താൾ:CiXIV137.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

നിശ്ചയിച്ച പുതുതായ ഉടമ്പടിക്കനുസരിച്ച ഇതുവരെ കഴിഞ്ഞപൊ
ന്നിട്ടുള്ളതും മറ്റും നല്ല നിശ്ചയമുണ്ടായിരിക്കെ, നമുക്ക അഭിഷെകം
കഴിഞ്ഞിട്ട ആറ മാസത്തൊളമായിട്ടും, നമ്മെ വന്ന കാണുകയാകട്ടെ,
കീഴുക്കടെ പ്രകാരം നമുക്ക ഉപചാരം ചെയ്യുകയാകട്ടെ, ചെയ്തിട്ടില്ലാത്ത
തിന്നും, നമുക്ക കാലം തൊറും വീഴ്ചകൂടാതെ എത്തിച്ചകൊള്ളാമെന്ന
വെച്ചിട്ടുള്ളതും, അപ്രകാരം എത്തിച്ച പൊന്നിരുന്നതും ആയ കൊഴ
ദ്രവ്യം ഇക്കുറി എത്തിക്കാത്തതിനും, മതിയായകാരണം വല്ലതും ഉണ്ടൊ?
ഇല്ലെന്ന വരികിൽ, കുന്തളെശൻ ഇപ്രകാരം ചെയ്തതിനെക്കുറിച്ച
നമ്മൊട തക്കതായ സമാധാനം, താമസിയാതെ പറഞ്ഞിട്ടില്ലെങ്കിൽ
കുന്തള രാജ്യം നമ്മുടെ സ്വന്തം രക്ഷയിൽ ആക്കെണ്ടി വരികയും കുന്തളെ
ശന്റെ രാജ്യ ഭരണം അവസാനിപ്പിക്കുകയും ചെയ്യെണ്ടി വരുമെന്ന
കൃതവീൎയ്യൻ എന്ന നാമധെയമായ കുന്തളെശൻ അറിയെണ്ടതാണ".

ദൂതൻ ഇങ്ങിനെ ഒട്ടും സഭാ കമ്പം കൂടാതെ പറയുമ്പൊൾ നിശ്ശ
ബ്ദമായിരുന്ന ആ സഭാ, സംസാരം അവസാനിച്ചപ്പൊഴെക്ക, സംസാ
രിച്ച കാൎയ്യത്തെക്കുറിച്ചും, സംസാരത്തിന്റെ വിധത്തെക്കുറിച്ചും, സംസാ
രിച്ചവനെക്കുറിച്ചും, മറ്റും, ജനങ്ങൾ അന്യൊന്യം ക്ഷമ കൂടാതെ
ഒരൊന്ന പറയുവാൻ തുടങ്ങുകയാൽ, അഗാധമായ വാഹിനികളുടെ
അടിയിൽനിന്ന ചിലപ്പൊൾ കെൾക്കാവുന്ന മാതിരി ഒരു എരമ്പം
കൊണ്ട മുഴങ്ങി. ദൂതിന്റെ താല്പൎയ്യം മനസ്സിലായപ്പൊൾ തന്നെ ഭാവം
പകൎന്നിരുന്ന കൃതവീൎയ്യൻ, കണ്ണു കഠൊരങ്ങളായ ആ ഒടുവിൽ പറഞ്ഞ
വാക്കുകൾ കെട്ടപ്പൊൾ ഏറ്റവും ക്രൊധപരവശനായി, കുറച്ച നെര
ത്തെക്ക എന്ത പറയെണ്ടൂ എന്നുണ്ടായീല. പിന്നെ അരിശം സഹിയാതെ
പാദപിറത്തെ ചവിട്ടിമറിച്ച, വളരെ ഘനമുള്ള സിംഹാസനം ശബ്ദ
ത്തൊടു കൂടി പിന്നൊട്ട നിരങ്ങത്തക്കവണ്ണം ഉൗക്കൊടു കൂടി എഴുനീറ്റ
"ഇനി വല്ലതും പറെവാനുണ്ടൊ?" എന്ന ഇടി വെട്ടുമ്പൊലെ അതി
രൌദ്രതയൊടു കൂടെ ചൊദിച്ചു. അപ്പൊഴാണ ആ സഭ രണ്ടാമതും
നിശ്ശബമായത. കണ്ണുകൾ ഉരുട്ടി, പുരികക്കൊടികൾ വളഞ്ഞ, രുദ്ര
മൂൎത്തിയെപ്പൊലെ കൃതവീൎയ്യൻ നില്ക്കുന്നത കണ്ടപ്പൊൾ സഭയിൽ ഉണ്ടാ
യിരുന്നവരെല്ലവരും, ധൈൎയ്യശാലിയായദൂതൻ തന്നെയും ഒന്നനടുങ്ങി.
ദൂതൻ തന്റെ ഭീതിയെ ഒട്ടും പ്രകാശിപ്പിക്കാതെ "ഇല്ല" എന്ന മാത്രം
പറഞ്ഞു.

കൃതവീൎയ്യൻ:- പുരാതനമായി നമ്മുടെ പൂൎവ്വന്മാർ ഭരിച്ച വന്നി
രുന്ന ൟ രാജ്യം കലിംഗാധീശന്ന കൈവിട്ടു കൊടുക്കുകയൊ നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/78&oldid=192861" എന്ന താളിൽനിന്ന് ശേഖരിച്ചത്