കാലക്ഷെപം ചെയ്തുപൊ
കുന്നതായിരുന്നു. അത കൂടാതെ, ഇങ്ങിനെ ദുർലഭമായിരിക്കുന്ന സ
ത്സകാശത്തിന്ന സംഗതി വന്നത എന്റെ ഭാഗ്യമല്ലാതെ മറ്റെന്തൊ
ന്നാണ?

ഇങ്ങിനെ രണ്ടുപെരും തമ്മിൽ ഗുരുശിഷ്യന്മാരുടെ നില
യിൽ ആയി എങ്കിലും സ്നെഹിതന്മാരെപ്പൊലെ ചിലപ്പൊൾ പല നൎമ്മങ്ങൾ
പറയുമെന്ന തന്നെയല്ല, എപ്പൊഴും തമ്മിൽ പിരിയാതെയുമായി.
രാമകിശൊരൻ തന്റെ കൂടെ ശിഷ്യനായി താമസിപ്പാൻ തീൎച്ചയാക്കിയ
തിന്റെ ശെഷം തന്റെ ഗൃഹത്തിലുള്ള എല്ലാവരെയും യൊഗീശ്വരൻ
രാമകിശൊരന്ന, പറഞ്ഞ പരിചയമാക്കിക്കൊടുത്തു. ഒരു ദിവസം രണ്ടു
പെരും കൂടി ഉമ്മരത്തെ തിണ്ണയിന്മെൽ ഇരിക്കുമ്പൊൾ യൊഗീശ്വരൻ
കുന്ദലതയെ വിളിച്ചു. കുന്ദലത തന്റെ പതിവ പൊലെ വെഗത്തിൽ
വന്ന ഉമ്മരത്തെക്ക കടന്നപ്പൊൾ പുതുതായി വന്ന ആൾ അവിടെ
ഇരിക്കുന്നത കണ്ട ഉടനെ അകത്തെക്ക തന്നെ പിൻവാങ്ങി. രാമകി
ശൊരൻ വന്നിട്ട നാലഞ്ച ദിവസമായി എങ്കിലും, കുന്ദലത രാമകിശൊ
രനെ അതുവരെ അടുത്ത കണ്ടിട്ടുണ്ടായിരുന്നില്ല. രാമകിശൊരൻ കന്ദ

7 [ 60 ] ലതയെ അതിന്ന മുമ്പിൽ ക ണ്ടിട്ടതന്നെയുണ്ടായിരുന്നതുമില്ല. അത
കൊണ്ട കാന്തിയെറിയ അവളുടെ ശരീരം, തടിൽപ്രഭ പൊലെ ക്ഷണ
മാത്രം കണ്ട കാണാതെയായപ്പൊൾ അത്യന്തം വിസ്മയിച്ചു. യൊഗീശ്വ
രൻ "തരക്കെടില്ല ഇങ്ങൊട്ട വരാം" എന്ന പറഞ്ഞ പിന്നെയും വിളി
ച്ചപ്പൊൾ കുന്ദലത വളരെ ശങ്കിച്ചുംകൊണ്ട പുറത്തെക്ക കടന്ന യൊഗീ
ശ്വരന്റെ അരികെ ചെൎന്ന നിന്ന പുതുതായി വന്നാളുടെ വെഷത്തെ
സൂക്ഷിച്ച നൊക്കി തുടങ്ങി. ലജ്ജ കൊണ്ട മുഖത്തെക്ക മാത്രം നൊക്കുവാൻ
കഴിഞ്ഞില്ല. രാമകിശൊരന്നും താരുണ്യം വൎദ്ധിക്കുകയാൽ യുവതി
യായ കുന്ദലതയുടെ മുഖത്തെക്ക നെരിട്ട നൊക്കുവാൻ കഴിയാതെ ഉന്ന
മ്രമുഖനായ്ക്കൊണ്ട ഇരുന്നതെയുള്ളൂ.

യൊഗീശ്വരൻ, "ഇദ്ദെഹം ഇന്ന മുതൽ എന്റെ ശിഷ്യനാവാൻ
നിശ്ചയിച്ചിരിക്കുന്നു. മെലാൽ നമ്മുടെ ഭവനത്തിൽ തന്നെയാണ
ഇദ്ദെഹത്തിന്ന സ്ഥിരവാസം. നമ്മുടെ ഭാഗ്യം കൊണ്ടാണ ഇങ്ങിനെ
ഒരാളെ കിട്ടുവാൻ സംഗതി വന്നത. രാമകിശൊരൻ എന്നാണ പെ
ര." എന്ന കുന്ദലതയൊടായിട്ട പറഞ്ഞു. പിന്നെ രാമകിശൊരനെ
നൊക്കി, "ഇവൾ എന്റെ പുത്രിയാണ ഇവളുടെ അമ്മ മരിച്ചിട്ട കു
റെ കാലമായി. അമ്മയെ ഇവൾക്ക ഓൎമ്മയുണ്ടൊ എന്ന തന്നെ സംശ
യമാണ. കുന്ദലത എന്നാണ പെര." എന്ന പറഞ്ഞപ്പൊൾ രാമകി
ശൊരൻ പണിപ്പെട്ട കുന്ദലതയുടെ മുഖത്തെക്ക ഒന്ന നൊക്കി ഉടനെ മു
ഖം താഴ്ത്തി. അപ്പൊഴാണ അവർ തമ്മിൽ മുഖത്തൊട മുഖം കണ്ടത.
രാമകിശൊരൻ കുന്ദലതയുടെ മുഖത്തെക്ക നൊക്കിയപ്പൊൾ തന്നെ ഗുരു
പുത്രിയാകയാൽ, വിനയത്തൊടുകൂടി അല്പം തല താഴ്ത്തി തന്റെ വണ
ക്കവും ബഹുമാനവും കാണിച്ചു. കുന്ദലത അത കഴിഞ്ഞ ഉടനെ
യൊഗീശ്വരന്റെ മുഖത്തെക്ക ഒന്ന നൊക്കി, താമസിയാതെ അകായി
ലെക്ക തന്നെ പൊവുകയും ചെയ്തു.

യൊഗീശ്വരൻ "ഇനി നമ്മുടെ ഗൃഹഭരണം ഒക്കെയും കഴിക്കുന്ന
വളായി പാൎവ്വതീ എന്നൊരു സ്ത്രീയുണ്ട അവളെ കണ്ടിരിക്കുന്നുവല്ലൊ.
അതും കൂടാതെ എനിക്ക ഒരു ഭൃത്യനും ഉണ്ട. അതാ ആ തൊട്ടത്തിൽ
പണിചെയ്യുന്നാവൻ തന്നെയാണ, രാമദാസൻ എന്നാണ അവന്റെ
പെര. അവനെ ഞാൻ ഇയ്യടെ ഒരു ദിക്കിലെക്ക അയച്ചിരുന്നു. ഇ
ന്നലെയാണ എത്തിയത." എന്ന പറഞ്ഞ രാമദാസനെ വിളിച്ചു. മൂ
ന്നാളുകളും കൂടി തൊട്ടത്തിൽ കുറെ നെരം നടന്നതിന്റെ ശെഷം യൊ
ഗീശ്വരനും ശിഷ്യനും കൂടി കുളിക്കുവാൻ പൊകയും ചെയ്തു. [ 61 ] അതിന്ന ശെഷം യൊഗീശ്വരൻ എപ്പൊഴും രാമകിശൊരനെ ഒരു
മിച്ച കൊണ്ടുനടക്കും- പല സംഗതികളെക്കുറിച്ചുംസംസാരിക്കുമ്പൊൾ, ഒ
ന്നാമത രാമകിശൊരന്ന ആ സംഗതികളെക്കുറിച്ച ഗ്രഹിതം ഇത്രയു
ണ്ടെന്നറിഞ്ഞ അതിൽ അബദ്ധങ്ങളായിട്ടുള്ളവയുടെ അബദ്ധത്തെ പറ
ഞ്ഞ മനസ്സിലാക്കുകയും സുബദ്ധങ്ങളായിട്ടുള്ളവയെ ധരിപ്പിക്കുകയും ചെ
യ്യും. ൟ വിധം സംഭാഷണങ്ങളും വിവാദങ്ങളും ഇടക്കിടക്ക ഉണ്ടാവു
മ്പൊൾ യൊഗീശ്വരൻ കുന്ദലതയെയും വിളിക്കും എന്നാൽ രാമകിശൊ
രനെ വളരെ പരിചയക്കെടുണ്ടാകയാൽ കുന്ദലത ഒന്നും സംസാരിക്കുക
യാകട്ടെ തന്റെ സംശയങ്ങൾ ചൊദിച്ച തീൎക്കുകയാകട്ടെ ചെയ്കയില്ല,
എങ്കിലും യൊഗീശ്വരൻ പറയുന്നത രാമകിശൊരൻ ഗ്രഹിക്കുന്നതപൊ
ലെ തന്നെ തെളിവായും സൂക്ഷ്മമായും ഗ്രഹിക്കുകയും ചെയ്യും. ചിലപ്പൊൾ
കുന്ദലതക്ക മുമ്പ യൊഗീശ്വരൻ പറഞ്ഞ കൊട്ടത്തിട്ടുള്ള സംഗതിക
ളെക്കുറിച്ചാണ സംഭാഷണം ഉണ്ടായത എങ്കിൽ അദ്ദെഹം കുന്ദലതയൊ
ട നെരിട്ട ചൊദിക്കും. അപ്പൊൾ അവൾ വളരെ സങ്കൊചത്തൊട കൂ
ടീട്ടാണെങ്കിലും അക്ഷരവ്യക്തിയൊടുകൂടി, മിതമായി, ഖണ്ഡിതമായ സ
മാധാനങ്ങൾ പറഞ്ഞ യൊഗീശ്വരനെ സന്തൊഷിപ്പിക്കുകയും രാമകി
ശൊരനെ അത്യന്തം വിസ്മയിപ്പിക്കുകയും ചെയ്യും. ഒരു ദിവസം മൂന്ന
പെരുംകൂടി രാത്രി അത്താഴം കഴിഞ്ഞ ഉടനെ നക്ഷത്രം നൊക്കികൊണ്ട
മുറ്റത്ത നടന്നകൊണ്ടിരിക്കെ രാമകിശൊരൻ ചൊദിച്ചു. "ൟ കാണു
ന്ന തെജപ്പുഞ്ജങ്ങൾ അവയുടെ ഗതിഭെദങ്ങളെക്കൊണ്ട മനുഷ്യരുടെ സു
ഖദുഃഖാവസ്ഥകളെ നിൎണ്ണയിക്കുന്നുണ്ടെന്ന ചില യൊഗ്യന്മാർകൂടി വി
ശ്വസിച്ച വരുന്നതിൽ പരമാൎത്ഥം എത്രത്തൊളമുണ്ട,? അതിന്റെ സൂക്ഷ്മം
മനസ്സിലാവാൻ കഴിയാതെ ഞാൻ പലപ്പൊഴും അന്ധാളിച്ചിട്ടുണ്ട"

യൊഗീശ്വരൻ:-ഛി! ഛി! ആ വിശ്വാസത്തെക്കാൾ അധികമായ ഒരു
ഭൊഷത്വം ഉണ്ടെന്നഎനിക്ക തൊന്നുന്നില്ല. അജ്ഞാന തിമിരാന്ധന്മാരാ
യഅനവധി ജനങ്ങൾ നിത്യത പറഞ്ഞ വരുന്നപല നിരൎത്ഥകങ്ങളായ
വാക്കുകളും ചെയ്തു വരുന്ന നിഷ്പ്രയൊജനങ്ങളായ ബഹുകൎമ്മങ്ങളും പ്രാ
യെണ ആ അബദ്ധമായ വിശ്വാസത്തിൽ നിന്നുളവാകുന്നതാണെന്ന നി
ൎവ്വിവാദമാണ. ൟ തെജപ്പുഞ്ജങ്ങൾ എത്രയൊ വലിയ ഗൊളങ്ങൾ. ന
മ്മുടെ ൟ ഭൂമി അതിൽ ചില ഗൊളങ്ങളുടെ ശതാംശം വലിപ്പമില്ല.
അങ്ങിനെയുള്ള ആ ഗൊളങ്ങളുടെ മഹിമയെ വിചാരിച്ച നൊക്കു
മ്പൊൾ എത്രയൊ നിസ്സാരമായിതൊന്നുന്ന ൟ ഭൂമിയിൽ, അതിനിസ്സാര
ന്മാരായിരിക്കുന്ന ൟ മനുഷ്യരുടെ തുച്ശങ്ങളായ സുഖദുഃഖങ്ങളെ ക്രമീ

7 [ 62 ] കരിക്കുവാനാണ ആ മഹീയസ്സുകളായ തെജപ്പുഞ്ജങ്ങൾ സഞ്ചരിക്കുന്ന
തഎന്ന ചില മൂഢാത്മാക്കൾ വിശ്വസിക്കുന്നതിന്ന കാരണം ഒന്നാമത,
ഏറ്റവും ദുരസ്ഥന്മാരായിരിക്കുന്ന ആ ഗൊളങ്ങളുടെ സൂക്ഷ്മമായ വലി
പ്പത്തെ അറിയാത്തതിനാലുള്ള തുച്ശ ഭ്രമം; രണ്ടാമത, പ്രപഞ്ചത്തിൽ കാ
ണുന്നത ഒക്കെയും മനുഷ്യരായ നമ്മുടെ സുഖത്തിന്നും പ്രയൊജനത്തിന്നും
വെണ്ടി സൃഷ്ടിച്ചതാണെന്നുള്ള അതി നിന്ദ്യമായ തന്നിഷ്ടവിചാരം, ഇ
തകളാകുന്നു. അതിന്ന ദൃഷ്ടാന്തം:- സമുദ്രത്തിൽ അനവധി വലിയ ക
പ്പലുകൾ അങ്ങൊട്ടു മിങ്ങൊട്ടും പൊകുന്നതിന്റെ ഗതിഭെദംകൊണ്ട,
ചുമട്ടിൽ തുള്ളിക്കളിക്കുന്ന മീനങ്ങളുടെ സുഖദുഃഖാവസ്ഥയെ ഗണിക്കാമെ
ന്ന ആ ക്ഷുദ്രജീവികൾ വിചാരിക്കുന്നുവെങ്കിൽ എത്ര അബദ്ധമാണ അ
വയുടെ വിചാരം എന്ന നമുക്ക ഉടനെ തൊന്നുന്നില്ലെ? ദെഹികളുടെ സു
ഖദുഃഖങ്ങൾ പലപ്പൊഴും അവരുടെ പ്രവൃത്തിയിൽനിന്ന തന്നെ ഉത്ഭ
വിക്കുന്നവയാണെന്ന നമുക്ക അനുഭവമാണെല്ലൊ. അങ്ങിനെയിരിക്കെ
മൎത്ത്യന്മാർ ദ്യൂതം, മദ്യപാനം, ചൊരണം, മാരണം, എന്നിങ്ങിനെ ഓ
രൊ ദുഷ്കൎമ്മങ്ങളിൽ നിരതന്മാരായി തജ്ജന്യങ്ങളായ കഷ്ടതകളെയൊ
തൽഫലങ്ങളായ ദണ്ഡനകളെയൊ അനുഭവിക്കുമ്പൊൾ അടുത്തിരിക്കു
ന്ന അവയുടെ പ്രത്യക്ഷമായ ഹെതുക്കളെ ഗണിക്കാതെ, ആ ഫലങ്ങളൊ
ട യാതൊരു സംബന്ധവുമില്ലാത്ത ദൂരത്തെങ്ങാനുമുള്ള ഗ്രഹങ്ങളുടെ ഗതി
ഭെദങ്ങളാണ അവയുടെ ഹെതുക്കളെന്ന ഭ്രമിച്ച നിരപരാധികളായ ആ
ഗ്രഹങ്ങളുടെ മെൽ ദൊഷാരൊപണം ചെയ്യുന്നത, ഹെതുഫലങ്ങൾ തമ്മി
ലുള്ള സംബന്ധത്തെ സൂക്ഷ്മമായി അന്വെഷിച്ചറിവാൻ ബുദ്ധിശക്തിയി
ല്ലാത്തവരുംഅവ്യുല്പന്നന്മാരുമായ ബഹുജനങ്ങളുടെ സ്വഭാവമാകുന്നു".

രാമകിശൊരൻ:-എന്റെ സംശയങ്ങൾ മിക്കതും നീങ്ങി. എന്നാൽ
സൊമസൂൎയ്യന്മാരുടെ ഗ്രഹണം മുൻകൂട്ടി ഗണിക്കുന്നത എങ്ങിനെ എന്ന
തെളിവാകന്നില്ല.

യൊഗീശ്വരൻ:-ഗ്രഹങ്ങൾ സൂൎയ്യമണ്ഡലത്തിന്നചുറ്റും ഗമിക്കുന്ന
തിന്ന ഒരിക്കലും വ്യത്യാസം വരുന്നതല്ല. അവ ഇത്രനേരംകൊണ്ട ഇ
ത്ര ദൂരം സഞ്ചരിക്കുമെന്നുള്ളതിന്ന നല്ല നിശ്ചയമുണ്ട. അതിന്ന ഒന്ന
കൊണ്ടും ഒരു വ്യത്യാസം വരുന്നത അസംഭവമാണ. ആകയാൽ ഒരു
ഗ്രഹം മറ്റൊന്നിന്റെ ഛായയിൽ പെടുവാൻ എത്ര കാലം വെണമെ
ന്ന നമുക്ക ഗണിപ്പാൻ പ്രയാസമില്ല. ഗ്രഹങ്ങൾ ഒക്കെയും ഇപ്പൊഴത്തെ
പൊലെ തന്നെ പൊയ്കൊണ്ടിരുന്നാൽ, മെലാൽ ഏതെങ്കിലും ഒരു കാല [ 63 ] ത്തിന്നുള്ളിൽ ഇത്ര ഗ്രഹണങ്ങൾ ഉണ്ടാകുമെന്നും ഇന്ന സമയത്ത എന്നും
ഇപ്പൊൾ തന്നെ വെണമെങ്കിൽ ഗണിക്കാം. അതിന്ന ൟഷൽ ഭെദം
പൊലും വരികയില്ലതാനും.

ഇതുപൊലെ പല ദുൎഘടങ്ങളും ഭിന്നാഭിപ്രായങ്ങളും ഉള്ള സംഗ
തികളിൽ, യൊഗീശ്വരൻ ചിലപ്പൊൾ രാമകിശൊരൻ പറയുന്ന അഭി
പ്രായത്തിന്ന വിരൊധമായ അഭിപ്രായം പറഞ്ഞ, ചില ന്യായങ്ങളെ
ക്കൊണ്ട അതിനെ പിൻതാങ്ങി കുറെ നെരം വാദിച്ചശെഷം ഓരൊരു
ടെ വാദത്തിന്റെ സാമൎത്ഥ്യത്തെയും ന്യൂനതകളെയും കാണിച്ചും,
മറ്റും പല പ്രകാരത്തിലും രാമകിശൊരന്റെ ലൊകവ്യുല്പത്തിയെ ശു
ദ്ധിവരുത്തുകയും വാക്സാമൎത്ഥ്യത്തെ പ്രബലപ്പെടുത്തുകയും, മതികമലത്തെ
വികസിപ്പിക്കുകയും ക്ഷമ, ഔദാൎയ്യം, ദയ, മുതലായ ഗുണങ്ങളെ വൎദ്ധി
പ്പിക്കുകയും, ഉപദെശം കൊണ്ട മനസ്സിന്റെ മാലിന്യത്തെ പ്രക്ഷാളനം
ചെയ്കയും ചെയ്തുകൊണ്ടിരുന്നു.

അങ്ങിനെയിരിക്കുന്ന കാലം ഒരു ദിവസം, വ്യായാമം ഒന്നും ഇല്ലാ
ത്തതിനാൽ രാമകിശൊരന്റെ ശരീരത്തിന്ന അല്പം കെടുതലുണ്ടെന്ന
യൊഗീശ്വരൻ അറിഞ്ഞ, ദിവസെന പുറത്തെക്ക നടക്കാൻ പൊവുക
പതിവായി. മിക്ക ദിവസവും ധൎമ്മപുരിയിൽ ചെല്ലും. ഒരു ദിവസം ധ
ൎമ്മപുരിയിൽ ചെന്നിരിക്കുമ്പൊൾ രണ്ട നാല അശ്വങ്ങളെ ചന്തയിലെ
ക്ക കൊണ്ടുപൊകുന്നത കണ്ടു.

രാമകിശൊരൻ:- അശ്വം അത്യുത്തമമായ മൃഗം, മനുഷ്യന്ന ഇതി
ലധികം നല്ലവാഹനം കിട്ടുവാൻ പ്രയാസമാണ.

യൊഗീശ്വരൻ:- അശ്വത്തിന്റെ ലക്ഷണങ്ങൾ അറിയാമൊ?

രാമകിശൊരൻ:-എനിക്കഅറിഞ്ഞകൂടാ. എന്നാൽ ശീലഗുണമുള്ള
ഒരു അശ്വത്തെ കിട്ടിയാൽ തരക്കെട കൂടാതെ പുറത്ത കയറി ഓടിക്കാം.

യൊഗീശ്വരൻ, "അശ്വങ്ങളുടെ ലക്ഷണം അറിയെണ്ടത ആവ
ശ്യമാണെ"ന്ന പറഞ്ഞ, അശ്വങ്ങളെ നിൎത്തീട്ടുള്ളെടത്ത ചെന്ന, അതി
നെക്കുറിച്ച കുറച്ച രാമകിശൊരന്ന ദൃഷ്ടാന്തസഹിതം പറഞ്ഞു കൊടു
ത്തു. "ൟ കുതിരകളിൽ രണ്ടെണ്ണം അധികം ദൂഷ്യമില്ല. പ്രായവും ചെറു
പ്പമാണ" എന്നു പറഞ്ഞു.

രാമകിശൊരൻ:- ഒന്നിനെ വാങ്ങിയാൽ നമുക്ക വ്യായാമത്തിന്ന
വളരെ ഉപകാരമായിരുന്നു. നമ്മെപ്പൊലെ നിൎദ്ധനന്മാരായുള്ളവൎക്ക
അശ്വത്തെ വാങ്ങുവാനും മറ്റും സാധിക്കുന്നതല്ലെല്ലൊ.

യൊഗീശ്വരൻ അവയുടെ വില ചൊദിച്ചു. രണ്ടാളുകളും കൂടി [ 64 ] പിന്നെയും ചിലെടങ്ങളിൽ സഞ്ചരിച്ച സന്ധ്യക്ക മുമ്പെ ഗൃഹത്തിലെക്ക
മടങ്ങുകയും ചെയ്തു.

പിറ്റെ ദിവസം നടക്കുവാൻ പതിവായിട്ട പൊകുന്ന നെരമായ
പ്പൊഴെക്ക നല്ലവയാണെന്ന യൊഗീശ്വരൻ പറഞ്ഞ രണ്ട കുതിരകളെ
യും കൊണ്ട രാമദാസൻ എത്തി. അപ്പൊഴെക്ക രാമകിശൊരൻ ഒട്ടും
താമസിയാതെ ഉത്സാഹത്തൊടുകൂടി ഒന്നിനെ ചെന്ന പിടിച്ച പുറത്ത
കയറി അല്പം നടത്തിയ ശെഷം യൊഗീശ്വരനൊട വളരെ വിസ്മയ
ത്തൊടും കൂടി "ഇവയെ നമുക്ക എങ്ങിനെ കിട്ടി?" എന്ന ചൊദിച്ചു.

യൊഗീശ്വരൻ "ൟ കുതിരകളെ നമുക്കായിട്ട ഇന്ന ചന്തയിൽ
നിന്ന വാങ്ങി. രാമകിശൊരന്ന ഇങ്ങിനെ ഒന്നിന്മെൽ താല്പൎയ്യം
ഉണ്ടെന്നറിഞ്ഞാൽ എന്റെ അരിഷ്ടിച്ച സമ്പാദിച്ച പണം കൊണ്ടെങ്കി
ലും വാങ്ങുകയെന്നല്ലെ വരികയുള്ളൂ" "എന്തായി വില" എന്ന പി
ന്നെ രാമദാസനൊട ചൊദിച്ചു.

രാമദാസൻ, "ചുവന്നതിന്ന ഒരു നൂറ പണവും മറ്റെതിന്നതൊ
ണ്ണൂറ പണവും കൊടുത്തൂ" എന്ന പറഞ്ഞു.

രാമകിശൊൻ:- കഷ്ടം' ഞാൻ പ്രിയം ഭാവിക്കുകകൊണ്ടല്ലെ
അങ്ങെക്ക ൟ പണമൊക്കെയും വെറുതെ ചിലവായത? നമ്മെപ്പൊലെ
യുള്ളവൎക്ക ഇത്ര പണം സമ്പാദിപ്പാൻ എത്ര കാലം വെണം?. എന്റെ
അല്പനെരത്തെ സന്തൊഷത്തിന്ന വെണ്ടി ഇത്ര വളരെ ദ്രവ്യം ചിലവാ
യല്ലൊ. ഞാൻ വ്യസനിക്കുന്നു.

യൊഗീശ്വരൻ, ൟ ദ്രവ്യം വെറുതെ പൊയ്പൊയാൽ തന്നെ ന
മുക്ക അധികം വ്യസനിക്കെണ്ടതില്ലെല്ലൊ. ദ്രവ്യംകൊണ്ട നമുക്ക മറ്റെ
ന്തൊരു കൎത്തവ്യമാണുള്ളത? ഇങ്ങിനെ നമുക്ക വിനൊദത്തിന്ന വെണ്ടി
കുറെ ചിലവചെയ്തത വ്യൎത്ഥമായി എന്ന എനിക്ക തൊന്നുന്നില്ല. ആ
യതകൊണ്ട അവയെ വെണ്ടതപൊലെ രക്ഷിച്ച ഉപയൊഗപ്പെടുത്തി
ക്കൊള്ളുകെ വെണ്ടു. ദ്രവ്യത്തെക്കുറിച്ച യാതൊന്നും ചിന്തിക്കെണ്ട.

രാമകിശൊരൻ:- യൊഗീശ്വരന്ന തന്നെക്കുറിച്ചുള്ള ആന്തരമാ
യ സ്നെഹത്തെ വിചാരിച്ച സന്തൊഷിച്ച, താമസിയാതെ, തന്റെ കു
തിരയെ പുറത്തെക്ക പായിപ്പിക്കുവാൻ തുടങ്ങിയപ്പൊൾ യൊഗീശ്വരൻ.
"ചെറുപ്പകാലത്ത കുതിരപ്പുറത്ത കയറുവാൻ ഞാനും ശീലിച്ചിട്ടുണ്ടാ
യിരുന്നു; അത ഒക്കെയും മറന്നുവൊ എന്ന നൊക്കട്ടെ" എന്ന പറഞ്ഞ
മറ്റെ കുതിരയുടെ പുറത്ത താനും കയറി. "ഇത്ര സാത്വീകഗുണം തിക
ഞ്ഞിരിക്കുന്ന ഇദ്ദെഹത്തിന്ന ൟ വകകളിലെക്കും പരിചയമുള്ളത
ആശ്ചൎയ്യം" എന്ന രാമകിശൊരൻ വിചാരിച്ചു. രണ്ടാളുകളും കൂടി [ 65 ] ഓടിപ്പാനും തുടങ്ങി. കുതിരസ്സഭാരിക്ക തനിക്കവളരെ സാമൎത്ഥ്യമുള്ള വി
വരം യൊഗീശ്വരനെ കുറഞ്ഞൊന്ന മനസ്സിലാക്കെണമെന്നുള്ള വിചാര
ത്തൊടുകൂടി രാമകിശൊരൻ തന്റെ കുതിരയെ അപകടമുള്ള ഇറക്കു
കളിലും ചെരിവുകളിലും കൂടി പായിച്ചു. യൊഗീശ്വരനും ആ മാൎഗ്ഗങ്ങ
ളിൽ കൂടി തന്നെ തന്റെ കുതിരയെയും രാമകിശൊരന്റെ ഒരുമിച്ചത
ന്നെപായിപ്പിച്ചു. രണ്ടാളുകൾക്കും പരസ്പരമുണ്ടായ വിസ്മയം പറഞ്ഞാൽ
തീരുന്നതല്ല. അതിൽപിന്നെ പല ദിവസങ്ങളിലും രണ്ട പെരും കൂടി
സഭാരിക്ക പൊവുക പതിവായി. പക്ഷെ യൊഗീശ്വരൻ ധൎമ്മപുരി
യിലെക്കും അതിന്ന സമീപം ദിക്കുകളിലെക്കും മാത്രം കുതിരപ്പുറത്ത പൊ
വുകയില്ല. ഒരു ദിവസം രണ്ടുപെരും കൂടി മടങ്ങിവരുമ്പൊൾ, രാമ
കിശൊരൻ കയറിയിരുന്ന കുതിരയുടെ കാല ഒരു ഉരുണ്ട പാറപ്പുറ
ത്ത കൊണ്ട വഴുതി കുതിരയും രാമകിശൊരനും വീണു. യൊഗീശ്വരൻ
ഉടനെ രാമകിശൊരനെ എടുത്ത പൊങ്ങിച്ചപ്പൊൾ എടത്തെ തുട
യുടെ എടത്ത ഭാഗത്തനിന്ന രക്തം ധാരാളമായി ഒഴുകുന്നതകണ്ടു. ക്ഷതം
സാമാന്യം നല്ല ആഴമുണ്ടായിരുന്നു. ഉടനെ യൊഗീശ്വരൻ തന്റെ ഉ
ത്തരീയ വസ്ത്രം എടുത്ത രക്തം വരാതിരിക്കത്തക്കവണ്ണം മുറുക്കെ കെട്ടി.
അധികം രക്തം പൊവുകയാൽ രാമകിശൊരൻ മൊഹാലസ്യപ്പെട്ടു.
മെലാസകലം വിയൎത്തു യൊഗീശ്വരൻ ഒട്ടും പരിഭ്രമം കൂടാതെ കുതി
രകളെ ഒരു മരത്തൊടണച്ചകെട്ടി, രാമകിശൊരനെ എടുത്ത ചുമലി
ലിട്ട വെഗത്തിൽ ഭവനത്തിലെക്ക കൊണ്ടുവന്ന കാറ്റ നല്ലവണ്ണം കി
ട്ടുന്ന ഒരു സ്ഥലത്ത കിടത്തി. കുറെ തണുത്ത വെള്ളം മുഖത്ത തളിച്ച
വിശറി കൊണ്ട വീശിയപ്പൊൾ പതുക്കെ കണ്ണ മിഴിച്ചു, അപ്പൊഴാണ
എല്ലാവൎക്കും മനസ്സിന്ന കുറച്ച സമാധാനമായത. യൊഗീശ്വരൻ തൊ
പ്പിൽ നിന്ന ഒരു പച്ചില പറിച്ച അരക്കുവാൻ തുടങ്ങിയപ്പൊഴെക്ക കു
ന്ദലത അച്ശന്റെ സഹായത്തിന്ന ചെന്നു. അദ്ദെഹം അകത്ത പൊ
യി പതുക്കെ മുറി കെട്ടഴിച്ച കന്ദലത അരച്ചകൊണ്ടുവന്ന മരുന്ന മുറി
യിന്മെൽ പിരട്ടി വെറൊരു ശീലകൊണ്ട കെട്ടുകയും ചെയ്തു. കുറച്ച
വെള്ളം കുടിച്ചപ്പൊഴെക്ക നല്ലവണ്ണം സ്വമെധയുണ്ടായി. അടുക്കെ നിൽ
ക്കുന്നവരെ അറിയുമാറായി. യൊഗീശ്വരൻ. "ഒട്ടും ധൈൎയ്യക്കെട വെ
ണ്ട. താമസിയാതെ ആശ്വാസമാവും" എന്ന പറഞ്ഞ രാമകിശൊര
നെ ധൈൎയ്യപ്പെടുത്തി, അദ്ദെഹത്തിന്ന വെണ്ടത ഒക്കെയും അന്വെഷിക്കു
വാനായിട്ട പാൎവ്വതിയെയും കുന്ദലതയെയും പ്രത്യെകിച്ച പറഞ്ഞെല്പി
ക്കുകയും ചെയ്തു. [ 66 ] ൧൧-ാം അദ്ധ്യായം.

ശുശ്രൂഷകി.

കുന്ദലതയും രാമകിശൊരനും ആറ ഏഴ മാസത്തൊളമായി, ഒരെ
ഗൃഹത്തിൽ തന്നെ പാൎത്തുവന്നിരുന്നു എങ്കിലും യൊഗീശ്വരൻ അവൎക്ക
സ്വൈരസല്ലാപത്തിന്ന ഒരിക്കലെങ്കിലും ഇട കൊടുത്തിട്ടുണ്ടായിരുന്നി
ല്ല. അവർ തമ്മിൽ കാണ്മാൻ ഇടവരുമ്പൊഴൊക്കെയും യൊഗീശ്വരൻ
കൂടെയുണ്ടാവാതിരുന്നിട്ടില്ല. അദ്ദെഹം വല്ലെടത്തെക്കും പൊകു
മ്പൊൾ രാമകിശൊരനെയും കൂടെ കൊണ്ടുപൊവുകയുമായിരുന്നു പതി
വ. ആകയാൽ രാമകിശൊരന്ന അതവരെ ഒരിക്കലെങ്കിലും കുന്ദലത
യൊട നെരിട്ട സംസാരിപ്പാൻ സംഗതി വരികയുണ്ടായിട്ടില്ല. അഥ
വാ സംഗതി വന്നിട്ടുണ്ടായിരുന്നുവെങ്കിൽ തന്നെ ആ ചെറുപ്പക്കാർ ത
മ്മിൽ സംസാരിക്കുന്നതല്ലായിരുന്നു. കുന്ദലത ഗുരുപുത്രിയാകയാൽ
അവളെക്കുറിച്ചുള്ള ബഹുമാനം ഹെതുവായിട്ടും താരുണ്യം കൊണ്ടുള്ള
ലജ്ജ ഹെതുവായിട്ടും രാമകിശൊരന്ന അവളൊട നെരിട്ട സംസാരി
പ്പാൻ വളരെ സങ്കൊചമുണ്ടായിരുന്നു. രാമകിശൊരൻ വിശിഷ്ടനാ
യ ഒരു ബ്രഹ്മചാരിയാണെന്നും, വിദ്യാസമ്പാദനമാകുന്ന ഏക കാൎയ്യ
ത്തിൽ മാത്രം നിരതനാണെന്നുമാണ കുന്ദലത ധരിച്ചിരുന്നത. യൊ
ഗീശ്വരനെയും രാമദാസനെയും അല്ലാതെ വെറെ യാതൊരു പുരുഷ
നെയും തന്റെടം വെച്ചതിന്റെ ശെഷം അവൾ കാണുകയുണ്ടായിട്ടി
ല്ല. സുഭഗനും ലക്ഷണയുക്തനുമായ രാമകിശൊരനെ, കുന്ദലത ഒ
ന്നാമത കണ്ടപ്പൊൾ വില്വാദ്രിയിൽ അധിവാസമുണ്ടെന്ന പറയുന്ന ഗ
ന്ധൎവ്വന്മാരാരെങ്കിലും അച്ശന്റെ കൂടെ വരികയൊ എന്നാണ ശങ്കിച്ച
ത. അച്ശൻ പറഞ്ഞതകൊണ്ട ഒരു മനുഷ്യൻ തന്നെയാണെ ന്ന തീൎച്ച
യാക്കി എങ്കിലും, രാമകിശൊരനെ വളരെ വണക്കത്തൊടും ആദരവൊ
ടും കൂടിയും തന്റെ ഒരു ഗുരുവിനെപ്പൊലെയുമാണ കുന്ദലത വിചാ
രിച്ചുവന്നിരുന്നത.

ആപത്തുണ്ടാവുന്ന സമയങ്ങളിൽ മനസ്സിന്ന കരുതൽ വിട്ട മറ്റ
സമയങ്ങളിൽ നമ്മെക്കൊണ്ട മറച്ച വെക്കുവാൻ കഴിയുന്ന ചിലവികാ
രങ്ങൾ നമ്മുടെ അറിവ കൂടാതെ പ്രകാശിക്കുന്നത അസാധാരണയല്ലെ
ല്ലൊ. രാമകിശൊരന്റെ പരമാൎത്ഥം മുഴുവനും കുന്ദലത അറിയുവാൻ
ഇടവന്നിട്ടുണ്ടായിരുന്നുവെങ്കിൽ അവളുടെ മനസ്സിൽ അവളുടെ അറി
വൊടു കൂടിത്തന്നെ ജനിച്ച യഥെഷ്ടം വളരുവാൻ അവൾ സമ്മതിച്ചി
രുന്ന ചില വികാരങ്ങൾ, അവളുടെ അറിവ കൂടാതെ ജനിച്ചിട്ടുണ്ടാ [ 67 ] യിരുന്നു. അനൎഹങ്ങളായ വിഷയങ്ങളിൽ മനസ്സിനെ സഞ്ചരിപ്പാന
യക്കുന്നത കഷ്ടമാണെല്ലൊ എന്ന വെച്ച, കുന്ദലത തന്റെ ആ വികാ
രങ്ങളെ ധിക്കരിച്ച, ഒട്ടും പ്രകാശിപ്പിക്കാതെ കഴിച്ച പൊന്നിരുന്നു.
ആ വികാരങ്ങൾ രാമകിശൊരന്ന ൟ ആപത്തവന്നപ്പൊൾ താനെ
വെളിപ്പെട്ടു. രാമകിശൊരനെ പരിപാലിപ്പാൻ, യൊഗീശ്വരൻ കുന്ദല
തയെ ഏല്പിച്ചതിനാൽ ആ വികാരങ്ങളെ പ്രദൎശിപ്പിപ്പാൻ നല്ല ഒരു
വഴിയും ആയി. രാമകിശൊരനെക്കുറിച്ച കുന്ദലതക്ക ഒന്നാമതായി ഒരു
ആശ്ചൎയ്യമാണ ഉണ്ടായത. അതിൽനിന്ന താമസിയാതെ, ദൃഢമായ ഒരു
സ്നെഹവും ഉളവായിരുന്നു. അത ഹെതുവായിട്ട രാമകിശൊരന്റെ ആ
അവശസ്ഥിതിയിൽ കുന്ദലത തന്റെ സ്നെഹത്തെ സ്പഷ്ടമായി കാണിച്ചു.
രൊഗികളെ ശുശ്രൂഷചെയ്വാൻ വശമുണ്ടായിരുന്നില്ലെങ്കിലും, രാമകി
ശൊരന്ന വെണ്ടുന്നതിനെ പ്രവൃത്തിപ്പാൻ വെഗത്തിൽ ശീലമായി. ബു
ദ്ധിയുള്ളവർ താല്പൎയ്യത്തൊടുകൂടി മനസ്സിരുത്തിയാൽ എന്തൊന്നാണ
വശമാക്കുവാൻ കഴിയാത്തത? അവൾ എപ്പൊഴും രാമകിശൊരന്റെ
സമീപത്ത തന്നെ വിട്ട പൊകാതെ നിക്കും. ഇഷ്ടം അറിഞ്ഞ പ്രവൃ
ത്തിക്കും. അനിഷ്ടമായിട്ടുള്ളതിനെ നിവാരണം ചെയ്യും. പക്ഷെ ശരീര
സ്ഥിതിയെക്കുറിച്ചൊ മറ്റൊ രാമകിശൊരനൊട വല്ലതും ചൊദിക്കെണ
മെങ്കിൽ അതപൊറ്റമ്മയൊട സ്വകാൎയ്യമായി പറഞ്ഞ ചൊദിപ്പിക്കുകയ
ല്ലാതെ, താൻ ചൊദിച്ചൂ എന്നൊ ചൊദീപ്പിച്ചൂ എന്നൊ രാമകിശൊര
നറിവാൻ സംഗതി വെക്കുകയുമില്ല. ഇങ്ങിനെ വൎദ്ധിച്ചിരിക്കുന്ന സ്നെ
ഹത്തിന്ന പുറമെ, കുന്ദലതയുടെ ഹൃദയത്തിന്ന സഹജമായിട്ടുള്ളതും,
രാമകിശൊരന്റെ ആ ദൈന്യാവസ്ഥയാൽ വെളിപ്പെടുത്തപ്പെട്ടതുമായ
കരുണാരസവും ഉണ്ടായിരുന്നു. സ്നെഹത്തെ പ്രബലപ്പെടുത്തുവാൻ ഇത്ര
നന്നായിട്ട കരുണയെപ്പൊലെ മറ്റൊന്നും തന്നെയില്ലെല്ലൊ. വഹ്നിനിമാ
രുതനെക്കൊണ്ട എന്ന പൊലെ കാരുണ്യത്തൊട സമ്മിശ്രമായിരിക്കുന്ന
കുന്ദലതയുടെ സ്നെഹം വളരെ മുഴുത്ത വശമായി. തന്റെ ആ അവസ്ഥ
യെക്കുറിച്ച ചിലപ്പൊൾ കുന്ദലത തന്നെ വിചാരിക്കും:-

"പണ്ട ഇദ്ദെഹത്തെ അറിവും പരിചയവും ലെശം പൊലും ഇല്ല-
എന്നൊട ഇതുവരെ ഒരു വാക്കെങ്കിലും സംസാരിച്ചിട്ടും ഇല്ല- എന്ന മാ
ത്രമല്ല, എന്നെക്കൊണ്ട ഇദ്ദെഹത്തിന്ന എന്ത തൊന്നീട്ടുണ്ടൊ എന്നും എ
നിക്ക നിശ്ചയമില്ല-അങ്ങിനെയിരിക്കുന്ന ൟ തരുണനൊട എനിക്ക
എങ്ങിനെ ഇത്ര ആൎദ്രത സംഭവിച്ചു?- ആശ്ചൎയ്യം! തന്നെപ്പൊലെ ഒരാൾ
കഷ്ടത്തിൽ അകപ്പെട്ടിരിക്കുന്നത കണ്ടാൽ, വ്യസനം തൊന്നുന്നതും

8 [ 68 ] അവരെ യഥാശക്തി സഹായിപ്പാനാഗ്രഹമുണ്ടാകുന്നതും മാനുഷ ഹൃദയ
ത്തിന്റെ വൈശിഷ്യമായിരിക്കാം- എന്നാൽ വെറൊരാൾ ൟ അവസ്ഥ
യിൽ തന്നെയായിരുന്നാലും എനിക്ക ആയാളെക്കുറിച്ച ൟ വിധം
ഒക്കെയും തൊന്നുമൊ?- അത സന്ദെഹം - ദയ തൊന്നാതിരിക്കയില്ല, നി
ശ്ചയം തന്നെ- പ്രെമമൊ?- അതിനെന്ത കാരണം?- പ്രെമം മറ്റൊരു
ത്തനൊട അസംഗതിയായി തൊന്നുന്നതല്ലെല്ലൊ- എന്തൊ!-മാനുഷഹൃ
ദയത്തിന്റെ വികൃതികൾ !

അച്ശന്നും എന്നെപ്പൊലെതന്നെ ൟ യുവാവിന്റെ മെൽ പ്രതിപ
ത്തി കാണ്മാനുണ്ട. ൟ ആപത്തിന്ന ശെഷം അധികവും ഉണ്ട. ഇതി
ന്നെന്ത കാരണം? ഇദ്ദെഹവും, ഞാനുമായാൽ, അച്ശന്ന അധികം സ്നെ
ഹം ആരെയാണെന്ന പറെവാൻ പ്രയാസം- അച്ശന്ന വളരെ നെരം
ഇദ്ദെഹത്തിന്റെ ഒരുമിച്ച കഴിഞ്ഞിട്ടും, ഇദ്ദെഹത്തിന്റെ അസാമാന
മായ ബുദ്ധിവൈഭവം കണ്ടറിഞ്ഞിട്ടും, അച്ശനെക്കുറിച്ച ഇദ്ദെഹ്യ
വളരെ സ്നെഹവും ആഭിമുഖ്യവും കാണിക്കയാലും, മറ്റും ഇദ്ദെഹത്തൊട
ഇത്രമമതയുണ്ടായത അത്ഭുതമല്ല- എനിക്കൊ? ഇതിന്നൊന്നിന്നും സംഗ
തിയുണ്ടായിട്ടില്ലെല്ലൊ- എന്റെ പ്രെമമൊ- അതി വിപുലം - മറച്ചവെ
ക്കുവാൻ പ്രയാസം— പണ്ടിങ്ങിനെയുണ്ടായിട്ടില്ല— ജന്മാന്തരവാസന
യൊ?— അതല്ല— അതു മായമെന്ന അച്ശൻ പറഞ്ഞിട്ടുണ്ടെല്ലൊ—പരമാ
ൎത്ഥം ൟശ്വരന്നറിയാം. ഏതെങ്കിലും ഇദ്ദെഹത്തിന്റെ ദീനം വെഗ
ത്തിൽ ആശ്വസമായി, മുമ്പെത്തെ ഓജസ്സും, മുഖപ്രസാദവും രണ്ടാമതും
ഉണ്ടാകട്ടെ ൟശ്വരാ!"

ഇങ്ങിനെയുള്ള വിചാരങ്ങളൊടുകൂടി, കുന്ദലത വെറെ യാതൊ
ന്നിന്നും ശ്രദ്ധ വെക്കാതെ രാമകിശൊരനെ ശുശ്രൂഷചെയ്യും യൊഗീശ്വര
നും കുന്ദലതയുടെ ഔൽ സുക്യം കണ്ടിട്ട അല്പം മന്ദസ്മിതത്തൊടുകൂടി
നൊക്കി ഉള്ളിൽ സന്തൊഷിക്കും. "രാമകിശൊരനെ വഴിപൊലെ ശുശ്രൂ
ഷിക്കുന്നുണ്ടെല്ലൊ? എന്ന മാത്രം ചിലപ്പൊൾ ചൊദിക്കുകയും ചെയ്യും.

ഒരു മസാൎദ്ധത്തിൽ പുറം അങ്ങിനെ ചികിത്സയായി കഴിഞ്ഞ
ശെഷമാണ മുറി ഉണക്കം തുടങ്ങിയത. മുറിക്ക അധികം ആഴം ഉണ്ടാ
യിരുന്നതിനാൽ ഒരിക്കൽ അല്പം പനിയുണ്ടായി. പഴുപ്പ കയറുമൊ എ
ന്നകൂടി രണ്ടദിവസം എല്ലാവരൂം ഭയപ്പെട്ടു. വെദനയുടെ വൎദ്ധന നിന്ന
തിന്റെ ശെഷമാണ രാമകിശൊരൻ തന്റെ അവസ്ഥയെക്കുറിച്ച വി
ചാരിപ്പാൻ തുടങ്ങിയത. വീണതും യൊഗീശ്വരൻ പിടിച്ച എഴുനീല്പി
ച്ചതും മാത്രമെ തനിക്ക ഓൎമ്മയുണ്ടായിരുന്നുള്ളു. പിന്നെ പ്രജ്ഞയുണ്ടാകുന്ന [ 69 ] വരെ ഉണ്ടായത ഒക്കെയും വിവരമായി യൊഗീശ്വരൻ പറഞ്ഞു. അ
പ്പൊൾ രാമകിശൊരൻ കൃതജ്ഞതയൊടുകൂടി യൊഗീശ്വരന്റെ നന്മയെ
സ്മരിച്ചു. അധികം താമസിയാതെ, കുന്ദലത തനിക്ക വെണ്ടി ചെയ്യുന്ന
തൊക്കെയും കണ്ടറിഞ്ഞപ്പൊൾ, രാമകിശൊരന്ന അവളെക്കുറിച്ചുണ്ടായ
വിചാരങ്ങൾ പറയുന്നതിനെക്കാൾ വിചാരിച്ചറിയുകയാണ എളുപ്പം.
ൟശ്വര! ൟ ഭാഗ്യം അനുഭവിപ്പാൻ തക്കവണ്ണം ഞാൻ എന്തൊരു സു
കൃതം ചെയ്തു. ഭാഗ്യശാലിനിയായിരിക്കുന്ന ൟ സ്ത്രീ എന്നെ ഇത്ര താല്പ
ൎയ്യത്തൊടു കൂടി പരിചരിക്കുവാൻ തക്കവണ്ണം ഞാൻ ഇവൾക്ക വെണ്ടി
എന്തൊന്ന ചെയ്തു. ഇത്ര കാരുണ്യം ഇവൾ എന്റെ നെരെ കാണിച്ച
തിന്ന എന്റെ കൃതജ്ഞതാ സൂചകമായിട്ട എന്തൊന്ന ചെയ്യെണ്ടു. ഇതു
വരെയായിട്ടും ഇവളുടെ ൟ കാരുണ്യം ഞാൻ അറിയുന്നുണ്ടെന്നെങ്കിലും
ഇവളെ ബൊധിപ്പിച്ചിട്ടില്ലെല്ലൊ. ഗുരുപുത്രിയാകയാലും അവളുടെ അ
ധികമായ മന്ദാക്ഷത ഹെതുവായിട്ടും എനിക്ക അങ്ങൊട്ട കടന്ന സംസാ
രിപ്പാൻ മടിയുമുണ്ട. ഏതെങ്കിലും ൟ അവസ്ഥയിൽ എന്റെ പ്രസാദ
പിശുനങ്ങളായ ചില വാക്കുകളെ പറയുകയെങ്കിലും ചെയ്തിട്ടില്ലെങ്കിൽ
ഞാൻ ഒരു മഹാ പാപിയായിരിക്കും. എന്നിങ്ങിനെ വിചാരിച്ച ഒരു
ദിവസം ഭക്ഷണം കഴിഞ്ഞ ഉടനെ, രാമകിശൊരൻ വെറെ ആരും ഇ
ല്ലാത്ത സമയം നൊക്കി കുന്ദലതയൊട പറഞ്ഞു. "എന്റെ ദീനം രണ്ട
ദിവസമായി വളരെ ആശ്വാസം തന്നെയാണ. എന്റെ പുണ്യപൂരം
പറഞ്ഞാൽ തീരുന്നതല്ല. ഇത്ര സുകൃതിനിയായിരിക്കുന്ന ഭവതി എന്റെ
ൟ അവശസ്ഥിതിയിൽ എന്നൊട കാണിച്ച ദയഹെതുവായിട്ട എനിക്കു
ണ്ടായ സന്തൊഷം തന്നെയാണ, ഇത്ര വെഗത്തിൽ എന്റെ ദീനം ആ
ശ്വസമാക്കിയത. ഇതിന്ന ശതാംശമായിട്ടെങ്കിലും ഒരു പ്രത്യുപകാരം
ചെയ്വാനായി എന്നെക്കൊണ്ട കഴിയെണമെ എന്ന ദൈവത്തെ പ്രാൎത്ഥി
ക്കുന്നു"

കുന്ദലത രാമകിശൊരൻ പറെവാൻ തുടങ്ങിയപ്പൊൾ തന്നൊടാ
വുകയില്ലെല്ലൊ, എന്ന വിചാരിച്ച വെറെ ആരെങ്കിലും സമീപം
ഉണ്ടൊ എന്ന നാല പുറത്തെക്കും ഒന്ന നൊക്കി, പിന്നെ തന്നൊടുതന്നെ
യാണെന്ന അറിഞ്ഞപ്പൊൾ, നാണം കൊണ്ട വെഗത്തിൽ തല താഴ്ത്തി
നിന്നു. അപ്പൊൾ ക്ഷണനെരംകൊണ്ട പല വിചാരങ്ങളും തന്റെ മന
സ്സിൽ കൂടി ഓടുകയാൽ, ഹൃദയം ഊക്കൊടുകൂടി മിടിക്കുന്നത തനിക്ക ത
ന്നെ കെൾക്കുമാറായി. ഒരു ദീൎഘനിശ്വാസം അയച്ചു ഒന്നും ഉത്തരം
പറെവാൻ കഴിഞ്ഞതുമില്ല.

8 [ 70 ] രാമകിശൊരൻ:- ദുൎല്ലഭമായിരിക്കുന്ന ൟ മഹാ ഭാഗ്യം അനുഭ
വിപ്പാൻ തക്കവണ്ണം ഞാൻ എന്തൊരു സല്ക്കൎമ്മം ചെയ്തു?.

കുന്ദലത:- യൊഗ്യനായിരിക്കുന്ന അങ്ങെക്ക തുച്ശമായ ൟ ഉപ
കാരമെങ്കിലും ചെയ്വാൻ സംഗതി വന്നതിനാൽ എനിക്ക വളരെ സന്തൊ
ഷമുണ്ട. എന്നാൽ അങ്ങുന്ന കൊണ്ടാടിയതിന്ന തക്കവണ്ണം അത്ര അ
ധികം ഒന്നും ഞാൻ ചെയ്തിട്ടില്ല അങ്ങെക്ക വെണ്ടി ചെയ്താൽ കൊള്ളാ
മെന്നുള്ള എന്റെ ആഗ്രഹത്തെക്കുറിച്ചായിരുന്നൂ അങ്ങെടെ ൟ അതി
ശയൊക്തിഎങ്കിൽ വളരെ പിഴച്ചിട്ടില്ല.

രാമകിശൊരൻ:- ഭവതിയുടെ ക്രിയക്ക അനുരൂപമായ ൟ മധു
രവാക്കുകൾ എനിക്ക പരമാനന്ദകരമായി ഭവിക്കുന്നു.

കുന്ദലത:- എന്നാൽ എന്റെ കാംക്ഷിതം സഫലമായി, അങ്ങെ
ടെ പ്രീതിയെ കാംക്ഷിച്ച കൊണ്ടിരിക്കുന്ന ഞാൻ കൃതാൎത്ഥയായി, പക്ഷെ
എന്റെ മനൊരഥം ഇത്ര അനായാസെന സാധിക്കുവാൻ സംഗതിവ
ന്നതിനാൽ മാത്രം അത്ഭുതപ്പെടുന്നു.

രാമകിശൊരൻ:- പ്രിയ കുന്ദലതെ, ഭവതിയുടെ ക്രിയകൾക്കും,
വിചാരത്തിന്നും സദൃശമായ ഒരു പ്രത്യുപകാരം എന്നെക്കൊണ്ട ചെയ്വാൻ
കഴിഞ്ഞല്ലാതെ ഞാൻ കൃതകൃത്യനാവുന്നതല്ല.

കുന്ദലത വിചാരിച്ചു:- "പ്രിയകുന്ദലതെ എന്നല്ലെ എന്നെ
വിളിച്ചത- "പ്രിയ, കുന്ദലത- ഞാൻ ചെയ്തതിനെക്കുറിച്ചുള്ള സന്തൊഷം
കൊണ്ടായിരിക്കും - അല്ലാതെ എനിക്ക അങ്ങൊട്ട ഉള്ളത പൊലെ ഇ
ങ്ങൊട്ടും പ്രെമം ഉണ്ടാവുകയാലായിരിക്കുമൊ? അതല്ല- എന്റെ മെൽ
ഇത്ര യൊഗ്യനായിരിക്കുന്ന ഇദ്ദെഹത്തിന്ന പ്രെമം ജനിക്കുവാൻ സംഗ
തിയെന്ത? അതു പൊലെ അദ്ദെഹത്തിന്റെ കുതിരയും അദ്ദെഹത്തിന്ന
പ്രിയമായിട്ടുള്ളത തന്നെ- വാളും പ്രിയമായിട്ടുള്ളത തന്നെ- പ റഞ്ഞ
സ്വരംകൊണ്ടും മുഖഭാവംകൊണ്ടും പ്രിയശബ്ദത്തിന്ന അതിലധികം
അൎത്ഥം കരുതീട്ടുണ്ടെന്ന തൊന്നുന്നില്ല."

രാമകിശൊരൻ:- എന്റെ പ്രിയ കുന്ദലതെ, ഭവതിയുടെ ക്ഷെമ
ത്തിന്നും അഭ്യുദയത്തിന്നും, സദാ ആഗ്രഹിച്ചകൊണ്ടിരിക്കുന്ന ഒരു സു
ഹൃത്താണെന്ന എന്നെക്കരുതി ഭവതിയുടെ അക്ഷീണമായ കാരുണ്യത്തി
ന്നും, സുദൃഢമായ സ്നെഹവിശ്വാസങ്ങൾക്കും ഒരു പാത്രമാക്കിക്കൊ
ള്ളെണമെ.

കുന്ദലത:-ൟ അപെക്ഷ ഞാൻ അങ്ങൊട്ട ചെയ്യെണ്ടതായിരുന്നു.
എന്റെ ലജ്ജകൊണ്ട ചെയ്വാൻ കഴിയാഞ്ഞതാണേ. അങ്ങുന്ന ബുദ്ധി [ 71 ] മാനാകയാൽ പറഞ്ഞതിന്റെ അൎത്ഥം മാത്രമല്ലെല്ലൊ ഗ്രഹിക്കയുള്ളൂ എ
ന്ന വിചാരിച്ച, എന്റെ വാക്കുകൾ ചുരുങ്ങിയത കൊണ്ട ഞാൻ ഒട്ടും
വ്യസനിക്കുന്നില്ല.

രാമകിശൊരൻ:- എനിക്ക ഭവതിയെക്കുറിച്ച സ്നെഹവും വിശ്വാ
സവും നാം തമ്മിൽ കണ്ടന്നെ തുടങ്ങീട്ടുണ്ട. ഇപ്പൊൾ അവ കൃതജ്ഞത
യൊടു സമ്മിശ്രമായി വളരെ ദൃഢമാകുംവണ്ണം എന്റെ മനസ്സിൽ വെ
രൂന്നിയിരിക്കുന്നു. അവക്ക ൟ ദെഹദെഹികൾ വെർപെടുന്ന വരെ യാ
തൊരു കുലുക്കവും വരുന്നതല്ല.

ഇങ്ങിനെ രാമകിശൊരൻ പ റഞ്ഞത മനപ്പൂൎവ്വമായിട്ടാണെന്ന കുന്ദ
ലതയ്ക്ക വിശ്വാസം, വരികയാൽ അവളുടെ മുഖം ഏറ്റവും പ്രസന്ന
മായി. രാമകിശൊരനും തന്റെ അന്തൎഗ്ഗതങ്ങൾ ഒക്കെയും കുന്ദലതയെ
വെണ്ടതപൊലെ ഗ്രഹിപ്പിപ്പാൻ സംഗതി വന്നതിനാൽ അധികമായ
സന്തൊഷത്തൊടുകൂടി കുന്ദലതയുടെ മനൊഹരമായ സംഭാഷണത്തെക്കു
റിച്ചും വിചാരിച്ച കൊണ്ട കുറെനെരം കഴിഞ്ഞ ശെഷം ഉറക്കമാ
വുകയും ചെയ്തു.

൧൨-ാം അദ്ധ്യായം.

ദൂത.

ഇനി നമ്മുടെ കഥ ഇതുവരെ പ്രസ്താപിക്കാത്ത ഒരു സ്ഥലത്ത തു
ടങ്ങെണ്ടിയിരിക്കുന്നു. കലിംഗ രാജ്യത്തിന്റെ വടക്ക പടിഞ്ഞാറ ദിക്കിൽ
കുന്തളം എന്നൊരു രാജ്യമുണ്ട. കുന്തളരാജാക്കന്മാർ പണ്ട സ്വതന്ത്ര
ന്മാരായിരുന്നു. പക്ഷെ ൟ കഥയുടെ കാലത്തിന്ന ഏകദെശം ഒരു
നൂറ്റാണ്ട മുമ്പെ, ശക്തനായ ഒരു കലിംഗ രാജാവ, വിക്രമാദിത്യൻ
എന്ന ലൊകപ്രസിദ്ധനായ മാളവ രാജാവിനൊട സഖ്യത ചെയ്ത കുന്ത
ളെശനൊട പട വെട്ടി ജയിച്ച കപ്പം വാങ്ങിത്തുടങ്ങി. കുന്തളരാജ്യ
ത്ത പ്രബലന്മാരായ രാജാക്കന്മാർ ആരും അതിന്നശെഷം കുറെ കാല
ത്തെക്ക ഉണ്ടാകായ്കയാൽ കുന്തളെശന്മാർ അനാദിയായിട്ടുള്ള തങ്ങ
ളുടെ സ്വാതന്ത്ര്യത്തെ വീണ്ട കിട്ടുവാൻ ശ്രമിക്കാതെ കലിംഗരാജാക്ക
ന്മാരുടെ ശാസനയിൻ കീഴിൽ ഒതുങ്ങി അവൎക്ക കപ്പം കൊടു ത്തുകൊ
ണ്ടാണ തങ്ങളുടെ രാജ്യം ഭരിച്ചവന്നിരുന്നത. ചിത്രരഥൻ എന്ന ക
ലിംഗ മഹാരാജാവിന്റെ ചെറുപ്പകാലത്ത അന്നെത്തെ കുന്തളെശൻ,
താൻ കപ്പം കൊടുക്കുകയില്ലെന്നും, കലിംഗാധീശന്ന തന്നൊട കപ്പം [ 72 ] വാങ്ങുവാൻ അവകാശമില്ലെന്നും, മറ്റും തൎക്കിക്കുകയാൽ, യുദ്ധം ചെയ്ത
കലിംഗാധീശൻ, കുന്തളെശനെ ഒതുക്കി, രണ്ടാമതും കപ്പം വാങ്ങി.
ആ അവജയം പ്രാപിച്ച കുന്തളെശൻ പുരുഷ പ്രജകൾ കൂടാതെ മരിച്ച
കൃതവീൎയ്യൻ എന്ന അദ്ദെഹത്തിന്റെ പ്രബലനായ അനുജന്ന രാജ്യം
കിട്ടി. ഏകദെശം ഇരിപത്തഞ്ച വയസ്സ പ്രായമായപ്പൊഴാണ പട്ടം
കിട്ടിയത. അതിൽ പിന്നെ ഒരു പന്തീരാണ്ട കാലം വളരെ ശുഷ്കാന്തി
യൊടും പ്രാപ്തിയൊടും കൂടി തന്റെ രാജ്യം ഭരിച്ചു. കൃതവീൎയ്യൻ വള
രെ ഗംഭീരനും പരാക്രമിയും, രാജതന്ത്രങ്ങളിൽ. നിപുണനും ആയി
രുന്നു എങ്കിലും ഒരു നല്ല രാജാവാണെന്ന അദ്ദെഹത്തെ പറവാൻ പാ
ടില്ല. സാധാരണ രാജാക്കന്മാൎക്കുള്ള ദുശ്ശീലങ്ങളും ദുൎബ്ബുദ്ധിയും തിക
ച്ചും ഉണ്ടായിരുന്നു. ഗൎവ്വവും പ്രൌഢിയും മൂൎത്തീകരിച്ചിരിക്കയൊ എന്ന
തൊന്നും. കൊപവും സാമാന്യത്തിൽ അധികം ഉണ്ട. രാജധാനിയിൽ
ഉള്ള സകല അമാത്യന്മാൎക്കും, ഭൃത്യന്മാൎക്കും, വളരെ പഴക്കമുള്ള മന്ത്രിമാ
ൎക്കും കൂടി രാജാവിന്റെ പുരികക്കൊടി അല്പം. ചുളിഞ്ഞ കണ്ടാൽ അക
ത്ത ഒന്ന കാളാതെയിരിക്കയില്ല. തന്റെ കീഴിലുള്ള സകല ഉദ്യൊഗ
സ്ഥന്മാരുടെയും നിത്യത ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദെഹത്തിന്റെ
ദൃഷ്ടിയും പരിശൊധനയും ഉണ്ടാവും. ഒരുവന്റെ പക്കൽ അകൃത്യമായി
ട്ടൊ തെറ്റായിട്ടൊ വല്ലതും കണ്ടാൽ അപ്പൊൾ രാജാവിന്റെ ചൂരൽ
അവന്റെ പുറത്ത വീണു. രാജാവ വരുന്നു എന്ന കെട്ടാൽ കിടുകി
ടെ വിറക്കാത്തവർ വളരെ ജാഗ്രതയൊടും വകതിരിവൊടും കൂടി ത
ങ്ങളുടെ പണി നടത്തുന്നവർ മാത്രമെയുണ്ടായിരുന്നുള്ളൂ. താൻ കാൎയ്യ
ത്തിന്ന നല്ല പ്രാപ്തിയുള്ളാളാകയാൽ, ഒട്ടും മുഖം നൊക്കാതെ, പണിക്ക
പൊരാത്തവരെ താഴ്ത്തുകയും, പ്രാപ്തന്മാരെ തിരഞ്ഞെടുത്ത വലിയ സ്ഥാ
നങ്ങളിൽ വെക്കുകയും ചെയ്യും. അതകൊണ്ട മൎയ്യാദക്കാൎക്കൊക്കെയും രാ
ജാവിനെ സ്നെഹവും, മറ്റുള്ളവൎക്ക ഭയവും എല്ലാവൎക്കും ബഹുമാനവും
ഉണ്ടായിരുന്നു.

ഒരു നാൽ കൃതവീൎയ്യൻ തന്റെ വിഖ്യാതന്മാരായ ചില മന്ത്രിപ്ര
വീരന്മാരെ ആളെ അയച്ച വരുത്തി, താനും അവരും കൂടി മന്ത്രശാല
യിൽ എത്തിക്കൂടി, ഏറ്റവും മുഖ്യമായ ചില രാജ്യകാൎയ്യങ്ങളെക്കൊണ്ട
ആലൊചന തുടങ്ങി.

കൃതവീൎയ്യൻ:- പ്രിയ സചിവന്മാരെ! നാം വളരെക്കാലമായി ആ
ലൊചിച്ചിരുന്ന ചില കാൎയ്യങ്ങൾ ഇപ്പൊൾ പ്രവൃത്തിപ്പാൻ നല്ല തക്കം
വന്നിരിക്കുന്നു എന്ന നമുക്ക തൊന്നുകയാൽ, നമ്മുടെ അഭിപ്രായങ്ങളെ [ 73 ] വിവരമായി നിങ്ങളെ ഗ്രഹിപ്പിച്ച, അധികം അറിവും പഴമയും, ആ
ലൊചനശക്തിയും, നമ്മെക്കുറിച്ച കൂറും ഉള്ള നിങ്ങളുടെ അഭിപ്രായം
എങ്ങിനെയെന്ന അറിവാനാകുന്നു നിങ്ങളെല്ലാവരെയും ഇന്ന ആലൊ
ചനസഭയിലെക്ക വരുത്തിയത. ആ കാൎയ്യങ്ങൾ പല സംഗതികളെക്കൊ
ണ്ടും ഇത്രനാളും, അതി വിശ്വസ്ഥന്മാരും, ആപ്തന്മാരുമായ നിങ്ങളെ
പ്പൊലും അറിയിക്കാതെ രഹസ്യമായി വെക്കെണ്ടിവന്നതിനാൽ സമചി
ത്തന്മാരായ നിങ്ങൾക്ക അപ്രിയം തൊന്നുകയില്ലെന്ന വിശ്വസിക്കുന്നു.
നമ്മുടെ പൂൎവ്വന്മാർ സ്വതന്ത്രന്മാരായിരുന്നു എന്നും, കലിംഗാധീശന്റെ
അക്രമം ഹെതുവായിട്ട നമ്മുടെ കുലമഹിമ ഇങ്ങിനെ മങ്ങിക്കിടക്കുന്ന
താണെന്നും, പൂൎവ്വവൃത്താന്തം അറിവുള്ള നിങ്ങളൊട വിസ്തരിച്ച പറ
വാൻ ആവശ്യമില്ലെല്ലൊ. പിന്നെ നമ്മുടെ ഓൎമ്മയിൽ തന്നെ ജ്യെഷ്ടൻ
ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ കിട്ടുവാൻ ചെയ്ത ശ്രമം നിങ്ങളാൽ
ചിലരുടെ ആലൊചന പിഴക്കയാലും നമ്മുടെ ബലം കുറകയാലും
അത്യന്തം അപമാനമായിട്ട കലാശിച്ചത വിചാരിച്ച നൊക്കുമ്പൊൾ
മനസ്സുരുകുന്നു. (നിങ്ങളാൽ ചിലരുടെ എന്ന പ റഞ്ഞപ്പൊൾ സഭ
യിൽ ഇരുന്നിരുന്ന രണ്ട മന്ത്രിമാരുടെ മുഖത്തെക്ക ഇടക്കണ്ണിട്ടൊന്ന
നൊക്കി.)

ഇപ്പൊൾ കലിംഗ രാജ്യത്ത ചിത്രരഥരാജാവ വളരെ വൃദ്ധനായി.
അദ്ദെഹം ഉള്ളതും ഇല്ലാത്തതും കണക്ക ഒന്ന തന്നെ. പിന്നെ ഇയ്യടെ
അഭിഷെകം കഴിഞ്ഞത പ്രതാപചന്ദ്രൻ എന്ന ബാലന്നാണ. ആയാൾ
വസ്ത്രാഡംബരത്തൊടു കൂടി രാജകുമാരൻ എന്ന പെര പ റഞ്ഞ പല്ല
ക്കിൽ കൊണ്ടുനടപ്പാൻ നല്ല ഒരു പണ്ടമാണ. ഇയ്യടെ കല്യാണം,
അഭിഷെകം മുതലായ വലിയ അടിയന്തരങ്ങൾ കഴിക്കുകയാൽ അവ
രുടെ ക്ഷീണിച്ചിരിക്കുന്ന ഭണ്ഡാരം ഇപ്പൊൾ അധികം ക്ഷീണിച്ചിരി
ക്കുന്ന സമയമാണ. പ്രാപ്തന്മാരായ സെനാനായകന്മാർ ആരും അ
വൎക്കില്ല. സൈന്യങ്ങളും വളരെ അമാന്തമാണ. എന്നാൽ ഇതിലെ
ല്ലാറ്റിനെക്കാളും നമുക്ക വലിയ ഒരു ഗുണം ഉള്ളത, കലിംഗാധീശ
ന്റെ പ്രധാന മന്ത്രിയും സെനാധിപനും ആയിരുന്ന കപിലനാഥൻ
എന്ന ആ മഹാ ശക്തൻ മരിച്ചത തന്നെയാണ. കഴിഞ്ഞ യുദ്ധത്തിൽ
ജ്യെഷ്ടന്ന വന്ന അവജയം മുഴുവനും ആയാൾ ഒരാളുടെ സാമൎത്ഥ്യം
കൊണ്ടാണെന്ന സംശയമില്ല. ആയാളൊട തൊൽക്കുന്നത അത്ഭുതമ
ല്ലതാനും. പുരുഷകുഞ്ജരൻ എന്ന പ റഞ്ഞത ആയാളാണ. എത്രയും
ഉദാരൻ. അതി ഗംഭീരൻ. ഒരു കുറി ആയാൾ ഇവിടെ വന്നിരുന്നു. [ 74 ] നമ്മുടെ ആസ്ഥാന മണ്ഡപത്തിൽ സിംഹാസനത്തിന്റെ മുൻഭാഗത്തുള്ള
ആ വലിയ സ്തംഭത്തിന്റെ സമീപം ഒരു ഉന്നതമായ ആസനത്തിന്മെൽ
ജ്യെഷ്ടന്റെ മുമ്പാകെ ഇരുന്ന രാജ്യ കാൎയ്യത്തെക്കുറിച്ച സംസാരി
ച്ചത, നാം അന്ന ബാലനായിരുന്നു എങ്കിലും നമുക്ക ഇയ്യടെ കഴിഞ്ഞ
തപൊലെ ഓൎമ്മ തൊന്നുന്നുണ്ട. ആയാൾ ഒരു സഭയിൽ ഉണ്ടായാൽ
വക്താവ ആയാളും മറ്റെല്ലാവരും ശ്രൊതാക്കളും അങ്ങിനെ വരിക
യുള്ളൂ. അതി ധീരൻ. ആയാളും മരിച്ചുവെല്ലൊ.

ഇനി നമ്മുടെ വിഭവങ്ങളാണ ആലൊചിക്കെണ്ടത. നമുക്ക കലിം
ഗരാജാവിന്ന ഇ പ്പൊൾ ഉള്ളതിനെക്കാൾ ആന, തെർ, കുതിര കാലാളു
കൾ ഒാരൊന്നും അധികമുണ്ട. സൈന്യാധിപന്മാരും അസാരന്മാരല്ല.
നമ്മുടെ രാജ്യത്തിൽ പ്രജകൾ തമ്മിൽ തന്നെയുണ്ടായിരുന്ന ഛിദ്രങ്ങ
ളൊക്കെയും അടങ്ങി, ഇപ്പൊൾ സമാധാനവും, സുഭിക്ഷവും ഉള്ള കാ
ലമാണ. ശത്രുക്കളുടെ ഉപദ്രവവും ഇപ്പൊൾ ഭയപ്പെടുവാനെങ്ങുമില്ല.
എന്തിനെറ പറയുന്നു; ഇന്ന കലിംഗാധീശനെ അദ്ദെഹത്തിന്റെ പു
രിയിൽ വെച്ച തന്നെതൊല്പിക്കുവാൻ ദൈവം നമുക്ക വളരെ പ്രതി
കൂലമല്ലെങ്കിൽ, കുറച്ചപൊലും പ്രയാസമുണ്ടെന്ന നമുക്ക തൊന്നുന്നി
ല്ല. ഇങ്ങിനെയാണ നമ്മുടെ അഭിപ്രായങ്ങൾ. ഇനി നിങ്ങൾ വഴി
പൊലെ ആലൊചിച്ച, നമ്മുടെ നൊക്ക പൊരായ്കയാൽ നാം കാണാ
തെ വല്ല തടസ്ഥവും ഉണ്ടെങ്കിൽ അതിനെ ആരാഞ്ഞ കണ്ട പ റഞ്ഞ ത
രെണം"

രാജാവ ഇങ്ങിനെ പ റഞ്ഞതിനെ വളരെ ശ്രദ്ധയൊടുകൂടി കെട്ട
മന്ത്രിമാർ കുറച്ചനെരം. ആലൊചനയൊടുകൂടി നിശ്ശബ്ദന്മാരായിരു
ന്നു. കൃതവീൎയ്യൻ കാൎയ്യത്തെക്കുറിച്ചുള്ള തൻറ പ്രസംഗം കഴിഞ്ഞ
ഉടനെ തന്റെ ആസനത്തിന്മെലെക്ക പിന്നൊക്കം ചാരി, കാലിന്മെൽ
കാലെറ്റിയിരുന്ന, ഒരു കയ്യകൊണ്ട തന്റെ വലിയ മീശ പിടിച്ച തി
രിച്ച കൊണ്ട താനും ആലൊചനയായിരുന്നു. മന്ത്രിമാർ, തങ്ങളുടെ ആ
ലൊചന കഴിഞ്ഞ, മുഖത്തൊടുമുഖം എല്ലാവരും നൊക്കി, അവരിൽ അ
ധികം പ്രായം ചെന്ന ഒരാൾ എഴുനീറ്റു പറഞ്ഞു:- എനിക്ക തൊന്നി
യത ഞാൻ ഉണൎത്തിക്കാം. ഇവിടുന്ന അരുളിച്ചെയ്തതൊക്കെയും യഥാൎത്ഥ
മാണ. ഇത്ര നല്ല തക്കം നമുക്ക ഇനി ഒരിക്കൽ കിട്ടുവാൻ പ്രയാസം.
പക്ഷെ യാതൊരു കാരണവും കൂടാതെ നാം അങ്ങൊട്ട അതിക്രമിക്കാൻ
പൊകുന്നത അത്ര നല്ലതൊ എന്ന സംശയിക്കുന്നു. ഇവിടുത്തെ ഭാഗ്യം
കൊണ്ടും, യുദ്ധവൈദഗ്ദ്ധ്യം കൊണ്ടും ജയം കിട്ടുവാൻ എളുപ്പമാണ. എ
ന്നാൽ ഞങ്ങളുടെ സാമൎത്ഥ്യം പൊരായ്കയാലൊ, പ്രജകളുടെ ഭാഗ്യദൊഷം [ 75 ] കൊണ്ടൊ, നാം വിചാരിക്കുന്നതിന്ന വിപരീതമായിട്ടാണ ൟ ആരംഭ
ത്തിന്റെ അവസാനം എങ്കിൽ, നമ്മുടെ ശത്രുക്കൾക്കും മറ്റു രാജാക്ക
ന്മാൎക്കും നാം ഒരു പരിഹാസപാത്രമായി ഭവിക്കുന്നതാണെന്നുള്ളതിന്ന
സംശയമുണ്ടൊ? ഇങ്ങിനെ ഒരു തടസ്ഥം മാത്രമെ എനിക്ക തൊ
ന്നുന്നുള്ളു.

രണ്ടാമൻ ഒരു മന്ത്രി:- അത ഞാൻ ഒരു തടസ്ഥമായിട്ട വിചാ
രിക്കുന്നില്ല. തങ്ങളെ ക്കൊണ്ട കഴിയുമ്പൊൾ തങ്ങളുടെ സ്വാതന്ത്ര്യം
വീണ്ടുകൊള്ളുവാനായി, ആം വണ്ണം യത്നിക്കുന്നതിന്ന യാതൊരു ഭംഗി
കെടും ഇല്ല. നാം വൃധാവിൽ അവരെ അങ്ങൊട്ട അതിക്രമിക്കുവാൻ
തുടങ്ങുകയല്ലെല്ലൊ. നമ്മുടെ പക്കൽനിന്ന അപഹരിച്ചതിനെ തിരി
കെ കിട്ടുവാനല്ലെ നമ്മുടെ ശ്രമം? എനിക്ക വെറെ ഒരു തടസ്ഥം തൊ
ന്നുന്നുണ്ട. കപിലനാഥൻ ഇല്ലെല്ലൊ എന്ന വിചാരിച്ച നാം അത്ര
ധൈൎയ്യപ്പെടെണ്ട. അദ്ദെഹത്തിന്റെ അനുജനായ അഘൊരനാഥനാണ
ഇപ്പൊഴത്തെ പ്രധാന മന്ത്രി. അദ്ദെഹത്തിന്ന ജ്യെഷ്ടനെപ്പൊലെ
തന്നെ ബുദ്ധികൌശല്യം ഇല്ലെങ്കിലും അതി സമൎത്ഥനായ ഒരു യൊദ്ധാ
വാണ. ആ ഒരാൾക്ക തുല്യനായിട്ട ഇവിടുന്നൊഴികെ നമ്മുടെ ഇട
യിൽ വെറെ ഒരു ആളുണ്ടെന്ന തൊന്നുന്നില്ല.

ഇവിടുന്നൊഴികെ എന്ന പറഞ്ഞപ്പൊൾ രാജാവ അല്പം ഒന്ന
പുഞ്ചിരിക്കൊണ്ടു.

മൂന്നാമൻ ഒരു മന്ത്രി:- അഘൊരനാഥൻ അതി നിപുണനായ
ഒരു യൊദ്ധാവ തന്നെ. അതുകൊണ്ട നാം അടങ്ങിയിരിക്കുവാൻ പാ
ടുണ്ടൊ? തിരഞ്ഞ നൊക്കിയാൽ നമ്മുടെ കൂട്ടത്തിലും അതുപൊലെയു
ള്ളവർ, അപൂൎവ്വം ചിലരുണ്ടാകില്ലെന്നില്ല. ഒരു സമയം ഇല്ലെന്ന
വെച്ചാൽ തന്നെ, മഗധെശനുമായി സഖ്യതയായിരിക്കുന്ന അവസ്ഥക്ക
ഇവിടുത്തെ അഭിലാഷം അല്പം ഒന്ന അങ്ങൊട്ട അറിയിച്ചാൽ അദ്ദെഹം
ഒരു യവന സൈന്യത്തെ തന്നെ അയച്ച തരുവാൻ മടിക്കയില്ല. യവന
ന്മാരായിട്ട ഇപ്പൊഴത്തെ മഗധെശ്വരനും സഖ്യത തന്നെയാണെന്നാണ
അന്വെഷണത്തിൽ അറിയുന്നത.

കൃതവീൎയ്യൻ:- അത ഞാൻ അത്ര വിശ്വസിക്കുന്നില്ല. മഗധെ
ശ്വരനും യവനന്മാരുന്തമ്മിൽ ആന്തരമായിട്ട അല്പം സ്പൎദ്ധയുണ്ടെന്നാണ
ചാരന്മാരൊടന്വെഷിച്ചതിൽ അറിയുന്നത. അല്ല, സഖ്യതയായി
ട്ടാണെങ്കിൽ തന്നെ, നാം അങ്ങൊട്ട യാതൊന്നും ചെയ്തിട്ടില്ലാത്തതി
നാൽ ആ ദിക്കിൽനിന്ന അത്ര വലിയ ഒരു സഹായം കിട്ടുന്നത തീൎച്ച
യാക്കി കൂട്ടിക്കൂടാ.

9 [ 76 ] നാലാമൻ ഒരു മന്ത്രി:- ഞാൻ ആലൊചിച്ചെടത്തൊളം, പറയ
ത്തക്ക തടസ്ഥങ്ങൾ യാതൊന്നും കാണുന്നില്ല. ഇപ്പൊൾ സഭയിൽ വെച്ച
പ്രസ്താപിച്ച കെട്ട മാതിരി ചില ചില്ലറ തടസ്ഥങ്ങൾ എപ്പൊഴും ഉണ്ടാ
വും. അതും കൂടി ഇല്ലാതാകെണമെന്ന വിചാരിച്ച നാം കാത്തിരിക്കു
ന്നതായാൽ എന്നെക്കുംകാത്തിരിക്കുകെ വെണ്ടു എന്റെപക്ഷം ഇപ്പൊൾ
തന്നെ കാലതാമസം ഒട്ടും കൂടാതെ ഉത്സാഹിച്ചാൽ നമുക്ക നിശ്ചയ
മായിട്ടും ജയം കിട്ടുമെന്നാണ. എനിക്ക വെറെ ഒരു മൊഹം കൂടി
യുണ്ട. മുമ്പത്തെ യുദ്ധത്തിൽ ഇവിടുത്തെക്കും, അമാത്യന്മാരായ ഞങ്ങ
ൾക്കും, വ്യസനത്തിന്നും അപമാനത്തിന്നും കാരണമായിതീൎത്ത കലിംഗ
രാജാവിന്റെ ആ ക്രിയക്ക തക്കതായ പ്രതിക്രിയ ചെയ്വാൻ നാം ഒരി
ക്കലും മറക്കുരുത. ഇനി കാണിനെരം പൊലും താമസിക്കുകയും അരുത.
മന്ത്ര ഗൊപനത്തിന്റെ വൈഭവം ക്രിയാ സത്വരതകൊണ്ടല്ലാതെ
ശൊഭിക്കുകയില്ല.

കൃതവീൎയ്യൻ: അത കെട്ടപ്പൊൾ ശിരക്കമ്പനം കൊണ്ട തന്റെ അഭി
പ്രായവും അത തന്നെയാണെന്ന സൂചിപ്പിച്ചു. പിന്നെ മന്ത്രിമാർ പറ
ഞ്ഞതൊക്കെയും ആലൊചിച്ച ചിലതകൂടെ പ റയുവാൻ തുടങ്ങുമ്പൊ
ഴെക്ക, മന്ത്രശാലയുടെ പുരൊഭാഗത്ത കാവൽനിന്നിരുന്ന ആയുധപാ
ണികളായ ഭടന്മാരിൽ ഒരുവൻ കടന്ന വന്ന സഭയുടെ മുമ്പാകെ
കുമ്പിട്ടു.

കൃതവീൎയ്യൻ "എന്ത?" എന്ന ചൊദിച്ചു.

ഭടൻ:- കലിംഗരാജവ അയച്ച ഒരു ദൂതൻ വന്നിട്ടുണ്ട. അടിയ
ന്തരമായ ഒരു കാൎയ്യത്തെപ്പറ്റി ഇവിടുത്തെ കണ്ട സംസാരിക്കെണ
മെന്നും വന്ന വിവരം ഉണൎത്തിച്ച കാണ്മാൻ സമ്മതം വാങ്ങി
വരെണമെന്നും ആവശ്യപ്പെടുന്നു.

കൃതവീൎയ്യൻ "മറുപടി പറെവാൻ വിളിക്കാം പുറത്ത നില്ക്ക"
എന്ന പ റഞ്ഞ അവനെ പുറത്തെക്ക അയച്ച അതിനെക്കുറിച്ച മന്ത്രി
മാരൊട ആലൊചിച്ച ശെഷം, ആ ഭടനെ തിരികെ വിളിച്ച "നാളെ
രാവുലെ രണ്ടര നാഴിക പുലരുമ്പൊഴെക്ക നമ്മുടെ സഭയിൽ നാമും
മന്ത്രിമാരും കൂടിയിരിക്കും, അപ്പൊൾ നമ്മെ കണ്മാൻ സമയമാണെന്ന
പറക," എന്ന മറുപടി പറഞ്ഞയച്ചു. കുറെ നെരം കൂടി രാജാവും
മന്ത്രിമാരും കൂടി പിന്നെയും ആലൊചന കഴിഞ്ഞ ശേഷം, തമ്മിൽ
പിരിയുകയും ചെയ്തു. [ 77 ] നിശ്ചയിച്ച പ്രകാരം പിറ്റെ ദിവസം കൃത്യമായി രണ്ടര നാഴിക
പുലൎന്നപ്പൊഴെക്ക കുന്തളെശൻ കിരീട കുണ്ഡലാദികളെക്കൊണ്ട അ
ലംകൃതനായി തന്റെ പ്രതാപത്തെ മുഴുവനും കാണിച്ച കൊണ്ട സഭ
യിൽ എത്തി, ഉന്നതമായ തന്റെ സിംഹാസനത്തിന്മെൽ, വളരെ
ഗാംഭീൎയ്യത്തൊടു കൂടി വന്നിരുന്നു. രാജാവ സഭയിലെക്കെത്തിയപ്പൊ
ഴെക്ക, ഒന്നായി എഴുനീറ്റനിന്നിരുന്ന സഭക്കാരും, രാജാവ ഇരുന്ന
ഉടനെ ഇരുന്നു, സഭ നിശ്ശബ്ദമായി. സഭയുടെ മുൻഭാഗത്ത രണ്ട
വരിയായി കഞ്ചുകികൾ നില്ക്കുന്നവരുടെ നടുവിൽ കൂട്ടി ആ സമ
യത്ത തന്നെ കലിംഗ രാജാവിന്റെ ദൂതനും വന്നെത്തി. എത്തിയ
ഉടനെ താഴ്മയൊടു കൂടി കുന്തളെശനെയും സഭക്കാരെയും
കുമ്പിട്ടു, കുന്തളെശൻ ചൂണ്ടിക്കാണിച്ച ഒരു ആസനത്തിന്മെൽ ഇരിക്കു
കയും ചെയ്തു. ദൂതൻ അധികം പ്രായം ചെന്നവനല്ലെങ്കിലും വളരെ
ഔചിത്യമുള്ളവനായിരുന്നു. സഭയിലെക്ക കടന്ന ഉടനെ തന്നെ അര
ക്ഷണകൊണ്ട തല ചുറ്റും തിരിച്ച ഒന്ന നൊക്കിയപ്പൊഴെക്ക, രാജാ
വിനെയും, പ്രധാനികളായ സഭക്കാരെയും, അവരുടെ മുഖരസങ്ങ
ളെയും കൂടി തന്റെ വിമലമായ മതിദൎപ്പണത്തിൽ പ്രതിഫലിച്ച കാണു
മാറാക്കി. ഒരു പരിചയമുള്ള മുഖം എങ്ങും തന്നെ കാണ്മാനില്ലാത്ത
ആ രാജസഭയുടെ നടുവിൽ താൻ ഒരുവൻ, എല്ലാവരുടെയും നൊക്കു
കൾക്കലാക്കായി നില്ക്കെണ്ടിവന്നു എങ്കിലും ആ ദൂതന്ന ഒട്ടും തന്നെ
ഒരു ചാഞ്ചല്യമുണ്ടായില്ല. ആസനത്തിന്മെൽ ഇരുന്ന ഉടനെ താൻ
വന്ന കായ്യം പറ്റവാൻ സമ്മതമുണ്ടൊ എന്ന ചൊദിക്കും പ്രകാരം
വളരെ വിനയത്തൊടുകൂടി രാജാവിന്ന അഭിമുഖനായി. കുന്തളെശൻ
മന്ത്രിമാരുടെ മുഖത്ത ഒന്ന നൊക്കി വന്ന കാൎയ്യം പറയാമെന്ന
കല്പിച്ചു.

ദൂതൻ എഴുനീറ്റ രാജാവിനെയും സഭക്കാരെയും രണ്ടാമതും
വന്ദിച്ച, ഇപ്രകാരം ഉച്ചത്തിൽ പറഞ്ഞു:- "സാൎവ്വഭൌമനെന്ന
സ്ഥാനമുടയ, ഏക ഛത്രാധിപതിയായ ശ്രീ പ്രതാപചന്ദ്ര കലിംഗ മഹാ
രാജാവവർകൾ അദ്ദെഹത്തിന്റെ ദൂതനായ എന്റെ മുഖെന, കൃത
വീൎയ്യൻ എന്ന നാമധെയമായ കുന്തള രാജാവിനൊട പറയുന്നതാ
വിത:- കുന്തളെശൻ നമ്മുടെ ഛത്രത്തിൻ കീഴിൽ, വളരെക്കാലമായി
സമാധാനത്തൊടുകൂടി നമുക്ക കൊഴ തന്നും കൊണ്ട രാജ്യം ഭരിച്ചവ
ന്നിരുന്നതും, പതിനെട്ട സംവത്സരം മുമ്പെ നമ്മൊട മത്സരിച്ച ജയി
പ്പാൻ കഴിയാതെ നമ്മുടെ ശാസനയിൻ കീഴിൽ ഒതുങ്ങിയതും അന്ന

9 [ 78 ] നിശ്ചയിച്ച പുതുതായ ഉടമ്പടിക്കനുസരിച്ച ഇതുവരെ കഴിഞ്ഞപൊ
ന്നിട്ടുള്ളതും മറ്റും നല്ല നിശ്ചയമുണ്ടായിരിക്കെ, നമുക്ക അഭിഷെകം
കഴിഞ്ഞിട്ട ആറ മാസത്തൊളമായിട്ടും, നമ്മെ വന്ന കാണുകയാകട്ടെ,
കീഴുക്കടെ പ്രകാരം നമുക്ക ഉപചാരം ചെയ്യുകയാകട്ടെ, ചെയ്തിട്ടില്ലാത്ത
തിന്നും, നമുക്ക കാലം തൊറും വീഴ്ചകൂടാതെ എത്തിച്ചകൊള്ളാമെന്ന
വെച്ചിട്ടുള്ളതും, അപ്രകാരം എത്തിച്ച പൊന്നിരുന്നതും ആയ കൊഴ
ദ്രവ്യം ഇക്കുറി എത്തിക്കാത്തതിനും, മതിയായകാരണം വല്ലതും ഉണ്ടൊ?
ഇല്ലെന്ന വരികിൽ, കുന്തളെശൻ ഇപ്രകാരം ചെയ്തതിനെക്കുറിച്ച
നമ്മൊട തക്കതായ സമാധാനം, താമസിയാതെ പറഞ്ഞിട്ടില്ലെങ്കിൽ
കുന്തള രാജ്യം നമ്മുടെ സ്വന്തം രക്ഷയിൽ ആക്കെണ്ടി വരികയും കുന്തളെ
ശന്റെ രാജ്യ ഭരണം അവസാനിപ്പിക്കുകയും ചെയ്യെണ്ടി വരുമെന്ന
കൃതവീൎയ്യൻ എന്ന നാമധെയമായ കുന്തളെശൻ അറിയെണ്ടതാണ".

ദൂതൻ ഇങ്ങിനെ ഒട്ടും സഭാ കമ്പം കൂടാതെ പറയുമ്പൊൾ നിശ്ശ
ബ്ദമായിരുന്ന ആ സഭാ, സംസാരം അവസാനിച്ചപ്പൊഴെക്ക, സംസാ
രിച്ച കാൎയ്യത്തെക്കുറിച്ചും, സംസാരത്തിന്റെ വിധത്തെക്കുറിച്ചും, സംസാ
രിച്ചവനെക്കുറിച്ചും, മറ്റും, ജനങ്ങൾ അന്യൊന്യം ക്ഷമ കൂടാതെ
ഒരൊന്ന പറയുവാൻ തുടങ്ങുകയാൽ, അഗാധമായ വാഹിനികളുടെ
അടിയിൽനിന്ന ചിലപ്പൊൾ കെൾക്കാവുന്ന മാതിരി ഒരു എരമ്പം
കൊണ്ട മുഴങ്ങി. ദൂതിന്റെ താല്പൎയ്യം മനസ്സിലായപ്പൊൾ തന്നെ ഭാവം
പകൎന്നിരുന്ന കൃതവീൎയ്യൻ, കണ്ണു കഠൊരങ്ങളായ ആ ഒടുവിൽ പറഞ്ഞ
വാക്കുകൾ കെട്ടപ്പൊൾ ഏറ്റവും ക്രൊധപരവശനായി, കുറച്ച നെര
ത്തെക്ക എന്ത പറയെണ്ടൂ എന്നുണ്ടായീല. പിന്നെ അരിശം സഹിയാതെ
പാദപിറത്തെ ചവിട്ടിമറിച്ച, വളരെ ഘനമുള്ള സിംഹാസനം ശബ്ദ
ത്തൊടു കൂടി പിന്നൊട്ട നിരങ്ങത്തക്കവണ്ണം ഉൗക്കൊടു കൂടി എഴുനീറ്റ
"ഇനി വല്ലതും പറെവാനുണ്ടൊ?" എന്ന ഇടി വെട്ടുമ്പൊലെ അതി
രൌദ്രതയൊടു കൂടെ ചൊദിച്ചു. അപ്പൊഴാണ ആ സഭ രണ്ടാമതും
നിശ്ശബമായത. കണ്ണുകൾ ഉരുട്ടി, പുരികക്കൊടികൾ വളഞ്ഞ, രുദ്ര
മൂൎത്തിയെപ്പൊലെ കൃതവീൎയ്യൻ നില്ക്കുന്നത കണ്ടപ്പൊൾ സഭയിൽ ഉണ്ടാ
യിരുന്നവരെല്ലവരും, ധൈൎയ്യശാലിയായദൂതൻ തന്നെയും ഒന്നനടുങ്ങി.
ദൂതൻ തന്റെ ഭീതിയെ ഒട്ടും പ്രകാശിപ്പിക്കാതെ "ഇല്ല" എന്ന മാത്രം
പറഞ്ഞു.

കൃതവീൎയ്യൻ:- പുരാതനമായി നമ്മുടെ പൂൎവ്വന്മാർ ഭരിച്ച വന്നി
രുന്ന ൟ രാജ്യം കലിംഗാധീശന്ന കൈവിട്ടു കൊടുക്കുകയൊ നിന്റെ [ 79 ] സ്വാമിയെ ചെന്ന കാണാത്തതിന്റെ പരിഭവം തീൎക്കുകയൊ ചെയ്യെ
ണ്ടത എന്ന ആലൊചിച്ച നിന്റെ സ്വാമിയെ വഴിയെ അറിയിക്കാ
മെന്ന പറക.

ദൂതൻ: - ഇവിടുത്തെ തീൎച്ചയായ മറുപടി അറിഞ്ഞല്ലാതെ മട
ങ്ങിച്ചെല്ലെരുതെന്നാണ എന്റെ സ്വാമിയുടെ കല്പന. പക്ഷെ ആലൊ
ചന കഴിയുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കാം.

കൃതവീൎയ്യൻ:- എന്നാൽ ൟ പറഞ്ഞത രണ്ടും ഉണ്ടാവില്ലെന്ന
നിന്റെ സ്വാമിയൊടറിയിക്ക.

"ദൂതൻ വളരെ കാലത്തൊളം സമാധാനമായി കഴിഞ്ഞ വന്നി
രുന്ന ൟ രാജ്യങ്ങൾ തമ്മിൽ കലഹങ്ങൾ തുടങ്ങുവാനും വളരെ വീര
ന്മാർ നശിക്കുവാനും കാരണമാകുന്ന ൟ മറുപടി കൊണ്ടുപൊകുവാൻ
എനിക്ക സംഗതി വന്നത വിചാരിച്ച വളരെ വ്യസനമുണ്ട. മറുപടി
ഭെദപ്പെടുത്തുവാൻ ഭാവമില്ലാത്ത പക്ഷം ഇത തന്നെ കൊണ്ടുപൊവുക
യല്ലാതെ നിവൃത്തിയില്ലെല്ലൊ" എന്ന പറഞ്ഞു. കുന്തളെശൻ അത
കെട്ടൂ എന്ന തന്നെ ഭാവിച്ചില്ല. പറഞ്ഞത ഇളക്കുകയില്ലെന്ന മനസ്സി
ലാവുകയാൽ ദൂതൻ, യാത്ര പറയുന്ന മാതിരിയിൽ രാജാവിനെയും
മന്ത്രിമാരെയും ഒന്ന നൊക്കി, രാജസഭയിൽനിന്ന ഇറങ്ങി, അപ്പൊൾ
തന്നെ കുതിരപ്പുറത്ത കയറി പൊവുകയും ചെയ്തു.

൧൩-ാം അദ്ധ്യായം.

ദുഃഖ നിവാരണം.


പ്രതാപചന്ദ്രന്ന പട്ടം കിട്ടിയതിൽ പിന്നെ അദ്ദെഹം മിക്കവാറും
എല്ലാ ദിവസങ്ങളിലും, രാജസഭയിൽ ചെന്ന കുറെ നെരം ഇരുന്ന
പ്രജകളുടെ ഹരജികളെ സ്വീകരിക്കുകയും, മറുപടി കല്പിക്കുകയും,
മറ്റും അവരുടെ യൊഗക്ഷെമത്തിന്ന വെണ്ടി പല കാൎയ്യങ്ങളും ആലൊ
ചിക്കുന്നതിന്നും പുറമെ, ആലൊചന സഭയിൽ ചെന്ന അവിടെ കഴി
യുന്ന കാൎയ്യങ്ങളെയും അറിയുക പതിവായിരുന്നു. ആ ആലൊചന
സഭയിൽ പ്രധാന മന്ത്രി ഒഴികെ ശെഷമുള്ളവർ മിക്കപെരും ചെറുപ്പ
ക്കാരും കാൎയ്യങ്ങളിൽ പഴക്കം കുറഞ്ഞവരും, പ്രതാപചന്ദ്രന്റെ കുട്ടിക്കാ
ലത്തെ പരിചയക്കാരാണെന്നുള്ള ഒരു ഗുണം ഒഴികെ, വിശെഷിച്ച
യൊഗ്യതയില്ലാത്തവരുമാണ. മുഖ്യമായ രാജ്യകാൎയ്യങ്ങൾ വല്ലതും ആലൊ [ 80 ] ചിക്കെണ്ടതുണ്ടായാൽ അന്ന അഘൊരനാഥനും ഉണ്ടാവും. അഘൊര
നാഥൻ സഭയിലില്ലാത്ത ഒരു ദിവസം, പ്രതാപചന്ദ്രന്ന അഭിഷെകം
കഴിഞ്ഞതിൽ പിന്നെ വന്ന കാണാത്തവരും കൊഴ ബാക്കി നിൎത്തീട്ടുള്ള
വരും ആയ പ്രഭുക്കന്മാരുടെ അടുക്കലെക്ക അതിന്റെ കാരണം ചൊദി
ക്കുവാനായിട്ട ഓരൊ ദൂതന്മാരെ അയക്കെണമെന്ന ഒരു സചിവൻ സഭ
യിൽവെച്ച പ്രസ്താപിക്കയുണ്ടായി. രാജാവും അതിനെ അഭിനന്ദിച്ച
അത വെണ്ടത തന്നെയാണെന്നരുളി പൊകെണ്ട ദൂതന്മാരെ നിശ്ചയി
ക്കുകയും ചെയ്തു.

അങ്ങിനെ കൊഴ ബാക്കി നിൎത്തീട്ടുള്ള മിക്ക പ്രഭുക്കന്മാരും ബലഹീ
നന്മാരായിരുന്നതകൊണ്ട അവരൊട സമാധാനം ചൊദിക്കുവാൻ ആളെ
അയക്കുന്നത അത്ര വലിയകാൎയ്യമായിരുന്നില്ല. കുന്തളെശെനൊട ചൊദി
പ്പാൻ ആളെ അയക്കുന്നത ചില്ലറ കാൎയ്യമല്ലതാനും.പ്രധാന മന്ത്രി
യുടെ അറിവ കൂടാതെയും കുന്തളെശന്റെ ശക്തിയറിയാതെയുമാണ
കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച ദൂത അയച്ചത. ആളെ അയച്ച
രണ്ട ദിവസം കഴിഞ്ഞശെഷം, യുവരാജാവ അഘൊരനാഥനൊട പല
തിനെക്കുറിച്ചും സംസാരിക്കുന്നതിന്നിടയിൽ ആ വിവരവും പറഞ്ഞു
കെട്ടപ്പൊൾ ഉടനെ അദ്ദെഹം ഒന്ന ഞെട്ടി. നെറ്റിയിന്മെൽ കൈ
വെച്ചും കൊണ്ട വളരെ വിചാരത്തൊടു കൂടി മുഖം താഴ്ത്തി, നാല
നിമിഷം ഇരുന്ന ശെഷം, കുന്തളെശനൊട പറെവാൻ പറഞ്ഞയച്ചത
എന്താണെന്ന സൂക്ഷ്മമായി ചൊദിച്ചു. അത ഇന്നതെന്ന രാജാവ അറി
യിച്ച ഉടനെ, കൊപത്തൊടും, വ്യസനത്തൊടും കൂടി ദീൎഘമാകും വണ്ണം
നിശ്വസിച്ച പെട്ടെന്ന എഴുനീറ്റു. "ഇവിടുന്ന ചെയ്തതിന്റെ ഫലം
നമുക്ക അധികം താമസിയാതെ അനുഭവിക്കാം. സൎപ്പത്തിന്റെ വാലി
ന്മെലാണ ചവിട്ടിയത", എന്ന മാത്രം പറഞ്ഞ, പിന്നെ ആരൊടും
ഒന്നും പറയാതെയും ഒരുത്തന്റെയും മുഖത്ത നൊക്കാതെയും, തന്റെ
കുതിരപ്പുറത്ത കയറി കഴിയും വെഗത്തിൽ ഓടിച്ച ചന്ദനൊദ്യാന
ത്തിൽ എത്തുകയും ചെയ്തു.

അറിവാൻ പ്രയാസമായ, അഘൊരനാഥന്റെ ആ വാക്കും പ്രവൃ
ത്തിയും കണ്ടപ്പൊൾ, യുവരാജാവിന്ന മനസ്സിൽ ഉണ്ടായ പരിതാപം
പറഞ്ഞാൽ തീരുന്നതല്ല. മൃതശരീരം നടന്ന പൊകുമ്പൊലെ തന്റെ
മുറിയിൽ പൊയി ഒരു കട്ടിലിന്മെൽ വീണു- കിടന്നൂ എന്ന പറഞ്ഞ
കൂടാ- വിചാരം തുടങ്ങി. "കഷ്ടം! ഞാൻ ഇത്ര ആലൊചനക്കുറവൊടു
കൂടി പ്രവൃത്തിച്ചുവെല്ലൊ. അനിൎവ്വഹനീയമായ വല്ല തെറ്റും ഉണ്ടെ [ 81 ] ങ്കിലല്ലാതെ അഘൊരനാഥൻ ഇങ്ങിനെ ഒന്നും പറെവാനും പ്രവൃത്തി
പ്പാനും സംഗതിയില്ല- ധൈൎയ്യവും അഭയദായിതയും അധികമുള്ള അ
ഘൊരനാഥൻ കൂടി ഇങ്ങിനെ ത്രസിക്കെണമെങ്കിൽ കുന്തളൻ വളരെ
പ്രബലനായിരിക്കെണമെന്ന തീൎച്ചതന്നെ- ഇത്ര അവിവെകിയായെല്ലൊ
ഞാൻ?- അച്ശൻ അതി വൃദ്ധൻ- മൃതപ്രായൻ- എനിക്ക പട്ടം കിട്ടിയത
ഇന്നലെ! യുദ്ധവൈദഗ്ദ്യം എനിക്കില്ല- ബലവും ശിഥിലം- പ്രബല
ന്മാരായ ബന്ധുക്കുളും ആരുമില്ല. എന്റെ രാജ്യഭാരം തുടങ്ങിയപ്പൊ
ഴെക്ക തന്നെ, ശാന്തമായിരിക്കുന്ന ൟ രാജ്യത്തെക്ക, എന്റെ ജളത്വം
കൊണ്ട തന്നെയാണ യുദ്ധത്തിന്റെ നിഷ്ഠുരതകളെ ക്ഷണിച്ച വരുത്തി
യത എന്നല്ലെ, മഹാജനങ്ങൾ പറയുക- കഠിനം! കഠിനം!! കുന്തളൻ
ബലവാനാണെങ്കിൽ ജയം ആയാൾ കൊണ്ടുപൊകും- അപമാനം
എനിക്ക ശെഷിക്കുകയും ചെയ്യും- ഇതാണ എന്റെ സൂക്ഷ്മാവസ്ഥ-
ദൈവമെ! അനാഥനായ ൟ ബാലനെ കാരുണ്യലെശത്തൊടുകൂടി ഒന്ന
കടാക്ഷിക്കെണമെ." ഇങ്ങിനെ വിചാരിച്ചകൊണ്ട, ഇടക്കിട ദീൎഘ
ശ്വാസത്തൊടുകൂടി പ്രതാപചന്ദ്രൻ കെണുകൊണ്ട കിടക്കുമ്പൊൾ സ്വൎണ്ണ
മയി അടുക്കൽ ചെന്നു. ഭൎത്താവും ഇളയച്ശനും തമ്മിൽ സന്തൊഷമയി
സല്ലാപം ചെയ്തകൊണ്ടിരിക്കെ ഇളയച്ശൻ വിധം പകൎന്ന ക്ഷൊഭത്തൊ
ടുകൂടി പൊയതും പൊകുമ്പൊൾ പറഞ്ഞ വാക്കും, താൻ സൂക്ഷ്മമായി
അന്വെഷിച്ചറിഞ്ഞ, ഭൎത്താവ വ്യസനിക്കുന്നുണ്ടെങ്കിൽ സമാധാനപ്പെടു
ത്താമെല്ലൊ എന്ന വിചാരിച്ചാണചെന്നത. ഭൎത്താവ കഠിനമായി വ്യസ
നിക്കുന്നത കണ്ടപ്പൊൾ തന്റെ ധൈൎയ്യം ജലരൂപെണ കണ്ണിൽ നിന്ന
ഒലിച്ചു. ഭൎത്താവിൻറ അരികത്തിരുന്ന താൻ വന്നത അറിയിക്കുവാ
നായിട്ട, സ്വൎണ്ണമയി തന്റെ വലത്തുകയ്യ ഭൎത്താവിന്റെ മാറിൽ വെച്ചു.
അപ്പൊൾ പ്രതാപചന്ദ്രൻ ആ കയ്യ തന്റെ കൈകളെക്കൊണ്ട പിടിച്ച
മാറത്തെക്ക അമൎത്തി. "നാം ൟ വ്യസനം അനുഭവിക്കുമാറായല്ലൊ"
എന്ന പറയും വിധത്തിൽ സ്വൎണ്ണമയിയുടെ മുഖത്തെക്ക ഒന്ന നൊക്കി,
ഒന്നും പറയാതെ ഒരു ദീൎഘനിശ്വാസം അയച്ച, തിരിഞ്ഞ കിടന്നു.
സ്വൎണ്ണമയി പലതും പറവാൻ വിചാരിച്ചിട്ടായിരുന്നു വന്നിരുന്നത
എങ്കിലും, തൽക്കാലം ഒന്നും പറെവാൻ തൊന്നിയതുമില്ല. കുറെ നെരം
ഭൎത്താവിന്റെ അരികെ ഒന്നും സംസാരിക്കാതെ ദുഃഖിച്ചുകൊണ്ടിരുന്ന
ശെഷം സാവധാനത്തിൽ ഭൎത്താവിന്റെ മാറത്തനിന്ന തന്റെ കയ്യെടു
ത്ത, പുറത്തെക്ക പൊകയും ചെയ്തു. [ 82 ] അഘൊരനാഥൻ ചന്ദനൊദ്യാനത്തിൽ എത്തിയ ഉടനെ ഒരു വിനാ
ഴികപൊലും താമസിയാതെ ചില എഴുത്തുകൾ എഴുതി അതി വിശ്വസ്ഥ
ന്മാരായ ചില ദൂതന്മാരുടെ പക്കൽ കൊടുത്തയച്ചു. പിന്നെ സൈന്യ
ങ്ങളുടെ അവസ്ഥ ആലൊചിപ്പാൻ തുടങ്ങി. പ്രധാനികളായ സെനാ
നാഥന്മാൎക്ക ആളെ അയച്ച അടിയന്തരമായി വരുത്തി, നാലഞ്ച ദിവ
സത്തിന്നുള്ളിൽ കഴിയുന്നെടത്തൊളം നല്ലതായ ഒരു സൈന്യത്തെ
ശെഖരിക്കുവാനും, ഉള്ള സൈന്യങ്ങളെയും ആയുധങ്ങളെയും യുദ്ധത്തിന്ന
തെയ്യാറാക്കുവാനും അവരെ ഏല്പിച്ചു. വെറെ ചില സവിചന്മാരെ
വരുത്തി രാജധാനിയുടെ ചുറ്റുമുള്ള ചിത്രദുൎഗ്ഗത്തിന്റെ ഭിത്തികൾ അല്പം
കെടുവന്നിട്ടുള്ളത തീൎക്കുവാനും, കിടങ്ങുകൾ ദുസ്തരമാക്കുവാനും വാതിലു
കൾ ബലപ്പെടുത്തുവാനും മറ്റും കല്പന കൊടുത്തു. കുന്തളരാജ്യത്തെക്കും
അതിന്ന സമീപം ദിക്കുകളിലെക്കും ചില ചാരന്മാരെ അയച്ചു. രണ്ട
രാജ്യങ്ങളുടെയും അതിരിൽ ഉള്ള ചില ജീൎണ്ണമായ കൊട്ടകളിലെക്കും
സൈന്യങ്ങളെ അയച്ചു. സൈന്യങ്ങൾക്ക ഭക്ഷണസാധനങ്ങളും, കൈ
നിലക്ക പടകുടികൾ കെട്ടുവാനുള്ള സാമാനങ്ങളും ശെഖരിക്കുവാനും
മറ്റും പല കല്പനകളും കൊടുത്തു. ഒരു പത്തുനാഴികക്കുള്ളിൽ ഇതൊ
ക്കെയും കഴിഞ്ഞു. തിരക്ക അല്പം ഒഴിഞ്ഞതിന്റെ ശെഷം ഭക്ഷണം കഴി
ക്കുവാൻ പൊയി, ഭക്ഷണം കഴിഞ്ഞ ആസ്ഥാനമുറിയിലെക്ക മടങ്ങി
വരുമ്പൊൾ, സ്വൎണ്ണമയി ബദ്ധപ്പെട്ട വന്ന കരഞ്ഞുകൊണ്ട അഘൊര
നാഥന്റെ കാൽക്കൽ വീണു. അദ്ദെഹം അവളെ ഉടനെ എഴുനീല്പിച്ച,
"ദെവീ, ഇതെന്താരു കഥയാണ" എന്ന ചൊദിച്ചു. സ്വൎണ്ണമയി
അഘൊരനാഥന്റെ മെൽ ചാരിക്കൊണ്ട കരഞ്ഞതെ ഉള്ളൂ. കുറച്ചനെ
രത്തെക്ക ഒന്നും സംസാരിച്ചില്ല. പിന്നെ അഘൊരനാഥൻ. വളരെ ശാന്ത
തയൊടുകൂടി കാരണം ചൊദിച്ചപ്പൊൾ, ഉത്തരിയം കൊണ്ട അശ്രുക്കൾ
തുടച്ച ഇടത്തൊണ്ട വിറച്ചുകൊണ്ട പറഞ്ഞു തുടങ്ങി.

സ്വൎണ്ണമയി :- അങ്ങുന്ന എന്റെ ഭൎത്താവിനൊട ഭാവിച്ചത
പൊലെ എന്നൊടും പാരുഷ്യം ഭാവിക്കയില്ലെല്ലൊ.

അഘൊരനാഥൻ:- എന്താണിങ്ങിനെ ചപല സ്ത്രീകളെപ്പൊലെ
പറയുന്നത? ഞാൻ ദെവിയൊട എപ്പൊഴെങ്കിലും പാരുഷ്യം ഭാവിച്ചത
ഓൎമ്മ തൊന്നുന്നുണ്ടൊ?

സ്വൎണ്ണമയി:- അങ്ങുന്ന പണ്ട ചെയ്യാത്ത വിധം ചിലത ചെയ്ത
തായിട്ട കെട്ടു. അതകൊണ്ട ൟ വിധം ഞാൻ ശങ്കിക്കാനിടയുണ്ടായ
താണ. എനിക്ക ഒരു അപെക്ഷയുണ്ട. [ 83 ] അഘൊരനാഥൻ:-എന്നെക്കൊണ്ട കഴിയുന്നതാണെങ്കിൽ ദെവി
യുടെ ആവശ്യം സാധിപ്പിപ്പാൻ പറയെണ്ട താമസമെയുള്ളു. എന്നാൽ
അസാദ്ധ്യമല്ലെല്ലൊ

സ്വൎണ്ണമയി, "അങ്ങുന്ന ഭൎത്താവുമായിട്ട ചിലത സംസാരിച്ചകൊ
ണ്ടിരിക്കെ ഭൎത്താവിനൊട ചില പാരുഷ്യവാക്കുകൾ പറഞ്ഞ ധൃതഗതി
യായിട്ട പൊന്നതിനാൽ ഭൎത്താവ വലിയ വ്യസനത്തിൽ അകപ്പെട്ടിരി
ക്കുന്നു. എന്ത തന്നെയുണ്ടായാലും വെണ്ടതില്ല, അങ്ങുന്ന എന്റെ
കൂടെ തന്നെ പൊന്ന, ഭൎത്താവിന്റെ സന്താപം എങ്ങിനെയെങ്കിലും
തീൎത്ത തരെണം" എന്ന പറഞ്ഞ കഴിഞ്ഞപ്പൊഴെക്ക, കുറച്ച നെരം
ഒഴിഞ്ഞ നിന്നിരുന്ന അശ്രുക്കൾ രണ്ടാമതും കണ്ണിൽ നിറഞ്ഞു.

അഘൊരനാഥൻ- മനസ്സലിഞ്ഞ, "എന്റെ പരുഷവാക്കുകളല്ല
യുവരാജാവിന്റെ വ്യസനത്തിന്ന കാരണം. അദ്ദെഹം ആലൊചന
കൂടാതെ ചെയ്ത ചില പ്രവൃത്തികളാണ. ആ പ്രവൃത്തികളുടെ ഭവി
ഷ്യത്ത എന്റെ വാക്കുകളെക്കൊണ്ടായിരിക്കാം അദ്ദെഹത്തിന്ന പ്രത്യക്ഷ
മായത. ഏതെങ്കിലും ഇനി വ്യസനിക്കുവാൻ ആവശ്യമില്ല. അപ
കടം വരെണ്ടടത്തൊളം ഒക്കെയും വന്ന കഴിഞ്ഞു. നമുക്ക ഇപ്പൊൾ
തന്നെ പൊയി വ്യസനം തീൎക്കുപാൻ ശ്രമിക്കാം," എന്ന പറഞ്ഞ രണ്ട
പെൎക്കും ഡൊലികൾ കൊണ്ടു വരുവാൻ കല്പിച്ചു. ഉടനെ ഡൊലി
യിൽ കയറി താനും സ്വൎണ്ണമയിയും രാജധാനിയിൽ എത്തുകയും ചെയ്തു.
രാജ്ഞി അകമ്പടിയൊന്നും കൂടാതെ പൊയി പ്രധാനമന്ത്രിയെകൂട്ടിക്കൊ
ണ്ട വന്നതും, രാജാവിന്ന ഒട്ടും സുഖമില്ലാത്തതും മറ്റും പുരവാസികൾ
അറിഞ്ഞ, ഇതിന്നൊക്കെയും കാരണമെന്തെന്ന അന്യൊന്യം രഹസ്യ
മായി ചൊദിക്കുവാനും, ഉൗഹിച്ച പറെവാനും തുടങ്ങി. അഘൊരനാ
ഥൻ ആരൊടും ഒന്നും സംസാരിക്കാതെ സ്വൎണ്ണമയിയുടെ ഒരുമിച്ച
പൊയി വ്യസനിച്ചകൊണ്ടതന്നെ കിടക്കുന്ന പ്രതാപചന്ദ്രനെ സാവ
ധാനത്തിൽ പിടിച്ചെഴുനീല്പിച്ചിരുത്തി താഴെ പറയുംപ്രകാരം പറഞ്ഞു
തുടങ്ങി

അഘൊരനാഥൻ:- എന്റെ മെൽ ഇവിടുത്തെക്ക അപ്രിയം
തൊന്നുവാൻ ഞാൻ സംഗതിയുണ്ടാക്കീട്ടുണ്ടെങ്കിൽ എനിക്ക മാപ്പ തരെണം.
എനിക്ക കാൎയ്യത്തിന്റെ വസ്തുതയും, ഇവിടുന്ന പ്രവൃത്തിച്ചതിന്റെ ഭവി
ഷ്യത്തും മനസ്സിൽ തൊന്നിയ ഉടനെ എന്നെത്തന്നെ മറന്ന പൊയി.
പരുഷമാണെന്ന തൊന്നത്തക്കവണ്ണം ഞാൻ വല്ലതും പറയുകയൊ ചെയ്യു
കയൊ ചെയ്തിട്ടുണ്ടെങ്കിൽ അത ഇപ്പൊൾ തന്നെ ഇവിടുത്തെ മനസ്സിൽ
നിന്ന കളയണം. നമുക്ക വ്യസനിക്കുവാനിതല്ല സമയം. കാൎയ്യ

10 [ 84 ] ത്തിന്റെ ഗൌരവം ഞാൻ ഗ്രഹിച്ചപൊലെ ഇവിടുന്നകൂടി ഗ്രഹിച്ചിട്ടു
ണ്ടായിരുന്നുവെങ്കിൽ, ഞാൻ പറാഞ്ഞതിനെക്കുറിച്ച ഒട്ടും വ്യസനിപ്പാൻ
സംഗതിയുണ്ടായിരുന്നില്ല.

പ്രതാപചന്ദ്രൻ:- ഞാൻ അങ്ങുന്ന പറഞ്ഞതിനെക്കുറിച്ച അല്പം
പൊലും വ്യസനിച്ചിട്ടില്ലെ. അങ്ങിനെ തെറ്റി ധരിക്കരുതെ.
അങ്ങുന്ന പറഞ്ഞതിനാൽ എനിക്ക പ്രത്യക്ഷമായ എന്റെ അബദ്ധ
മാണ എന്നെ ദുഃഖിപ്പിക്കുന്നത. (അതപറഞ്ഞപ്പൊൾ അഘൊരനാഥൻ
സ്വൎണ്ണമയിയുടെ മുഖത്തെക്ക ഒന്ന നൊക്കി.) ഇനി ഈ ദുൎഘടത്തിൽ
നിന്ന അപമാനം കൂടാതെ നിൎവ്വഹിക്കുവാൻ, അങ്ങെടെ ബുദ്ധികൌ
ശല്യമല്ലാതെ എനിക്ക യാതൊരു ആധാരവും ഇല്ല. ഞാൻ തന്നെ ചന്ദ
നൊദ്യാനത്തിലെക്ക അങ്ങെ കാണ്മാൻ വരെണമെന്ന തീൎച്ചയാക്കിയി
രുന്നു. അപ്പൊഴെക്കാണ അങ്ങുന്ന ദൈവം തന്നെ അയച്ച വന്ന
പൊലെ എത്തിയത.

അഘൊരനാഥൻ:- എന്നെ സ്വൎണ്ണമയിയാണ കൂട്ടിക്കൊണ്ട പൊ
ന്നത. അല്ലെങ്കിൽ ഞാൻ ഇപ്പൊൾ ഇങ്ങൊട്ട വരുന്നതല്ലായിരുന്നു.
അവളുടെ വ്യസനം കണ്ടിട്ടാണ ഞാൻ എന്റെ പണികൂടി നിൎത്തി
വെച്ച പൊന്നത. ആകട്ടെ; അതിരിക്കട്ടെ; ഇവിടുന്ന പ്രവൃത്തിച്ച
തിന്റെ ഭവിഷ്യഫലങ്ങൾ ഇവിടുന്ന നല്ലവണ്ണംഅറിവാൻ സംഗതി
യില്ല. അറിഞ്ഞിരിക്കെണ്ടത ആവശ്യവുമാണ. ഒട്ടും പരിഭ്രമിക്കുരുത,
വരുന്നത വരട്ടെ. ധൃഷ്ടതയാണ പുരുഷന്മാൎക്ക ൟ സംഗതികളിൽ
ആവശ്യം.

പ്രതാപചന്ദ്രൻ:- നിവൃത്തിമാൎഗ്ഗം ആലൊചിക്കുന്നതിന്ന മുമ്പാ
യിട്ട, കൎമ്മവിപാകത്തിന്റെ ദൊഷം ഇത്രത്തൊളമുണ്ടെന്ന അറിഞ്ഞി
രിക്കെണ്ടത ആവശ്യമാണെല്ലൊ. ഞാൻ അത സൂക്ഷ്മമായി ഇനിയെ
ങ്കിലും അറിയട്ടെ.

അഘൊരനാഥൻ:- കൃതവീൎയ്യൻ എന്ന ഇപ്പൊഴത്തെ കുന്തളെ
ശൻ അതിധീരനും, പരാക്രമശാലിയും, ദുരഭിമാനിയുമാണ. ആയുധ
വിദ്യ ശിക്ഷയിൽ അഭ്യസിച്ചിട്ടുമുണ്ട. അദ്ദെഹത്തിന്ന സമനായ ഒരു
യൊദ്ധാവ ഇന്ന നമ്മുടെ രാജ്യത്തിൽ ഉണ്ടൊ എന്ന സംശയമാണ.
അത്രയുമല്ല. അദ്ദെഹം മനസ്സിൽ ഇന്നതൊന്ന ചെയ്യെണമെന്ന നിരൂ
പിച്ചിട്ടുണ്ടെങ്കിൽ അത എങ്ങിനെയെങ്കിലും ചെയ്തല്ലാതെ അടങ്ങുന്ന
ആളല്ല, ചെയ്വാൻ ത്രാണിയുമുണ്ട. കുന്തള്ള രാജ്യമൊ ! ഒരു മുപ്പത
സംവത്സരത്തിന്നിപ്പുറം, ആ രാജ്യം വളരെ ഐശ്വൎയ്യവതിയായിരി [ 85 ] ക്കുന്നു. ഭണ്ഡാരം തടിച്ചിരിക്കുന്നു- സെനകൾ അനവധി- പ്രബല
ന്മാരായ സെനാധിപന്മാർ- ബുദ്ധിമാന്മാരായമന്ത്രികൾ- ധനികന്മാരും,
രാജഭക്തിയുമുള്ള പ്രജകൾ- ബഹു വൎത്തകം നടന്ന വരുന്ന പട്ടണ
ങ്ങൾ- കള്ളന്മാരുടെ ഉപദ്രവമില്ലാത്ത ചെത്തവഴികൾ- യന്ത്രപ്പാലങ്ങൾ-
വിദ്യാശാലകൾ- വൈദ്യശാലകൾ- എന്ന വെണ്ട പരിഷ്കാര സൂചക
ങ്ങളായ പലതും ഉണ്ട. ൟ കുന്തളെശന്റെയും, ഇദ്ദെഹത്തിന്റെ
ജ്യെഷ്ടാനായ മുമ്പെത്തെ കുന്തളെശന്റെയും ബുദ്ധികൌശല്യം കൊണ്ട
തന്നെ, കുന്തള രാജ്യം ഇപ്പൊൾ പശ്ചിമഭാരതത്തിന്ന ഒരു തിലകമായി
തീൎന്നിരിക്കുന്നു. കുന്തളെശന്റെ രാജലക്ഷ്മിക്ഷെമവും സുഭിക്ഷവുമാ
കുന്ന സഖിമാരൊടുകൂടി ദിവസെന നിൎത്തമാടുന്നു. എന്റെ ജ്യെഷ്ടൻ
പ്രധാന മന്ത്രിയായിരിക്കുമ്പൊൾ അദ്ദെഹത്തിന്റെ ബുദ്ധിവൈഭവം
കൊണ്ടും പൌരുഷം കൊണ്ടും കുന്തളെശനെ ഒതുക്കി വെക്കുവാൻ കഴി
ഞ്ഞതാണ. വിശെഷിച്ച ജ്യെഷ്ടൻ അല്പം ഒരു കഠിനവും പ്രവൃത്തിച്ചി
ട്ടുണ്ട. കൂന്തളെശന്റെ വൃദ്ധനായ അച്ശനെ പിടിച്ച കാരാഗൃഹത്തിൽ
ആക്കി, വളരെ ദ്രവ്യം പുത്രനൊട വാങ്ങീട്ടാണ വിട്ടയച്ചത. ജ്യെഷ്ടൻ
സാമദാനഭെദങ്ങൾ പ്രയൊഗിച്ചിട്ടും കുന്തളെശൻ വഴിപ്പെടാഞ്ഞപ്പൊൾ,
വെറെ വഴി കാണായ്കയാൽ അദ്ദെഹം അങ്ങിനെ ചെയ്തതാണ. വഴി
പ്പെട്ടതിന്റെ ശെഷം, ആ ദ്രവ്യം അങ്ങൊട്ടതന്നെ മടക്കി കൊടുക്കുകയും
ചെയ്തിരിക്കുന്നു. എങ്കിലും കൃതവീൎയ്യന്ന അതഹെതുവായിട്ടുണ്ടായ വ്രണം
ഇപ്പൊഴും ഉണക്കാതെ വെച്ചകൊണ്ടിരിക്കുന്നുണ്ടാവും. അദ്ദെഹം വൈരം
മറന്നകളയുന്ന മാതിരിയല്ല, ഇപ്പൊൾ, അയൽപക്കക്കാരായ ചെദി,
അവന്തി, ൟ രാജ്യങ്ങളിലെ രാജാക്കന്മാരായിട്ടും അല്പം ബന്ധുതയുണ്ടാ
യിട്ടുണ്ട. എങ്കിലും അവർ പണ്ടെക്കപണ്ടെ നമ്മൊട മൈത്രിയുള്ളവരാ
കയാൽ കുന്തളനൊട ചെൎന്ന നമ്മുടെ നെരെ തിരിയുവാൻ സംഗതി
പൊരാ. ൟ അവസ്ഥയിൽ അവർ നിരായുധന്മാരായിരുന്നാൽ തന്നെ
ആയത നമ്മുടെ ഭാഗ്യമാണെന്ന വിചാരിക്കെണം. അത്രയുമല്ല കുന്ത
ളെശൻ മഗധരാജാവുമായിട്ട സഖ്യതയായിട്ടാണ. മഗധരാജാവിന്ന
യവനന്മാർ പണ്ട തന്നെ മമതയായിട്ടാണെന്ന അറിയാമെല്ലൊ. അതു
കൊണ്ട കുന്തളെശൻ കുഴങ്ങിയാൽ മഗധരാജാവ ഒരു യവനസൈന്യം
തന്നെ സഹായത്തിന്ന അയക്കുവാനും മതി. ജ്യെഷ്ടന്റെ കാലം
കഴിഞ്ഞ ഞാൻ രാജ്യ കാൎയ്യം ഏറ്റതിൽ പിന്നെ, ഇതുവരെയും മന
സ്സിൽനിന്ന വിട്ടപൊകാതെയുണ്ടായിരുന്ന പെടി കുന്തള രാജ്യത്തെ ആ
. അഗ്നിപവ്വതം എപ്പൊഴാണ പൊട്ടി തെറിക്കുന്നത എന്നായിരുന്നു.

10 [ 86 ] എന്ത ചെയ്തിട്ടെങ്കിലും അത കൂടാതെ കഴിക്കെണമെന്നും, കഴിയുമെങ്കിൽ
കുന്തളെശനെ സാമദാനങ്ങളെ ക്കൊണ്ട ഇണക്കി പാട്ടിലാക്കെണമെന്നുമാ
യിരുന്നു എന്റെ മനൊരാജ്യം. ഇവിടുന്ന ഇതൊന്നും അറിയാതെ
അല്പം നെരം കൊണ്ട വളരെക്കാലമായി ഞാൻ ഭയപ്പെട്ടിരുന്നത
അത്രയും സംഭവിക്കുമാറാക്കിയെല്ലൊ. കടുന്നൽ കൂട്ടിലെക്ക കല്ലിടുക
യാണ ചെയ്തത. കുന്തളെശന്റെ സ്വഭാവം എനിക്ക നല്ല നിശ്ചയമുണ്ട.
ഒട്ടും താമസിയാതെ കുന്തളെശനും പടയും നമ്മുടെ ചിത്രദുൎഗ്ഗത്തെയും
രാജധാനിയെയും വന്ന വളഞ്ഞാൽ തന്നെ ഞാൻ വിസ്മയപ്പെടുകയില്ല.
എന്നാൽ നമ്മുടെ പരാജയവും തീൎച്ചതന്നെ. ഇങ്ങിനെയെല്ലാമാണ
കാൎയ്യത്തിന്റെ സൂക്ഷ്മാവസ്ഥ. പക്ഷെ ഇതൊക്കെയും വിചാരിച്ച നൊം
ഒരിക്കലും നിരാശപ്പെടരുത. ഇപ്പൊഴാണ നമ്മുടെ ഉത്സാഹവും പൌരു
ഷവും കാണെണ്ടത, അതി സാഹസമായി യത്നിച്ചാൽ ദെവാനുകൂലം
കൊണ്ട നമുക്ക ദൊഷം വരാതെ കഴിയാനും മതി. യുദ്ധത്തിന്റെ
കലാശം വിചാരിച്ച പൊലെയാവുകയില്ല. കുന്തളന്റെ അതിക്രമത്തെ
ഒരു വിധത്തിൽ തടുപ്പാൻ വെണ്ടുന്ന ഏൎപ്പാടുകൾ ഒക്കെയും ഞാൻ ചെയ്തി
ട്ടുണ്ട. ഞാൻ ചന്ദനൊദ്യാനത്തിലെക്ക ബദ്ധപ്പെട്ട പൊയത അതിന്ന
വെണ്ടിയായിരുന്നു. (ഇത കെട്ടപ്പൊൾ യുവരാജാവിന്റെ വാടിയിരുന്ന
മുഖം അല്പം പ്രസ്സന്നമായി.) നമുക്ക സഹായത്തിന്ന ചിലർ വരുമെന്ന
ഞാൻ വിചാരിക്കുന്നുണ്ട. അവർ എത്തിയാൽ എനിക്കു ധൈൎയ്യം വൎദ്ധി
ക്കുമായിരുന്നു. കഷ്ടം! നമ്മുടെ താരാനാഥൻ ഇനിയും വന്നില്ലെല്ലൊ.
അവനുണ്ടെങ്കിൽ എനിക്ക ഒരു വലിയ സഹായമായിരുന്നു.

പ്രതാപചന്ദ്രൻ:- അതും എന്റെ വലിയ നിൎഭാഗ്യംതന്നെ. താരാ
നാഥന്ന എന്നെക്കാളും അധികം, സാമൎത്ഥ്യവും ശക്തിയും ഉണ്ട

സ്വൎണ്ണമയി "നമുക്ക ഇങ്ങിനെ ഒരു ആപത്ത വന്നിരിക്കുന്നൂ
എന്നറിഞ്ഞാൽ, ജ്യെഷ്ടൻ എവിടെയായിരുന്നാലും നമ്മുടെ സഹായ
ത്തിന്ന എത്താതെയിരിക്കുമൊ", എന്നപറഞ്ഞ കണ്ണിൽ വെള്ളം നിറച്ചു.

പ്രതാപചന്ദ്രൻ "ഞങ്ങളുടെ പുരാണപ്രസിദ്ധമായ ൟ സ്വരൂ
പത്തിന്റെ മഹിമയെ നിൎത്തി രാജ്യം രക്ഷിക്കുവാൻ അങ്ങുന്നല്ലാതെ
വെറെ ആരും ഇല്ലെ", എന്ന പറഞ്ഞ, അഘൊരനാഥനൊടു കൂടിയുദ്ധ
ത്തിന്ന വെണ്ടുന്ന ഒരുക്കുകൾ പൂൎത്തിയാക്കുവാൻ പുറത്തെക്കപൊ
കയും ചെയ്തു. [ 87 ] ൧൪-ാം അദ്ധ്യായം.

അനുരാഗവ്യക്തി

കുന്ദലതയും രാമകിശൊരനും തമ്മിൽ വളരെ പരിചയമായ വിവ
രം പറഞ്ഞുവല്ലൊ. അവർ തമ്മിൽ സംസാരിക്കുന്നതും അന്യൊന്യ
മുള്ള ഔത്സുക്യവും കണ്ടിട്ട യൊഗീശ്വരൻ സന്തൊഷിക്കും. രാംകിശൊ
രന്റെ ദീനം നല്ലവണ്ണം ഭെദമായി, ശരീരം മുമ്പെത്തെ സ്ഥിതിയിൽ
ആയീ എങ്കിലും, യൊഗീശ്വരൻ പുറത്തെക്ക പൊകുമ്പൊഴൊക്കെയും രാമ
കിശൊരനെക്കൂടി വിളിച്ച കൊണ്ടുപൊകുമാറുണ്ടായിരുന്നത മാറ്റി.
കുന്ദലതയൊടു കൂടെ ആരാമത്തിൽ നടന്ന, ഒാരൊ സംഗതികളെക്കുറിച്ച
സംസാരിക്കുന്നതിൽ താല്പൎയ്യം തൊന്നുകയാൽ, രാമകിശൊരന്ന അതു
കൊണ്ട ഒട്ടും സൌഖ്യക്കെടുണ്ടായില്ല. അവര തമ്മിൽ പരിചയം വൎദ്ധി
ക്കെണമെന്നായിരുന്നു യൊഗീശ്വരന്റെയും മനൊരഥം എന്ന തൊന്നും.
എന്തകൊണ്ടെന്നാൽ, താൻ പുറത്തെക്ക പൊകാത്ത ദിവസങ്ങളിലും,
രാമകിശൊരനും കുന്ദലതയും നടക്കുന്ന ദിക്കിലെക്ക ചെല്ലുകയാകട്ടെ,
അവരെ തന്റെ അടുക്കലെക്ക വിളിക്കുകയാകട്ടെ ചെയ്കയില്ല. പക്ഷെ
അവർ തമ്മിൽ തന്നെ സംസാരിക്കുമ്പൊൾ വല്ല സംഗതിയെക്കുറിച്ചും
ഭിന്നാഭിപ്രായം ഉണ്ടായാൽ യൊഗീശ്വരനൊട ചെന്ന ചൊദിക്കുകയും
അപ്പൊൾ തന്റെ അഭിപ്രായം പറഞ്ഞകൊടുക്കുകയും ചെയ്യും. എന്നാൽ
രാത്രിയിൽ രാമകിശൊരനും യൊഗീശ്വരനും തമ്മിൽ പതിവപൊലെ
യുള്ള സംഭാഷണത്തിന്ന ഒരിക്കലും മുടക്കം വരികയുമില്ല. അത്താഴം
കഴിഞ്ഞ കുന്ദലതയും പാൎവ്വതിയും കൂടി അകത്ത വാതിൽ അടച്ച
കിടന്ന ശെഷം, ഉമ്മറത്ത കിടന്ന ഉറക്കം വരുന്നവരെ ഗുരുവും
ശിഷ്യനും കൂടി വളരെ നെരം സംസാരിക്കുകയും ചെയ്യും. ഇങ്ങിനെ
കഴിഞ്ഞ പൊരുന്ന കാലം ഒരു ദിവസം രാമകിശൊരനും കുന്ദല
തയും കൂടി തൊട്ടത്തിൽ നടക്കുമ്പൊൾ രാമദാസൻ അവിടെ പണീ
എടുക്കുന്നത കണ്ടു.

കുന്ദലതാ "അച്ശൻ എവിടെയാണ" എന്ന അവനൊടചൊദിച്ചു.

രാമദാസൻ:- പുലൎച്ചെ എഴുനീറ്റ പുറത്തെക്ക പൊകുന്നത കണ്ടു.

കുന്ദലതാ:- അപൂൎവ്വമായിട്ട ചിലപ്പൊൾ അച്ശൻ രാവുലെയും
പുറത്തെക്ക പൊവുക പതിവുണ്ട.

രാമകിശൊരൻ:- ഇയ്യടെ പുറത്തെക്ക പൊകുമ്പൊൾ എന്നെ
വിളിക്കാത്തത എന്താണെന്ന എനിക്ക അറിഞ്ഞ കൂടാ. [ 88 ] കുന്ദലതാ:- അതുള്ളത തന്നെ. അങ്ങെടെ ദീനം ഭെദമായ
ശെഷം ഒന്നൊ രണ്ടൊ കുറിയല്ലാതെ അച്ശന്റെ ഒരുമിച്ച പുറത്ത
പൊവുകയുണ്ടായിട്ടില്ല.

രാമകിശൊരൻ:- ഒരു ദിവസം ഞാനും പൊരാമെന്ന പറഞ്ഞ
കൂടെ ചെന്നു. അപ്പൊൾ "ക്ഷീണം നല്ലവണ്ണം തീരട്ടെ, അതിന്ന
മുമ്പെ പുറത്തിറങ്ങീട്ട തരക്കെട വരെണ്ട" എന്ന പറഞ്ഞു.

കുന്ദലതാ അതാവില്ല- ക്ഷീണം നല്ലവണ്ണം തീൎന്ന ദെഹം
സ്വസ്ഥമായിട്ട എത്രനാളായി. അച്ശന്റെ അന്തൎഗ്ഗതം എന്താണെന്ന
റിവാൻ എളുപ്പമല്ല.

രാമകിശൊരൻ: - അദ്ദെഹത്തിന്റെ ഹൃദയം അഗാധമാണ.
എനിക്ക നല്ല പരിചയമുണ്ട. ഏതെങ്കിലും അച്ശൻ ഇങ്ങിനെ പറ
ഞ്ഞതകൊണ്ട എനിക്ക ഒട്ടും സുഖക്കെടുണ്ടായില്ല.

കുന്ദലതാ:- അല്പം പുഞ്ചിരിയൊടു കൂടി "അതെന്ത കൊണ്ട?"
എന്ന ചൊദിച്ചു.

രാമകിശൊരൻ:- നമുക്ക തമ്മിൽ സ്വൈരമായി സല്ലാപം ചെയ്യാ
മെല്ലൊ എന്ന വിചാരിച്ചാണ. അച്ശൻ നമ്മുടെ കൂടെയുണ്ടായാൽ നാം
പറയുന്നത അദ്ദെ ഹത്തൊടായിരിക്കും. നമുക്ക തമ്മിൽ നെരിട്ട ഒന്നും
പറെവാൻ ഇടവരികയുമില്ല.

കുന്ദലതാ:- അതങ്ങിനെ തന്നെ, അച്ശൻ അങ്ങെ ചിലപ്പൊൾ
കൂട്ടിക്കൊണ്ട പൊയാൽ എനിക്കും ഒട്ടും സൌഖ്യമുണ്ടാവാറില്ല. പതി
വപൊലെ സംസാരിക്കാൻ ആരുമില്ലായ്കയാൽ മനസ്സിന്ന ഒരു മൌഢ്യം
വന്ന ബാധിക്കും. അങ്ങുന്ന അച്ശന്റെ കൂടെ പൊകെണ്ടാ എന്ന
പറെവാനും എനിക്ക മടിയുണ്ട. അങ്ങെക്ക അച്ശന്റെ ഒരുമിച്ച നട
ന്നാൽ പലതും ഗ്രഹിക്കുവാനുണ്ടാകുന്നതാണ. എന്റെ ഇഷ്ടത്തിന്ന
ഇവിടെ ഇരുന്നാൽ എന്ത ലാഭം?

രാമകിശൊരൻ:- ഞാൻ അങ്ങിനെയല്ല വിചാരിക്കുന്നത.
അച്ഛന്റെ കൂടെ നടന്നാൽ പലതും ഗ്രഹിപ്പാനുണ്ടെന്ന പറഞ്ഞത ശരി
തന്നെ. എന്നാൽ പരമാൎത്ഥം, കുന്ദലതയുമായി സംഭാഷണം ചെയ്ത,
ആ മധുരമായ വാക്കുകളെ ആസ്വദിക്കുവാനാണ എനിക്ക അധികം
സന്തൊഷം.

കുന്ദലതാ:- എന്റെ പ്രായത്തിൽ ഉള്ള ആളുകളെ, ഇതിൽ കീഴിൽ
എനിക്ക കാണ്മാനിടവരാത്തതിനാൽ അങ്ങുന്നുമായുള്ള സല്ലാപത്തിൽ
എനിക്ക കൌതുകം തൊന്നുന്നത അത്ഭുതമല്ല. പല ദിക്കുകളിലും സഞ്ച [ 89 ] രിച്ച വളരെ ജനങ്ങളെ കാണ്മാനും സംസാരിപ്പാനും സംഗതി വന്നി
ട്ടുള്ള അങ്ങെക്ക ൟ പ്രാകൃതയായ എന്നൊട സംസാരിക്കുന്നതിലാണ
അധികം സന്തൊഷം എന്നപറഞ്ഞത, എന്നെ മുഖസ്തുതി ചെയ്കയല്ലെല്ലൊ?

രാമകിശൊരൻ:- കഷ്ടം! എന്നൊടിത്ര നിൎദ്ദയ കാണിക്കുരുതെ.
വളരെ ജനങ്ങളെക്കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഒരു കുന്ദലതയെ മാത്രമെ
കണ്ടിട്ടുള്ളൂ. ദൎശനം ചെയ്യണമെന്ന വളരെക്കാലമായി ആഗ്രഹിച്ച
വരുന്ന ഒരു പുണ്യസ്ഥലത്ത ഏറ്റവും പണിപ്പെട്ട എത്തിയ തീൎത്ഥവാസി
കൾക്ക തൊന്നും പൊലെ ഭവതിയെ ഒന്നാമതായി കണ്ടപ്പൊൾ എനിക്ക
ഒരു കൃതകൃത്യതയാണ തൊന്നിയത. പിന്നെ ഭവതിയുടെ ദയാപൂരം
കൊണ്ട എന്റെ സ്നെഹം വൎദ്ധിച്ചതും വിശ്വാസം ജനിച്ചതും, നൊം
തമ്മിൽ ഒന്നാമതായി സംഭാഷണമുണ്ടായ ദിവസം ഞാൻ വ്യക്തമായി
പറഞ്ഞുവെല്ലൊ. അന്ന ഞാൻ പറഞ്ഞത മറന്നിട്ടില്ലെങ്കിൽ ൟ
വിധം സംശയങ്ങളെക്കൊണ്ട എന്നെ വ്യസനിപ്പിക്കയില്ലായിരുന്നു.

കുന്ദലതാ:- എന്നെക്കുറിച്ച ദയയൊടുകൂടി പറഞ്ഞ ആ വാക്കു
കൾ ശിലാരെഖ പൊലെ എന്റെ മനസ്സിൽ പതിഞ്ഞിട്ടുള്ളത ഇതാ
ഇപ്പൊൾക്കൂടി എനിക്ക പ്രയാസം കൂടാതെ വായിക്കാം. എങ്കിലും
അങ്ങെടെ വസ്തുത സൂക്ഷ്മമായി അറിയായ്കയാലും, ആ വാക്കുകൾ
അങ്ങെടെ അവശസ്ഥിതിയിൽ, ഞാൻ കുറഞ്ഞൊരു ഉപകാരം ചെയ്ത
തിനെക്കുറിച്ച കൃതജ്ഞത ഹെതുവായിട്ട മാത്രം പറഞ്ഞതായിരിക്കുമൊ
എന്ന ശങ്കിച്ചു.

രാമകിശൊരൻ:- അയ്യൊ! ൟ ശങ്കകൾക്ക എന്ത കാരണം?
നമ്മിലെ അനുരാഗം നൊം തമ്മിൽ വാക്കുകളെക്കൊണ്ട പറഞ്ഞിട്ടില്ലെ
ങ്കിലും, നമ്മുടെ ഹൃദയങ്ങൾ അനുരാഗൊൽഭൂതങ്ങളായ പല ചെഷ്ടക
ളെക്കൊണ്ടും അന്യൊന്യം പ്രദൎശിപ്പിച്ചിട്ടില്ലെ? എന്റെ പ്രെമഭരം
അനിൎവ്വചനീയമാകയാൽ വാക്കുകളെക്കൊണ്ട അധികം വ്യക്തമാക്കു
വാൻ എനിക്ക കഴിയാഞ്ഞതാണെ.

കുന്ദലതാ:- അങ്ങെക്ക എന്റെ മെൽ അനുരാഗമുണ്ട, എന്ന
തൊന്നുമ്പൊൾ സന്തൊഷവും, പിന്നെ അങ്ങെടെ പരമാൎത്ഥം അറി
യായ്കയാൽ, വല്ല സംഗതികൊണ്ടും ആശാഭംഗം വന്നു പൊകുമൊ
എന്നുള്ള ഭയവും, രണ്ടിനെക്കുറിച്ചും സംശയവും, എന്റെ മനസ്സിൽ
ഇടകലൎന്ന കൊണ്ടാണ ഇത്രനാളും കഴിഞ്ഞത. അയ്യൊ ! ദൈവമെ;
എന്റെ ഹൃദയം ൟ വെദനകൾ അനുഭവിക്കെണ്ടതല്ലെ!, എന്നി
ങ്ങനെ പലപ്പൊഴും ഞാൻ ചിന്തിക്കുമാറുണ്ട. അങ്ങുമിങ്ങും ഉഴന്ന [ 90 ] കൊണ്ടും, ഒരെടത്തും ഉറച്ച നില്ക്കുവാൻ വഴിയില്ലാതെയും എത്ര അദ്ധ്വാ
നിച്ചൂ ൟ ഹൃദയം ! കഷ്ടം. !

രാമകിശൊരൻ എന്റെ പ്രിയതമയായ കുന്ദലതെ, എന്റെ
അനുരാഗം മുഴുവനും ഭവതിയുടെ മെൽ നിക്ഷിപ്തമായിരിക്കുന്നു. ഭവതി
എന്റെ പ്രാണനായകിയാണ. ഇനിയെങ്കിലും ആ ബാഷ്പധാരയെ
നിൎത്തി അങ്ങുമിങ്ങും സഞ്ചരിച്ച വളരെ വെദനയനുഭചിച്ച ആ
ഹൃദയം ഇവിടെ വിശ്രമിക്കട്ടെ" എന്ന പറഞ്ഞ കുന്ദലതയുടെ മാറിടം
തന്റെ മാറിടത്തൊടണച്ച, ധാരാളമായി വന്നിരുന്ന കണ്ണുനീർ
തുടച്ചുകൊണ്ട, യൊഗീശ്വരനെ കൂടി അറിയിക്കാത്ത തന്റെ ചില ചരിത
ങ്ങളെ ഏറ്റവും ഗൊപ്യമായി കുന്ദലതയൊട പറഞ്ഞു. അപ്പൊൾ
കുന്ദലത വളരെ മുഖപ്രസാദത്തൊടു കൂടി രാമകിശൊരന്റെ മുഖ
ത്തെക്ക നൊക്കി, "ഇനി എന്റെ പ്രിയ രാമകിശൊരാ എന്ന വിളിക്കാ
മെല്ലൊ" എന്ന പറഞ്ഞ ഒരു ദീൎഘനിശ്വാസം അയച്ചു. "എന്റെ
മനസ്സിൽ നിന്ന ഒരു ഭാരം പൊയ പൊലെ തൊന്നുന്നു. ശ്വാസൊ
ച്ശ്വാസങ്ങൾക്ക കൂടി സൌകൎയ്യം വൎദ്ധിച്ച പൊലെയിരിക്കുന്നു," എന്ന
പറഞ്ഞു.

രാമകിശൊരൻ:- ഞാൻ ഒരു കാൎയ്യം പറെവാൻ മറന്നു.

കുന്ദലതാ, മുഖപ്രസാദം മങ്ങിക്കൊണ്ട "അത എന്ത?" എന്ന ചൊ
ദിച്ചു.

രാമകിശൊരൻ:- എന്റെ പ്രിയകുന്ദലതെ, ഭവതിയുടെ സ്വെച്ശ
പ്രകാരം എന്നെ ഭൎത്താവാക്കി വരിച്ചാൽ അച്ശൻ യാതൊന്നും മറുത്ത
പറകയില്ലായിരിക്കാം. എങ്കിലും കുന്ദലത എന്നെ വരിക്കുന്നതിന്ന
മുമ്പായി ഒരു കാൎയ്യം ആലൊചിക്കെണ്ടതുണ്ട. ഭവിഷ്യത്തിനെ വഴി
പൊലെ ആലൊചിക്കാതെ പ്രവൃത്തിക്കുന്നവരെക്കുറിച്ച എനിക്ക അല്പം
പൊലും ബഹുമാനമില്ല. എന്നെയല്ലാതെ വെറെ ഒരു ചെറുപ്പക്കാര
നെയും കുന്ദലത കാണ്മാൻ സംഗതി വന്നിട്ടില്ലെല്ലൊ. മെലാൽ ഓരൊ
രാജ്യങ്ങളെയും ജനങ്ങളെയും സഞ്ചരിച്ച കാണുവാൻ കുന്ദല തക്ക
തന്നെ സംഗതി വന്നാൽ, എന്നെക്കാൾ ഗുണൊൽക്കൎഷം ഉള്ളവരും
കുന്ദലതക്ക അധികം അനുരൂപന്മാരുമായ പുരുഷന്മാരുണ്ടായിരിക്കെ
ൟ അസാരനായ എന്നെ വരിച്ചത അബദ്ധമായി എന്നൊരു
പശ്ചാത്താപം ലെശം പൊലും തൊന്നുവാൻ ഇട വെക്കുരുതെ. ഭവതി
എന്റെ ഭാൎയ്യയായി എന്ന വരികിൽ എനിക്ക ജന്മസാഫല്യം വന്നു.
എങ്കിലും സ്വാൎത്ഥത്തെ മാത്രം കൊതിച്ച ഭവിഷ്യത്തുകളായ ദൊഷങ്ങളെ [ 91 ] എന്നാൽ മുൻകൂട്ടി കാണ്മാൻ കഴിയുന്നെടത്തൊളമെങ്കിലും, ഭവതിയെ
അറിയിക്കാതെ കഴിക്കുന്നത ഏറ്റവും പാപകരമാണ. ആയത
കൊണ്ട, ജീവാവസാന പൎയ്യന്തം നില്ക്കെണ്ടതായ നമ്മിലെ ൟ ശാശ്വ
തമായ സംബന്ധത്തെ തീൎച്ചപ്പെടുത്തുന്നതിന്ന മുമ്പായി ഒരിക്കൽ കൂടി
ഗുണദൊഷങ്ങളെ വഴിപൊലെ ആലൊചിക്കെണമെ.

കുന്ദലതാ "അങ്ങുന്ന പറയുമ്പൊലെ വെറെ ഒരു പുരുഷനെ
വരിക്കാമായിരുന്നു എന്ന എനിക്ക തൊന്നുന്നതായാൽ തന്നെ, (ൟശ്വരാ!
അങ്ങിനെ തൊന്നുന്ന കാലത്ത എന്റെ ഹൃദയം നശിക്കട്ടെ!) ഇപ്പൊൾ
സമൎപ്പിച്ചിരിക്കുന്നെടത്ത നിന്ന എന്റെ അനുരാഗത്തെ തിരികെ എടു
ക്കുവാൻ എന്നാൽ അശക്യമാണെല്ലൊ, ആയതകൊണ്ട ഇനി ആ
വക ആലൊചനകൾ നിഷ്പ്രയൊജനമെന്ന തീൎച്ച തന്നെ. നന്മയാ
യാലും തിന്മയായാലും വെണ്ടതില്ല. ഇനി മെലാൽ ഞാൻ അങ്ങെടെ
കുന്ദലത, അങ്ങുന്ന എന്റെ പ്രിയ രാമകിശൊരൻ, ഇതിന്ന യാതൊരു
ഇളക്കവും ഇല്ല. കാലദെശാവസ്ഥകളെക്കൊണ്ട ഭെതപ്പെടാതെ, സമ്പ
ത്തിലും വിപത്തിലും, ആപത്തിലും, അരിഷ്ടതയിലും ഒരു പൊലെ,
ജീവാവസാന പൎയ്യന്തം, അങ്ങെ ദൃഢമാകും വണ്ണം സ്നെഹിക്കുവാൻ
നിശ്ചയിച്ചിരിക്കുന്ന ൟ ഹൃദയത്തെയും എന്നെയും, അഖിലചരാചര
ഗുരുവായ ജഗദീശ്വരൻ സാക്ഷിയാകെ അങ്ങെക്കായ്തൊണ്ട ഇതാ ദാനം
ചെയ്യുന്നു" എന്ന പറഞ്ഞ വീഴുവാൻ ഭാവിക്കുമ്പൊഴെക്ക, രാമകിശൊ
രൻ ഹൎഷാശ്രുക്കളൊടു കൂടി പിടിച്ചു നിൎത്തി, രണ്ടുപെരും അന്യൊന്യം
ഗാഢമാകും വണ്ണം ആശ്ലിഷ്ടന്മാരായി, കുറെ നെരത്തെക്ക തങ്ങളുടെ
മറ്റ സകല അവസ്ഥകളും വിചാരങ്ങളും മറന്ന, ആന്ദാൎണ്ണവത്തിൽ
നിമഗ്നന്മാരായി നിന്നു.

പിന്നെ ദീൎഘനിശ്വാസത്തൊടുകൂടി തമ്മിൽ വെർപിട്ട രണ്ടാമതും
സംഭാഷണം തുടങ്ങി.

രാമകിശൊരൻ:- നെരം ഞാൻ വിചാരിച്ചപൊലെ അധികമാ
യിട്ടില്ല.

കുന്ദലത:- നാം നടക്കാൻ തൊട്ടത്തിലെക്ക വന്നതിൽ പിന്നെ
ൟ അല്പ നെരം കൊണ്ട നമ്മുടെ മനസ്സിൽ എന്തെല്ലാം മാതിരി വിചാ
രങ്ങളാണ ഉണ്ടായത. അധികം നെരമായി എന്ന തൊന്നിയത
ആയ്തകൊണ്ടായിരിക്കണം.

രാമകിശൊരൻ :- ൟ അല്പനെരംകൊണ്ട, നമ്മുടെ വിചാര
ങ്ങളും സ്ഥിതിയും എത്ര ഭെദം വന്നു. ആശ്ചൎയ്യം!

11 [ 92 ] കുന്ദലത:- നമ്മുടെ ഇപ്പൊഴത്തെ ൟ അവസ്ഥ അകൃതസുകൃത
ന്മാൎക്ക അസുലഭം തന്നെ.

രാമകിശൊരൻ:- പക്ഷെ, നിരുപമമായ ൟ സന്തൊഷം
അധികം നെരം നില്ക്കുമെന്ന മാത്രം വിചാരിക്കെണ്ട. മനുഷ്യൎക്ക ദുഃഖ
സമ്മിശ്രമല്ലാത്ത സുഖം ദുൎല്ലഭം വരുവാൻ പൊകുന്ന ഒരു സുഖക്കെട
ഇതാ ഇപ്പൊൾ തന്നെ എന്റെ മനസ്സിൽ നിഴലിച്ചിരിക്കുന്നു. ആലൊ
ചിക്കുന്നെടത്തൊളം, ആ നിഴൽ അധികം ഇരുളുകയും ചെയ്യുന്നു.—
കഷ്ടം!

കുന്ദലത:- അത എന്ത എന്നു ചൊദിക്കുമ്പൊലെ, സങ്കടത്തൊടു
കൂടി രാമകിശൊരന്റെ മുഖത്തെക്ക നൊക്കി.

രാമകിശൊരൻ:- എനിക്ക എന്റെ സൊദരിയെ കാണ്മാൻ
വൈകിയിരിക്കുന്നു. എന്നെ ഇതുവരെയായിട്ടും കാണായ്കയാൽ അവൾ
ഇപ്പൊൾ തന്നെ വ്യസനിക്കുന്നുണ്ടാവും. പൊയി വെഗത്തിൽ മടങ്ങി
വരാമെന്ന തൊന്നുന്നുണ്ട. എങ്കിലും കുന്ദലതയെ പിരിയുക, എന്ന
വിചാരിക്കുമ്പൊൾ തന്നെ എനിക്ക വിഷാദമാകുന്നു. സൊദരിയെ
കാണാതിരിക്കുകയൊ, അതും വിഷമം. എന്ത ചെയ്യെണ്ടൂ എന്നറിഞ്ഞില്ല.

കുന്ദലത:- കഷ്ടം :- നമ്മുടെ സുഖം, മിന്നൽ പിണരപൊലെ
ക്ഷണമാത്രം പ്രകാശിച്ച, അതാ! നൊക്കു! എന്ന പറയുന്നതിന്നിട
യിൽ ദുഃഖമാകുന്ന അന്ധകാരം ഗ്രസിച്ച കഴിയുന്നു.

രാമകിശൊരൻ:- ഞാൻ കുന്ദലതയെയും എന്റെ ഒരുമിച്ച കൊ
ണ്ടുപൊയാലൊ?

കുന്ദലത:- എനിക്കവളരെ സന്തൊഷംതന്നെ പക്ഷെ—

രാമകിശൊരൻ:‌- പക്ഷെ, അച്ശൻ സമ്മതിക്കുമൊ എന്നാണ
സംശയം? അല്ലെ?

കുന്ദലത:- നമ്മുടെ രണ്ടാളുടെയും ഇഷ്ടം ഇന്നപ്രകാരമെന്നറി
ഞ്ഞാൽ അച്ശൻ അതിന്ന മറുത്ത ഒരു വാക്ക പറകയില്ല. അദ്ദെഹം
അത്ര നല്ല ആളാണ. പക്ഷെ എന്നെക്കുറിച്ച ഇത്ര വാത്സല്യവും ദയ
യും ഉള്ള അദ്ദെഹത്തെ വിട്ടു പൊകുവാൻ എനിക്ക ധൈൎയ്യം മതിയാവു
ന്നില്ല.

രാമകിശൊരൻ:- അദ്ദെഹത്തെ വിട്ടുപൊവാൻ മനസ്സില്ലായ്മ
എനിക്കും കുന്ദലതയെക്കാൾ ഒട്ടും കുറവില്ല. വെഗത്തിൽ മടങ്ങി വരാ
മെല്ലൊ എന്ന വിചാരിച്ച സമാധാനപ്പെടുകയാണ ഞാൻ ചെയ്യുന്നത. [ 93 ] കുന്ദലത:- അച്ശനൊട നമ്മുടെ കൂടെ പൊരെണമെന്ന അപെ
ക്ഷിച്ചാലൊ?

രാമകിശൊരൻ:- അതുണ്ടാവുമെന്ന എനിക്ക തൊന്നുന്നില്ല. അ
ദ്ദെഹത്തിന്റെ ൟ വിജനവാസവും മറ്റും കണ്ടതകൊണ്ട എനിക്ക
ഉൗഹിക്കാം. അതകൊണ്ട നാം അപെക്ഷിച്ച അദ്ദെഹത്തിന്ന ബുദ്ധിമു
ട്ടാക്കി തീൎക്കുന്നത നന്നല്ല. കുന്ദലതയുടെ സമ്മതം ഉണ്ടെങ്കിൽ, ഞാൻ
പൊയി നാലദിവസം എന്റെ സൊദരിയുടെ ഒരുമിച്ച താമസിച്ച, വെ
ഗത്തിൽ മടങ്ങി വരാം. കുന്ദലതയെ കാണായ്കയാലുള്ള വ്യസനം ഒരു
ശൃംഖല പൊലെ ഞാൻ പൊകുന്നെടത്തൊക്കെയും എന്നെ ബന്ധിക്കും കുന്ദ
ലതയെ കാണ്മാനുള്ള ആഗ്രഹം ഇങ്ങൊട്ടെക്ക എന്നെ സദായ്‌പൊഴും ആക
ൎഷിക്കുകയും ചെയ്യും. ആയതകൊണ്ട ഞാൻ പൊയ്വരുവാൻ സമ്മതിക്കണെ.

കുന്ദലതയുടെകണ്ണിൽ അശ്രു ബിന്ദുക്കൾ പൊടിഞ്ഞുകൊണ്ട "അങ്ങു
ന്ന പൊയാൽ വെഗത്തിൽ വരുമെല്ലൊ പൊയി വന്നൊട്ടെ സൊദ
രിയെ കാണ്മാൻ താല്പൎയ്യം കൊണ്ടല്ലെ. എന്നും മറ്റും എനിക്കതന്നെ
തൊന്നുന്നുണ്ട. പക്ഷെ തമ്മിൽ പിരിയുക എന്ന വിചാരിക്കുമ്പൊഴുണ്ടാ
കുന്ന വ്യസനം അടക്കുവാൻ ഞാൻ സമൎത്ഥയാകുന്നില്ല".

രാമകിശൊരൻ:- കണ്ണുനീര തുടച്ച കുന്ദലതയെ സമാധാനപ്പെ
ടുത്തുവാൻ തുടങ്ങുമ്പൊൾ, കുന്ദലത വ്യസനം സഹിയാതെ, രാമകിശൊ
രന്റെ മാറിടത്തെക്ക തല ചായ്ച, അശ്രുധാരകൊണ്ട രാമകിശൊരനെ
കുളിപ്പിച്ചു.

രാമകിശൊരൻ "ഇങ്ങിനെ വ്യസനിക്കുന്നതായാൽ, ഞാൻ കുന്ദ
ലതയെ പിരിഞ്ഞ എങ്ങും പൊകുന്നില്ല. നിശ്ചയം തന്നെ. സൊദരിയെ
കാണ്മാൻ എങ്ങിനെയെങ്കിലും ഞാൻ വഴിയുണ്ടാക്കിക്കൊള്ളാം. ഏതാ
യാലും ഇങ്ങിനെവ്യസനിക്കരുതെ" എന്ന പറഞ്ഞു. ആ നിലയിൽതന്നെ
രണ്ടുപെരും കൂടി നിൽക്കുമ്പൊൾ യൊഗീശ്വരൻ പിൻഭാഗത്ത കൂടി കട
ന്നവരുന്നത അവർ കണ്ടില്ല. രാമകിശൊരന്റെ ഒടുക്കത്തെ വാക്കു
കൊണ്ട യൊഗീശ്വരൻ വസ്തുത സൂക്ഷ്മമായി ഊഹിച്ചു. പിന്നെ അവർ
അത്ര കഠിനമായി വ്യസനിക്കുന്നത കണ്ടപ്പൊൾ, സാവധാനത്തിൽ അ
വരുടെ മുൻഭാഗത്ത വന്ന നിന്നു. രാമകിശൊരന്ന യൊഗീശ്വരനെ
കണ്ടപ്പൊൾ അല്പം പരിഭ്രമം ഉണ്ടായി. യൊഗീശ്വരൻ അതകണ്ടു എന്ന
ഭാവിക്കാതെ കുന്ദലതയെ പതുക്കെ തന്റെ മെലെക്ക അണച്ച "എന്തിനി
ങ്ങിനെ വ്യസനിക്കുന്നു" എന്ന ചൊദിച്ചു. കുന്ദലത യൊഗീശ്വരന്റെ
മുഖത്തെക്ക ഒന്ന തല പൊങ്ങിച്ച നൊക്കി. അപ്പൊൾ വ്യസനം അധി

11 [ 94 ] കമായതെയുള്ളു. അദ്ദെഹത്തിന്റെ സ്വഭാവത്തിന്റെ ഗുണം വളരെ
പരിചയമുള്ളതായിരുന്നതകൊണ്ട ഒട്ടും പരിഭ്രമം ഉണ്ടായില്ല.

യൊഗീശ്വരൻ "എന്തായാലും വെണ്ടതില്ല, നിങ്ങളുടെ വ്യസ
നത്തിന്റെ കാരണം എന്നൊട പറഞ്ഞാൽ ഞാൻ നിവൃത്തിയുണ്ടാക്കാം.
നിങ്ങൾ വ്യസനിക്കുന്നത കണ്ടിട്ട എനിക്കും വളരെ വ്യസനമുണ്ടാകുന്നു"
എന്ന പറഞ്ഞു. സ്നെഹത്തൊടും വളരെ ദയയൊടും കൂടി പറഞ്ഞ ആ
വാക്കുകൾ കെട്ടപ്പൊൾ, രാമകിശൊരൻ കുന്ദലത കഠിനമായി വ്യസനി
ക്കുന്നതിന്റെ കാരണം ചുരുക്കത്തിൽ പറഞ്ഞു. അതുതന്നെ തനിക്കും വ
ളരെ വ്യസന കാരണമായിരിക്കുന്നു എന്നും അറിയിച്ചു.

യൊഗീശ്വരൻ "ഇതിന്ന വെണ്ടീട്ടാണ ൟ കാറും മഴയും ?
താമസിയാതെ നമുക്കെല്ലാവൎക്കും കൂടി തന്നെ രാമകിശൊരന്റെ നാട്ടി
ലെക്ക പൊയി സൊദരിയെക്കണ്ട മടങ്ങി വരാമെല്ലൊ. അതല്ല നാം
രണ്ടപെരും അവിടെ തന്നെ താമസിച്ചെ കഴിയൂ എന്നാണ രാമകിശൊ
രന്റെ ആവശ്യം എങ്കിൽ അങ്ങിനെ ചെയ്യുന്നതിന്നും തരക്കെട എന്ത?
ഏതായാലും ഇങ്ങിനെ വ്യസനിക്കെണ്ട ആവശ്യമില്ലെല്ലൊ" എന്നിങ്ങി
നെ യൊഗീശ്വരൻ പറഞ്ഞപ്പൊഴെക്ക കുന്ദലതയുടെ മുഖത്തനിന്ന "കാ
റും മഴയും" നീങ്ങി ശരച്ചന്ദ്രനെ പൊലെ പ്രകാശിച്ചു.

രാമകിശൊരൻ:- ഞങ്ങളുടെ ആവശ്യവും ഇതതന്നെയായിരുന്നു.
അങ്ങെ അറിയിക്കുവാൻ മടിച്ചതാണ. ഇന്ന എല്ലാംകൊണ്ടും ഒരു സു
ദിനമാണ. ഞങ്ങളുടെ മനൊരഥം സാധിച്ചുവല്ലൊ.

യൊഗീശ്വരൻ, "എനിക്കും സുദിനമാണെന്ന പറയാം. ഞാൻ രാ
വുലെ നടക്കാൻ പൊയത വൃഥാവിലായില്ല. എനിക്ക പണ്ടെത്തെ ശിഷ്യ
ന്മാരാരെങ്കിലുമാണെന്ന തൊന്നുന്നു, ൟ പട്ട അയച്ചതന്നത" എന്ന
പറഞ്ഞ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചെറിയ പെട്ടിയിൽ നിന്ന
ഒരു പട്ട എടുത്തകാണിച്ചു.

കുന്ദലത "അത എടുത്ത നൂൎത്തി "നല്ല പട്ട" എന്നുപറഞ്ഞു. അതിൽ
ഉണ്ടായിരുന്ന ചില സുവൎണ്ണ രെഖകളെ കണ്ട വിസ്മയിച്ചു.

രാമകിശൊരൻ:- ഇത അയച്ച ശിഷ്യൻ ഏതാണ ? ധനികനാ
ണെന്ന തൊന്നുന്നു. എങ്ങിനെ കിട്ടി?

യൊഗീശ്വരൻ, "എനിക്ക തരുവാനായി ധൎമ്മപുരിയിൽ എന്റെ
പരിചയക്കാരനായ ഒരു ബ്രാഹ്മണന്റെ പക്കൽ ഇന്നലെ കൊടുത്ത
താണത്രെ. ആരയച്ചതാണെന്ന സൂക്ഷ്മം അറിവാൻ കഴിഞ്ഞിട്ടില്ല,
വഴിയെ അറിയാം". എന്ന പറഞ്ഞ രാമകിശൊരനെയും കുന്ദലത
യെയും അകത്തെക്ക പറഞ്ഞയച്ച, താൻ രാമദാസനൊട ചിലത [ 95 ] പറഞ്ഞ ഏല്പിച്ച അവനെയും എങ്ങാണ്ടൊരെടത്തെക്ക അയച്ചു. പിന്നെ
വളരെ വിചാരമുള്ള മാതിരിയിൽ, ആരൊടും സംസാരിക്കാതെ, ഉമ്മ
റത്ത ഉലാത്തിക്കൊണ്ടും ഇരുന്ന കൊണ്ടും നെരം കഴിക്കുന്നത കണ്ട
കുന്ദലത പറഞ്ഞു:-

അച്ശൻ നമ്മുടെ സംഭാഷണത്തെക്കുറിച്ചും നമ്മെക്കുറിച്ചും തന്നെ
യായിരിക്കണം ആലൊചിക്കുന്നത. അക്ഷെപം ഇല്ല.

രാമകിശൊരൻ:- അങ്ങിനെ തന്നെയായിരിക്കണം നമ്മുടെ
മുമ്പെത്തെ പരിചയക്കെടും, ലജ്ജയും ഇപ്പൊഴത്തെ ൟ സ്ഥിതിയും
കൂടി ഒാൎത്ത നൊക്കുമ്പൊൾ നമ്മെക്കൊണ്ട എന്ത തൊന്നും. അത്ഭുതം
തൊന്നാതിരിക്കയില്ല.

കുന്ദലത:- നമ്മെക്കൊണ്ട അനിഷ്ടമായിട്ട ഒന്നും തൊന്നീട്ടി
ല്ലെന്ന തീൎച്ച തന്നെ. ഉണ്ടെങ്കിൽ ഒരു വിനാഴിക പൊലും, നമ്മൊട
പറയാതെ അത മനസ്സിൽ വെക്കയില്ല; എന്ന എനിക്ക നിശ്ചയമുണ്ട.
അതുകൊണ്ട നമ്മുടെ അവസ്ഥ മുഴുവൻ അറിഞ്ഞാൽ തന്നെ അച്ശന്ന
പഥ്യമാവുമെന്ന തൊന്നുന്നു.

ഇങ്ങിനെ അവർ തമ്മിൽ യൊഗീശ്വരനെക്കുറിച്ച ഒാരൊന്ന
പറഞ്ഞ കൊണ്ടും, യൊഗീശ്വരൻ വളരെ ചിന്താപരനായിട്ടും
ഇരിക്കെ നെരം വൈകി, സൂൎയ്യൻ അസ്തമിക്കയും ചെയ്തു.

൧൫-ാം അദ്ധ്യായം.

നിഗൂഹനം

കലിംഗ രാജ്യത്തിൽ യുദ്ധത്തിന്ന വളരെ ജാഗ്രതയൊടു കൂടി
കൊപ്പു കൂട്ടി വരുന്ന സമയത്ത, കുന്തള രാജ്യത്തെക്ക അയച്ചിരുന്ന
ദൂതൻ മടങ്ങി എത്തി. അപ്പൊഴാണ യുദ്ധം കൂടാതെ കഴികയില്ലെന്ന
എല്ലാവൎക്കും ബൊദ്ധ്യമായത. അതിന്ന മുമ്പായി തന്നെ, യുദ്ധം അടു
ത്തിരിക്കുന്നു എന്നറിഞ്ഞ വെണ്ടുന്ന ഒരുക്കുകൾ ഒക്കെയും കൂടി തെയ്യാ
റാകയാൽ പ്രധാനമന്ത്രിയുടെ മുൻകാഴ്ചയെക്കുറിച്ച എല്ലാവരും പ്രശം
സിച്ചു. ദൂതൻ എത്തിയതിന്റെ നാലാം ദിവസം തന്നെ രണ്ടാളുകൾ
കുന്ദള രാജ്യത്തിന്റെ അതിരിൽ നിന്ന അതി വെഗത്തിൽ പാഞ്ഞെത്തി
കുന്തളെശനും പടയും വരുന്ന വിവരം മന്ത്രിയെ അറിയിച്ചു. അഘൊ
രനാഥൻ ആ ചാരന്മാരൊട "നിങ്ങൾ എന്ത കണ്ടൂ" എന്ന ചൊദിച്ചു.
"ഞങ്ങൾ അജ്ഞാതന്മാരായിട്ട കുന്തളരാജ്യത്തിൽ ചെന്നപ്പൊൾ കുന്തളെ [ 96 ] ശന്റെ സൈന്യത്തിന്റെ വലിയൊരു ഭാഗം ഇങ്ങൊട്ട പുറപ്പാട തുട
ങ്ങിയിരിക്കുന്നു. അതിന്റെ ഉൗക്കൊടു കൂടിയ വരവ കണ്ടപ്പൊൾ
ഞങ്ങൾ ഒട്ടും താമസിയാതെ സ്വാമിയെ ഉണൎത്തിപ്പാൻ ഓടിപ്പൊന്ന
താണ," എന്ന ചാരന്മാർ പറഞ്ഞു.

അഘൊരനാഥൻ "നിങ്ങൾ കണ്ടൂ എന്ന തീൎച്ചയാണെല്ലൊ?" എന്ന
ചൊദിച്ചതിന്ന

ചാരന്മാർ "സ്വാമീ ഞങ്ങൾ ജീവിച്ചിരിക്കുന്നൂ എന്നുള്ളത
പൊലെ പരമാൎത്ഥമാണ," എന്നുത്തരം പറഞ്ഞു. അപ്പൊൾ അഘൊര
നാഥൻ ശത്രുക്കൾ വരുന്നത മുൻകൂട്ടി അറിയിച്ച ആ ചാരന്മാൎക്ക
ചില സമ്മാനം കൊടുത്തയക്കുകയും ചെയ്തു.

പ്രധാന സെനാനാഥന്റെ സ്ഥാനം വഹിക്കുവാനായിട്ട യൊഗ്യ
ന്മാരായ സെനാധിപന്മാർ ആരും ഇല്ലാതിരുന്നതിനാൽ, അഘൊര
നാഥൻ തന്നെ പ്രധാന സെനാനാഥനായി, തനിക്ക സഹായിപ്പാൻ
പതിനാറ സെനാപതിമാരെയും തിരഞ്ഞെടുത്തു. രാജധാനിയെയും
അതിന്ന ബലമായ ചിത്ര ദുൎഗ്ഗത്തെയും രക്ഷിച്ച നിന്ന കുന്തളെശന്റെ
അതിക്രമത്തെ തടുക്കുകയല്ലാതെ, അപ്പൊൾ ഉള്ള സൈന്യങ്ങളെക്കൊണ്ട
അദ്ദെഹത്തിന്റെ ഭയങ്കരമായ സൈന്യത്തിന്റെ വരവിനെത്തന്നെ
തടുക്കുവാൻ പ്രയാസമാണെന്ന കണ്ട ചിത്ര ദുൎഗ്ഗത്തിന്റെ നാല വാതിൽ
ക്കലും ഓരൊ സെനാപതിമാരെയും ഓരായിരം ഭടന്മാരെയും, ചുറ്റും
നാലവരി കുതിരച്ചെകവരെയും നിൎത്തി. ശെഷം സൈന്യത്തെ രണ്ടായി
പകുത്ത, ഏകദെശം മുവ്വായിരം കാലാളുകളും, കുറെ കുതിരച്ചെകവരും
ഉള്ള വലിയ ഭാഗത്തിന്ന യുവരാജാവിനെ നായകനാക്കി, കുന്തളെശൻ
വരുവാൻ തരമുള്ളതാണെന്ന തൊന്നിയ ഒരു വഴിയിൽ നിൎത്തി.
അങ്ങിനെയുള്ള മറ്റൊരു വഴിയിൽ സൈന്യത്തിന്റെ മറ്റെ പകുതി
യൊടും കൂടി പ്രധാന സെനാനാഥനായ അഘൊരനാഥനും പാളയമ
ടിച്ചു. ഇങ്ങിനെ സൈന്യങ്ങളെ ഒാരൊ ദിക്കിൽ ഉറപ്പിച്ച, അവിട
വിടെ കൈ നിലക്ക പടകുടികളും കെട്ടി, കുന്തളെശനും സൈന്യവും ഇ
താ എത്തി, ഇതാ എത്തി, എന്ന വിചാരിച്ചകൊണ്ട, അസ്തമനം വരെ
എല്ലാവരും കാത്തു കൊണ്ടിരുന്നു. പിന്നെ, രാത്രിയിൽ ഊഴമിട്ട കാക്കു
ന്നവർ ഒഴികെ മറ്റ എല്ലാവരും വെഗത്തിൽ ഉറങ്ങിക്കൊള്ളട്ടെ എ
ന്ന പ്രധാന സെനാനാഥന്റെ കല്പന പ്രകാരം ഭടന്മാരും, സെനാപ
തിമാരും നെരത്തെ ഉറക്കമാവുകയും ചെയ്തു. [ 97 ] ഇങ്ങിനെ കലിംഗ രാജാവിന്റെ സൈന്യം ശത്രുസൈന്യത്തെ
നെരിടുവാൻ തെയ്യാറായിക്കൊണ്ടിരിക്കെ, അതെ സമയത്ത ചന്ദനൊദ്യാ
നത്തിന്റെ സമീപമുള്ള സൈകത പുരിയിൽ, ഒരു ശൂദ്രവീട്ടിൽ ഒരു
സന്തൊഷം സംഭവിച്ചത നമ്മുടെ കഥയൊട വളരെ സംബന്ധമുള്ളതാ
കയാൽ ഇവിടെ തന്നെ പറയെണ്ടിയിരിക്കുന്നു. ആ വീട്ടിൽ ഒരു പ്രാ
യം ചെന്ന തള്ളയും അവളുടെ ഒരു മകളും മാത്രമെയുണ്ടായിരുന്നുള്ളു.
വെറെ ആരും ഉണ്ടായിരുന്നില്ലെങ്കിലും, വിളിപ്പാടിനുള്ളിൽ മറ്റ പല
കുടികളൂം ആളുകളും ഉണ്ടായിരുന്നു. പുലരുവാൻ മൂന്നു നാഴികയുള്ള
പ്പൊൾ ആ വീട്ടിന്റെ പടിവാതിൽക്കൽ ആരൊ ചിലർ വിളിക്കുന്നത
കെട്ടിട്ട, തള്ള തന്നെ വിറച്ച, വിറച്ചു കൊണ്ട, ഒരു കൈവിളക്കൊടുകൂടി
പടിക്കലെക്ക പൊയി, വാതിൽതുറന്നു. അപ്പൊൾ മുഴുവനും കറുത്ത വസ്ത്രം
കൊണ്ട മൂടിയ നാലാളുകൾ അകത്തെക്ക കടന്നു. അതിൽ ഒരുവൻ
കൂടെ വന്നിട്ടുണ്ടായിരുന്ന ചിലരെ പറഞ്ഞയച്ച വെഗത്തിൽ എല്ലാറ്റി
ലും മുമ്പിൽ വന്നു. മുഖം മൂടിയത എടുത്തുകളഞ്ഞ, "നിങ്ങൾ എന്നെ
അറിഞ്ഞുവൊ?" എന്ന ആ തള്ളയൊട ചൊദിച്ചു. തള്ള അവർ എന്തൊ
രു കൂട്ടം ആളുകളാണ, എന്തിന്ന വന്നവരാണെന്നും മറ്റും അറിയായ്ക
യാൽ പരിഭ്രമിച്ചിരുന്നു എങ്കിലും, അവൻ ചൊദിച്ചത കെട്ടപ്പൊൾ ത
ന്റെ വിളക്ക ഉയൎത്തിപ്പിടിച്ച, തലപൊങ്ങിച്ച കുറെനെരം അവന്റെ
മുഖത്തെക്ക നൊക്കി "ഞാൻ അറിഞ്ഞില്ലെ?" എന്ന പറഞ്ഞ കണ്ണ തിരു
മ്പി പിന്നെയും നൊക്കി. അപ്പൊഴെക്ക അമ്മ വരുവാനിത്ര താമസമെ
ന്തെന്നറിയായ്കയാൽ, മകളും പടിക്കലെക്ക എത്തി, "നിയ്യ എന്നെ
അറിഞ്ഞുവൊ?" എന്ന അവൻ അപ്പൊൾ മകളൊടും ചൊദിച്ചു; അവൾ
കുറച്ച നെരം മുഖത്തെക്ക സൂക്ഷിച്ച നൊക്കി "എന്റെ ഏട്ടനല്ലെ ഇത്"?
എന്ന പറഞ്ഞ കരഞ്ഞുംകൊണ്ട ഉടനെ അവനെ കെട്ടിപ്പിടിച്ചു. "എ
ന്റെ കുട്ടി, നിയ്യ മരിച്ചു പൊയി എന്നല്ലെ ഞങ്ങൾ എല്ലാരും വിചാരി
ച്ചത?". എന്ന പറഞ്ഞ തള്ളയും അവനെ കെട്ടിപ്പിടിച്ചു, രണ്ട പെ
രും കൂടി വളരെ സന്തൊഷിച്ചു; പിന്നെ തള്ള പല പഴമകളും പറഞ്ഞ
ഇത്തിരിനെരം കണ്ണുനീർ ഒലിപ്പിച്ച കൊണ്ട നിന്നു.

അതിന്റെ ശെഷം അവൻ മറ്റ മൂന്നാളുകളെയും അകായിലെക്ക
കൂട്ടിക്കൊണ്ട പൊയി നല്ല ഒരു അകത്ത ഒരു കട്ടിന്മെൽ ഇരുത്തി,
കുറച്ച നെരം അവരൊട രഹസ്യമായി ചിലത പറഞ്ഞ പുറ
ത്തെക്ക കടന്ന അമ്മയെയും പെങ്ങളെയും വിളിച്ച "അമ്മെ,! എന്നെ
ചത്ത പൊകാതെ ഇത്ര നാളും രക്ഷിച്ചത ഇവരാണ കിട്ടൊ! പെരുത്ത [ 98 ] നല്ലൊരാണമ്മെ ഇവര. ഇവൎക്ക വെണ്ടുന്ന സല്ക്കാരങ്ങളെല്ലാം നിങ്ങൾ
ചെയ്യണം. പക്ഷെ അവരൊട ഊരും പെരും, ഏതും ചൊദിക്കാതിരി
ക്കട്ടെ. എന്ന തന്നെയല്ല, മറ്റ ആരെങ്കിലും ഇവിടെ വന്നാൽ ഇവരു
ള്ള വൎത്തമാനം മാത്രം മുണ്ടിപ്പൊകരുത. അവര ഇവരെ കണ്ടൂ എന്നും
വന്ന പൊകരുത. അത നല്ലവണ്ണംകരുതി കൊള്ളുവിൻ, ഞാൻ അന്തി
ആവുമ്പൊഴെക്ക മടങ്ങി വരും. വൎത്തമാനംഎല്ലാം അപ്പൊൾ പറയാം.
എന്നാൽ പറഞ്ഞൊണ്ണം എല്ലാം ഒരു തൊരക്ക വ്യത്യാസം കൂടാതെ നട
ന്നൊളിൻ. തെറ്റിന്നും വന്നൂ, എന്നെ മഷി വെച്ച നൊക്കിയാൽ കൂടി
നിങ്ങൾക്ക കാണ്മാൻ കഴീല്ല, അത നല്ലവണ്ണം ഓൎമ്മയുണ്ടായിരുന്നൊ
ട്ടെ! " എന്ന പറഞ്ഞ, തള്ളയുടെ പക്കൽ ഒരു സഞ്ചി പണവും കൊടുത്ത,
പുറത്തെക്ക കടന്നു. അപ്പൊഴെക്ക അകത്തിരുന്നിരുന്നവരിൽ ഒരാൾ കൂടി
പുറത്തെക്ക വന്നു. അവർ രണ്ട പെരും കൂടി, തമ്മിൽ ഒന്നും സംസാ
രിക്കാതെ ബദ്ധപ്പാടൊടു കൂടി വെഗത്തിൽ പടി കടന്ന പൊകയും ചെയ്തു.

൧൬-ാം അദ്ധ്യായം.

യുദ്ധം.

(പ്രതിക്രിയാ)

മുമ്പെത്തെ അദ്ധ്യായത്തിൽ വിവരിച്ച പ്രകാരം ഉറങ്ങിക്കിടക്കുന്ന
സൈന്യങ്ങൾ, യുവരാജാവിന്റെ പാളയത്തിൽ നിന്ന, പ്രഭാത സമയ
ത്ത, കാഹള ശബ്ദവും, ഭെരീനിനാദവും, കൊലാഹലവും കെൾക്കുക
യാൽ, ഉണൎന്ന ഉടുപ്പിട്ട, ആയുധ പാണികളായി. ആ കൊലാഹലം
കെട്ടത കുന്തളെശന്റെ സൈന്യം ദൂരെ വരുന്നത കണ്ടതിനാലായിരുന്നു
ആ സൈന്യത്തെ കണ്ട ദിക്കിന്റെയും, യുവരാജാവിന്റെ വ്യൂഹം നി
ൎത്തിയതിന്റെയും മദ്ധ്യത്തിൽ ഒരു ചെറിയ കുന്നും, അതിന്ന ചുറ്റും
നല്ല കാടും ഉണ്ടായിരുന്നതിനാൽ കുന്തളെശന്റെ സൈന്യം എത്ര വലി
യതാണെന്നറിവാൻ പ്രയാസമായി തിൎന്നു. ആ കാട്ടിൽ, യുവരാജാവി
ന്ന യാതൊരു തരക്കെടും വരരുതെന്നുള്ള വിചാരം ഹെതുവായിട്ട അദ്ദെ
ഹത്തിന്റെ ദെഹരക്ഷയിങ്കൽ വളരെ താല്പൎയ്യത്തൊടു കൂടി, വെടൎക്കര
ചൻ മുവ്വായിരം വെടരെ തെയ്യാറാക്കീട്ടുണ്ടായിരുന്നു. വെടർ നിന്നിരു
ന്ന സ്ഥലം കുറെ ഉയൎന്നതായിരുന്നതിനാൽ അത അവൎക്ക നല്ല ഒരു [ 99 ] ആക്കമായി. വെടർ ഓരൊ മരങ്ങളുടെയും പൊന്തകളുടെയും പിന്നിൽ
തങ്ങളുടെ ശരീരത്തെ മറച്ചാണ് നിന്നിരുന്നത; അതകൊണ്ടും, സ്വതെ
കറുത്ത അവരുടെ ശരീരം മിക്കതും നഗ്നമായിരുന്നതിനാലും, ശത്രുക്കൾ
വെടരുടെ ഉപായം മനസ്സിലാക്കാതെ അവരുടെ വളരെ അരികത്ത,
എത്തി. എത്തെണ്ട താമസമെയുണ്ടായുള്ളു; അപ്പൊഴെക്ക, കാട്ടിൽ
ഒളിഞ്ഞിരുന്നീരുന്ന വെടർ ഒന്നായി എഴുനീറ്റ, അതി വിദഗ്ദ്ധത
യൊടുകൂടി ശത്രുസൈന്യത്തിന്മെൽ, കഠിനമായ അമ്പുമാരി തുടരെ,
തുടരെ തൂകി. ഒട്ടും ഓൎക്കാതെ ഇങ്ങിനെ ഒരു അടി കിട്ടിയപ്പൊൾ,
ഹുങ്കാരത്തെടുകൂടി പൊയിരുന്ന ആ സൈന്യത്തിന്റെ ദ്രുതഗതി,
പൊടുന്നനവെ നിന്ന, അല്പം നെരം പരിഭ്രമിക്കുകയാൽ, വെടന്മാരുടെ
ഇടവിടാതെയുള്ള അസ്ത്രപ്രയൊഗം, കൊണ്ട, അതിന്ന വലിയ നാശം
സംഭവിച്ചു. ശത്രുസൈന്യത്തിൽ വില്ലാളികൾ ഇല്ലാതിരുന്നതിനാൽ,
സെനാപതി വെടരൊട യാതൊന്നും പകരം ചെയ്വാൻ ശ്രമിക്കാതെ,
ശെഷിച്ച സൈന്യത്തെ വെഗത്തിൽ മുന്നൊട്ടനടത്തി, യുവരാജാവിന്റെ
വ്യൂഹത്തൊടടുപ്പിച്ചു. അപ്പൊൾ വെടൎക്ക എയ്യുവാൻ തരമില്ലാതായി.
നിരന്ന സ്ഥലത്തെക്കിറങ്ങി കുന്തളെശന്റെ കുതിരപ്പടയൊട നെരിടു
വാൻ കുതിരയില്ലാത്തതിനാൽ വെടൎക്ക സാമർൎത്ഥ്യവും പൊരാ. ആക
യാൽ അവർ യുവരാജാവിന്ന കഴിയുന്ന സഹായം ചെയ്വാൻ വെണ്ടി
കീഴ്പെട്ട ഇറങ്ങി, ആ സൈന്യത്തൊട ചെരുകയും ചെയ്തു. അതിന്നിട
യിൽ അഘൊരനാഥനും യുവരാജാവിന്റെ രക്ഷിക്ക തന്റെ സ്ഥാനം
വിട്ട ഓടി എത്തി. ആകാരദാരുണനായ അദ്ദെഹത്തിന്റെ ഉന്നത
ഘൊണംകൊണ്ട ശൊഭിതമായ മുഖം എല്ലാറ്റിന്റെയും മീതെ പൊങ്ങി
കാണുമാറായപ്പൊഴെക്ക, യുവരാജാവിന്നും സൈന്യത്തിന്നും ധൈൎയ്യവും
ഉത്സാഹവും വൎദ്ധിച്ചു. അദ്ദെഹം എത്തിയ ഉടനെ തന്റെ ആയത
മായ വാൾ ഉൗരിപ്പിടിച്ച, ശത്രുസൈന്യത്തിലുള്ള പ്രധാനികളെയൊ
ക്കെയും സൂക്ഷിച്ച നൊക്കി ത്തുടങ്ങി. അതിന്റെ ആവശ്യം കൃതവീൎയ്യനെ
കണ്ടപിടിപ്പാനായിരുന്നു. കൃതവീൎയ്യനൊട നെരിട്ട പൊരുതി അദ്ദെ
ഹത്തെ തൊല്പിച്ചാൽ, ശത്രുക്കൾ ഉടനെ തൊറ്റ ഓടിപ്പൊകുമെന്നും,
അദ്ദെഹത്തൊട നെരിടുവാൻ തന്റെ സൈന്യത്തിൽ അത്ര ബലവും,
അഭ്യാസവും ഉള്ള ആളുകൾ വെറെ ആരും ഇല്ലെന്നും അഘൊരനാ
ഥന്ന നല്ല നിശ്ചയമുണ്ടായിരുന്നു. അതിന്നിടയിൽ യുവരാജാവിന്റെ
സൈന്യവും കുന്തളെശന്റെ സൈന്യവും തമ്മിൽ ഏറ്റ ഘൊരമായ
സമരം തുടങ്ങി.

12 [ 100 ] രാജധാനിയുടെ കിഴക്ക ഭാഗത്ത കുന്തളെശന്റെ സൈന്യം ഭയ
ങ്കരമായി അങ്ങിനെ പൊരുതുവാൻ തുടങ്ങിയപ്പൊഴെക്ക, എകദെശം
അത്ര തന്നെ വലുതായ മറ്റൊരു സൈന്യം ആരും വിചാരിക്കാത്ത
ദുൎഘടമായ ഒരു സ്ഥലത്തകൂടെ കടന്ന, അധികം ശബ്ദങ്ങളും കൊലാ
ഹലങ്ങളും മറ്റും കൂടാതെ, രാജധാനിയുടെ പശ്ചിമ ഗൊപുരത്തിന്ന
സമീപം എത്തി. എത്തിയ ഉടനെ അവിടെ നിൎത്തിയിരുന്ന ചെറിയ
സൈന്യത്തൊട ചുരുക്കത്തിൽ ഒന്ന ഏറ്റു. അവരുടെ എണ്ണം കുറക
യാലും സാമൎത്ഥ്യം പൊരായ്കയാലും ശത്രുക്കൾക്ക രാജധാനിക്കുള്ളിൽ
കടക്കുവാൻ അധികം പ്രയാസമുണ്ടായില്ല. ഉള്ളിൽ കടന്നതിന്റെ
ശെഷമാണ അഘൊരനാഥനെ ആ വൎത്തമാനം അറിയിക്കുവാൻ ആൾ
പൊയത. ആ സൈന്യത്തിന്റെ അധിപതി കൃതവീൎയ്യൻ താൻ തന്നെ
യായിരുന്നു. അദ്ദെഹം രാജധാനിക്കുള്ളിൽ കടന്ന ഉടനെ ഒരു നിമിഷം
പൊലും കളയാതെ, വൃദ്ധനായ കലിംഗരാജാവിന്റെ അരമനയുടെ
മുകകളിലെക്ക കയറിച്ചെന്നു. ദുൎബ്ബലന്മാരായ രക്ഷിജനം, കുന്തളെശനും
ഭടന്മാരും വരുന്നത കണ്ടപ്പൊൾ വ്യാഘ്രത്തെക്കണ്ട ശ്വാക്കളെപ്പൊലെ
അവരവരുടെ സ്ഥാനം വിട്ട മണ്ടിത്തുടങ്ങി. കുന്തളെശൻ മഹാരാജാ
വിന്റെ മുമ്പിൽ എത്തിയ ഉടനെ, കൂടെ കൊണ്ടു വന്നിട്ടുണ്ടായിരുന്ന
ഉറപ്പുള്ള ഒരു ഡൊലി തിരുമുമ്പാകെ വെപ്പിച്ച "തിരുമനസ്സകൊണ്ട,
അതിൽ കയറി ഇരിക്കണം" എന്ന ഉറപ്പിച്ച പറഞ്ഞു. വൃദ്ധൻ
വസ്തുത മുഴുവൻ ഗ്രഹിയാതെ "എന്തിന്ന?" എന്ന ചൊദിച്ചു. "അത
ഞാൻ വഴിയെ ഉണൎത്തിക്കാം" എന്ന പറഞ്ഞ കൃതവീൎയ്യൻ തന്നെ വൃദ്ധ
നായ മഹാരാജാവിനെ പതുക്കെ താങ്ങിപ്പിടിച്ച എടുത്ത വണക്കത്തൊടു
കൂടി ഡൊലിയിൽ വെച്ച വാതിൽ അടച്ചു, ഡൊലിക്കാരൊട വെഗ
ത്തിൽ കൊണ്ടു പൊകുവാൻ, അടയാളം കാണിക്കുകയും ചെയ്തു. ഡൊലി
ക്കാർ ഗൊപുരത്തിൽ എത്തിയപ്പൊഴെക്ക രക്ഷക്ക കുന്തളെശന്റെ ഭടന്മാർ
മുപ്പത ആളുകൾ കൂടെ കൂടി, കഴിയുന്നവെഗത്തിൽ കുന്തള രാജ്യത്തിന്റെ
നെരിട്ട ഡൊലിയും കൊണ്ട പൊകയും ചെയ്തു. ഇതിന്നിടയിൽ പശ്ചിമ
ഗൊപുരവും രാജധാനിക്കുള്ളിൽ ഭണ്ഡാര ശാല മുതലായ പല പല
മുഖ്യമായ സ്ഥലങ്ങളും കുന്തളെശന്റെ സൈന്യം കൈവശമാക്കി, താമ
സിയാതെ രാജധാനി മുഴുവനും കുന്തളെശൻ കരസ്ഥമാക്കുമെന്ന തീൎച്ച
യായിത്തുടങ്ങിയപ്പൊഴെക്ക, കിഴക്ക ഭാഗത്ത കൂടി വന്നിരുന്ന സൈന്യം
മിക്കതും, അഘൊരനാഥന്റെയും, വെടൎക്കരചന്റെയും അത്ഭുതമായ പരാ
ക്രമം കൊണ്ട ഒടുങ്ങി ആ സമയത്താണ കൃതവീൎയ്യനും സൈന്യവും, [ 101 ] പശ്ചിമഗൊപുരത്തിലൂടെ അകത്തെക്ക കടന്ന വിവരം ഒരുവൻ ഓടി
ചെന്ന അഘൊരനാഥനെ അറിയിച്ചത. ഇടി വെട്ടിയത പൊലെ
അദ്ദെഹം ഒന്ന നടുങ്ങി. അര വിനാഴിക നെരം, ആ നിലയിൽ
നിന്ന തന്നെ ആലൊചിച്ചു, ഉടനെ മനസ്സുറച്ച, അശ്വാരൂഢന്മാരായ
തിരഞ്ഞെടുത്ത അഞ്ഞൂറ ഭടന്മാരൊടു കൂടെ കിഴക്കെ ഗൊപുരത്തിൽ
കൂടി കടന്ന പശ്ചിമഗൊപുരത്തിന്ന നെരിട്ട പൊകയും ചെയ്തു.

(മൂന്ന യവനന്മാർ)

രാജധാനിയുടെ സമീപം യുദ്ധം ഇങ്ങിനെ ഭയങ്കരമായി നടന്ന
കൊണ്ടിരിക്കെ, അവിടെ നിന്ന നാല നാഴിക വഴി വടക്ക, ഒരു വഴി
യമ്പലത്തിന്ന സമീപം, സാമാന്യത്തിൽ അധികം വലിയ ഒരു അറ
ബിക്കുതിരയുടെ പുറത്ത കയറി ഒരു യവനൻ നിൽക്കുന്നത കാണായി.
ആയാളുടെ മുഖം, അതി ശൈത്യമുള്ള യവന രാജ്യങ്ങളിലെപ്പൊലെ
വെളുപ്പും മഞ്ഞയും കൂടി കലൎന്ന, മനൊഹരമായ ഒരു നിറമായിരുന്നു.
മുഖമൊഴികെ ശരീരം മുഴുവനും, കറുത്ത കുപ്പായവും കാലൊറയും കൊ
ണ്ട നല്ലവണ്ണം മൂടിയിരുന്നു. തലെക്കെട്ടും കറുത്തത തന്നെ. കറുത്ത
നീണ്ട അതി നിബിഡമായ താടി- നീണ്ട തടിച്ച വളരെ ബലമുള്ള
ശരീരം- തീപ്പൊരികൾ പറക്കുന്നൂ എന്ന തൊന്നിക്കത്തക്കവണ്ണം ഉജ്ജ്വ
ലത്തുകളായ നെത്ര യുഗളങ്ങൾ- ഇങ്ങിനെയാണ ആ യവനന്റെ സ്വ
രൂപം. കുതിരയുടെ ജീനിയിന്മെൽ ഒരു വലിയ കുന്തം തിരുകീട്ടുണ്ട.
അരയിൽനിന്ന അതി ദീൎഘമായ ഒരു വാൾ ഉറയൊടുകൂടി തൂങ്ങുന്നുണ്ട.
കയ്യിൽ ഒരു വലിയ വെണ്മഴുവും ഉണ്ട. എല്ലാം കൂടി കണ്ടാൽ ഒരു ന
ല്ല യൊദ്ധാവാണെന്ന തൊന്നും.

ആ യവനയൊദ്ധാവ ഒരു കൈകൊണ്ട തന്റെ നീണ്ട താടി ഉഴി
ഞ്ഞ, മറ്റെ കയ്യിൽ ആവലിയവെണ്മഴുഎടുത്തചുഴറ്റിക്കൊണ്ട, ഒരാൾക്ക
കാത്തുനിൽക്കുന്നതപൊലെ ഒരു ദിക്കിലെക്ക തന്നെ നൊക്കിക്കൊണ്ട
കുറച്ചനെരം നിന്നപ്പൊഴെക്ക, ആ ദിക്കിൽ നിന്ന വെറൊരു യവനയൊ
ദ്ധാവ കുതിരപ്പുറത്ത അതിവെഗത്തിൽ ഓടിച്ചകൊണ്ട വരുന്നത കാ
ണായി. ആയാളുടെ മുഖവും വെഷവും മറ്റും മെൽ വിവരിച്ച മാതി
രിതന്നെ. പക്ഷെ സകലവും ശുക്ലവൎണ്ണമാണ. താടിയും വെളത്തത
തന്നെ. വെണ്മഴു ഇല്ല. വാളാണ ആയുധം. മറ്റ വ്യത്യാസം ഒന്നും
ഇല്ല. ആ വെള്ളത്താടി വെഗത്തിൽ വന്ന, ബദ്ധപ്പാടൊടകൂടി ചിലത
കറത്ത താടിയുടെ ചെവിയിൽ മന്ത്രിച്ചപ്പൊൾ ആയാൾ തന്റെ പക്കൽ

12 [ 102 ] ഉണ്ടായിരുന്ന ഒരു ചെറിയ കുഴൽ എടുത്ത, കൂക്കിവിളിക്കുംപൊലെ
ഉച്ചത്തിൽ വിളിച്ചു, കിഴക്കൊട്ടെക്ക നൊക്കിനിന്നു. അര നിമിഷത്തി
ന്നുള്ളിൽ ആ ദിക്കിൽനിന്ന വെറെ ഒരു യവനയൊദ്ധാവ ഓടിച്ച
വന്നു. ആയാളുടെ വെഷവും മെൽപറഞ്ഞവരുടെ മാതിരിതന്നെയാ
ണ. പക്ഷെ വസ്ത്രങ്ങൾ ഒക്കെയും രക്തവൎണ്ണമായിരുന്നു. താടിയും അ
ല്പം ചെമ്പിച്ച മാതിരി തന്നെ. കയ്യിൽ ഒരു വലിയ കുന്തം പിടിച്ചി
രിക്കുന്നു. അരയിൽനിന്ന ഒരു വാൾ തൂക്കീട്ടും ഉണ്ട. മൂന്ന പെൎക്ക്
അല്പം ഒരു വിശെഷവിധി കൂടെയുണ്ട. വെള്ളത്താടിക്ക കറുത്തതും,
കറുത്ത താടിക്ക ചുവന്നതും, ചുവന്ന താടിക്ക വെളുത്തതും ആയ ഒാരൊ
പട്ടുറുമാൽ പിൻഭാഗത്തനിന്ന വിശദമായി കാണത്തക്കവണ്ണം, മടക്കി
ചുമലിൽ മരു ഭാഗത്തെക്കായിട്ട കെട്ടീട്ടുമുണ്ടായിരുന്നു. മൂന്ന പെരും
എത്തികൂടിയ ഉടനെ വെള്ളത്താടിവന്ന പശ്ചിമഭാഗത്തെക്ക, ആയാളെ
ത്തന്നെ മുമ്പിലാക്കി, അല്പം ഓടിച്ചപ്പൊഴെക്ക, കലിംഗമഹാരാജാവി
നെ എടുത്ത കൊണ്ടുപൊകുന്ന ഡൊലിക്കാരും അവരുടെ കൂടെ രക്ഷക്ക
പൊന്നിട്ടുള്ള ഒരു കൂട്ടം ഭടന്മാരും, ദൂരെ ഒരു വഴിക്ക പൊകുന്നത ക
ണ്ടു. അവർ യവനന്മാരെ കണ്ടില്ല. യവനന്മാർ അവരുടെ ഏതാണ്ട
അടുത്ത എത്തിയപ്പൊൾ, ഒട്ടും അനങ്ങാതെ അല്പം നെരം നിന്നു. അ
പ്പൊഴെക്ക ഡൊലിക്കാരും പകുതി ഭടന്മാരും, രണ്ട കുന്നുകളുടെ നടുവിൽ
കൂടിയുള്ള ഒരു ഇടുക്ക വഴിയുടെ അങ്ങെ ഭാഗത്തെക്ക കടന്നത കണ്ട
യവനന്മാർ തക്കമറിഞ്ഞ ഓടിയെത്തി. കറുത്ത താടി മുൻപിൽ കട
ന്ന തന്റെ വലിയ വെണ്മഴു ഒാങ്ങിക്കൊണ്ട, ആ കുടുങ്ങിയ സ്ഥലത്തി
ന്റെ മീതെ ചെന്നുനിന്ന"അവിടെ വെക്കുവിൻ കള്ളന്മാരെ!, നിങ്ങൾ
ആരാണെന്ന പരമാൎത്ഥം ഇപ്പൊൾ പറഞ്ഞിട്ടില്ലെങ്കിൽ നിങ്ങളുടെ
അവസാനം അടുത്തിരിക്കുന്നൂ എന്ന കരുതിക്കൊൾവിൻ!" എന്ന അതി
നിഷ്ഠുരതരം പറഞ്ഞപ്പൊൾ ഡൊലിക്കാർ ഉടനെ ഡൊലി താഴെ വെ
ച്ചു. ഭടന്മാർ ഓടിപ്പൊകുന്നതിനെ തടുക്കുവാൻ വെണ്ടി, ചുവന്ന താ
ടിയും വെള്ളത്താടിയും, അതിന്നിടയിൽ, ആ കുടുങ്ങിയ വഴിയുടെ
മുമ്പിലും പിന്നിലും പൊയി നിന്ന വഴിയടച്ചു. ഇങ്ങിനെ പെട്ടെന്ന
തങ്ങളെ, കാലതുല്യന്മാരായ ആ യവനന്മാർ കടുഭാഷണം കൊണ്ട
ഭീഷണിപ്പെടുത്തിയപ്പൊൾ, ഭടന്മാർ നാല പുറത്തും നൊക്കി തങ്ങളുടെ
അപകടത്തെ മനസ്സിലാക്കി നിൎവ്വാഹമില്ലെന്ന നിശ്ചയിച്ച, പരമാൎത്ഥം
ഒക്കെയും പറഞ്ഞു. "നല്ലത, നിങ്ങൾ പരമാൎത്ഥം പറഞ്ഞത നന്നായി.
നിങ്ങൾക്ക പ്രാണനെക്കൊതിയുണ്ടെങ്കിൽ ഡൊലിയെടുത്തവരൊഴികെ [ 103 ] ശെഷമുള്ളവർ ഒരുത്തനെങ്കിലും പിന്നൊക്കം തിരിയാതെ, ഇപ്പൊൾ
ഞങ്ങൾ നൊക്കി നില്‌ക്കെത്തന്നെ കുന്തള രാജ്യത്തെക്ക പൊകെണം. താമ
സിച്ചാൽ മരണം നിശ്ചയം. ഡൊലിക്കാരെ ഞങ്ങൾ വെണ്ടപൊലെ
രക്ഷിക്കും." എന്ന കറുത്ത താടി പിന്നെയും പറഞ്ഞു. ഭടന്മാർ യവന
ന്മാരുടെ അധികമായ പൌരുഷം കണ്ട ഭയപ്പെട്ട, അങ്ങിനെ തന്നെ എന്ന സമ്മതിച്ച അപ്പൊൾ തന്നെ
കുന്തളരാജ്യത്തെക്ക പൊകയും ചെ
യ്തു. യവന്മാർ ഭടന്മാരെ കാണാതാകുന്നവരെ നൊക്കിക്കൊണ്ട നിന്ന
ശെഷം രാജാവിനെ എടുപ്പിച്ചകൊണ്ട വെറെ ഒരു വഴിയായി പൊ
യി, തരക്കെട ഒന്നും കൂടാതെ ഒരു ദിക്കിൽ എത്തി, രാജാവാണെന്നപറ
ഞ്ഞ, അവിടെ ചിലരെ ഏല്പിച്ച, അല്പം ഭക്ഷണം കഴിച്ച ഉടനെയു
ദ്ധം നടന്നെടത്തെക്ക ഓടിക്കുകയും ചെയ്തു.

(കാരാഗൃഹം)

ഇതൊക്കെയും നാലഞ്ച നാഴികക്കുള്ളിലാണ യവനന്മാർ സാധി
ച്ചത. അവർ രാജധാനിയുടെ സമീപം എത്തിയപ്പൊൾ ഉള്ളിൽനിന്ന
അതി ഘൊരമായി സമരം നടക്കുന്നതിന്റെ കൊലാഹലം കെൾക്കുമാ
റായി. യവനന്മാൎക്ക ക്ഷമയില്ലാതായി. അവരുടെ പടക്കുരിരകളും
അവരെപ്പൊലെ തന്നെ യുദ്ധത്തിന്റെ നടുവിലെക്ക എത്തുവാൻ താല്പ
ൎയ്യത്തൊടുകൂടി ഹെൎഷാരവം മുഴക്കി, മുന്നൊട്ട കുതിച്ച തുടങ്ങി. പശ്ചിമ
ഗൊപുരത്തിന്റെ സമീപമാണ അവർ ഒന്നാമത ചെന്നത. അതിന്റെ
മൂൎദ്ധാവിൽ കുന്തളെശന്റെ കൊടി പാറുന്നത കണ്ട, അതിലൂടെ കട
പ്പാൻ എളുതല്ലെന്ന തീൎച്ചയാക്കി, ദക്ഷിണ ഗൊപുരത്തിന്റെ നെരെ
ചെന്നു. അവിടെ കലിംഗരാജാവിന്റെ കൊടി കണ്ടപ്പൊൾ അതി
ലൂടെ കടപ്പാൻ തുടങ്ങി. അവിടെ നിന്നിരുന്ന ഭടന്മാർ വിരൊധം
ഭാവിച്ചപ്പൊൾ, കറുത്തതാടി, "നിങ്ങൾ ഞങ്ങളെ തടുക്കെണ്ട, ഞങ്ങൾ
കലിംഗ രാജാവിന്റെ ബന്ധുക്കളാണ; സത്യം" എന്നുച്ചത്തിൽ പറഞ്ഞു.
ഭടന്മാർ യവനന്മാർ പറഞ്ഞത വിശ്വസിക്കയാലൊ, ഭയങ്കരന്മാരായ
അവരൊട നെരിടുവാൻ ധൈൎയ്യം പൊരായ്കയാലൊ, അവരെ ഒട്ടും
തടുത്തില്ല. എന്ന തന്നെയല്ലാ, യുദ്ധ മദ്ധ്യത്തിങ്കലെക്ക ചെല്ലുന്ന ആ
യവനന്മാരുടെ പിന്നാലെ തന്നെ, അവരുടെ സഹായത്തിന്നായിട്ട
വളരെ ഭടന്മാരുംകൂടെ പൊകയുംചെയ്തു. അഘൊരനാഥനും സൈന്യവും
കിഴക്ക ഭാഗത്ത നിന്ന പൊരുതുന്നു. കുന്തളെശനും തന്റെ അനവധി
ഭടന്മാരും പടിഞ്ഞാറെ ഭാഗത്ത നിന്ന വളരെ പരാക്രമത്തൊടു കൂടി
പൊരുതുന്നു. കുന്തളെശനും, അഘൊരനാഥനും തമ്മിൽ നെരിടുക [ 104 ] മാത്രം കഴിഞ്ഞിട്ടില്ല. അഘൊരനാഥന്റെ ചെറിയ സൈന്യം വെഗ
ത്തിൽ അധികം ചെറുതാകുന്നു. കുന്തളന്റെ സൈന്യത്തിന്ന മദം വൎദ്ധി
ക്കുന്നു അങ്ങിനെയിരിക്കുമ്പൊഴാണ യവനന്മാർ പൊർകളത്തിൽ
എത്തിയത. അവരെക്കണ്ടപ്പൊൾ കുന്തളെശന്റെ സൈന്യം സന്തൊ
ഷിച്ചു. അഘൊരനാഥന്റെ സൈന്യങ്ങൾ ഭയപ്പെടുകയും ചെയ്തു. ആ
വസ്തുത കറുത്തതാടി അറിഞ്ഞ ഉടനെ, തന്റെ ചുമലിൽ കെട്ടിയിരുന്ന
ഉറുമാൽ അഴിച്ച മെല്‌പെട്ട വലിച്ചെറിഞ്ഞു. അത കണ്ടപ്പൊൾ അഘൊ
രനാഥൻ "അവർ നമ്മുടെ രക്ഷിതാക്കന്മാർ, ഒട്ടും ഭയപ്പെടരുത, ഭയ
പ്പെടരുത" എന്ന ഉച്ചത്തിൽ പറഞ്ഞ തന്റെ വിഹ്വലമാനസന്മാരായ
സെനാ നായകന്മാരെയും, ഭയ പരവശന്മാരായ സൈന്യങ്ങളെയും
ധൈൎയ്യപ്പെടുത്തി. പിന്നെ യവനന്മാർ ഒട്ടുംനെരം കളയാതെ അവരുടെ
ആയുധങ്ങളെ പ്രയൊഗിക്കുവാൻ തുടങ്ങി. കറുത്തതാടിയുടെ സമീപ
ത്തെക്ക കുന്തളെശന്റെ ഭടന്മാർ സ്മരിക്കുന്നതെയില്ല. ആയാൾ
ഒരു സംഹാരരുദ്രനെപ്പൊലെ, ശത്രുക്കളെ അതിവെഗത്തിൽ കൊന്നൊടു
ക്കുന്നു, വലത്തെക്കാൽ അങ്കവടിയിൽ ഊന്നി വലത്തൊട്ടു, ചെരിഞ്ഞ ത
ന്റെ വലിയ വെണ്മഴുകൊണ്ട, ഊക്കൊക്കെയുമിട്ടു വെട്ടുമ്പൊൾ, അതിൽ
തകൎന്നപൊകാതെ ഒന്നും തന്നെയില്ല. ആ കൊത്തകൊണ്ട മറിയുന്ന ഭട
ന്മാരും കുതിരകളും അനവധി. അങ്ങിനെ നിസ്തുല്യനായ ആ യവനൻ
ജൃംഭിച്ചടുക്കുന്നെടത്ത നിന്ന ശത്രുക്കൾ ഒഴിച്ചതുടങ്ങി. കുന്തളെശന്ന വ
ളരെ വിസ്മയവും വിസ്മയത്തെക്കാൾ അധികം ഭയവും ഉണ്ടായി. "ഇവ
രാര? മഗധെശ്വരന്റെ കൂറ്റകാരാവാൻ പാടില്ല. എന്നാൽ എന്റെ
പ്രതികൂലികളാവുന്നതല്ലായിരുന്നു. അഘൊരനാഥന്റെ മുൻകാഴ്ച
കൊണ്ട. എവിടുന്നൊ വരുത്തിയവരാണ. ഏതെങ്കിലും എന്നാൽ കഴി
യുന്നത ചെയ്യെണം" എന്നിങ്ങിനെ അദ്ദെഹം കുറച്ച നെരം വിചാരി
ച്ച രണ്ടാമതും വൎദ്ധിച്ചിരിക്കുന്ന പരാക്രമത്തൊടുകൂടി പൊരുതുവാൻ
തുടങ്ങി. കുന്തളെശന്റെ പരാക്രമവും അല്പമല്ല. ശരീരവും മുഖവും
മുഴുവൻ ഇരുമ്പചട്ട കൊണ്ട മൂടിയിരുന്നതിനാൽ, ശത്രുക്കളുടെ വെട്ടും
കുത്തും അദ്ദെഹത്തിന്ന അല്പം പൊലും തട്ടുന്നില്ല. എന്നതന്നെയല്ലാ,
അദ്ദെഹത്തിന്റെ ഇടത്തുകയ്യിൽ പിടിച്ചിരുന്ന ഒരു ചെറിയ ഇരിമ്പ
പരിചകൊണ്ട വെട്ടുകൾ അതിവിദഗ്ദ്ധതയൊടുകൂടി തടുക്കുന്നതും ഉണ്ട.
തനിക്ക അപായം വരുവാൻ ഒട്ടും വഴിയില്ലാതാകയാൽ ശത്രുസൈന്യ
ത്തൊടണഞ്ഞ പൊരുതി. അനവധി ഭടന്മാരെ തെരുതെരെ, തന്റെ
വാളിന്നൂണാക്കുന്നു. അങ്ങിനെ രണ്ടു ഭാഗത്തും ഭടന്മാർ, മരണം കൊ [ 105 ] ണ്ടും മുറികൊണ്ടും വീണവീണ ഒഴിഞ്ഞുതുടങ്ങിയപ്പൊഴെക്ക, ഉത്തരഗൊ
പുരത്തിൽ നിന്ന ഒരു കൊലാഹലം കെൾക്കുമാറായി. ആയ്ത കുന്തളെ
ശന്റെ സഹായത്തിന്ന അദ്ദെഹത്തിന്റെ സംശപൂക സൈന്യം വരിക
യായിരുന്നു. അവർ മുന്നൂറ അശ്വാരൂഢന്മാരായ ഭടന്മാർ- ആയുധവി
ദ്യയിൽ അതിനിപുണന്മാർ- സമരൊത്സവത്തിൽ അതികുതുകികൾ. ജീ
വഹാനി വരുത്തുവാൻ ലെശം പൊലും മടിക്കാത്തവർ- ജയത്തൊടുകൂടി
യല്ലാതെ, ശത്രുവിന്റെ മുമ്പിൽ നിന്ന ഒഴിയാത്തവർ നീൎക്കുമളപൊ
ലെ അനിത്യമായ മാനത്തെ അസിധാരയിങ്കൽ നിന്ന പൊത്തിപ്പിടിക്കു
ന്നവർ. അങ്ങിനെയിരിക്കുന്ന ആ ചെറിയ സൈന്യം എത്തിയപ്പൊ
ഴെക്ക കുന്തളെശന്റെ ശെഷിച്ചിരിക്കുന്ന സൈന്യം സന്തൊഷം കൊണ്ട
ആൎത്തവിളിച്ചു. അവരുടെ സമാരംഭം എങ്ങിനെയെന്നറിവാൻ വെ
ണ്ടി, അവർ എത്തിയ ഉടനെ യവനന്മാർ മൂന്ന പെരും ഒന്നായി കൂടി
അന്യൊന്യം രഹസ്യമായി ചിലത പറഞ്ഞു കൊണ്ടിരിക്കുമ്പൊഴെക്ക ആ
സംശപൂകന്മാർ ക്ഷാമം പിടിച്ചിരിക്കുന്ന ഒരു കൂട്ടം ചെന്നായ്ക്കളെപ്പൊ
ലെ ഒട്ടും തന്നെ ക്ഷമകൂടാതെ വൈരീ നിഗ്രഹണത്തിന്ന മുതിൎന്നു.
അവരുടെ ശൂരതയും അടക്കമില്ലായ്മയും ആയുധമുപയൊഗിക്കുന്നതിലുള്ള
പടുത്വവും കണ്ട യവനന്മാർ അല്പം നെരം എന്ത ചെയ്യെണ്ടൂ എന്ന തീ
ൎച്ചയാക്കാതെ പിൻവാങ്ങി സ്വസ്ഥന്മാരായി നിന്നു. യവനന്മാർ എത്തിയ
ഉടനെ കുന്തളെശന്റെ ജയത്തെക്കുറിച്ച സംശയം തൊന്നീട്ടുണ്ടായിരു
ന്നത ഒക്കെയും തീൎന്നു. കലിംഗാധീശന്റെ പരാജയം കണ്ടല്ലാതെ അ
ന്ന സൂൎയ്യൻ അസ്തമിക്കയില്ലന്ന മിക്കതും ജനങ്ങൾ തീൎച്ചയാക്കി. അഘൊ
രനാഥന്റെ സൈന്യം നിരാശപ്പെടുവാനും തുടങ്ങി. അങ്ങിനെയി
രിക്കെ ചുവന്ന താടിയെ മുമ്പിലാക്കി, അല്പം വഴിയെ ഇടത്തും വലത്തും
മറ്റ രണ്ട യവനന്മാരും നിന്ന സംശപൂകന്മാരൊട മൂന്ന പെരും കൂടി
ഒന്നായി നെരിട്ടു. അപ്പൊൾ ത്രികൊണ വടിവിൽ നിന്ന ഏകൊപി
ച്ച പൊരുതുന്ന ആ യവനന്മാരൊടു ജയിക്കുവാനൊ അവരെ മുറിയെ
ല്പിക്കവാനൊ സംശപൂകന്മാൎക്ക തരമില്ലാതായി. ചുവന്നതാടിയുടെ കു
ന്തം കുതിരയുടെ കഴുത്തിൽ തറയ്ക്കുമ്പൊഴെക്ക പുറത്തിരിക്കുന്നവന്ന ഒരു
ഭാഗത്ത നിന്ന കറുത്ത താടിയുടെ വെണ്മഴുകൊണ്ടൊ, മറ്റെ ഭാഗത്ത
നിന്ന വെള്ളത്താടിയുടെ വാളകൊണ്ടൊ വെട്ട കിട്ടി താഴത്ത വീഴുക
യും ചെയ്യും. അങ്ങിനെ സംശപൂക സൈന്യവും യവനന്മാരും തമ്മിൽ,
രൂക്ഷതരമാകുംവണ്ണം വാശി പിടിച്ച പൊരുതുമ്പൊഴെക്ക, കിഴക്കെ
ഗൊപുരത്തിൽകൂടി യുവ രാജാവും വെടൎക്കരചനും, കുന്തളെശന്റെ [ 106 ] ആദ്യം വന്ന സൈന്യത്തെ മുഴുവനും നശിപ്പിച്ച തങ്ങളുടെ ശെഷിച്ച
ഭടന്മാരെയും കൊണ്ട എത്തിയതിനാൽ അഘൊരനാഥന്റെ സൈന്യം
കാർമെഘത്തെക്കണ്ട ചാതകങ്ങളെപ്പൊലെ വളരെ സന്തൊഷിച്ച ആൎത്ത
വിളിച്ചു. അഘൊരനാഥൻ ഉടനെ യുവരാജാവിന്റെയും. വെടൎക്കരച
ന്റെയും അടുക്കൽ ചെന്ന "ആ കാണുന്ന യവനന്മാർ നമ്മെ രക്ഷിക്കു
വാൻ വന്നവരാണ, അവരുടെ പരാക്രമം നൊയ്ക്കൊൾക" എന്ന മാത്രം
പറഞ്ഞ സംശപൂകസൈന്യത്തെ വെഗത്തിൽ മുടിക്കുവാൻ വെണ്ടി, താ
നും യവനന്മാരുടെ സഹായത്തിന്ന ചെന്നു. അപ്പൊൾ വെള്ളത്താടി
തന്റെ സ്ഥാനത്തനിന്ന ഒഴിഞ്ഞ അവിടെ നിന്നകൊൾവാൻ അഘൊ
രനാഥനൊട ആംഗ്യം കാണിച്ച പടയുടെ പിൻഭാഗത്തെക്ക പൊയി
വെള്ളം കുടിച്ച അല്പം ക്ഷീണം തീൎത്ത ശെഷം സംശപൂകസൈന്യത്തി
ന്റെ നടുവിൽനിന്ന പൊരുതുന്ന കുന്തളെശനൊടതന്നെ നെരിട്ടു.
വളരെ സാമൎത്ഥ്യത്തൊടുകൂടി രണ്ട മൂന്ന പ്രാവശ്യം കുന്തളെശന്റെ നെ
രിട്ട ഉടനെയുടനെ കുതിരയെ ചാടിക്കുകയാൽ, കുന്തളെശനെ അദ്ദെ
ഹത്തിന്റെ സൈന്യത്തിൽ നിന്ന വെർ തിരിച്ച ഒറ്റപ്പെടുത്തി അത
കഴിഞ്ഞപ്പൊഴെക്കാണ കുന്തളെശൻ തന്റെ അപകടമായ സ്ഥിതിയെ
അറിഞ്ഞത. ഉടനെ യുവരാജാവും വെടൎക്കരചനും വെള്ളത്താടിയുടെ
സഹായത്തിന്ന എത്തി കുന്തളെശനെ വളഞ്ഞു അദ്ദെഹത്തിന്റെ സഹാ
യത്തിന്ന വരുപാൻ ശ്രമിച്ച ഭടന്മാരെ നിരൊധിച്ചു. ഇങ്ങിനെ ശ
ത്രുക്കളുടെ ഇടയിൽ ആയി എങ്കിലും കുന്തളെശൻ ഒട്ടും പരിഭ്രമം കൂടാ
തെ വെള്ളത്താടിയെ ചെറുക്കുന്നതിന്നിടയിൽ അടുത്ത നിന്നിരുന്ന യുവ
രാജാവിന്റെ കുതിരയെ വെട്ടി താഴ്ത്തി. ഉടനെ അരചൻ തന്റെ കു
തിരയെ യുവരാജാവിന്ന കൊടുത്ത വെറൊരു കുതിരപ്പുറത്ത കയറി
വെള്ളത്താടി രാജകുമാരന്ന തരക്കെട ഒന്നും വന്നില്ലെല്ലൊ എന്ന നൊ
ക്കുമ്പാഴെക്ക കുന്തളെശൻ ആ തക്കം പാൎത്ത പിൻവാങ്ങി തന്റെ സൈ
ന്യത്തൊട രണ്ടാമതും ചെൎന്നു. ആ സൈന്യമൊ, കറുത്തതാടിയുടെയും
ചുവന്ന താടിയുടെയും, അഘൊരനാഥന്റെയും അതി സാഹസമായ പ്ര
യത്നം കൊണ്ട കുറച്ച നെരത്തിനുള്ളിൽ ശിഥിലമായ്തുടങ്ങി. സംശപൂ
കന്മാരുടെ പരാക്രമം കൊണ്ട ചുവന്നതാടി മൂന്ന പ്രാവശ്യം കുതിരയെ
മാറ്റെണ്ടി വന്നു. ശൂരന്മാരായ അവർ കൂട്ടം കൂട്ടമായി യവനന്മാരൊട
തെറ്റി ചെന്ന അഗ്നിയിൽ ശലഭങ്ങൾ എന്ന പൊലെ ഒന്നൊഴിയാതെ
എല്ലാവരും, പൊരുതി മരിച്ചു. പിന്നെ കുന്തളെശനും, വിശ്വസ്ഥന്മാ
രായ ചില അമാത്യന്മാരും, ഇരുനൂറ്റിൽ ചില്വാനം ഭടന്മാരും മാത്രം [ 107 ] ശെഷിച്ചു. അങ്ങിനെയിരിക്കെ കറുത്ത താടി കുറഞ്ഞൊന്ന പിൻവാ
ങ്ങി അഘൊരനാഥനൊട അല്പം ഒന്ന ചെകിട്ടിൽ മന്ത്രിച്ചു. അപ്പൊൾ
തന്നെ അഘൊരനാഥൻ കാഹളം വിളിപ്പിച്ച "പട നില്ക്കട്ടെ" എന്ന
പൊൎക്കളത്തിൽ നിന്ന ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ആയുധങ്ങളുടെ
ഝണ ഝണ ശബ്ദം നിന്നപ്പൊൾ "കുന്തളരാജാവിന്റെ സൈന്യ
ത്തിൽ കീഴടങ്ങുവാൻ മനസ്സുള്ളവരുണ്ടെങ്കിൽ അവരെ നിഗ്രഹിക്കുന്നി
ല്ല," എന്ന രണ്ടാമതും ഉച്ചത്തിൽ പറഞ്ഞതിന്ന "ഞങ്ങളുടെ സാമി
കീഴടാങ്ങാത്തപക്ഷം, ഞങ്ങൾ അദ്ദെഹത്തിന്റെ ഒരുമിച്ച മരിക്കുവാനും
കൂടി തെയ്യാറായവരാണ" എന്ന സചിവന്മാരിൽ പ്രധാനിയായ ഒരാൾ
ഉത്തരം പറഞ്ഞു. കുന്തളെശൻ അതു കെട്ടു എങ്കിലും, കീഴടങ്ങുവാൻ
വിചാരിക്കാതെ, വെള്ളത്താടിയുമായി രണ്ടാമതും പൊരാടുവാൻ തുടങ്ങി
യപ്പൊഴെക്ക, കറുത്ത താടി അവിടെക്ക എത്തി. ഒരു അന്തകനെപ്പൊലെ
കറുത്തതാടി തന്റെ മുമ്പിൽ വന്ന നിന്നപ്പൊൾ, കുന്തളെശന്നുണ്ടായ
നിരാശയും, ഭയവും, വ്യസനവും പറയുന്നതിനെക്കാൾ വിചാരിച്ച അ
റിയുകയാണ എളുപ്പം. കറുത്തതാടി കുന്തളെശനൊട നെരിട്ട വെള്ള
ത്താടിയെ പിന്നിലാക്കിയപ്പൊൾ കുന്തളെശന്റെ സഹായത്തിന്ന എത്തു
വാൻ ശ്രമിച്ച ചില കൂറുള്ള അമാത്യന്മാരെ അഘൊരനാഥനും, വെള്ള
ത്താടിയും കൂടി തടുത്ത നിൎത്തുകയും ചെയ്തു. കറുത്തതാടി. കീഴടങ്ങാ
മെന്നുണ്ടെങ്കിൽ നമുക്ക രണ്ടാളുകൾക്കും കുറെ കാലം കൂടി ജീവിച്ചിരി
ക്കാം. ഇല്ലെങ്കിൽ നമ്മിൽ ഒരാളുടെ ആയുസ്സ എങ്കിലും ഇപ്പൊൾ അവ
സാനിക്കെണ്ടി വരുമെന്ന തീൎച്ച തന്നെ.

കൃതവീൎയ്യൻ:- അപമാനത്തൊടുകൂടി ഇരിക്കുന്നതിനെക്കാൾ ധീ
രതയൊടുകൂടി പ്രാണത്യാഗം ചെയ്യുകയാണെല്ലൊ നല്ലത.

കറുത്തതാടി:- ധൈൎയ്യശാലികളും, സ്വാമിഭക്തിയുള്ളവരും ആയ
ൟ കാണുന്ന ആളുകളുടെയും, ഇവിടുത്തെയും, വിലയെറിയ ജീവനെ
അനാവശ്യമായി, ദുരഭിമാനം വിചാരിച്ച അപമൃത്യുവാൽ നശിപ്പിക്കു
ന്നതിനെക്കാൾ അധികമായ അപമാനം എന്തുണ്ട? അങ്ങുന്നൊ, ഇത്ര
നിൎഘ‌്പണനാകെണ്ടത? കുന്തളെശൻ തന്റെ പ്രതിയൊഗിയുടെ യുക്തിയുക്ത
മായ ആ വാക്ക കെട്ട അല്പനെരം ആലൊചിച്ചശെഷം, വളരെ പണി
പ്പെട്ട കീഴടങ്ങാമെന്ന സമ്മതിച്ചു. കറുത്തതാടി എന്നാൽ കുതിരപ്പുറത്ത
നിന്ന ഇറങ്ങി, ആയുധം താഴെ വെക്കെണം" എന്ന പറഞ്ഞ, അഘൊര
നാഥനെ വിളിച്ച ആ വിവരം അറിയിച്ചു. അഘൊരനാഥൻ "യുദ്ധം
നില്ക്കട്ടെ!" എന്ന രണ്ടാമതും ഉച്ചത്തിൽ പറഞ്ഞു. കുന്തളെശൻ അത്യന്തം
വ്രീളാ പരവശനായി തന്റെ ഏറ്റവും വാടിയ മുഖം താഴ്ത്തിക്കൊണ്ട

13 [ 108 ] കുതിരപ്പുറത്ത നിന്ന ഇറങ്ങി ആയുധം വെച്ചു, ആ നിലയിൽതന്നെ ഒരു
ചിത്രത്തിൽ എഴുതിയ പൊലെ നിശ്ചെഷ്ഠനായിനിന്നു, കഷ്ടം ! അതക
ണ്ടപ്പൊൾ അദ്ദെഹത്തിന്റെ കൂടെയുള്ളവരൊക്കെയും ഏറ്റവും ഖിന്നന്മാ
രായി തങ്ങളുടെ ആയുധങ്ങളെയും വെച്ചു. അഘൊരനാഥൻ പ്രധാന
മന്ത്രിയുടെ നിലയിൽ അവരുടെ മുമ്പാകെ ചെന്നനിന്ന, "കൃതവീൎയ്യ
നെന്ന നാമധെയമായ കുന്തളരാജാവും, അദ്ദെഹത്തിന്റെ ൟ കാണാ
കുന്ന ആൾക്കാരും, ശ്രീ പ്രതാപചന്ദ്രകലിംഗ മഹാരാജാവവർകളൊട
പടവെട്ടി തൊറ്റ കീഴടങ്ങുകയും, മെൽപറഞ്ഞ കുന്തള രാജാവിനെയും
ആൾക്കാരെയും, ഇന്ന മുതൽ രണ്ടാമത കല്പനയുണ്ടാകുന്നതവരെ, ദുന്ദുഭീ
ദുൎഗ്ഗത്തിൽ തടവുകാരാക്കി പാൎപ്പിക്കുവാൻ മഹാരാജാവവർകൾ കല്പിക്കു
കയും ചെയ്തിരിക്കുന്നു എന്ന, കലിംഗ മഹാരാജാവവർകളുടെ പ്രജക
ളായ മഹാജനങ്ങൾ ഇതിനാൽ അറിയുമാറാക" എന്ന വളരെ ഉച്ചത്തി
ൽ വിളിച്ചു പറഞ്ഞു പടഹമടിപ്പിച്ചു. പിന്നെ വിനയത്തൊടു കൂടി
കുന്തളെശന്റെ അരികത്ത ചെന്ന "മുറപ്രകാരം ഇങ്ങിനെ പറയെ
ണ്ടതാകയാൽ പറഞ്ഞതാണ, ഇതിൽ കയറി എഴുന്നരുളാം" എന്ന
പറഞ്ഞ വിശെഷമായ ഒരു പൊൻപല്ലക്ക അദ്ദെഹത്തിന്റെ മുമ്പാകെ
വെപ്പിച്ചു.

കുന്തളെശൻ, വാഹനമാവശ്യമില്ലെന്ന പറഞ്ഞ എങ്ങൊട്ടാണ
പൊകെണ്ടത എന്ന ചൊദിക്കുംപൊലെ അഘൊരനാഥന്റെ മുഖത്തെക്ക
നൊക്കി. ആയുധപാണികളായ ഭടന്മാർ രണ്ട വരികളായി നിൽക്കു
ന്നതിന്റെ നടുവിൽ ഒരു സെനാപതി കുന്തളെശനെ കൊണ്ട പൊകു
വാൻ ഒരുങ്ങി നിൽക്കുന്നതിനെ കാണിച്ച കൊടുത്തപ്പൊൾ അദ്ദെഹം
തല പൊങ്ങീച്ച നൊക്കാതെ ആയാളുടെ പിന്നാലെ നടന്ന പൊയ്തുടങ്ങി
വാഹനത്തിൽ കയറാമെന്ന രണ്ട പ്രാവശ്യം അഘൊരനാഥൻ പറഞ്ഞു.
കുന്തളെശൻ "വെണ്ട" എന്ന കൈകൊണ്ടു വിലക്കി. പിന്നെ അഘൊ
രനാഥൻ അനുയാത്രയായി കുറെ വഴി ഒരുമിച്ച പൊയി ഏറ്റവും
വണക്കത്തെടുകൂടി വിടവാങ്ങിപ്പൊരികയും ചെയ്തു.

യുവരാജാവും വെടൎക്കരചനും യവനന്മാരൊട വളരെ ആദരവൊ
ടു കൂടി ഒാരൊ വൃത്താന്തങ്ങൾ ചൊദിച്ചറിയുമ്പൊഴെക്ക അഘൊരനാഥൻ
കുന്തളെശനെ ദുന്ദുഭിയിലെക്ക അയച്ച മടങ്ങി എത്തി, രാജധാനിയെ
രക്ഷിക്കുവാൻ വെണ്ടുന്ന ഏൎപ്പാടുകൾ ഒക്കെയും ചെയ്തു, സ്ഥലങ്ങൾ ഒക്കെ
യും വെടുപ്പ വരുത്തി പൂൎവ്വ സ്ഥിതിയിൽ ആക്കുവാനും, യുദ്ധത്തിൽ മുറി
ഏറ്റവൎക്ക വെണ്ടുന്ന ചികിത്സകൾ ചെയ്വാനും, കുന്തളെശനെ വളരെ
വണക്കത്തൊടു കൂടിയും പദവിയായിട്ടും, ദുന്ദുഭിയിൽ താമസിപ്പിക്കുവാ [ 109 ] നും, മറ്റും കീഴുദ്യൊഗസ്ഥന്മാൎക്ക പലപല കല്പനകൾ താരത്യം പൊ
ലെ കൊടുത്ത, സകലവും അവരെയും സെനാപതിമാരെയും ഭാരമെല്പിച്ച
യവനന്മാരും യുവരാജാവും നില്ക്കുന്നടത്തെക്ക ചെന്നു. ചുവന്നതാ
ടിക്കും വെടൎക്കരചനും ഒന്ന രണ്ട ചെറിയ മുറികൾ ഏറ്റിട്ടുണ്ടായിരു
ന്നത നല്ലവണ്ണം വെച്ച കെട്ടിച്ചശെഷം, അസ്തമനത്തിന നാലഞ്ചനാ
ഴികയുള്ളപ്പൊൾ, അവരെല്ലാവരും കൂടി ചന്ദനൊദ്യാനത്തിലെക്ക പൊ
കയും ചെയ്തു.

൧൭-ാം അദ്ധ്യായം,

അഭിജ്ഞാനം.

യുവരാജാവും, യവനന്മാരും, അഘൊരനാഥനും വെടൎക്കരചനും
കൂടി ചന്ദനൊദ്യാനത്തിലെത്തിയപ്പൊൾ അവിടെ വൃദ്ധനായ കലിംഗ
മഹാരാജാവും, സ്വൎണ്ണമയീദെവിയും ഉണ്ടായിരുന്നു. യവനന്മാർ രാവി
ലെ കലിംഗരാജാവിനെ ചന്ദനൊദ്യാനത്തിലാണ കൊണ്ടുചെന്നത.
അവിടുത്തെ പരിചാരകന്മാർ രാജാവിനെ കണ്ടറിഞ്ഞപ്പൊൾ അവൎക്ക
വളരെ അത്ഭുതവും സന്തൊഷവുമുണ്ടായി. സ്വൎണ്ണമയീദെവി യുദ്ധം തുട
ങ്ങുന്നതിന്ന രണ്ട ദിവസം മുമ്പായിട്ടതന്നെ ചന്ദനൊദ്യാനത്തിൽ വാ
സം തുടങ്ങിയിരുന്നു. പട ജയമായി കലാശിച്ചു, യുവരാജാവിന്ന തര
ക്കെട ഒന്നും വന്നിട്ടില്ല എന്ന വിവരം, ഒരു ഭൃത്യൻ ഓടിവന്ന സ്വൎണ്ണ
മയിയെ അറിയിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട അവൾ ഭൎത്താവി
ന്റെയും ഇളയച്ശന്റെയും വരവ കാത്തകൊണ്ടിരിക്കുമ്പൊഴെക്ക അവർ
രണ്ടാളുകളും രണ്ട യവനന്മാരെയും വെടൎക്കരചനെയും കൂട്ടിക്കൊണ്ട
വന്നു തുടങ്ങി. ചുവന്ന താടിയെ ചന്ദനൊദ്യാനത്തിൽ എത്തിയപ്പൊ
ഴെക്ക കാണ്മാനില്ലാതായി. എവിടെയെന്ന യുവരാജാവ ചൊദിച്ച
പ്പൊൾ, താമസിയാതെ വരുമെന്ന വെള്ളത്താടി ഉത്തരം പറഞ്ഞു. ഉദ്യാ
നത്തിൽ എത്തിയ ഉടനെ, മാളികയുടെ മുകളിൽ വലിയ ഒഴിഞ്ഞ അക
ത്ത എല്ലാവരും കൂടി ഒരു വട്ടമെശയുടെ ചുറ്റും ഇരുന്ന ചില ഭൊജ്യപെ
യാദികളെകൊണ്ട ക്ഷീണം തീൎത്തുകൊണ്ടിരിക്കെ, യവനന്മാർ ചെയ്ത
ഉപകാരത്തെപറ്റി അഘൊരനാഥൻ ശ്ലാഘിച്ച പറയുന്നതിന്നിടയിൽ
വലിയ രാജാവിനെ മൊചിച്ചകൊണ്ടുവന്ന വിവരവും പറഞ്ഞു. അ
പ്പൊൾ യുവരാജാവിന്നുണ്ടായ വിസ്മയവും സന്തൊഷവും ഇത്ര എന്ന

13 [ 110 ] പറഞ്ഞ കൂടാ, അദ്ദെഹം തന്റെ സന്തൊഷത്തെയും കൃതജ്ഞതയെയും
കുറിച്ച യവനന്മാരൊട കുറഞ്ഞൊന്ന പറഞ്ഞു. അതിന്റെ ശെഷം
അഘൊരനാഥൻ കറുത്ത താടിയുടെ ചെവിയിൽ അല്പം ഒന്ന മന്ത്രിച്ച
ആയാളെ മറ്റെ ഒരു അകത്തെക്ക കൂട്ടിക്കൊണ്ട പൊയി. വെള്ളത്താ
ടിയും മനസ്സിന്ന സ്വസ്ഥതയില്ലാത്തതുപൊലെ താഴെത്തെക്കിറങ്ങി പടി
ക്കൽ പൊയി നിൽക്കുമ്പൊൾ രണ്ട ഡൊലികൾ ഉദ്യാനത്തിലെക്ക വരു
ന്നതകണ്ടു. അതിന്റെ പിന്നിൽ ചുവന്നതാടിയും ഉണ്ടായിരുന്നു.
ഡൊലികൾ അകത്തെക്ക കടത്തി, അതിൽനിന്ന നാലാളുകൾ പുറത്തെ
ക്കിറങ്ങി, ഭവനത്തിന്റെ ഇടത്തഭാഗത്തുള്ള ഒരു കൊണിയിന്മെൽ കൂടി
മുകളിലെക്ക പൊകയും ചെയ്തു. യുവരാജാവ അതിന്നിടയിൽ അച്ശന്ന
തരക്കെട ഒന്നും ഇല്ലെല്ലൊ എന്ന അറിവാനും, അരചനെ അച്ശന്റെ
മുമ്പാകെ കൊണ്ടുപൊയി, ആയാൽ തനിക്ക ചെയ്ത ഉപകാരത്തെക്കുറിച്ച
അച്ശനൊട പറയുവാനും വെണ്ടി വലിയ രാജാവിന്റെ സമീപത്തെക്ക
പൊയി. സ്വൎണ്ണമയീ അവിടെത്തന്നെ ഉണ്ടായിരുന്നു. ഭൎത്താവ വരു
ന്നത കണ്ടപ്പൊൾ അവൾ വെഗത്തിൽ ഓടിച്ചെന്ന, യുദ്ധത്തിൽ ആപ
ത്തുകൾ ഒന്നും സംഭവിക്കാതെ ജയിച്ച പൊന്നതിനെ കുറിച്ച രണ്ട പെ
രും തമ്മിൽ പറഞ്ഞ സന്തൊഷിച്ചു. അരചൻ രാജ്ഞിയെയും വലിയ
രാജാവിനെയും താണ തൊഴുതു. രാജാവ അരചനൊടും പ്രതാപചന്ദ്ര
നൊടും യുദ്ധത്തെക്കുറിച്ച ഓരൊ വൎത്തമാനങ്ങൾ ചൊദിച്ചപ്പൊൾ അ
വർ രണ്ടുപെരും ഒരുപൊലെ യവനന്മാരെ കുറിച്ച വളരെ പ്രശംസിച്ച
പ റഞ്ഞു.

പ്രതാപചന്ദ്രൻ :- ആ യവനന്മാരെ തന്നെയാണ, കുന്തളൻ ഇന്ന
അച്ശനെ ഞങ്ങൾ ആരും അറിയാതെ കൊണ്ടു പൊകുമ്പൊൾ തടുത്ത
നിൎത്തി ഇവിടെ കൊണ്ടുവന്നാക്കിയത. അവർ നമുക്ക ചെയ്ത സഹായ
ത്തിന്ന നാം ഒരിക്കലും തക്കതായ ഒരു പ്രത്യുപകാരം ചെയ്വാൻ കഴിക
യില്ല. അവർ വന്നിട്ടില്ലെങ്കിൽ നമ്മുടെ കുലമഹിമയൊക്കെയും, ഇന്ന
സൂൎയ്യൻ അസ്തമിക്കുന്നതൊടുകൂടി മെലാൽ, ഉദിക്കാത്തവണ്ണം അസ്തമിക്കുന്ന
തായിരുന്നു.

രാജാവ:- ആൎത്തത്രാണപരായണനായിരിക്കുന്ന ൟശ്വരൻ
തന്നെ അശരണന്മാരായ നമ്മുടെ സഹായത്തിന്ന അവരെ അയച്ചത
ന്നിരിക്കയൊ! ഇത്ര യൊഗ്യന്മാരായ അവരെ എനിക്ക വെഗത്തിൽ
കാണെണം. അവർ എവിടെയാണ?

പ്രതാപചന്ദ്രൻ!- അവർ ൟ മന്ദിരത്തിൽ തന്നെയുണ്ടു. അഘൊ
രനാഥനൊട സംസാരിച്ചകൊണ്ടിരിക്കയാണ. അദ്ദെഹം ആ യവന [ 111 ] യവനന്മാരെഎവിടുന്നൊ, സഹായത്തിന്ന ക്ഷണിച്ചവരുത്തിരിക്കയാണ.
രാജാവ അവരെ വെഗത്തിൽ കൂട്ടിക്കൊണ്ട വരട്ടെ എന്ന അരുളിച്ചെയ്ത
ഉടനെ അവരെ വിളിച്ച കൊണ്ടു വരുവാൻ ആൾ പൊയി. അല്പം
നെരം ഇരുന്നപ്പൊഴെക്ക അഘൊരനാഥൻ രാജാവിന്റെ മുമ്പാകെ
വന്ന കൂപ്പി "ഇവിടുത്തെ ഭാഗ്യതിരെകംകൊണ്ട ൟ വിധം ഒക്കെയും
കലാശിച്ചു" എന്ന പറഞ്ഞു. രാജാവ സംശയമില്ല, എന്റെ ഭാഗ്യം
തന്നെയാണ എനിക്ക ഇത്ര യൊഗ്യനായ ഒരു മന്ത്രിയുണ്ടാവാൻ സംഗതി
വന്നത.

അഘൊരനാഥൻ:- വിസ്മയത്തൊടുകൂടി എന്നെക്കുറിച്ചാണ ഇവി
ടുന്ന അരുളിച്ചെയ്യുന്നത എങ്കിൽ, എന്നെക്കൊണ്ട വിശെഷവിധിയായി
ഒന്നും ചെയ്വാൻ കഴിഞ്ഞിട്ടില്ലെന്ന, പൊൎക്കളത്തിൽ തന്നെയുണ്ടായിരുന്ന
ഇവരൊട ചൊദിച്ചാൽ അറിയാം. സകലവും മൂന്ന യവനന്മാരുടെ
പ്രയത്നത്താലാണ സാദ്ധ്യമായത.

പ്രതാപചന്ദ്രൻ :- അവരെക്കുറിച്ചതന്നെയാണ ഞങ്ങൾ ഇതുവരെ
അച്ശനൊട പറഞ്ഞിരുന്നത.

രാജാവ:- അവരെ വെഗത്തിൽ ഇങ്ങൊട്ട കൂട്ടിക്കൊണ്ട വരിക.
എനിക്ക ക്ഷമയില്ലാതായി.

അഘൊരനാഥൻ:- ഉടനെ മറ്റെ അകത്തെക്ക കടന്ന തന്നെപ്പൊ
ലെ തന്നെ വെഷമായ ഒരാളെ കൂട്ടിക്കൊണ്ടവന്ന രാജാവിന്റെ മുമ്പാ
കെ നിൎത്തി. "ഇന്ന രാവിലെ ഇവിടുത്തെ ശത്രുക്കളുടെ പക്കൽനിന്ന
വീണ്ട കൊണ്ട ആൾ ഇദ്ദെഹമാണ." എന്ന പറഞ്ഞു. അപ്പൊൾ തന്നെ
അദ്ദെഹം രാജാവിനെ വളരെ വിനയത്തൊടുകൂടി താണ തൊഴുതു അ
വിടെ ഉണ്ടായിരുന്നവർ എല്ലാവരും അതി വിസ്മയത്തൊടുകൂടി തെ
ജൊമയനായഅദ്ദെഹത്തെത്തന്നെ ഇമച്ചമിഴി കൂടാതെ നൊക്കിത്തുടങ്ങി.

രാജാവ- അവർ യവനന്മാരാണെന്നല്ലെ ഉണ്ണി പറഞ്ഞത? അവർ
എവിടെ? യവനന്മാർ എവിടെ?

അഘൊരനാഥൻ:- യവനവെഷ ധരിച്ചിരുന്നു. അത്രമാത്രമെയു
ള്ളു ഇദ്ദെഹം തന്നെയാണ ഇവിടുത്തെ വീണ്ടത വിശെഷിച്ച.

രാജാവ:- വിശെഷിച്ച എന്ത?

അഘൊരനാഥൻ:- വിശെഷിച്ച "ഇദ്ദെഹം വളരെക്കാലം ഇവി
ടുത്തെ പ്രധാനമന്ത്രിയായിരുന്ന കപിലനാഥനാണ. എന്റെ ജെഷ്ട
നാണ" എന്ന പറഞ്ഞപ്പൊഴെക്ക സ്വൎണ്ണമയി എന്റെ അച്ശനൊ! എന്ന
പറഞ്ഞ വെഗത്തിൽ കപിലനാഥന്റെ കാക്കൽ വീണു. അദ്ദെഹം ഉട
നെ തന്റെ പുത്രിയെ എഴുനീല്പിച്ച ആശ്ലെഷിച്ച, ഹൎഷാശ്രുക്കളൊടുകൂടി [ 112 ] മൂൎദ്ധാവിൽ പല പ്രാവശ്യം ചുംബീച്ചു. രാജാവ "കപിലനാഥൻ" എന്ന
ശബ്ദം കെട്ടപ്പൊൾ ഇത്തിരിനെരം നിശ്ചെഷ്ടനായി ഇരുന്നു; പിന്നെ
ഹൎഷാശ്രുപ്ലുതനായി, രൊമാഞ്ചാന്വിതനായി "ൟശ്വരാ ! എന്റെ ൟ
അവസ്ഥ ജാഗ്രത്തൊ സ്വപ്നമൊ? സ്വപ്നമാവാനെ സംഗതിയുള്ളു" എന്ന
ഗൽഗദാക്ഷരമാകുംവണ്ണം പറഞ്ഞ, ആസനത്തിന്മെൽനിന്ന എഴുനീറ്റ
വെവിതാംഗനായി കൊണ്ട തന്റെ മുമ്പിൽ സാഞ്ജലിയായി നിൽക്കുന്ന
കപിലനാഥനെ ഗാഢമായി ആശ്ലെഷം ചെയ്തു."ഉണ്ണീ!" എന്ന പ്രതാ
പ ചന്ദ്രനെ വിളിച്ച, "ഉണ്ണിയെ വളരെ ചെറുപ്പത്തിൽ വിദ്യാഭ്യാസം
ചെയ്യിച്ച ഗുരുനാഥനാണിത; വന്ദിക്കു," എന്ന പറഞ്ഞ ഉടനെ പ്രതാ
പ ചന്ദ്രൻ അദ്ദെഹത്തിന്റെ അടുക്കെ ചെന്ന വന്നിച്ചു. പ്രതാപചന്ദ്ര
നെയും കപിലനാഥൻ ആശ്ലെഷീച്ച അടുത്തനിന്നിരുന്ന സ്വൎണ്ണമയിയെ
യും മാറത്തെക്കണച്ചകൊണ്ട തന്റെ ആനന്ദബാഷ്പത്താൽ രണ്ടു പെരെ
യും, പുതുതായി അഭിഷെകം ചെയ്കയും ചെയ്തു.

രാജാവ:-(കണ്ണുനീർ തുടച്ചകൊണ്ട) ൟ മഹാപാപിയായ എന്നെ
രണ്ടാമതും കാണണമെന്ന തൊന്നിയത കപിലനാഥന്റെ ബുദ്ധിഗു
ണം കൊണ്ടതന്നെയാണ. എന്റെ അല്പബുദ്ധികൊണ്ട, അങ്ങെക്ക അ
നിഷ്ടമായി ഞാൻ പറഞ്ഞതും പ്രവൃത്തിച്ചതും സകലവും ക്ഷമിക്കെണം
എന്ന മാത്രം ൟ വൃദ്ധന്ന ഒരു അപെക്ഷയുണ്ട.

കപിലനാഥൻ: - എന്റെ സ്വാമിയുടെ ആജ്ഞ, ഇഷ്ടമെങ്കിലും,
കഷ്ടമെങ്കിലും, അതിനെ ലംഘിച്ച, രാജ്യത്തെയും സ്വാമിയെയും വെടി
ഞ്ഞ പൊവാൻ തൊന്നിയത എന്റെ അവിവെകം കൊണ്ടാണ. അതി
നെക്കുറിച്ച ഇവിടുത്തെക്ക എന്റെ മെൽ തിരുവുള്ളക്കെടുണ്ടാകാതിരി
പ്പാൻ യാചിക്കുന്നു.

രാജാവ:- ദുഷ്ടന്മാരായ ചില സചിവന്മാരുടെ ഉപദെശത്തിന്മെ
ൽ എന്റെ മൂഢതകൊണ്ട, ആ കഠിനമായ കല്പന കല്പിച്ച പൊയതാ
ണ. കപിലനാഥൻ പൊയതിൽ പിന്നെ ഞാൻ ചെയ്തതിനെക്കുറിച്ചു
ണ്ടായ പശ്ചാത്താപം തന്നെ എനിക്ക തക്കതായ ഒരു ദണ്ഡനയായിരിക്കു
ന്നു. ഇനി ആ കഥകളെ രണ്ടാമതും ഓൎമ്മപ്പെടുത്തി എന്നെ വ്യഥപ്പെ
ടുത്താതിരിക്കണെ.

കപിലനാഥൻ:- ഇവിടുത്തെ ദാസന്ന ഒരു യാചനകൂടിയുണ്ട.

രാജവ:- ഞാൻ എത്ര തന്നെ ഒരു വലിയ വരപ്രദാനം ചെയ്താലും
കപിലനാഥൻ എനിക്ക ചെയ്തിട്ടുള്ളതിന്ന തക്കതായ ഒരു പ്രതിക്രിയയാ
വാൻപാടില്ല. അതകൊണ്ട എന്തതന്നെയായാലുംവെണ്ടതില്ല ചൊദിക്കാം. [ 113 ] കപിലനാഥൻ:- എന്റെ നൈരാശ്യംകൊണ്ടും കൊപം കൊണ്ടും
നാട വിട്ട പൊകന്ന സമയം, ഇവിടുത്തെക്ക അതി വ്യസനകരമായ
ഒരു കാൎയ്യം ഞാൻ പ്രവൃത്തിച്ചിട്ടുണ്ട. എന്റെ സ്വാമിയെ ആ കഠിന
മായ ദുഃഖത്തിന്ന പാത്രമാക്കുവാൻ എനിക്ക തൊന്നിയത വിചാരിച്ച
നൊക്കുമ്പൊൾ എന്നെപ്പൊലെ ഇത്ര നിഷ്കണ്ടകനായ ഒരു സ്വാമി ദ്രൊ
ഹി പണ്ടുണ്ടായിട്ടില്ലെന്ന പ്രത്യക്ഷമാകം.

രാജാവ:- ഏറ്റവും വിശ്വാസത്തൊടും സ്വാമിഭക്തിയൊടും കൂ
ടിയും നീതിയായിട്ടും രാജ്യകാൎയ്യങ്ങൾ നടത്തിവന്നിരുന്ന ഒരു ഉത്തമ
സചിവന്റെ ഗുണങ്ങൾ ലെശം പൊലും അറിവാൻ കഴിയാതെ, അന
ൎഘ്യമായ ഒരു രത്നം കയ്യിൽ കിട്ടിയ വാന രനെപ്പൊലെ, ആ സചിവശി
രൊമണിയെ ഉപദ്രവിപ്പാൻ എന്നെ വ്യസനിപ്പിക്കുവാനായി
എന്ത തന്നെ ചെയ്താലും അത അവിഹിതമായി എന്ന ഒരു കാലത്തും
വരികയില്ല.

കപിലനാഥൻ:- അത കെട്ടപ്പൊൾ പ്രീതി പൂണ്ട, ഉടനെ മറ്റെ
അകത്തെക്ക കടന്നു. രാജാവും കപിലനാഥനും കൂടി സംസാരിച്ചകൊ
ണ്ടിരിക്കെ ചന്ദനൊദ്യാനത്തിലും അതിന്ന സമീപവും ഉള്ള ആളുകൾ
നാല പുറത്തും വന്ന നിറഞ്ഞ വളരെ സന്തൊഷത്തൊടു കൂടി കപില
നാഥനെ നൊക്കി നിന്നിരുന്നു. അദ്ദെഹത്തിന്റെ ഭൃത്യന്മാരൊ, അദ്ദെ
ഹത്തിന്റെ ഔദാൎയ്യത്തെ വല്ല പ്രകാരത്തിലും ആസ്വദിച്ചവരൊ
അല്ലാതെ ആരും തന്നെ ആ ദിക്കിൽ എങ്ങും ഉണ്ടായിരുന്നില്ല. കപി
ലനാഥൻ രാജാവിന്റെ മുമ്പാകെ തന്റെ സ്വതെയുള്ള വെഷത്തൊടു
കൂടി ചെന്ന നിന്നപ്പൊഴെക്ക കുറച്ച നെരത്തിനുള്ളിൽ കെട്ട കെൾ
പിച്ച, ഉദ്യാനത്തിലും അതിന്ന സമീപവുമുള്ള ആളുകൾ അവരവരുടെ
പണിയെ വിട്ട ഓടിയെത്തീട്ടുണ്ടായിരുന്നു. കപിലനാഥൻ മരിച്ചിരി
ക്കുന്നു എന്നായിരുന്നു എല്ലാവരുടെയും വിശാസം. അതിനാൽ അധി
കവും അത്ഭുതമുണ്ടായി. അവർ വാതിൽക്കലും കിളിവാതിലുകളിൽ
കൂടെയും കപിലനാഥനെ കാണുവാൻ വെണ്ടി ക്ഷമ കൂടാതെ തിക്കിത്തി
രക്കി നൊക്കിക്കൊണ്ടിരിക്കെ അവൎക്ക നയനാനന്ദകരനായിരിക്കുന്ന ആ
കപിലനാഥൻ, ദിവ്യമായിരിക്കുന്ന വസ്ത്രാഭരണങ്ങളെക്കൊണ്ട അതി
മനൊഹരമാകുംവണ്ണം അലംകൃതയായി, ഏറ്റവും സൌഭാഗ്യവതി
യായ ഒരു കന്യാകാരത്നത്തിന്റെ കയ്യും പിടിച്ചകൊണ്ട രാജാവിന്റെ
മുമ്പിൽ വന്ന നിന്നു. കണ്ടുനിന്നിരുന്ന മറ്റെല്ലാവരും,
അല്പം നെരം, അത്യാശ്ചൎയ്യം കൊണ്ട പാവകളെപ്പൊലെ അനിമീലിത [ 114 ] നെത്രന്മാരായി. കപിലനാഥൻ "കുന്ദലതെ, ഇനി മെലാൽ എന്നെ
അച്ശാ! എന്ന വിളിക്കെണ്ട. അച്ശൻ കലിംഗമഹാരാജാവായ ഇദ്ദെ
ഹമാണ വന്ദിക്ക," എന്ന പറഞ്ഞു. അപ്പൊൾ കുന്ദലതയ്ക്കുണ്ടായ അത്ഭു
തവും, രാജാവിന്നുണ്ടായ സന്തൊഷവും ആരെക്കൊണ്ട പറെവാൻ
കഴിയും? കുന്ദലതാ അച്ശന്റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചു.
രാജാവ സംഭ്രമത്തൊടുകൂടി പുത്രിയെ എഴുനീല്പിച്ച തന്റെ മാറത്തെ
ക്കണച്ച സന്തൊഷപരവശനായി പിന്നൊക്കം ചാരിയിരുന്ന, കുറെ
നെരം ഒന്നും സംസാരിക്കാതെ കണ്ണുനീർ വാൎത്തു. പിന്നെ കുന്ദലതാ
"അച്ശാ, എന്നെ അനുഗ്രഹിക്കെണമെ!" എന്ന മധുരതരമാകും വണ്ണം
പറഞ്ഞപ്പൊൾ, ആ ആനന്ദമൂൎഛയിൽനിന്നുണൎന്ന, കുന്ദലതയെ ഗാഢ
മായി പിന്നെയും പിന്നെയും ആശ്ലെഷിച്ച, മൂൎദ്ധാവിൽ പലവുരു ചുംബി
ച്ച ശെഷം , രണ്ടു കൈകളെക്കൊണ്ടു തല തൊട്ടനുഗ്രഹിക്കുകയും ചെയ്തു.

രാജാവ :- ൟശ്വരൻ ഇന്ന എന്നെ സന്തൊഷം കൊണ്ട കൊല്ലു
വാൻ നിശ്ചയിച്ചിരിക്കുന്നുവൊ? ൟ മൊദഭരം വഹിക്കുവാൻ എനിക്ക
ഒട്ടും ശക്തി പൊരാ. ഇനി എനിക്ക ഗംഗാതീരത്തെക്കും മറ്റും പൊകെ
ണമെന്നാഗ്രഹമില്ല. ൟ സന്തൊഷം അനുഭവിച്ച കൊണ്ട തന്നെ
പരലൊകപ്രാപ്തിക്ക സംഗതി വന്നാൽ മതിയായിരുന്നു. ഇത്ര അപര
മിതമായ സന്തൊഷം ഇതിൽ കീഴിൽ ഉണ്ടായിട്ടില്ല നിശ്ചയം; മെലാൽ
എത്ര കാലം ഇരുന്നാലും, എവിടെത്തന്നെ പൊയാലും, എന്ത തന്നെ
ചെയ്താലും ൟ വിധം സ്വന്തൊഷം ഉണ്ടാകുന്നതും അല്ല.

കപിലനാഥൻ:- ഇവിടുത്തെ ആഗ്രഹം സാധിക്കുന്നതായാൽ
അത ഞങ്ങൾക്ക വലിയൊരിച്ശാഭംഗത്തിന്ന കാരണമാണ. ദയാപ
യൊധിയായിരിക്കുന്ന അങ്ങുന്ന, ഞങ്ങളുടെ ഇടയിൽ രാകാസുധാകര
നെപ്പൊലെ ആഹ്ലാദകരവാനായി ഇനിയും ചിരകാലം ഇരിക്കെണമെ
ന്നാണ ഞങ്ങളുടെ പ്രാത്ഥന.

പിന്നെ കപിലനാഥൻ "ഇത ജെഷ്ടനാണെ"ന്ന പ റഞ്ഞ കുന്ദല
തയ്ക്ക പ്രതാപ ചന്ദ്രനെ കാണിച്ചകൊടുത്തു. അവര തമ്മിൽ തങ്ങളു
ടെ സ്നെഹത്തെ കാണിച്ച ശെഷം, കപിലനാഥൻ കുന്ദലതയെ മറ്റ എ
ല്ലാവരുടെയും അടുക്കൽ കൊണ്ടുപൊയി. ഒാരൊരുത്തരെ വെവ്വെറെ
വിവരം പറഞ്ഞ കാണിച്ചു. കുന്ദലതയ്ക്ക പണ്ട കാണാത്ത ആളുക
ളെയും സ്ഥലങ്ങളെയും, സാധനങ്ങളെയും കാണുകയാൽ ഒരു പുതിയ
ലൊകത്ത വന്നത പൊലെ തൊന്നി, നാലു ഭാഗത്തെക്കും വിസ്മയത്തൊടു
കൂടെ നൊക്കിക്കൊണ്ട സ്വൎണ്ണമയീദെവിയുടെ സമീപത്ത പൊയി
ഇരുന്നു. കുറച്ചനെരം കൊണ്ട തന്നെ സ്വൎണ്ണമയിയും കുന്ദലതയും [ 115 ] തമ്മിൽ ഉൗഢമായ സൌഹാൎദം സംഭവിക്കുകയാൽ, പ്രതാപചന്ദ്രന്നും,
കപിലനാഥന്നും വളരെ സന്തൊഷമാകയും ചെയ്തു.

അഘൊരനാഥൻ :– രണ്ടാളുകളെക്കൂടെ രജാവിന്റെ മുമ്പാകെ
കൊണ്ടുവന്ന നിൎത്തി, "യവനന്മാരുടെ വെഷം ധരിച്ചിരുന്ന മറ്റ
രണ്ടാളുകൾ ഇവരാണെ"ന്ന പറഞ്ഞു.

രാജാവ :- അവരുടെ മുഖത്തെക്ക സൂക്ഷിച്ച നൊക്കി, "ഇത താരാ
നാഥനല്ലെ?" എന്ന ചൊദിച്ചു.

അഘൊരനാഥൻ:- അതെ, താരാനാഥൻ തന്നെ. ഇവിടെ
നിന്ന പൊയിട്ട ഒരു സംവത്സരത്തൊളമായി. ദൈവാനുകൂലം കൊണ്ട
തരക്കെട ഒന്നും കൂടാതെ പല ദിക്കുകളിൽ സഞ്ചരിച്ച, ജ്യെഷ്ഠന്റെ
അടുക്കെത്തന്നെയാണ ചെന്നെത്തിയത.

രാജാവ :- അത്ഭുതം ! പ്രകൃത്യാ ദെഹികൾ തമ്മിലുള്ള സ്നെഹം
അവരുടെ അറിവ കൂടാതെയും, അവരെ അന്യൊന്യം ആകൎഷിക്കുമൊ!
എന്ന പറഞ്ഞു. മറ്റെ ആളെ രാജാവിന്ന മനസ്സിലായില്ല.

അഘൊരനാഥൻ:- ഇവൻ ജ്യെഷ്ഠന്റെ ഭൃത്യനാണ. മുപ്പത
സംവത്സരത്തിൽ പുറമായി ജ്യെഷ്ഠന്റെ കൂടെതന്നെ താമസിച്ചവരുന്നു.
വളരെ വിശ്വാസയൊഗ്യനാണ. ജ്യെഷ്ഠന്റെ ഗൂഢവാസത്തിലും
കൂടെയുണ്ടായിരുന്നു. രാമദാസൻ എന്നാണ പെര.

രാജാവ:- അവർ രണ്ടുപെരൊടും താരതമ്യം പൊലെ തന്റെ
സന്തൊഷം കാണിച്ചു. താരാനാഥൻ രാജാവിനൊട സംസാരിച്ച കഴി
ഞ്ഞപ്പൊഴെക്ക, ആയാളെ പ്രതാപചന്ദ്രൻ കയ്യ പിടിച്ച വെറൊരെട
ത്തെക്ക കൂട്ടിക്കൊണ്ടുപൊയി. അവിടെക്ക സ്വൎണ്ണമയിയും എത്തി. രണ്ടു
പെരും വളരെ സ്നെഹത്തൊടുകൂടി താരാനാഥനെ ആശ്ലെഷം ചെയ്തു.
താരാനാഥനും, അവരുടെ കല്യാണം കഴിഞ്ഞതിനെക്കുറിച്ചും മറ്റും
തന്റെ സന്തൊഷത്തെ പ്രദൎശിപ്പിച്ചു. കുന്ദത അടുക്കെ നിന്ന അതൊ
ക്കെയും കണ്ട സന്തൊഷത്തൊടുകൂടി താരാനാഥനെ കടാക്ഷിക്കുകയും
ചെയ്തു.

പ്രതാപചന്ദ്രൻ :- എന്റെ പരുഷ വാക്ക കൊണ്ട സുഖക്കെടായി
ട്ടാണ താരാനാഥൻ പൊയത, അല്ലെ? ഞാൻ തല്ക്കാലത്തെ കൊപം
കൊണ്ട വല്ലതും പറഞ്ഞപൊയിട്ടുണ്ടെങ്കിൽ അത ക്ഷമിക്കണെ.

താരാനാഥൻ:- "എന്റെ പ്രവൃത്തികൊണ്ട അങ്ങിനെ ശങ്കിപ്പാൻ
വഴിയുണ്ടായിരിക്കാം. എന്നാൽ വസ്തുത അങ്ങിനെയല്ലതാനും. അത
നിങ്ങളെ അറിയിക്കുന്നതിന്നും വിരൊധമില്ല. നിങ്ങൾ രണ്ടാളുകളും

14 [ 116 ] കൂടി എന്നെ കൂട്ടാതെ ഓരൊന്ന പറകയും, നടക്കയും, ചെയ്കയാലും,
എനിക്ക സല്ലാപത്തിന്നും, സഹവാസത്തിന്നും വെറെ ആരും ഇല്ലാതി
രുന്നതിനാലും, കുണ്ഠിതം തൊന്നി ആരൊടും പറയാതെ എങ്ങൊട്ടെ
ങ്കിലും പൊകുവാൻ നിശ്ചയിച്ചു. അതല്ലാതെ നിങ്ങളുടെ നെരെ
നീരസം തൊന്നുകയാലാണെന്ന സ്വപ്നത്തിൽ പൊലും നിങ്ങൾക്ക
തൊന്നരുത. ഇനിയും നിങ്ങൾ അങ്ങിനെ തന്നെ ചെയ്യുന്ന പക്ഷം,
എനിക്ക ഒട്ടും ഖെദം ഉണ്ടാവുകയില്ലതാനും" എന്ന പറഞ്ഞ കുന്ദല
തയുടെ മുഖത്തെക്ക ഇടക്കണ്ണിട്ടൊന്ന നൊക്കി മന്ദസ്മിതം ചെയ്തു.

പ്രതാപചന്ദ്രൻ:- "താരാനാഥൻ പൊയതിൽ പിന്നെ, ഇതാ,
ഇപ്പൊൾ അറിഞ്ഞ കണ്ട സംസാരിച്ചവരെയും എന്റെ വാക്കുകളായി
രിക്കുമൊ താരാനാഥന്റെ പ്രവൃത്തിക്ക കാരണം, എന്നൊരു ശല്യം
എപ്പൊഴും വിട്ടപൊകാതെ എന്റെ മനസ്സിലുണ്ടായിരുന്നു" എന്ന
പറഞ്ഞു.

പിന്നെ താരാനാഥൻ ഓരൊ ദിക്കുകളിൽ സഞ്ചരിച്ചതും കുന്ദല
തയെയും കപിലനാഥനെയും കണ്ടെത്തിയതും മറ്റും കുറിച്ച സൊദ
രീസൊദരന്മാർ നാലപെരും കൂടിയിരുന്ന സംഭാഷണം ചെയ്യുന്നത
കണ്ട കപിലനാഥനും അഘൊരനാഥനും വളരെ പ്രീതി പൂണ്ടു.

അതിന്റെ ശെഷം കപിലനാഥൻ തന്റെ പണ്ടെത്തെ ഭൃത്യന്മാ
രെയും, സമീപം ദിക്കുകളിൽനിന്ന തന്നെ കാണ്മാനായി വന്നിരുന്ന
ദരിദ്ര്യന്മാരും പരാധീനക്കാരുമായ മറ്റെ ആളുകളെയും കാണ്മാനായി
അവരുടെ ഇടയിലെക്ക ചെന്നു. അപ്പൊൾ അവൎക്കുണ്ടായ സന്തൊഷം
ഇത്ര എന്ന പറഞ്ഞ കൂടാ. അദ്ദെഹം കണ്ടറിഞ്ഞ ഭാവത്തിൽ, മന്ദസ്മി
തത്തൊടുകൂടി എല്ലാവരെയും പ്രത്യെകം പ്രത്യെകം നൊക്കി മിക്കവ
രൊടും ഒന്നരണ്ട വാക്ക സംസാരിച്ചു. ചിലർ കാക്കൽ വീണിട്ടും,
ചിലർ കരഞ്ഞിട്ടും, മറ്റും പ്രകാരത്തിലും അവർ തങ്ങളുടെ ആന്തര
മായ സ്നെഹത്തെയും ഭക്തിയെയും സന്തൊഷത്തെയും കാണിച്ചു. അസാ
രന്മാരാണെങ്കിലും, അവരുടെ മനപ്പൂൎവ്വമായും ഏറ്റവും നിൎവ്വ്യാജമായും
ഉള്ള ആ സ്നെഹസൂചകങ്ങളെ കണ്ടപ്പൊൾ വളരെ ദയാലുവായ കപി
ലനാഥന്ന മനസ്സലിയുകയും ചെയ്തു.

അന്നെത്തെ രാത്രി ഉദ്യാനത്തിൽ എല്ലാവരും, പുതുതായി വന്ന
വരൊട സംഭാഷണം ചെയ്ത കൊണ്ടും അവരുടെ ഓരൊ കഥകളെ
കെട്ടുകൊണ്ടും തന്നെ നെരം കഴിച്ചു, ഭൃത്യന്മാരുടെ ഇടയിലും, സന്തൊ
ഷത്തിന്ന ഒട്ടുംകുറവുണ്ടായിരുന്നില്ല. രാമദാസന്റെ അമ്മയും പെങ്ങളും [ 117 ] ഒരെടുത്ത അവനെ അരികത്തിരുത്തി അവൻ പൊയതിൽ പിന്നെയു
ണ്ടായതൊക്കെയും ചൊദിച്ചറിഞ്ഞു. മറ്റൊരെടത്ത രണ്ടാളുകൾ
തങ്ങളുടെ ചെറിയമ്മയായ പാൎവ്വതിയൊട വൎത്തമാനങ്ങൾ ചൊദിച്ചു.
വെറെ പല ദിക്കുകളിലും രണ്ടും നാലും ആളുകളായി കൂടിയിരുന്നു;
യവനന്മാരുടെ പരാക്രമത്തെയും, കുന്തളെശന്റെ അപമാനത്തെയും,
വെടൎക്കരചന്റെ കൂറിനെയും മറ്റും പല സംഗതികളെക്കുറിച്ചും
പറഞ്ഞ രസിച്ചകൊണ്ടിരുന്നു. എന്നാൽ കപിലനാഥന്റെ യൊഗ്യത
യെയും കുന്ദലതയുടെ സൌഭാഗ്യാദി ഗുണങ്ങളെയും പിന്നെയും പിന്നെ
യും പറഞ്ഞ അതിശയപ്പെടാത്തവർ ആരും തന്നെയുണ്ടായിരുന്നതുമില്ല.

൧൮-ാം അദ്ധ്യായം.

വിവരണം.

പിറ്റെന്നാൾ എല്ലാവരുടയും സ്നാനഭൊജനാദികൾ കഴിഞ്ഞ,
രാജാവും കപിലനാഥനും കൂടി സംസാരിച്ച കൊണ്ടിരിക്കെ, മറ്റെല്ലാ
വരെയും വിളിക്കുവാനായി രാജാവ കല്പിച്ചു. അപ്പൊൾ സ്വൎണ്ണമയീ
ദെവിയും കുന്ദലതയും, പ്രതാപചന്ദ്രനും, താരാനാഥനും, രാജാവിന്റെ
മുമ്പാകെ വന്നിരുന്നു. രാമദാസനെയും വിളിക്കുവാൻ രാജാവ കല്പി
ക്കുകയാൽ അവന്നും വന്നു. അഘൊരനാഥൻ ചില രാജ്യകാൎയ്യങ്ങൾ
അന്വെഷിപ്പാൻ പുലൎച്ചെ രാജധാനിയിലെക്ക പൊയിരുന്നു. അദ്ദെ
ഹവും അപ്പൊഴെക്ക മടങ്ങി എത്തി. അങ്ങിനെ എല്ലാവരും എത്തികൂ
ടിയപ്പൊൾ, കപിലനാഥൻ പൊയതിൽ പിന്നെ ഉണ്ടായ ചരിതം
ഒക്കെയും വിവരമായി അറിയെണമെന്ന രാജാവ ആവശ്യപ്പെട്ടു. കപി
ലനാഥൻ താൻ നാടവിട്ട പൊയീ വില്വാദ്രിയുടെ മുകളിൽ ചെന്ന അ
വിടെ ഒരു ഭവനം ഉണ്ടാക്കിതാനും കുന്ദലതയും അവിടെ താമസിച്ച
പ്രകാരവും മറ്റും സംക്ഷെപമായി പറഞ്ഞു.

പ്രതാപചന്ദ്രൻ:- അങ്ങുന്നും എന്റെ സൊദരിയും മരിച്ചു എന്നാ
ണെല്ലൊ ഞങ്ങൾ എല്ലാവരും വിശ്വസിചിരുന്നത?

കപിലനാഥൻ:- ഞാൻ പൊകുന്നെടത്തെക്ക ആരുംതിരഞ്ഞ വരാതി
രിപ്പാൻ വെണ്ടി, ഞാൻ ഒരു ഉപായം പ്രവൃത്തിച്ചത കൊണ്ടായിരിക്കണം

14 [ 118 ] ആ വിശ്വാസം ഉളവായത. എന്നെ കാരാഗൃഹത്തിലാക്കുവാൻ
കല്പിച്ച ദിവസം രാത്രി തന്നെ ഞാൻ കുന്ദലതയെ ആരെയും അറിയി
ക്കാതെ രാമദാസന്റെ പക്കൽ കൊടുത്തയച്ചു. കാട്ടിൽ ഒരെടത്ത ഒരു
കൊഴിയെ അറുത്ത രക്തം ഒലിപ്പിച്ച അതിന്നരികത്ത കുന്ദലതയുടെ
ഒരു അങ്ക വസ്ത്രം വെച്ചെക്കുവാനും പറഞ്ഞിട്ടുണ്ടായിരുന്നു. അതപ്രകാ
രം രാമദാസൻ ചെയ്കയാൽ ആയിരിക്കെണം കുന്ദലതയെ, കള്ളന്മാർ
കൊണ്ടുപൊയി കുലപ്പെടുത്തി എന്നൊരു സംസാരം ഉണ്ടായ്ത. പിന്നെ
കുന്ദലതയെ കാണാതായി എല്ലാ ദിക്കിലും തിരച്ചിൽ തുടങ്ങിയന്ന രാത്രി
ഞാനും രാജധാനിയിൽ നിന്ന ഗൊപ്യമായി പുറപ്പെട്ട പൊയി. പൊ
കുമ്പൊൾ ഞാൻ പ്രാണത്യാഗം ചെയ്വാൻ നിശ്ചയിച്ചിരിക്കുന്നൂ എന്ന ഒരു
എഴുത്ത ഇവിടെ എഴുതി വെച്ചിരുന്നതകൂടാതെ പൊകുന്ന വഴിക്ക കാ
ട്ടിൽ ഒരു വലിയ ചിതകൂട്ടി അതിന്ന തീക്കൊളുത്തി, അതിന്നരികെ
എന്റെ ഒരു ഉത്തരീയവസ്ത്രവും, ചിലതാക്കൊലുകളും, എന്റെ ചില ക
ത്തുകളും വലിച്ചെറിഞ്ഞിട്ടുണ്ടായിരുന്നതിനാൽ, എഴുത്തിൽ കണ്ട പ്രകാ
രം ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നൂ എന്ന ജനങ്ങൾ വിശ്വസിച്ച
താണ.

സ്വൎണ്ണമയി :- അച്ശൻ ഞങ്ങളെ എല്ലാവരെയും വെടിഞ്ഞ കാട്ടി
ൽ ഏകാന്തമായ സ്ഥലത്ത പാൎക്കുമ്പൊൾ ചിലപ്പൊഴെങ്കിലും ഞങ്ങളെ
വിചാരിച്ച വ്യസനിക്കുകയില്ലെ?

കപിലനാഥൻ:- ആ ഒരു വലിയ വ്യസനത്തിന്ന പുറമെ, ആ
ദിയിൽ എനിക്ക വെറെയും വ്യസനകാരണങ്ങൾ ഉണ്ടായിരുന്നു. ഘൊ
രവനം- ഞാനും, പാൎവ്വതിയും, രാമദാസനും- കരഞ്ഞകൊണ്ട കുന്ദലത എ
ന്റെ കയ്യിലും- വെറെ സമീപം മനുഷ്യർ ആരും ഇല്ലാതെയും- അങ്ങി
നെയുള്ള സ്ഥിതിയിൽ ചൊൎച്ച കൂടാതെ ഒരു ചെറിയ പുര വെച്ച കെട്ടി
യുണ്ടാക്കുന്നവരെ ഞങ്ങൾക്കെല്ലാവൎക്കും വ്യസനവും ഭയവുമുണ്ടായി.
കുന്ദലത കഷ്ടം! ഞാൻ അപ്പൊൾ അച്ശനെ എത്ര ബുദ്ധിമുട്ടിച്ചിട്ടുണ്ടാ
യിരിക്കും.!

കപിലനാഥൻ- അങ്ങിനെയല്ലെ- കുന്ദലത എന്റെ പരിതാപ
പ്രശമനത്തിന്ന ഒരു സിദ്ധൌഷധമായിരുന്നു- എന്റെ ജീവധാരണ
ത്തിന്നു ഏകകാരണമായിരുന്നു- കുന്ദലതയുടെ മന്ദസ്മിതങ്ങൾ എനിക്ക
ധൈൎയ്യവൎദ്ധകങ്ങൾ കന്ദലതയുടെ കളവചനങ്ങൾ എനിക്ക ആമൊദദാ
യകങ്ങൾ- ഇങ്ങിനെയാണ കഴിഞ്ഞ വന്നിരുന്നത. കുന്ദലത എന്റെ
ഒരുമിച്ചുണ്ടായിരുന്നില്ലെങ്കിൽ, ഞാൻ എഴുതിവെച്ച പൊയിരുന്നപ്രകാരം [ 119 ] ചെയ്വാൻ തന്നെ സംശയിക്കയില്ലായിരുന്നു- ഞാൻ പൊകുന്നത ആ
രെയും അറിയിച്ചിട്ടില്ലെന്നില്ല. ഞാൻ മരിച്ചിട്ടില്ലെന്ന മാത്രം അഘൊ
രനാഥനെ അറിയിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്ന ദിക്കിലാണെന്നും മറ്റും
വിവരം ഇയ്യടെയാണ അറിയിച്ചത.

അഘൊരനാഥൻ:- യുവരാജാവിന്ന അഭിഷെകമുണ്ടായതിന്റെ
അല്പം മുമ്പായി ഒരു വൈരാഗിവന്നിരുന്നത ൟ രാമദാസനായിരുന്നു
അവൻ ഇവിടെ കൊടുത്ത എഴുത്ത കണ്ടപ്പൊൾ തന്നെ എനിക്ക ജെഷ്ഠ
ന്റെ കയ്യക്ഷരമാണെന്ന സംശയം തൊന്നി." ഇത കെട്ടപ്പൊൾ എല്ലാ
വരും വളരെ വിസ്മയിച്ച. രാമദാസൻ പുഞ്ചിരിക്കൊണ്ട തലതാഴ്ത്തി.

സ്വൎണ്ണമയി:- അതെത്രയും ഭൊഷ്കാണെന്ന ഞാൻ അന്ന തന്നെ
പറകയുണ്ടായി. എന്റെ അച്ശനെക്കുറിച്ച പറഞ്ഞത എങ്കിലും ഞാൻ
വിശ്വസിച്ചില്ലെല്ലൊ. കഷ്ടം! നഷ്ടപ്രശ്നം പറഞ്ഞത ഇത്ര സൂക്ഷ്മമാ
യി ഒക്കുക. ഇതിൽ കീഴിൽ ഉണ്ടായിട്ടില്ല. അമ്പത്തനാല വയസ്സ! ഹാ!
എത്ര കൃത്യം!

പ്രതാപചന്ദ്രൻ:- സംശയം തീരായ്കയാൽ "രാമദാസാ! നിയ്യ
തന്നെയൊ, വൈരാഗി വെഷം ധരിച്ച വന്നത?" എന്ന ചൊദിച്ചു.
രാമദാസൻ വളരെ പണിപ്പെട്ട "അതെ" എന്ന സമ്മതിച്ചു.

പ്രതാപചന്ദ്രൻ:- എന്റെ സംശയം തീൎന്നു സൈകതപുരിയിലാ
ണ ഇവനെ ആദിയിൽ കണ്ടെത്തിയത. അവിടെ നഷ്ടപ്രശ്നം കൊണ്ട
പലരെയും വിസ്മയിപ്പിച്ചിട്ടാണത്രെ രാജധാനിയലെക്ക വന്നത.

രാമദാസൻ:- ഞാൻ വെഷഛന്നനായി എന്റെ കുടിയിൽ തന്നെ
യാണ ഒന്നാമത ചെന്നത. സമീപം ആളുകളെയും സ്ഥലങ്ങളെയും എനി
ക്ക നല്ല പരിചയ മുണ്ടാകയാൽ ഞാൻ പറഞ്ഞത മിക്കതും ശരിയായി,
എല്ലാവരും ഞാൻ ഒരു ദിവ്യൻ തന്നെയാണെന്ന തീൎച്ചയാക്കി, പല വീ
ടുകളിൽനിന്നും എനിക്ക ഭിക്ഷയും ദക്ഷിണയും മറ്റും ഉണ്ടായി. ആ
വിധം ഉപജീവനമായവൎക്ക ഒട്ടും സ്വല്ലയില്ലെന്നും തൊന്നി.

അഘൊരനാഥൻ "വിശെഷതസ്സൎവ്വവിദാംസമാജെ വിഭൂഷണം
മൌനമപണ്ഡിതാനാം" എന്ന സുഭാഷിതത്തിന്റെ സാരം ഗ്രഹിക്കുകയാ
ലായിരിക്കുമൊ, രാമദാസൻ മൌനവ്രതം അനുഷ്ടിച്ചത?

പ്രതാപ ചന്ദ്രൻ:- കഷ്ടം! വിശിഷ്ടനായ ഒരു വൈരാഗിയാണെ
ന്നല്ലെ ഞാൻ വിശ്വസിച്ചത? ആളുകളെ ചതിക്കുവാൻ ഇത്ര എളുപ്പമു
ണ്ടെല്ലൊ! അത്ഭുതം! എല്ലാ വൈരാഗിമാരും ഇങ്ങിനത്തവരല്ലെന്നാര
റിഞ്ഞു! [ 120 ] അഘൊരനാഥൻ :- ആ എഴുത്തു കണ്ട ഉടെന, വൈരാഗിയെ ക
ണ്ടു പിടിക്കുവാൻ ഞാൻ പല ദിക്കിലെക്കും ആളെ ആയച്ചു. അപ്പൊ
ഴെക്ക രാമദാസൻ ജെഷ്ടന്റെ എഴുത്തൊടുകൂടി എന്നെ കാണ്മാൻ
ഇങ്ങൊട്ട തന്നെ വന്നു. അതും വെഷഛന്നനായിട്ടാകയാൽ ഇവിടെ
മറ്റാൎക്കും അവനെ അറിവാൻ കഴിഞ്ഞതുമില്ല.

കപിലനാഥൻ:- ഞാൻ താമസിച്ചിരുന്ന വനത്തിന്ന സമീപം ഉ
ള്ള ധൎമ്മപുരി എന്ന ഗ്രാമത്തിൽനിന്ന ഒരു വഴിപൊക്കനെ കണ്ട സം
സാരിച്ചപ്പൊഴാണ പ്രതാപചന്ദ്രന്ന വിവാഹം നിശ്ചയിച്ചിരിക്കുന്നൂ
എന്ന അറിഞ്ഞത. അതിന്റെ സൂക്ഷ്മം അറിവാൻ വെണ്ടീട്ടാണ രാമ
ദാസനെ ഇങ്ങോട്ട അയച്ചത. അവൻ ഇങ്ങൊട്ട പൊന്നിരിക്കുമ്പൊൾ
താരാനാഥൻ അവിടെ എത്തി, ധൎമ്മപുരിയിൽ വെച്ച ഞങ്ങൾ തമ്മിൽ
യദൃച്ശമായി കണ്ടെത്തി ഞാൻ എന്റെ ഭവനത്തിലെക്ക കൂട്ടിക്കൊണ്ട
പൊയി താമസിപ്പിച്ചു.

താരാനാഥൻ:- ഞാൻ എന്റെ പരമാൎത്ഥം അപ്പൊൾ തന്നെ
അറിയിച്ചിരുന്നുവെങ്കിൽ, അച്ശന്ന എത്ര സന്തൊഷമുണ്ടാകുമായിരുന്നു!

കപിലനാഥൻ:- ഞാൻ എന്റെ സന്തൊഷത്തിന്ന ഒട്ടും കുറവുണ്ടായി
രുന്നില്ലെന്ന തന്നെ പറയാം. താരാനാഥനെ കണ്ടപ്പൊൾ തന്നെ
എനിക്ക സംശയം തൊന്നി. പിന്നെ രാമദാസൻ മടങ്ങിവന്നപ്പൊൾ
അഘൊരനാഥന്റെ എഴുത്ത കൊണ്ട മിക്കതും തീൎച്ചയായി. അതിന്ന
ശെഷം ഒരു ദിവസം താരാനാഥൻ കുതിരപ്പുറത്ത നിന്ന വീണപ്പൊ
ഴാണ എനിക്ക നല്ല തീൎച്ചയായത. അരയിൽ കുട്ടിക്കാലത്ത തന്നെ
ഒരു മറു ഉള്ളത എനിക്ക സൂക്ഷിച്ച നൊക്കി കാണ്മാൻ വീണ മൊഹാ
ലസ്യപ്പെട്ട കിടക്കുമ്പൊൾ തരം വന്നു. അത കണ്ടപ്പൊൾ സംശയ
മൊക്കെയും തീരുകയും ചെയ്തു.

കുന്ദലത:- രാമകിശൊരൻ കുതിരപ്പുറത്തനിന്ന വീണതിൽ പിന്നെ,
അച്ശന്ന രാമകിശൊരനെക്കുറിച്ചു പ്രതിപത്തി അധികമായി കണ്ടു.
അതിന്റെ കാരണം ഇപ്പൊഴാണ എനിക്ക മനസ്സിലായത.

താരാനാഥൻ :— രാമകിശൊരൻ എന്ന എന്റെ അജ്ഞാതവാസ
കാലത്തെ പെരാണ. ഇപ്പൊൾ ഞാൻ പണ്ടെത്തെ താരാനാഥൻ
തന്നെയായി," എന്ന പറഞ്ഞു. അപ്പൊൾ എല്ലാവരും ഒന്ന ചിരിച്ചു.
കുന്ദലത അല്പം നാണം പൂണ്ടു.

രാജാവ:- ഇവരുടെ ചരിത്രം ആശ്ചൎയ്യം തന്നെ. ഇതൊക്കെയും
എഴുതിവെച്ചാൽ വായിക്കുന്നവൎക്ക. വളരെ നെരമ്പൊക്കുണ്ടാകും. [ 121 ] അജ്ഞാതവാസവും— പ്രഛന്ന വെഷവും— കൈതവനാമവും ചിത്രം!
ചിത്രം!

കപിലനാഥൻ:— താരാനാഥനും ഞാനും ഗുരുശിഷ്യന്മാരുടെ
നിലയിലായിരുന്നു. ഇങ്ങൊട്ട പൊരുന്നതിന്റെ തലെന്നാളാണ
താരാനാഥനൊട വസ്തുത അറിയിച്ചത.

താരാനാഥൻ :— കഷ്ടം! അതുവരെയും അച്ശൻ എന്നെ പരമാൎത്ഥം
അറിയിക്കാതെ കഴിച്ചുവല്ലൊ. എങ്കിലും എനിക്ക അതുകൊണ്ട അധികം
വ്യസനിക്കുവാനില്ല. അച്ശനാണെന്ന അറിഞ്ഞിട്ടില്ലെങ്കിലും എന്റെ
സ്നെഹത്തിന്നും ബഹുമാനത്തിന്നും ഒട്ടും കുറവുണ്ടായിട്ടില്ല. പക്ഷെ
വസ്തുത മുൻകൂട്ടി അറിഞ്ഞാൽ എനിക്ക വളരെ സന്തൊഷം കൂടെയുണ്ടാ
കുന്നതായിരുന്നു

കപിലനാഥൻ:- താമസിയാതെ അറിയിക്കെണമെന്ന തന്നെ
യായിരുന്നൂ എന്റെ വിചാരം. കുന്ദലതയ്ക്ക യൌവന്യമായി, എന്റെ
സ്വാമിക്ക സ്വൎഗ്ഗ പ്രാപ്തി വരുന്നതിന്ന മുമ്പായി, കുന്ദലതയെ തിരുമു
മ്പാകെ കൊണ്ടുവന്ന തന്ന, എന്റെ അപരാധങ്ങളെ ഒക്കെയും ക്ഷമി
ക്കുവാൻ അപെക്ഷിക്കെണമെന്നും, അതിന്ന ഇങ്ങൊട്ട മടങ്ങിവരുവാൻ
ഒരു സംഗതിയുണ്ടാക്കെണമെന്നും, ഉണ്ടാക്കിയ ശെഷം താരാനാഥനെ
വസ്തുത ഒക്കെയും അറിയിക്കാമെന്നും ആലൊചിച്ച കൊണ്ടിരിക്കുമ്പൊ
ഴാണ, യുദ്ധമുണ്ടാവുമെന്നുള്ള വൎത്തമാനം അറിഞ്ഞത.

പ്രതാപചന്ദ്രൻ:- അത എങ്ങിനെയറിഞ്ഞു?

അഘൊരനാഥൻ :- കുന്തള രാജ്യത്തെക്ക ദൂതനെ അയച്ച വിവരം
ഇവിടുന്ന എന്നൊട പറഞ്ഞപ്പൊൾ തന്നെ, ഒട്ടും താമസിയാതെ
ഞാൻ രാജധാനിയിൽ നിന്ന ഇവിടെ വന്ന ഒന്നാമത ചെയ്തത
ജ്യെഷ്ഠനെ വിവരം അറിയിക്കുവാൻ ഒരു ദൂതനെ എഴുത്തും കൊടുത്ത
അയക്കുകയെത?

സ്വൎണ്ണമയി:- ആ ദൂതനും അച്ശനെ കണ്ടിട്ട അറിഞ്ഞില്ലെ?

കപിലനാഥൻ:- അവൻ എന്റെ പക്കൽ നെരിട്ട എഴുത്ത തരി
കയല്ല. ധൎമ്മപുരിയിൽ എന്റെ പരിചയക്കാരനായ ഒരു ബ്രാഹ്മ
ണന്റെ പക്കൽ ഒരു പെട്ടി കൊണ്ടുപൊയി കൊടുക്കുവാനാണ അഘൊ
രനാഥൻ അവനെ അയച്ചിരുന്നത. ആ പെട്ടി പിറ്റെ ദിവസം
തന്നെ അദ്ദെഹം എനിക്ക തന്നു. അതിൽ എനിക്ക ഒരു എഴുത്തും ഒരു
പട്ടുറുമാലും ഉണ്ടായിരുന്നു. പട്ടുറുമാൽ ഞാൻ വെഷഛന്നനായി
വരുന്ന സമയം അടയാളത്തിന വെണമെന്ന കരുതി അഘൊരനാഥൻ
അയച്ച തന്നത വളരെ ഉപകാരമായി. [ 122 ] താരാനാഥൻ:- അച്ശാ! നമുക്ക കുതിരകളെയും, ആയുധങ്ങളെയും
കിട്ടിയതൊ?

കപിലനാഥൻ:- അഘൊരനാഥന്റെ ദീൎഘദൃഷ്ടിയുടെ വൈഭവം
വെറെ ഒരു സംഗതിയിലാണ എനിക്ക അനുഭവമായത. ഞങ്ങൾ ഇ
ങ്ങൊട്ട വരുമ്പൊൾ എനിക്കും താരാനാഥന്നും ഓരൊ കുതിരയുണ്ടായി
രുന്നു. ധമ്മപുരിക്ക സമീപമുള്ള ഒരു കൊല്ലനെക്കൊണ്ട പണിയിച്ച
ചില ബലം കുറഞ്ഞ ആയുധങ്ങളും എന്റെ പക്കൽ ഉണ്ടായിരുന്നു.
അഘൊരനാഥന്റെ എഴുത്തിൽ കണ്ട പ്രകാരം, രാജധാനിയിൽനിന്ന
ഏഴെട്ട കാതം വടക്കായി ഞങ്ങൾക്ക പൊരെണ്ടവഴിക്ക ഒരെടത്ത ഒരു
വനെ കണ്ട ആ പട്ടുറുമാൽ അടയാളം കാണിച്ചപ്പൊൾ, അകത്ത പൊ
യി അവനും ഒരു ഉറുമാൽ എടുത്ത കൊണ്ടവന്നു. നൂൎത്തിനൊക്കിയപ്പൊൾ
രണ്ടും ഒരിണയാണെന്ന ബൊദ്ധ്യം വന്ന ഉടനെ അവൻ ഞങ്ങളെ
കൂട്ടിക്കൊണ്ടുപൊയി, അഞ്ച കുതിരകളെയും പല ആയുധങ്ങളെയും
കാണിച്ചതന്ന ആവശ്യമുള്ളത എടുക്കാമെന്ന പറഞ്ഞു അവയിൽ ഏറ്റ
വും മെത്തരമായ ഒരു കുതിരയെ ഞാൻ തന്നെ എടുത്തു. വെറെ നല്ല
രണ്ട കുതിരകളെ താരാനാഥന്നും രാമദാസന്നും ഞാൻ തന്നെ തിരഞ്ഞെ
ടുത്ത കൊടുത്ത വെണ്ടുന്ന ആയുധങ്ങളെയും ഞങ്ങൾ എടുത്ത കൊണ്ട
പൊരികയും ചെയ്തു. ഇത അഘൊരനാഥൻ ചെയ്തിട്ടില്ലെങ്കിൽ ഞാൻ
പൊൎക്കളത്തിൽ ചെയ്തതിന്റെ പകുതി പൊലും എന്നെക്കൊണ്ട ചെയ്വാൻ
കഴികയില്ലായിരുന്നു.

പ്രതാപചന്ദ്രൻ :- നമ്മുടെ കപിലനാഥന്റെ വെണ്മഴുവിനാൽ
എത്ര വീരന്മാരാണ നശിച്ചത എന്ന പറയുവാൻ പ്രയാസം. ഇദ്ദെഹം
പൊൎക്കളത്തിൽ ചെയ്ത പരാക്രമം കണ്ടിരുന്നാൽ ഇദ്ദെഹത്തിന്ന ഇത്ര
പ്രായമായി എന്ന ഒരിക്കലും തൊന്നുകയില്ല. ചണ്ഡപ്രതാപനായ
കുന്തളനെ കീഴടക്കുവാൻ, താരാനാഥനും, വെടൎക്കരചനും, ഞാനും കൂടി
അധികം നെരം ശ്രമിച്ചു. ആയാളുടെ ബാഹുബലംകൊണ്ടും ശിക്ഷാ
വൈഭവത്താലും, ഞങ്ങൾക്ക സാധിച്ചില്ല. പിന്നെ കപിലനാഥനെ മൂ
ൎത്തീകരിച്ചിരിക്കുന്ന മൃത്യുവിനെപ്പൊലെ പുരൊ ഭാഗത്തിങ്കൽ കണ്ടപ്പൊ
ഴാണ, ആയാളുടെ അതി ദുസ്സഹമായ ഗൎവ്വം ശമിച്ച തലതാണത.

രാജാവ:- ഉണ്ണീ! പുരുഷശിരൊമണികളായ ൟ രണ്ട സൊദര
ന്മാർ നമ്മുടെ സചിവന്മാരാവാൻ സംഗതിവന്നതാണ നമ്മുടെ വലിയ
ഭാഗ്യം എന്ന നിശ്ചയം തന്നെ, നമ്മുടെ രാജ്യം ഇങ്ങിനെ ഐശ്വൎയ്യവതി
യായി നില്ക്കുന്നതും, പ്രബലന്മാരായ ശത്രുക്കളുടെ ദുൎമ്മൊഹം നമ്മൊട [ 123 ] ഫലിക്കാത്തതും നമ്മുടെ കുലമഹിമ ഉജ്ജ്വലിക്കുന്നതും ൟ രണ്ട സൊദര
ന്മാരുടെ ബുദ്ധികൌശലം കൊണ്ടാണ. നമ്മുടെ രാജ്യത്തിൽ പുഷ്ടി
വൎദ്ധിച്ചതും ഇവരുടെ ദാക്ഷിണ്ഡ്യംകൊണ്ട. നമ്മുടെ പ്രജകളുടെ ആൎത്തി
യസ്തമിച്ചതും ഇവരുടെ ഉത്സാഹംകൊണ്ട. നമ്മുടെ കീൎത്തി വിസ്തരിച്ചതും
ഇവരുടെ ഓജസ്സു കൊണ്ട. ഇവർ നമ്മുടെ രാജ്യമാകുന്ന ഗൃഹത്തിൽ
രണ്ട പ്രധാനദീപങ്ങൾ. ഇവർ നമ്മുടെ രാജലക്ഷ്മിയുടെ അധിഷ്ടാന
മണ്ഡപങ്ങൾ. ഇവർ നമ്മുടെ പ്രതാപാനലന്റെ ബാഹുയുഗളങ്ങൾ.
എന്ത തന്നെ ചെയ്താലും ഇവർ നമുക്ക ചെയ്തതിന്ന ഒരു പ്രതിഫലമാ
വുകയില്ല.

കപിലനാഥൻ- സ്വാമിക്ക ഞങ്ങളെക്കുറിച്ചുള്ള കൃപതന്നെയാണ
ൟ വാഗ്ദ്ധൊരണിക്ക കാരണം. ഇവിടുത്തെ പിതാവ ഞങ്ങളെ കുട്ടി
യിൽതന്നെ വിദ്യാഭ്യാസം ചെയ്യിച്ച സന്മാൎഗ്ഗങ്ങളിൽ കൂടിത്തന്നെ നട
ത്തി വളരെ നിഷ്കൎഷയൊടുകൂടി വളൎത്തുകയാൽ ഇപ്പൊൾ ഞങ്ങൾ ഇ
വിടുത്തെക്ക ഉപകാരമായി തീൎന്നുവെങ്കിൽ ഇവിടുത്തെ പിതാവിന്റെ
പ്രയത്നം വളരെ നിഷ്ഫലമായില്ല എന്നല്ലാതെ എന്താണ പറവാനു
ള്ളത? ഞങ്ങൾ ഉത്തമസചിവന്മാർ ചെയ്യെണ്ടതിനെ ചെയ്വാൻ ഞങ്ങ
ളാൽ കഴിയുന്നെടത്തൊളം ശ്രമിച്ചിട്ടുണ്ട. അതിന്ന ഞങ്ങളുടെ സ്വാമി
യായ ഇവിടുത്തെ പ്രീതിയും ഞങ്ങളുടെ മനസ്സിന്നുണ്ടാകുന്ന സമാധാന
വുമല്ലാതെ എന്തൊരു പ്രതിഫലമാണ ഞങ്ങൾ കാംക്ഷിക്കുക? അത കൊ
ണ്ട ഇപ്പൊൾ സ്വാമിക്ക ഞങ്ങളുടെ മെലുള്ള പ്രീതി മെൽക്കുമെൽ വൎദ്ധി
ച്ചിരിക്കതക്കവണ്ണം ഓരൊ ക്രിയകൾ ഞങ്ങളെ കൊണ്ട മെലാലും ഞങ്ങളു
ടെ ദെഹപതനാവധിവരെക്കും, ചെയ്വാൻ സംഗതിവരുമാറാകട്ടെ എ
ന്നാണ ഞങ്ങൾ ൟശ്വരനെ പ്രാൎത്ഥിക്കുന്നത.

പ്രതാപചന്ദ്രൻ:- അച്ശാ! താരാനാഥന്റെ പരാക്രമവും അല്പമ
ല്ല. താരാനാഥൻ ഒരിക്കൽ കുന്തളെശനെ അയാളുടെ സൈന്യത്തിൽനി
ന്ന വെർതിരിച്ച ഒറ്റപ്പെടുത്തി ഭയങ്കരനായിരിക്കുന്ന ആയാളെക്കൂടി
ഒന്ന ഭയപ്പെടുത്തി. പിന്നെ എന്റെ കുതിരക്ക വെട്ടുകൊണ്ട ഞാൻ താ
ഴത്തവീണ തക്കത്തിലാണ കുന്തളെശൻ താരാനാഥന്റെ മുമ്പിൽ നിന്ന
ഒഴിച്ചത.

അഘൊരനാഥൻ:- അത താരാനാഥൻ ചെയ്തത കുറെ സാഹസ
മായ്പൊയി. ആ യവനൻ താരാനാഥനാണെന്ന ഞാൻ അപ്പൊൾ അറി
ഞ്ഞിരുന്നുവെങ്കിൽ അവനെ അതിന്ന സമ്മതിക്കുകയില്ലായിരുന്നു.

രാജാവ.—അച്ശന്റെ ഗുണങ്ങൾ മക്കളിൽ പ്രതിബിംബിക്കുന്നത
അത്ഭുതമല്ലെല്ലൊ, താരാനാഥാനെ ഇന്നമുതൽ നമ്മുടെ പ്രധാന സെനാ

15 [ 124 ] പതിയായി നിശ്ചയിച്ചിരിക്കുന്നു. എന്ന പ്രതാപചന്ദ്രനൊടായിട്ട
പറഞ്ഞു. ആ കല്പന എല്ലാവൎക്കും വളരെ സന്തൊഷകരമായി. കപില
നാഥനും അഘൊരനാഥനും തങ്ങൾക്ക താരാനാഥന്റെ പ്രായത്തിൽ ആ
വിധം വലിയ സ്ഥാനമാനങ്ങൾ കിട്ടുവാനിടവന്നിട്ടില്ലെന്ന പറഞ്ഞ
സന്തൊഷത്തൊടു കൂടി താരനാഥനെ ആശ്ലെഷം ചെയ്തു. മറ്റെവർ
വെറെ പ്രകാരത്തിൽ തങ്ങളുടെ സന്തൊഷത്തെ കാണിക്കുകയും ചെയ്തു.

അതിന്റെ ശെഷം കപിലനാഥൻ യുദ്ധമുണ്ടാവുമെന്ന അറിഞ്ഞ
ഉടനെ, തന്റെ വനഭവനത്തെ ശൂന്യമാക്കി വിട്ടെച്ച എല്ലാവരും കൂടി
പുറപ്പെട്ടതും ധൎമ്മപുരിയിൽ എത്തി ഒരു വാഹനം സമ്പാദിച്ചതും,
വഴിയിൽ ഓരൊ ദിക്കുകളിൽ താമസിച്ച യുദ്ധം തുടങ്ങുന്നതിന്റെ
തലെ ദിവസം രാജധാനിയുടെ ഉത്തര ഭാഗത്ത ഒരു വഴിയമ്പലത്തിൽ
എല്ലാവരുംകൂടി എത്തി, അന്നെത്തെ രാത്രി, അവിടെ കഴിച്ചതും, പുലൎച്ചെ
രാമദാസനെയും താരാനാഥനെയും ഏല്പിച്ച കുന്ദലതയെയും, പാൎവ്വതി
യെയും അയച്ചതും മറ്റും വിവരമായി പറഞ്ഞു. താരാനാഥൻ
താനും രാമദാസനും കൂടി സൈകതപുരിയിൽ രാമദാസന്റെ വീട്ടിൽ
എത്തി, കുന്ദലതയെയും പാൎവ്വതിയെയും ഒരു അകത്ത കൊണ്ടുപൊയി
രുത്തിയതും, രാമദാസനെ കണ്ടറിഞ്ഞപ്പൊൾ അവന്റെ അമ്മക്കും,
പെങ്ങൾക്കും ഉണ്ടായ സന്തൊഷവും, പിന്നെ തങ്ങൾ കപിലനാഥന്റെ
ഒരുമിച്ച എത്തി യവന വെഷം ധരിച്ചതും മറ്റും വിസ്തരിച്ച പറഞ്ഞു.

കുന്ദലതയും ഒന്നും പറഞ്ഞില്ലെന്നില്ല. തനിക്ക രാമദാസന്റെ
അമ്മയും പെങ്ങളും വളരെ ദയ കാണിച്ച വിവരവും, വൈകുന്നെരം
രാമദാസൻ യവന വെഷത്തൊടു കൂടി മടങ്ങിച്ചെന്ന തന്നെയും പാൎവ്വ
തിയെയും ഡൊലിയിൽ കയറ്റിയപ്പൊൾ, രാമദാസന്റെ അമ്മയെയും
പെങ്ങളെയും കൂടെ കൊണ്ടുപൊരെണമെന്ന താൻ ആവശ്യപ്പെട്ട
പ്രകാരം അവരെ വെറൊരു ഡൊലിയിൽ കൊണ്ടുവന്നതും മറ്റും
പറഞ്ഞു.

ഇങ്ങിനെ എല്ലാവരും ൟ വൎത്തമാനങ്ങൾ കെട്ട അത്ഭുതപ്പെട്ട
വളരെ സന്തൊഷമായി നാല ദിവസം ചന്ദനൊദ്യാനത്തിൽ തന്നെ
താമസിച്ചു. വെടൎക്കരചൻ യുവരാജാവിന്ന ചെയ്ത ഉപകാരത്തിന്ന
വെണ്ടി വലിയ രാജാവ ആയാൾക്ക വളരെ സമ്മനങ്ങളും വെടൎക്കര
ചൎക്ക പണ്ടില്ലാത്ത ചില സ്ഥാനമാനങ്ങളും കൊടുത്ത വളരെ സന്തൊ
ഷമാക്കി പറഞ്ഞയക്കുകയും ചെയ്തു. [ 125 ] ൧൯-ാം അദ്ധ്യായം.

വിമൊചനം.

കലിംഗരാജാവും കപിലനാഥൻ മുതലായവരും ചന്ദനൊദ്യാന
ത്തിൽനിന്ന പുറപ്പെട്ട രാജധാനിയിലെക്ക എത്തുമാറായപ്പൊഴെക്ക
പൌരന്മാർ അനവധി ജനങ്ങൾ സന്തൊഷത്തൊടു കൂടി എഴുന്നരുള
ത്തിനെ എതിരെറ്റു. തൊരണങ്ങളെ ക്കൊണ്ടും മറ്റും അലംകൃതയായി
രിക്കുന്ന രാജവീഥിയുടെ ഇരുഭാഗത്തും സൌധങ്ങളിലും, കുന്ദലതയെയും
കപിലനാഥനെയും കാണ്മാൻ ജനങ്ങൾ തിക്കിത്തിരക്കി നിന്നിരുന്നു.
പലെടങ്ങളിൽനിന്നും, ജനങ്ങൾ അവരെ പുഷ്പവൃഷ്ടി ചെയ്തകൊണ്ടും,
ജനങ്ങളുടെ കൊലാഹല ശബ്ദത്തൊടും വാദ്യഘൊഷത്തൊടും കൂടി
താമസിയാതെ എല്ലാവരും രാജധാനിയിൽ എത്തി. ആ രാജധാനി
യാകട്ടെ, യുദ്ധം കഴിഞ്ഞതിൽ പിന്നെ വളരെ ശുദ്ധി വരുത്തി, കെടു
തീൎത്ത, മനൊഹരമാകുംവണ്ണം അലങ്കരിച്ചിരുന്നു. എല്ലാവരും ചെന്നി
റങ്ങി, രാജധാനിയുടെ വിലാസമായ പൂമുഖത്ത അല്പം നെരം നിന്ന
ശെഷം, കപിലനാഥൻ കുന്ദലതയുടെ കയ്യുംപിടിച്ച രാജധാനിക്കുള്ളിൽ
ഓരൊ സ്ഥലങ്ങൾ പറഞ്ഞ കാണിച്ച കൊടുപ്പാൻ തുടങ്ങി. ആസ്ഥാന
മണ്ഡപത്തിന്റെ സമീപത്ത ചെന്നപ്പൊൾ പണ്ട വളരെക്കാലം കപി
ലനാഥന്റെ ആജ്ഞയിൻ കീഴിൽ ഉദ്യൊഗം ഭരിച്ചിരുന്ന പല ഉദ്യൊ
ഗസ്ഥന്മാരും, ഏറ്റവും പ്രീതിയൊടുകൂടി, അദ്ദെഹത്തിന്റെ കീഴിൽ
പണിയെടുത്തിരുന്ന നല്ല കാലങ്ങളെ സ്മരിച്ചകൊണ്ട, തങ്ങളുടെ മെധാ
വിയായ കപിലനാഥനെ വന്ന വണങ്ങി. അവരൊടൊക്കെയും
സന്തൊഷമാകും വണ്ണം അല്പം സംസാരിച്ച, പിന്നെക്കാണാമെന്ന
പറഞ്ഞ കുന്ദലതയെയും കൊണ്ട മറ്റ ദിക്കുകളിലെക്ക പൊയി, ഓരൊ
ന്നായി പ്രധാനപ്പെട്ട സ്ഥലങ്ങൾ ഒക്കെയും കാണിച്ച കൊടുക്കുകയും
ചെയ്തു.

കപിലനാഥൻ :- രാജധാനിയിൽ എത്തി രണ്ട ദിവസം കഴി
ഞ്ഞശെഷം, കുന്തളെശനെ ഒട്ടും താമസിയാതെ വിട്ടയക്കുകയാണ നല്ല
തെന്നും പ്രബലന്മാരുടെ വൈരം ആപൽക്കരമാണെന്നും, രാജാവിനെ
പറഞ്ഞ ബൊദ്ധ്യം വരുത്തി, അതിന്ന അനുജ്ഞ വാങ്ങി താരാനാഥ
നെയും കൂട്ടിക്കൊണ്ട ദിന്ദുഭീദുൎഗ്ഗത്തിലെക്ക പൊയി, രണ്ട പെർ കാണ്മാൻ

15 [ 126 ] വന്നിരിക്കുന്നു എന്ന കുന്തളെശനെ അറിയിച്ച കാണ്മാൻ സമ്മതം
വാങ്ങി, അടുത്തചെന്ന വന്ദിച്ചു. കുന്തളെശൻ രണ്ടു പെരെയും സൂക്ഷിച്ച
നൊക്കി, "ഞാൻ കപിലനാഥനെയല്ലെ കാണുന്നത?" എന്ന ചൊദിച്ചു.

കപിലനാഥൻ :- അതെ ആയാളെത്തനെ. ആശ്ചൎയ്യം!

കൃതവീൎയ്യൻ:- മറ്റെ മുഖം എനിക്ക പരിചയമില്ല.

കപിലനാഥൻ:- ഇത എന്റെ പുത്രനായ താരാനാഥനാണ,
അങ്ങുന്ന അറിവാൻ സംഗതിയില്ല.

കൃതവീൎയ്യൻ:- കപിലനാഥനെത്തന്നെ ഞാൻ ഒരിക്കലെ കണ്ടി
ട്ടുള്ളൂ. അതും ഇരിപതൊളം സംവത്സരം മുമ്പെയാണ. എങ്കിലും
കണ്ടപ്പൊൾ അറിവാൻ അധികം പ്രയാസമുണ്ടായീല.

കപിലനാഥൻ :- കുറെ കാലമായിട്ട ഞാൻ നാട വിട്ട പൊയി
രുന്നു. ഇയ്യടെ യുദ്ധമുണ്ടാവുമെന്നറിഞ്ഞപ്പൊൾ, എന്റെ സ്വാമിക്ക
എന്നെക്കൊണ്ട കഴിയുന്ന സഹായം ചെയ്വാൻ വന്നതാണ.

കൃതവീൎയ്യൻ:- ഞാൻ കിഴടങ്ങിയത അങ്ങെക്ക തന്നെയൊ എന്ന
റിവാൻ എനിക്ക ആഗ്രഹം പാരമുണ്ട.

കപിലനാഥൻ:- എന്റെ വാക്ക കൊണ്ടാണ ഒടുവിൽ അങ്ങുന്ന
യുദ്ധം നിൎത്തിയത. കീഴടങ്ങീ എന്ന പറെവാൻ നാം തമ്മിൽ ഏൽക്കു
കയുണ്ടായിട്ടില്ലെല്ലൊ.

കൃതവീൎയ്യൻ:- ആവു! ഇപ്പൊൾ എന്റെ വിഷാദവും ദൈന്യതയും
പകുതിയിൽ, അധികം നശിച്ചു. ഇത്ര വലിയ ഒരു യൊദ്ധാവിന്ന
കീഴടങ്ങെണ്ടിവന്നതകൊണ്ട എനിക്ക ലെശം പൊലും ലജ്ജ തൊന്നു
ന്നില്ല. ഇതുവരെയും എങ്ങാനും കിടക്കുന്ന ഒരു യവനനൊട ഞാൻ
തൊറ്റുവല്ലൊ എന്ന വിചാരിച്ച വിഷണ്ഡനായി എന്റെ പൌരു
ഷത്തെ ഞാൻ വൃഥാവിൽ ധിക്കരിച്ചു. എനിക്ക ഒന്ന കൂടെ അിവാൻ
കതുകമുണ്ടു. എന്നെ ഒരിക്കൽ എന്റെ വ്യൂഹ മദ്ധ്യത്തിങ്കൽനിന്ന
വെർപെടുത്തി കുറച്ച നെരം തടുത്ത നിൎത്തിയ അങ്ങെടെ വിരുതനായ
ആ സഖാവ ആരാണ?

കപിലനാഥൻ:- മന്ദസ്മിതത്തൊടുകൂടി, "അത ൟ നിൽക്കുന്ന
താരാനാഥനാണ" എന്ന പറഞ്ഞു.

കൃതവീൎയ്യൻ, "അങ്ങെടെ യുദ്ധവൈദഗ്ദ്ധ്യത്തെക്കണ്ട ഞാൻ ആശ്ച
ൎയ്യപ്പെടുന്നു", എന്ന താരാനാഥനെ നൊക്കി പറഞ്ഞു.

കപിലനാഥൻ. ഞാൻ ഒരു കാൎയ്യം ഇവിടെ പറെവാനായിട്ട
രാജാവ അയച്ച വന്നിരിക്കുകയാണ. [ 127 ] കൃതവീൎയ്യൻ. ഉടനെ ലജ്ജകൊണ്ട തല താഴ്ത്തി, "പറയാ"മെന്ന
മന്ദാക്ഷരമായിട്ട പറഞ്ഞു.

കപിലനാഥൻ :- ഇവിടുന്ന സ്വരാജ്യത്തിലെക്ക പൊകുന്നതിന്ന
മുമ്പായി എന്റെ സ്വാമിയുടെ രഞ്ജിപ്പായി പിരിയെണമെന്നും
മെലാൽ കുന്തള കലിംഗ രാജ്യങ്ങൾ തമ്മിൽ വൈരമില്ലാതെ കഴിയെ
ണമെന്നും, എന്റെ സ്വാമിക്ക ഒരു വാഞ്ഛിതം ഉള്ളത ഇവിടെ അറി
യിച്ച, രാജധാനിയിലെക്ക പൊരെണമെന്ന, ഇവിടുത്തൊട അപെക്ഷി
ക്കുവാനാണ എന്നെ അയച്ചിരിക്കുന്നത.

കൃതവീൎയ്യൻ:- ഞാൻ സ്വരാജ്യത്തിലെക്ക പൊകുന്നത എന്ന?
ഇപ്പൊൾ ഞാൻ കലിംഗരാജാവിന്റെ കാരാഗൃഹത്തിൽ അല്ലെ?

കപിലനാഥൻ :- യുദ്ധത്തിന്റെ ശെഷം മുഖ്യമായ ചില രാജ്യ
കാൎയ്യങ്ങളിൽ, ദൃഷ്ടി വെക്കെണ്ടി വരികയാൽ ഇവിടുത്തെ യാത്ര യാക്കു
വാൻ അല്പം താമസം വന്നതാണ. ഇവിടുത്തെ കുന്തള രാജ്യത്തെക്ക
അയക്കുവാൻ പ്രധാന മന്ത്രിയായ അഘൊരനാഥൻ അകമ്പടിയൊടു
കൂടി ഇപ്പൊൾ ഇവിടെ എത്തും. അതിന്ന മുമ്പായി ഇവിടുന്ന രാജ
ധാനിയിൽ വന്ന തമ്മിൽ കണ്ട പിരിയെണമെന്നാണ സ്വാമിയുടെ ആഗ്രഹം.

കൃതവീൎയ്യൻ:- ഞാൻ അദ്ദെഹത്തിന്ന ചെയ്ത ഉപദ്രവം ഓൎത്ത
നൊക്കുമ്പൊൾ അദ്ദെഹത്തിന്റെ പക്കൽനിന്ന ഇത്ര ദയ അനുഭവിക്കെ
ണ്ടവനല്ല. എന്റെ അവിവെകം കൊണ്ട ചില അബദ്ധങ്ങൾ ഞാൻ പ്രവൃ
ത്തിച്ച പൊയത ഒക്കെയും പൊറുക്കുവാനായിട്ട അങ്ങുന്ന തന്നെ എന്റെ
പെൎക്ക അദ്ദെഹത്തൊട യാചിക്കെണം. കൃതവീൎയ്യനൊട ഇന്ന കാണിച്ച
ൟ ഒൗദാൎയ്യം ആയാൾ ഒരിക്കലും മറക്കുകയില്ല. ൟ ദൈന്യ സ്ഥിതി
യിൽ എന്നെ രാജധാനിയിൽ വരുവാൻ മാത്രം അവശ്യപ്പെടരുതെ,
പക്ഷെ താമസിയാതെ ഒരിക്കൽ വന്ന കണ്ട, എന്റെ കൃതജ്ഞതയെ
വഴിപൊലെ കാണിക്കുവാൻ ഞാൻ സംഗതി വരുത്തിക്കൊള്ളാം.
ഇപ്പൊൾ തന്നെ രാജാവിനെ വന്ന കാണാത്തത എന്റെ കാലൂഷ്യം
കൊണ്ടാണെന്ന തൊന്നരുത. എന്നീ വിവരം രാജാവിനെ അറി
യിക്കെണം.

കപിലനാഥൻ :- സകലവും ഇവിടുത്തെ ഹിതം പൊലെ. സ്വരാ
ജ്യത്തെക്ക തന്നെ പൊവുകയെന്നാണ തീൎച്ചയാക്കിയത എങ്കിൽ, പുറപ്പെ
ടുവാൻ ഇവിടുന്ന ഒരുങ്ങെണ്ട താമസമെയുള്ളു.

കൃതവീൎയ്യൻ:- എന്റെ ആൾക്കാരും എന്റെ ഒരുമിച്ച തന്നെ
എല്ലാവരും പൊരികയില്ലെ? [ 128 ] കപിലനാഥൻ:- ഇവിടുന്ന പുറപ്പെട്ടാൽ ആൾക്കാർ ഒന്നൊഴി
യാതെ കൂടെയുണ്ടാകും.

കൃതവീൎയ്യൻ:-(അല്പം പുഞ്ചിരിയൊടു കൂടി)" എനിക്ക ഒരു അപെ
ക്ഷയുണ്ട", അങ്ങുന്നും താരാനാഥനും താമസിയാതെ ഒരിക്കൽ എന്റെ
പുരിയിൽ വന്ന കാണ്മാൻ സംഗതി വരുത്തെണം.

കപിലനാഥൻ:- അങ്ങിനെ തന്നെ ഞങ്ങൾക്കും അത വളരെ
സന്തൊഷമാണ. ഇവിടുത്തെ ആശ്രിതന്മാരായ ഞങ്ങളെക്കുറിച്ചും
സ്മരണ പ്രത്യെകമുണ്ടായിരിക്കെണമെന്നാണ ഞങ്ങളുടെ അപെക്ഷ.

ഇങ്ങിനെ പറഞ്ഞ കുന്തളെശനെ വളരെ വണക്കത്തൊടു കൂടി
പല്ലക്കിൽ കയറ്റി, കാരാഗൃഹത്തിൽ കിടന്നിരുന്ന അദ്ദെഹത്തിന്റെ
ആൾക്കാരെയും, അകമ്പടിക്ക കലിംഗരാജാവിന്റെ നൂറ ഭടന്മാരെയും,
അഘൊരനാഥൻ ഒരുമിച്ച യാത്രയാക്കി, കപിലനാഥനും അനുയാത്ര
യായി കുറെ ദൂരം ഒരുമിച്ച പൊയി, കുന്തളെശന്ന തന്നെക്കുറിച്ച
പണ്ടെയുണ്ടായിരുന്ന ബഹുമാനത്തെയും, വിശ്വാസത്തെയും അധികം
ദൃഢമാക്കിപ്പൊരികയും ചെയ്തു.

൨൦-ാം അദ്ധ്യായം.

കല്യാണം.

കുന്ദലതയും കപിലനാഥനും, രാജധാനിയിൽ എത്തിയ ശെഷം
രാജാവിന്റെ ഇഷ്ടപ്രകാരം അദ്ദെഹത്തിന്റെ മന്ദിരത്തിൽ തന്നെ
യാണ അവർ താമസിച്ച വന്നിരുന്നത. താരാനാഥൻ പ്രധാന സെനാ
പതിയാകയാൽ ആയാൾക്ക പ്രത്യെകിച്ച ഒരു മന്ദിരവും ഉണ്ടായിരുന്നു.
ഇങ്ങിനെ കുന്ദലതയും, താരാനാഥനും വെവ്വെറെ മന്ദിരങ്ങളിലാണ
താമസിച്ചിരുന്നത എങ്കിലും, രാജാവിന്റെ മന്ദിരത്തിൽ വെച്ചൊ യുവ
രജാവിന്റെ മന്ദിരത്തിൽ വെച്ചൊ ദിവസെന അവർ തമ്മിൽ കണ്ട,
കുറെ നെരം ഒരുമിച്ച കഴിക്കുക പതിവായി. നാല മാസത്തൊളം
അങ്ങിനെ കഴിഞ്ഞ ശെഷം, അവൎക്ക തങ്ങളുടെ സൂക്ഷ്മാവസ്ഥയെ വെളി
പ്പെടുത്തെണമെന്നാഗ്രഹം തൊന്നിത്തുടങ്ങി. പക്ഷെ അതിന്ന മുമ്പ [ 129 ] കാണാത്ത ചില തടസ്ഥങ്ങൾ ഉണ്ടായിതീൎന്നു. കുന്ദലതയുടെയും താരാ
നാഥന്റെയും സ്ഥിതികൾക്ക ഇതിന്നിടയിൽ വളരെ അന്തരം വന്നു.
കുന്ദലത ഒരു രാജ സ്ത്രീയിന്റെ പദവിയിലായി. താരാനാഥന്ന എത്ര
തന്നെ ബഹുമാനവും വലിപ്പവും ഉണ്ടെങ്കിലും രാജാവിന്റെ ഒരു
സചിവൻ എന്നല്ലാതെ വരികയില്ല. ആകയാൽ താരാനാഥൻ കുന്ദല
തയുടെ പാണിഗ്രഹണത്തിന്ന, രാജാവൊട അനുജ്ഞക്കപെക്ഷിക്കുവാൻ
ഒട്ടും ഭംഗി പൊരാതെയായി. കുന്ദലത സ്ത്രീയാകയാൽ തന്റെ ആ
അഭിലാഷം താൻ തന്നെ ഒരുവനൊട പറയുന്നതും ഉചിതമാവുകയി
ല്ലെല്ലൊ. എങ്കിലും ആ തടസ്ഥങ്ങളെ ഇല്ലാതാക്കുവാൻ കുന്ദലത വെഗ
ത്തിൽ വഴി കണ്ടു. ഒരു ദിവസം താൻ സ്വൎണ്ണമയിയുമായി സംസാരി
ക്കുമ്പൊൾ വളരെ സാമൎത്ഥ്യത്തൊടുകൂടി തന്റെ വിവാഹ സംഗതിയെ
ക്കുറിച്ച ചൊദിക്കുവാൻ സംഗതി വരുത്തുകയും ചൊദിച്ചപ്പൊൾ വസ്തുത
ഒക്കെയും സ്വൎണ്ണമയിയൊട തുറന്ന പറയുകയും ചെയ്തു. സ്വൎണ്ണമയിക്ക
ഏറ്റവും സന്തൊഷകരമായ ആ വൎത്തമാനം ഒട്ടും താമസിയാതെ പ്രതാ
ചന്ദ്രനൊടറിയിച്ചപ്പൊൾ "എന്റെ സൊദരിക്ക ഇതിലധികം യൊഗ്യ
നായ ഒരു ഭൎത്താവിനെ കിട്ടുവാൻ പ്രയാസമാണ. "നല്ലത നല്ലതിനൊ
ടല്ലെ ചെരൂ." അവളുടെ ഹിതം സാധിപ്പിക്കുവാൻ ഞാൻ തന്നെ
വെണമെങ്കിൽ ഉദ്യൊഗിക്കാമെല്ലൊ" എന്ന അദ്ദെഹം പറഞ്ഞു.

സ്വൎണ്ണമയി :- ഇവിടുന്നല്ലാതെ അവരുടെ അഭിലാഷം സാധി
പ്പിക്കുവാൻ അത്ര തക്കതായി ആരെയും എനിക്ക തൊന്നുന്നില്ല. അങ്ങെടെ
സഹായം ഇപ്പൊൾ അവൎക്ക വളരെ ആവശ്യവുമായിരിക്കും.

പ്രതാപചന്ദ്രൻ :- താരാനാഥൻ എന്റെ സൊദരിക്ക ഏറ്റവും
അനുരൂപൻ തന്നെ.

സ്വൎണ്ണമയി:- കുന്ദലതയുടെ അവസ്ഥ വിചാരിച്ച നൊക്കിയാൽ,
ജ്യെഷ്ഠനെക്കാൾ വളരെ അധികം ആഭിജാത്യവും മഹിമയും ഉള്ള
ഒരാൾ അവളെ വിവാഹം ചെയ്യെണ്ടതാണന്ന ജനങ്ങൾ പറയുമായി
രിക്കാം. കുന്ദലതയുടെ സ്വയംവരം ഉണ്ടെന്ന പ്രസിദ്ധപ്പെടുത്തിയാൽ
അവളുടെ പാണിഗ്രഹണത്തെ കാംക്ഷിച്ച വരാത്ത കിരീടപതി രാജാ
ക്കന്മാർ ഉണ്ടെന്നും തൊന്നുന്നില്ല.

പ്രതാപചന്ദ്രൻ:- അച്ശന്ന ആ വക മൊഹങ്ങൾ ഒന്നും ഉണ്ടെ
ന്ന തൊന്നുന്നില്ല. അധവാ ഉണ്ടെങ്കിൽ തന്നെ കപിലനാഥന്റെ
മനൊരഥത്തെ തെറ്റി നടക്കുകയുമില്ല.

സ്വൎണ്ണമയി:- അച്ശൻ ജ്യെഷ്ഠന്ന വെണ്ടി ഒന്നും ൟ കാൎയ്യ
ത്തിൽ പറകയില്ല നിശ്ചയം തന്നെ. രാജാവിന്ന കന്ദലതയെ ഒരു [ 130 ] രാജപത്നിയായിക്കാണെണമെന്ന തന്നെ ആഗ്രഹമുണ്ടെന്നവരികിൽ,
ഇനി ജ്യെഷ്ഠനെ ഒരു രാജാവാക്കുകയല്ലാതെ ഒരു നിൎവ്വാഹവുമില്ല.

പ്രതാപചന്ദ്രൻ. വിസ്മയത്തൊടുകൂടി "അത എന്ത കൊണ്ട?"
എന്ന ചൊദിച്ചു.

സ്വൎണ്ണമയി :- കുന്ദലതാ ജ്യെഷ്ഠനെ വരിച്ചിരിക്കുന്നു. അത അ
വർ വില്വാദ്രിയുടെ മുകളിൽനിന്ന തന്നെ കഴിച്ചിരിക്കുന്നുപൊൽ.
ഇനി അവരുടെ അന്തൎഗ്ഗതം അറിഞ്ഞ, കല്യാണം നിശ്ചയിച്ചിട്ടില്ലെ
ങ്കിൽ, കുന്ദലത തന്നെ രാജാവിനൊട പറയുവാൻ നിശ്ചയിച്ചിരിക്കു
ന്നൂ എന്നും, അവൾ തന്നെയാണ എന്നൊട പറഞ്ഞത.

പ്രതാപചന്ദ്രൻ. അത കെട്ട ഉടനെ കുന്ദലതയെ ചെന്ന കണ്ട
വിവരം ഒക്കെയും ചൊതിച്ചറിഞ്ഞ, അധികം താമസിയാതെ തന്റെ
സൊദരിയുടെ മനൊരഥം അച്ശനെയും അറിയിച്ചു.

രാജാവ. ഇത ഞാൻ ഒട്ടും ഓൎത്തില്ല. താമസിയാതെ കുന്ദലത
ക്ക സ്വയംബരം നിശ്ചയിക്കെണമെന്നായിരുന്നൂ എന്റെ മനൊരാജ്യം.
അത ഒന്നും കൂടാതെ കഴിഞ്ഞു. രാജകന്യകമാൎക്ക രാജകുമാരന്മാരാരെ
ങ്കിലും വെണമെന്ന തന്നെയായിരിക്കും അധികം ജനങ്ങളുടെ അഭിപ്രാ
യം. അത ബഹുമാനവും സമീപമുള്ള രാജാക്കന്മാരുടെ മൈത്രിയും
കാംക്ഷിച്ചാണ. നമുക്ക അവരല്ലൊവരുടെയും മൈത്രിയെക്കാൾ, ൟ മന്ത്രി
പ്രവീരന്മാരുടെ മൈത്രിതന്നെയാണ അധികം വലുതായിട്ടുള്ളത. എന്ന
തന്നെയുമല്ലാ താരാനാഥനെപ്പൊലെ ഇത്ര പൌരുഷവും, ഓജസ്സും ബുദ്ധി
ശക്തിയും മറ്റും ഗുണങ്ങളും തികഞ്ഞിട്ടുള്ള രാജകുമാരന്മാർ വളരെ ദുർ
ലഭവുമാണ. അതകൊണ്ട ൟ ശുഭകമ്മൎത്തിന്ന ഒട്ടും താമസിക്കരുത"
എന്ന പറഞ്ഞ കുന്ദലതയെയും താരാനാഥനെയും ആളെ അയച്ച വരു
ത്തി, ഏറ്റവും സന്തൊഷത്തൊടുകൂടി തന്റെ അനുജ്ഞയെയും ആശിസ്സും
നല്കി. കപിലനാഥനെയും വിവരം അറിയിച്ചു. കപിലനാഥന്ന
ആ സംയൊഗം സംഭവിക്കുമെന്ന തീൎച്ചണ്ടായിരുന്നൂ എങ്കിലും, വിവാ
ഹം നിശ്ചയിച്ചൂ എന്നറിഞ്ഞപ്പൊൾ വളരെ പ്രമൊദമുണ്ടായി. കാല
താമസം കൂടാതെ അഘൊരനാഥൻ വളരെ ജാഗ്രതയൊടുകൂടി രാജാവി
ന്റെ കല്പനപ്രകാരം കുന്ദലതയുടെ വിവാഹൊത്സവത്തിന്ന ഒരുക്കുകൾ
കൂട്ടിത്തുടങ്ങി. കലിംഗരാജ്യത്തെ പ്രഭുക്കന്മാരും നാടുവാഴികളും, പട
നായകന്മാരും സ്ഥാനികളും ആയ വളരെ ആളുകൾ കല്യാണത്തിന്ന
വെണ്ടുന്ന ഓരൊ സംഭാരങ്ങളൊടു കൂടി എത്തിത്തുടങ്ങി. കുന്ദലതയുടെയും [ 131 ] കപിലനാഥന്റെയും ആശ്ചൎയ്യമായ ചരിതം കലിംഗരാജ്യത്തിന സമീ
പമുള്ള രാജ്യങ്ങളിലും, പല ദൂരദെശങ്ങളിലും കൂടി, അഞ്ചാറമാസംകൊ
ണ്ട പ്രസിദ്ധമായിതീൎന്നിരുന്നു. ആയതകൊണ്ട കുന്ദലതയുടെ അനുപ
മമായ ബുദ്ധിവൈശിഷ്യത്തെയും, ലാവണ്യാദിഗുണങ്ങളെയും, കെട്ട
ആ കാമിനീരത്നത്തെയും, അവളുടെ ഭാഗ്യശാലിയായ ഭൎത്താവിനെയും
കണ്ട നയനസാഫല്യം വരുത്തുവാൻ ആഗ്രഹത്തൊടുകൂടി പല ദിക്കുകളിൽ
നിന്നും അനവധി ജനങ്ങൾ വന്നുകൂടി ജനബാഹുല്യത്തെ ഭയപ്പെട്ട
രാജധാനിയുടെ പുറത്തഭാഗത്ത തന്ന ഒരു മൈതാനത്തിൽ അഘൊര
നാഥൻ മൂന്ന വലിയ നെടുമ്പുരകൾ കെട്ടിച്ചിരുന്നു. അവയിൽ നടുവി
ലുള്ള ഏറ്റവും വലിയ വൃത്താകാരമായ നെടുമ്പുരയിൽ വളരെ ജന
ങ്ങൾ ഒന്നായിട്ടിരുന്ന കാണത്തക്ക വിധത്തിൽ ചുറ്റും മഞ്ചങ്ങളും പീഠ
ങ്ങളും വെച്ചകെട്ടി അത വളരെ കൌതുകമാകുംവണ്ണം അലങ്കരിച്ചിട്ടു
ണ്ടായിരുന്നു. ഔന്നത്യംകൊണ്ട സമീപമുള്ള എല്ലാ മന്ദിരങ്ങളെയും നീച
ങ്ങളാക്കി തീൎത്തിരുന്ന ആ ഉത്തുംഗമായ നെടുമ്പുര വിവിധവൎണ്ണങ്ങ
ളായി പവനൊൎദ്ധൂളിതങ്ങളായിരിക്കുന്ന പതാകാശതങ്ങളെക്കൊണ്ട ഭൂ
ഷിതയായി നിൽക്കുന്നത കണ്ടാൽ, അതിന്റെ അന്തൎഭാഗത്തിങ്കൽ സം
ഭവിക്കുവാൻ പൊകുന്ന ഉദ്വാഹമഹൊത്സവം സ്വൎഗ്ഗലൊകത്തിൽ വെച്ച
കഴിയെണ്ടതാണെന്നുറച്ച, അതിന്ന വെണ്ടി, മെല്പെട്ട പറക്കുവാൻ തെ
യ്യാറായി നിൽക്കുകയൊ എന്ന തൊന്നും. അങ്ങിനെയിരിക്കുന്ന ആ
വലിയ നെടുമ്പുരയിൽ വിവാഹത്തിന്ന നിശ്ചയിച്ച ദിവസം മുഹൂൎത്ത
ത്തിന്ന നാല നാഴിക മുമ്പായിട്ട മഹാ ജനങ്ങൾ വാതിലുകളിൽകൂടി
തിക്കിതിരക്കി കടന്ന, കടുകിട്ടാൽ ഉതിരുവാൻ പഴുതില്ലാതെ നിറഞ്ഞി
രുന്നു. നടുവിൽ മഹാ രാജാവും, കപിലനാഥൻ മുതലായവരും, പു
രൊഹിതന്മാരും മറ്റും വിശിഷ്ടന്മാരായ ബ്രാഹ്മണരും, മണിമയങ്ങളാ
യ ആസനങ്ങളിന്മെൽ വന്നിരുന്നു. അങ്ങിനെ ആ സദസ്സനിറഞ്ഞ മു
ഹൂൎത്തസമയം സമീപിച്ചപ്പൊൾ സ്വൎണ്ണമയമായ ഒരു പല്ലക്കിൽ കുന്ദല
തയും മറ്റ രണ്ട പല്ലക്കുകളിൽ അഘൊരനാഥന്റെ പത്നിയും, സ്വൎണ്ണ
മയീദെവിയും വന്നിറങ്ങി. കുന്ദലതയെ നടുവിലാക്കി മൂന്ന പെരും
കൂടി നടന്ന സഭയുടെ എടത്തുഭാഗത്തുള്ള ഒരു മണ്ഡപത്തിൻ മീതെ,
രത്നഖചിതങ്ങളായ ആസനങ്ങളിന്മെൽ ചെന്നിരുന്നു. കുന്ദലതയും
തൊഴിമാരും എത്തിയപ്പൊഴെക്ക വീണാവെണുമൃദംഗാദികളുടെ മഞ്ജുള
നാദം കൊണ്ടും മറ്റും അതുവരെ ശബ്ദായ മാനമായിരുന്ന ആ സദസ്സ
ഏറ്റവും നിശ്ശബ്ദമായി. രാജകുമാരിയുടെ അസീമമായ കൊമളിമാവ, [ 132 ] കാണികളായ മഹാജനങ്ങളുടെ അക്ഷികൾക്ക പിയ്യൂ ഷമായി ഭവിച്ചു.
ആ അക്ഷികളാകട്ടെ മധുപാനകെളിയിങ്കൽ ആസക്തിയൊടുകൂടി,
സദ്യസ്സംഫുല്ലങ്ങളായ പ്രസ്തുനനിചയങ്ങളിൽ പ്രവെശിച്ചിരിക്കുന്ന
ഭ്രമരപടലികളെപ്പൊലെ ആയതിനെ പിന്നെയും പിന്നെയും ആദര
വൊടുകൂടെ ആസ്വദിച്ചിട്ടും തൃപ്തിയെ പ്രാപിച്ചില്ല കുന്ദലത ആസ
നത്തിന്മെൽ വന്നിരുന്ന ഉടനെ ചുറ്റും ഇരിക്കുന്ന മഹാജനങ്ങളെ
വിസ്മയത്തൊടുകൂടി നൊക്കിക്കണ്ട ചില പ്രധാനികളെ അഘൊരനാഥ
ന്റെ പത്നിയൊട ചൊദിച്ചറിയുമ്പൊഴെക്ക ദൂരത്തനിന്ന ചിലർ കുതിര
പ്പുറത്ത കയറി വരുന്ന ശബ്ദം കെൾക്കുമാറായി. എല്ലാവരും സശ്ര
ദ്ധന്മാരായി വരുന്നവരെ കാത്തുകൊണ്ടിരിക്കെ, താരാനാഥനും, യുവരാ
ജാവും, അഘൊരനാഥനും എത്തി, കുതിരപ്പുറത്ത നിന്നിറങ്ങി, താരാ
നാഥനെ നടുവിലാക്കിക്കൊണ്ട സഭയിലെക്ക കടന്നു. ഏറ്റവും ചെൎച്ച
യുള്ള കഞ്ചു കൊഷ്ണീഷങ്ങൾക്ക പുറമെ, കുന്തളെശനുമായുണ്ടായ യുദ്ധത്തിൽ
തന്റെ പരാക്രമം കണ്ട സന്തൊഷിക്കുകയാൽ യുവരാജാവിനാൽ
രാജസഭയിൽ വെച്ച സമ്മാനിക്കപ്പെട്ടതായ മരതക വൈഡൂൎയ്യാദിക
ളെക്കൊണ്ട ഖചിതമായി ചന്ദ്രക്കലയുടെ ആകൃതിയിൽ ദീപ്തികലൎന്ന ഒരു
മുദ്ര, താരാനാഥൻ തന്റെ വക്ഷസ്സിന്റെ വാമഭാഗത്ത ധരിച്ചിട്ടുണ്ടാ
യിരുന്നു. മുഖം സ്വതെ രക്തപ്രസാദമുള്ളതാകയാലും അപ്പൊൾ കുതി
രപ്പുറത്ത ഒടിച്ചവന്നതാകയാലും താരാനാഥൻ കാണുന്നവൎക്ക ഏറ്റ
വും മൊഹനീയാകൃതിയായിട്ട തൊന്നി. മൂന്നാളുകളും കൂടി സഭയി
ലെക്ക കടന്നപ്പൊൾ വാദ്യഗാനങ്ങളുടെ ഘൊഷവും മറ്റും നിന്ന സഭ
രണ്ടാമതും നിശ്ശബ്ദമായി. താരാനാഥൻ മഹാജനങ്ങൾക്ക തന്റെ
വന്ദനയെ കാണിപ്പാൻ രണ്ട മൂന്ന പ്രാവശ്യം തല കുമ്പിട്ട, അഘൊര
നാഥനും യുവരാജാവും ഒരുമിച്ച സഭയുടെ വലത്ത ഭാഗത്ത അലങ്കരിച്ച
വെച്ചിരിക്കുന്ന ആസനങ്ങളിന്മെൽ, കുന്ദലതയ്ക്ക അഭിമുഖനായിട്ടി
രിക്കുകയും ചെയ്തു. മുഹൂൎത്തത്തിന്ന രണ്ട വിനനാഴികകൂടെയുണ്ടായിരു
ന്നതിനാൽ താരാനാഥനും കുന്ദലതയും, തങ്ങളുടെ പാണിഗ്രഹണമ
ഹൊത്സവത്തെ കാണ്മാൻ വന്നവരായ മഹാജനങ്ങളെ നൊക്കി വിസ്മ
യിച്ചുകൊണ്ടും അവരുടെ നെത്രാവലിയെ തങ്ങളുടെ രൂപമാധുൎയ്യത്താൽ
കളുപ്പിച്ച കൊണ്ടും, ഇരുന്നു. ആ മഹാജനങ്ങളും കുന്ദലതാ താരാനാഥ
ന്മാരുടെ സൌഭാഗ്യതയെയും അന്യൊന്യമുള്ള ചെൎച്ചയെയും മറ്റും
കുറിച്ച വളരെ കൊണ്ടാടി സ്തുതിക്കകയും ചെയ്തു.

മുഹൂൎത്ത സമയത്ത പുരൊഹിതൻ അഗ്നിസാക്ഷിയായി താരാനാഥ
നും കുന്ദലതയും തമ്മിൽ, പാണിഗ്രഹണം ചെയ്യിച്ചു. അപ്പൊൾ തന്നെ [ 133 ] പുറത്തുനിന്ന പല മംഗല ശബ്ദങ്ങളും മുഴങ്ങി. മെഘനിസ്വനം
പൊലെ അതി ഗംഭീരമായ ശംഖദ്ധ്വനി എല്ലാറ്റിലും ഉച്ചത്തിൽ കെൾ
ക്കുമാറായി, എല്ലാ ജനങ്ങൾക്കും ആ അവസ്ഥയുടെ ഗൌരവം നല്ലവണ്ണം
മനസ്സിൽ തൊന്നി. മുമ്പെ തന്നെ ഹൃദയങ്ങൾ തമ്മിൽ ഐക്യം പ്രാപി
ച്ചിട്ടുള്ള ആ സ്ത്രീപുമാന്മാക്ക, ൟ ലൌകീകമായ പാണിഗ്രഹണം എന്ന
മംഗല ക്രിയകൊണ്ട അല്പം പൊലുംഅധികമായ ഒരു സംബന്ധം ഉണ്ടാ
വാനില്ല. എങ്കിലും അവർ ആ ലൊക മൎയ്യാദയെ അനുസരിച്ച അന്യൊ
ന്യം പാണിഗ്രഹണം ചെയ്ത നിൽക്കുമ്പൊൾ, അവർ പ്രാപിച്ചിരിക്കുന്ന
ആ നിരന്തരമായ സംബന്ധത്തിന്റെ ഗൌരവം മുഴുവനും അവൎക്ക അനു
ഭവമായി. ആ സമയം അന്തരംഗത്തിൽ തിങ്ങി വിങ്ങുന്നതായ പല
വിധ വികാരം ഹെതുവായി പുളകിതമായിരിക്കുന്ന ഗാത്രത്തൊടും
അല്പം ഉന്നമ്രമായിരിക്കുന്ന വദനാരവിന്ദത്തൊടും കൂടി പരസ്പരം
പാണിഗ്രഹണം ചെയ്തകൊണ്ട നിൽക്കുന്ന ആ ദമ്പതിമാരുടെ തലയിൽ
പല പ്രാവശ്യം പുഷ്പവൃഷ്ടിചെയ്കയും ശംഖനാദം പിന്നെയും പിന്നെയും
മുഴക്കുകയും കാണികൾ പലവിധ മംഗള വാക്യങ്ങളെ ഘൊഷിക്കുകയും
ചെയ്തു.

പാണിഗ്രഹണം കഴിഞ്ഞ, അഗ്നികുണ്ഡത്തെയും സഭയിൽ അഗ്രാ
സനാസീനന്മാരായ യൊഗ്യന്മാരെയും പ്രദക്ഷിണം ചെയ്ത ശെഷം ആ
ജായാപതിമാരായ യുവാക്കളെ മഹാരാജാവും കപിലനാഥനും മറ്റും
ആശിൎവ്വാദം ചെയ്തു. പിന്നെ പലവിധ വാദ്യഗാനങ്ങളൊടും, മഹാ
ജനങ്ങൾ ജയശബ്ദം ഘൊഷിച്ചകൊണ്ടും കുന്ദലതയും താരാനാഥനും
ഒരെ പല്ലക്കിൽ തന്നെ കയറി രാജവീഥിയിൽ കൂടി, രണ്ട പുറത്തും
തുറ്റ നിൽക്കുന്ന പട്ടണവാസികൾ കാണ്കെ രാജധാനിയിലെക്ക മട
ങ്ങിപ്പൊകയും ചെയ്തു.

അവസാനം. [ 138 ] ൟ പുസ്തകം കൊഴിക്കൊട മാങ്കാവിൽ മ.രാ.രാ.
ടി.എം. കെലുനെടുങ്ങാടി അവർകളൊട ആവശ്യപ്പെ
ട്ടാൽ കിട്ടുന്നതാകുന്നു.

വില അണ ൮. തപാൽ കൂലി അണ ൧.

"https://ml.wikisource.org/w/index.php?title=കുന്ദലതാ&oldid=210355" എന്ന താളിൽനിന്ന് ശേഖരിച്ചത്