താൾ:CiXIV137.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

ഉണ്ടായിരുന്ന ഒരു ചെറിയ കുഴൽ എടുത്ത, കൂക്കിവിളിക്കുംപൊലെ
ഉച്ചത്തിൽ വിളിച്ചു, കിഴക്കൊട്ടെക്ക നൊക്കിനിന്നു. അര നിമിഷത്തി
ന്നുള്ളിൽ ആ ദിക്കിൽനിന്ന വെറെ ഒരു യവനയൊദ്ധാവ ഓടിച്ച
വന്നു. ആയാളുടെ വെഷവും മെൽപറഞ്ഞവരുടെ മാതിരിതന്നെയാ
ണ. പക്ഷെ വസ്ത്രങ്ങൾ ഒക്കെയും രക്തവൎണ്ണമായിരുന്നു. താടിയും അ
ല്പം ചെമ്പിച്ച മാതിരി തന്നെ. കയ്യിൽ ഒരു വലിയ കുന്തം പിടിച്ചി
രിക്കുന്നു. അരയിൽനിന്ന ഒരു വാൾ തൂക്കീട്ടും ഉണ്ട. മൂന്ന പെൎക്ക്
അല്പം ഒരു വിശെഷവിധി കൂടെയുണ്ട. വെള്ളത്താടിക്ക കറുത്തതും,
കറുത്ത താടിക്ക ചുവന്നതും, ചുവന്ന താടിക്ക വെളുത്തതും ആയ ഒാരൊ
പട്ടുറുമാൽ പിൻഭാഗത്തനിന്ന വിശദമായി കാണത്തക്കവണ്ണം, മടക്കി
ചുമലിൽ മരു ഭാഗത്തെക്കായിട്ട കെട്ടീട്ടുമുണ്ടായിരുന്നു. മൂന്ന പെരും
എത്തികൂടിയ ഉടനെ വെള്ളത്താടിവന്ന പശ്ചിമഭാഗത്തെക്ക, ആയാളെ
ത്തന്നെ മുമ്പിലാക്കി, അല്പം ഓടിച്ചപ്പൊഴെക്ക, കലിംഗമഹാരാജാവി
നെ എടുത്ത കൊണ്ടുപൊകുന്ന ഡൊലിക്കാരും അവരുടെ കൂടെ രക്ഷക്ക
പൊന്നിട്ടുള്ള ഒരു കൂട്ടം ഭടന്മാരും, ദൂരെ ഒരു വഴിക്ക പൊകുന്നത ക
ണ്ടു. അവർ യവനന്മാരെ കണ്ടില്ല. യവനന്മാർ അവരുടെ ഏതാണ്ട
അടുത്ത എത്തിയപ്പൊൾ, ഒട്ടും അനങ്ങാതെ അല്പം നെരം നിന്നു. അ
പ്പൊഴെക്ക ഡൊലിക്കാരും പകുതി ഭടന്മാരും, രണ്ട കുന്നുകളുടെ നടുവിൽ
കൂടിയുള്ള ഒരു ഇടുക്ക വഴിയുടെ അങ്ങെ ഭാഗത്തെക്ക കടന്നത കണ്ട
യവനന്മാർ തക്കമറിഞ്ഞ ഓടിയെത്തി. കറുത്ത താടി മുൻപിൽ കട
ന്ന തന്റെ വലിയ വെണ്മഴു ഒാങ്ങിക്കൊണ്ട, ആ കുടുങ്ങിയ സ്ഥലത്തി
ന്റെ മീതെ ചെന്നുനിന്ന"അവിടെ വെക്കുവിൻ കള്ളന്മാരെ!, നിങ്ങൾ
ആരാണെന്ന പരമാൎത്ഥം ഇപ്പൊൾ പറഞ്ഞിട്ടില്ലെങ്കിൽ നിങ്ങളുടെ
അവസാനം അടുത്തിരിക്കുന്നൂ എന്ന കരുതിക്കൊൾവിൻ!" എന്ന അതി
നിഷ്ഠുരതരം പറഞ്ഞപ്പൊൾ ഡൊലിക്കാർ ഉടനെ ഡൊലി താഴെ വെ
ച്ചു. ഭടന്മാർ ഓടിപ്പൊകുന്നതിനെ തടുക്കുവാൻ വെണ്ടി, ചുവന്ന താ
ടിയും വെള്ളത്താടിയും, അതിന്നിടയിൽ, ആ കുടുങ്ങിയ വഴിയുടെ
മുമ്പിലും പിന്നിലും പൊയി നിന്ന വഴിയടച്ചു. ഇങ്ങിനെ പെട്ടെന്ന
തങ്ങളെ, കാലതുല്യന്മാരായ ആ യവനന്മാർ കടുഭാഷണം കൊണ്ട
ഭീഷണിപ്പെടുത്തിയപ്പൊൾ, ഭടന്മാർ നാല പുറത്തും നൊക്കി തങ്ങളുടെ
അപകടത്തെ മനസ്സിലാക്കി നിൎവ്വാഹമില്ലെന്ന നിശ്ചയിച്ച, പരമാൎത്ഥം
ഒക്കെയും പറഞ്ഞു. "നല്ലത, നിങ്ങൾ പരമാൎത്ഥം പറഞ്ഞത നന്നായി.
നിങ്ങൾക്ക പ്രാണനെക്കൊതിയുണ്ടെങ്കിൽ ഡൊലിയെടുത്തവരൊഴികെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/102&oldid=192892" എന്ന താളിൽനിന്ന് ശേഖരിച്ചത്