താൾ:CiXIV137.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

ആദ്യം വന്ന സൈന്യത്തെ മുഴുവനും നശിപ്പിച്ച തങ്ങളുടെ ശെഷിച്ച
ഭടന്മാരെയും കൊണ്ട എത്തിയതിനാൽ അഘൊരനാഥന്റെ സൈന്യം
കാർമെഘത്തെക്കണ്ട ചാതകങ്ങളെപ്പൊലെ വളരെ സന്തൊഷിച്ച ആൎത്ത
വിളിച്ചു. അഘൊരനാഥൻ ഉടനെ യുവരാജാവിന്റെയും. വെടൎക്കരച
ന്റെയും അടുക്കൽ ചെന്ന "ആ കാണുന്ന യവനന്മാർ നമ്മെ രക്ഷിക്കു
വാൻ വന്നവരാണ, അവരുടെ പരാക്രമം നൊയ്ക്കൊൾക" എന്ന മാത്രം
പറഞ്ഞ സംശപൂകസൈന്യത്തെ വെഗത്തിൽ മുടിക്കുവാൻ വെണ്ടി, താ
നും യവനന്മാരുടെ സഹായത്തിന്ന ചെന്നു. അപ്പൊൾ വെള്ളത്താടി
തന്റെ സ്ഥാനത്തനിന്ന ഒഴിഞ്ഞ അവിടെ നിന്നകൊൾവാൻ അഘൊ
രനാഥനൊട ആംഗ്യം കാണിച്ച പടയുടെ പിൻഭാഗത്തെക്ക പൊയി
വെള്ളം കുടിച്ച അല്പം ക്ഷീണം തീൎത്ത ശെഷം സംശപൂകസൈന്യത്തി
ന്റെ നടുവിൽനിന്ന പൊരുതുന്ന കുന്തളെശനൊടതന്നെ നെരിട്ടു.
വളരെ സാമൎത്ഥ്യത്തൊടുകൂടി രണ്ട മൂന്ന പ്രാവശ്യം കുന്തളെശന്റെ നെ
രിട്ട ഉടനെയുടനെ കുതിരയെ ചാടിക്കുകയാൽ, കുന്തളെശനെ അദ്ദെ
ഹത്തിന്റെ സൈന്യത്തിൽ നിന്ന വെർ തിരിച്ച ഒറ്റപ്പെടുത്തി അത
കഴിഞ്ഞപ്പൊഴെക്കാണ കുന്തളെശൻ തന്റെ അപകടമായ സ്ഥിതിയെ
അറിഞ്ഞത. ഉടനെ യുവരാജാവും വെടൎക്കരചനും വെള്ളത്താടിയുടെ
സഹായത്തിന്ന എത്തി കുന്തളെശനെ വളഞ്ഞു അദ്ദെഹത്തിന്റെ സഹാ
യത്തിന്ന വരുപാൻ ശ്രമിച്ച ഭടന്മാരെ നിരൊധിച്ചു. ഇങ്ങിനെ ശ
ത്രുക്കളുടെ ഇടയിൽ ആയി എങ്കിലും കുന്തളെശൻ ഒട്ടും പരിഭ്രമം കൂടാ
തെ വെള്ളത്താടിയെ ചെറുക്കുന്നതിന്നിടയിൽ അടുത്ത നിന്നിരുന്ന യുവ
രാജാവിന്റെ കുതിരയെ വെട്ടി താഴ്ത്തി. ഉടനെ അരചൻ തന്റെ കു
തിരയെ യുവരാജാവിന്ന കൊടുത്ത വെറൊരു കുതിരപ്പുറത്ത കയറി
വെള്ളത്താടി രാജകുമാരന്ന തരക്കെട ഒന്നും വന്നില്ലെല്ലൊ എന്ന നൊ
ക്കുമ്പാഴെക്ക കുന്തളെശൻ ആ തക്കം പാൎത്ത പിൻവാങ്ങി തന്റെ സൈ
ന്യത്തൊട രണ്ടാമതും ചെൎന്നു. ആ സൈന്യമൊ, കറുത്തതാടിയുടെയും
ചുവന്ന താടിയുടെയും, അഘൊരനാഥന്റെയും അതി സാഹസമായ പ്ര
യത്നം കൊണ്ട കുറച്ച നെരത്തിനുള്ളിൽ ശിഥിലമായ്തുടങ്ങി. സംശപൂ
കന്മാരുടെ പരാക്രമം കൊണ്ട ചുവന്നതാടി മൂന്ന പ്രാവശ്യം കുതിരയെ
മാറ്റെണ്ടി വന്നു. ശൂരന്മാരായ അവർ കൂട്ടം കൂട്ടമായി യവനന്മാരൊട
തെറ്റി ചെന്ന അഗ്നിയിൽ ശലഭങ്ങൾ എന്ന പൊലെ ഒന്നൊഴിയാതെ
എല്ലാവരും, പൊരുതി മരിച്ചു. പിന്നെ കുന്തളെശനും, വിശ്വസ്ഥന്മാ
രായ ചില അമാത്യന്മാരും, ഇരുനൂറ്റിൽ ചില്വാനം ഭടന്മാരും മാത്രം

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/106&oldid=192896" എന്ന താളിൽനിന്ന് ശേഖരിച്ചത്