താൾ:CiXIV137.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

ണ്ടും മുറികൊണ്ടും വീണവീണ ഒഴിഞ്ഞുതുടങ്ങിയപ്പൊഴെക്ക, ഉത്തരഗൊ
പുരത്തിൽ നിന്ന ഒരു കൊലാഹലം കെൾക്കുമാറായി. ആയ്ത കുന്തളെ
ശന്റെ സഹായത്തിന്ന അദ്ദെഹത്തിന്റെ സംശപൂക സൈന്യം വരിക
യായിരുന്നു. അവർ മുന്നൂറ അശ്വാരൂഢന്മാരായ ഭടന്മാർ- ആയുധവി
ദ്യയിൽ അതിനിപുണന്മാർ- സമരൊത്സവത്തിൽ അതികുതുകികൾ. ജീ
വഹാനി വരുത്തുവാൻ ലെശം പൊലും മടിക്കാത്തവർ- ജയത്തൊടുകൂടി
യല്ലാതെ, ശത്രുവിന്റെ മുമ്പിൽ നിന്ന ഒഴിയാത്തവർ നീൎക്കുമളപൊ
ലെ അനിത്യമായ മാനത്തെ അസിധാരയിങ്കൽ നിന്ന പൊത്തിപ്പിടിക്കു
ന്നവർ. അങ്ങിനെയിരിക്കുന്ന ആ ചെറിയ സൈന്യം എത്തിയപ്പൊ
ഴെക്ക കുന്തളെശന്റെ ശെഷിച്ചിരിക്കുന്ന സൈന്യം സന്തൊഷം കൊണ്ട
ആൎത്തവിളിച്ചു. അവരുടെ സമാരംഭം എങ്ങിനെയെന്നറിവാൻ വെ
ണ്ടി, അവർ എത്തിയ ഉടനെ യവനന്മാർ മൂന്ന പെരും ഒന്നായി കൂടി
അന്യൊന്യം രഹസ്യമായി ചിലത പറഞ്ഞു കൊണ്ടിരിക്കുമ്പൊഴെക്ക ആ
സംശപൂകന്മാർ ക്ഷാമം പിടിച്ചിരിക്കുന്ന ഒരു കൂട്ടം ചെന്നായ്ക്കളെപ്പൊ
ലെ ഒട്ടും തന്നെ ക്ഷമകൂടാതെ വൈരീ നിഗ്രഹണത്തിന്ന മുതിൎന്നു.
അവരുടെ ശൂരതയും അടക്കമില്ലായ്മയും ആയുധമുപയൊഗിക്കുന്നതിലുള്ള
പടുത്വവും കണ്ട യവനന്മാർ അല്പം നെരം എന്ത ചെയ്യെണ്ടൂ എന്ന തീ
ൎച്ചയാക്കാതെ പിൻവാങ്ങി സ്വസ്ഥന്മാരായി നിന്നു. യവനന്മാർ എത്തിയ
ഉടനെ കുന്തളെശന്റെ ജയത്തെക്കുറിച്ച സംശയം തൊന്നീട്ടുണ്ടായിരു
ന്നത ഒക്കെയും തീൎന്നു. കലിംഗാധീശന്റെ പരാജയം കണ്ടല്ലാതെ അ
ന്ന സൂൎയ്യൻ അസ്തമിക്കയില്ലന്ന മിക്കതും ജനങ്ങൾ തീൎച്ചയാക്കി. അഘൊ
രനാഥന്റെ സൈന്യം നിരാശപ്പെടുവാനും തുടങ്ങി. അങ്ങിനെയി
രിക്കെ ചുവന്ന താടിയെ മുമ്പിലാക്കി, അല്പം വഴിയെ ഇടത്തും വലത്തും
മറ്റ രണ്ട യവനന്മാരും നിന്ന സംശപൂകന്മാരൊട മൂന്ന പെരും കൂടി
ഒന്നായി നെരിട്ടു. അപ്പൊൾ ത്രികൊണ വടിവിൽ നിന്ന ഏകൊപി
ച്ച പൊരുതുന്ന ആ യവനന്മാരൊടു ജയിക്കുവാനൊ അവരെ മുറിയെ
ല്പിക്കവാനൊ സംശപൂകന്മാൎക്ക തരമില്ലാതായി. ചുവന്നതാടിയുടെ കു
ന്തം കുതിരയുടെ കഴുത്തിൽ തറയ്ക്കുമ്പൊഴെക്ക പുറത്തിരിക്കുന്നവന്ന ഒരു
ഭാഗത്ത നിന്ന കറുത്ത താടിയുടെ വെണ്മഴുകൊണ്ടൊ, മറ്റെ ഭാഗത്ത
നിന്ന വെള്ളത്താടിയുടെ വാളകൊണ്ടൊ വെട്ട കിട്ടി താഴത്ത വീഴുക
യും ചെയ്യും. അങ്ങിനെ സംശപൂക സൈന്യവും യവനന്മാരും തമ്മിൽ,
രൂക്ഷതരമാകുംവണ്ണം വാശി പിടിച്ച പൊരുതുമ്പൊഴെക്ക, കിഴക്കെ
ഗൊപുരത്തിൽകൂടി യുവ രാജാവും വെടൎക്കരചനും, കുന്തളെശന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/105&oldid=192895" എന്ന താളിൽനിന്ന് ശേഖരിച്ചത്