താൾ:CiXIV137.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

ശെഷമുള്ളവർ ഒരുത്തനെങ്കിലും പിന്നൊക്കം തിരിയാതെ, ഇപ്പൊൾ
ഞങ്ങൾ നൊക്കി നില്‌ക്കെത്തന്നെ കുന്തള രാജ്യത്തെക്ക പൊകെണം. താമ
സിച്ചാൽ മരണം നിശ്ചയം. ഡൊലിക്കാരെ ഞങ്ങൾ വെണ്ടപൊലെ
രക്ഷിക്കും." എന്ന കറുത്ത താടി പിന്നെയും പറഞ്ഞു. ഭടന്മാർ യവന
ന്മാരുടെ അധികമായ പൌരുഷം കണ്ട ഭയപ്പെട്ട, അങ്ങിനെ തന്നെ എന്ന സമ്മതിച്ച അപ്പൊൾ തന്നെ
കുന്തളരാജ്യത്തെക്ക പൊകയും ചെ
യ്തു. യവന്മാർ ഭടന്മാരെ കാണാതാകുന്നവരെ നൊക്കിക്കൊണ്ട നിന്ന
ശെഷം രാജാവിനെ എടുപ്പിച്ചകൊണ്ട വെറെ ഒരു വഴിയായി പൊ
യി, തരക്കെട ഒന്നും കൂടാതെ ഒരു ദിക്കിൽ എത്തി, രാജാവാണെന്നപറ
ഞ്ഞ, അവിടെ ചിലരെ ഏല്പിച്ച, അല്പം ഭക്ഷണം കഴിച്ച ഉടനെയു
ദ്ധം നടന്നെടത്തെക്ക ഓടിക്കുകയും ചെയ്തു.

(കാരാഗൃഹം)

ഇതൊക്കെയും നാലഞ്ച നാഴികക്കുള്ളിലാണ യവനന്മാർ സാധി
ച്ചത. അവർ രാജധാനിയുടെ സമീപം എത്തിയപ്പൊൾ ഉള്ളിൽനിന്ന
അതി ഘൊരമായി സമരം നടക്കുന്നതിന്റെ കൊലാഹലം കെൾക്കുമാ
റായി. യവനന്മാൎക്ക ക്ഷമയില്ലാതായി. അവരുടെ പടക്കുരിരകളും
അവരെപ്പൊലെ തന്നെ യുദ്ധത്തിന്റെ നടുവിലെക്ക എത്തുവാൻ താല്പ
ൎയ്യത്തൊടുകൂടി ഹെൎഷാരവം മുഴക്കി, മുന്നൊട്ട കുതിച്ച തുടങ്ങി. പശ്ചിമ
ഗൊപുരത്തിന്റെ സമീപമാണ അവർ ഒന്നാമത ചെന്നത. അതിന്റെ
മൂൎദ്ധാവിൽ കുന്തളെശന്റെ കൊടി പാറുന്നത കണ്ട, അതിലൂടെ കട
പ്പാൻ എളുതല്ലെന്ന തീൎച്ചയാക്കി, ദക്ഷിണ ഗൊപുരത്തിന്റെ നെരെ
ചെന്നു. അവിടെ കലിംഗരാജാവിന്റെ കൊടി കണ്ടപ്പൊൾ അതി
ലൂടെ കടപ്പാൻ തുടങ്ങി. അവിടെ നിന്നിരുന്ന ഭടന്മാർ വിരൊധം
ഭാവിച്ചപ്പൊൾ, കറുത്തതാടി, "നിങ്ങൾ ഞങ്ങളെ തടുക്കെണ്ട, ഞങ്ങൾ
കലിംഗ രാജാവിന്റെ ബന്ധുക്കളാണ; സത്യം" എന്നുച്ചത്തിൽ പറഞ്ഞു.
ഭടന്മാർ യവനന്മാർ പറഞ്ഞത വിശ്വസിക്കയാലൊ, ഭയങ്കരന്മാരായ
അവരൊട നെരിടുവാൻ ധൈൎയ്യം പൊരായ്കയാലൊ, അവരെ ഒട്ടും
തടുത്തില്ല. എന്ന തന്നെയല്ലാ, യുദ്ധ മദ്ധ്യത്തിങ്കലെക്ക ചെല്ലുന്ന ആ
യവനന്മാരുടെ പിന്നാലെ തന്നെ, അവരുടെ സഹായത്തിന്നായിട്ട
വളരെ ഭടന്മാരുംകൂടെ പൊകയുംചെയ്തു. അഘൊരനാഥനും സൈന്യവും
കിഴക്ക ഭാഗത്ത നിന്ന പൊരുതുന്നു. കുന്തളെശനും തന്റെ അനവധി
ഭടന്മാരും പടിഞ്ഞാറെ ഭാഗത്ത നിന്ന വളരെ പരാക്രമത്തൊടു കൂടി
പൊരുതുന്നു. കുന്തളെശനും, അഘൊരനാഥനും തമ്മിൽ നെരിടുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/103&oldid=192893" എന്ന താളിൽനിന്ന് ശേഖരിച്ചത്