താൾ:CiXIV137.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

അവരെ യഥാശക്തി സഹായിപ്പാനാഗ്രഹമുണ്ടാകുന്നതും മാനുഷ ഹൃദയ
ത്തിന്റെ വൈശിഷ്യമായിരിക്കാം- എന്നാൽ വെറൊരാൾ ൟ അവസ്ഥ
യിൽ തന്നെയായിരുന്നാലും എനിക്ക ആയാളെക്കുറിച്ച ൟ വിധം
ഒക്കെയും തൊന്നുമൊ?- അത സന്ദെഹം - ദയ തൊന്നാതിരിക്കയില്ല, നി
ശ്ചയം തന്നെ- പ്രെമമൊ?- അതിനെന്ത കാരണം?- പ്രെമം മറ്റൊരു
ത്തനൊട അസംഗതിയായി തൊന്നുന്നതല്ലെല്ലൊ- എന്തൊ!-മാനുഷഹൃ
ദയത്തിന്റെ വികൃതികൾ !

അച്ശന്നും എന്നെപ്പൊലെതന്നെ ൟ യുവാവിന്റെ മെൽ പ്രതിപ
ത്തി കാണ്മാനുണ്ട. ൟ ആപത്തിന്ന ശെഷം അധികവും ഉണ്ട. ഇതി
ന്നെന്ത കാരണം? ഇദ്ദെഹവും, ഞാനുമായാൽ, അച്ശന്ന അധികം സ്നെ
ഹം ആരെയാണെന്ന പറെവാൻ പ്രയാസം- അച്ശന്ന വളരെ നെരം
ഇദ്ദെഹത്തിന്റെ ഒരുമിച്ച കഴിഞ്ഞിട്ടും, ഇദ്ദെഹത്തിന്റെ അസാമാന
മായ ബുദ്ധിവൈഭവം കണ്ടറിഞ്ഞിട്ടും, അച്ശനെക്കുറിച്ച ഇദ്ദെഹ്യ
വളരെ സ്നെഹവും ആഭിമുഖ്യവും കാണിക്കയാലും, മറ്റും ഇദ്ദെഹത്തൊട
ഇത്രമമതയുണ്ടായത അത്ഭുതമല്ല- എനിക്കൊ? ഇതിന്നൊന്നിന്നും സംഗ
തിയുണ്ടായിട്ടില്ലെല്ലൊ- എന്റെ പ്രെമമൊ- അതി വിപുലം - മറച്ചവെ
ക്കുവാൻ പ്രയാസം— പണ്ടിങ്ങിനെയുണ്ടായിട്ടില്ല— ജന്മാന്തരവാസന
യൊ?— അതല്ല— അതു മായമെന്ന അച്ശൻ പറഞ്ഞിട്ടുണ്ടെല്ലൊ—പരമാ
ൎത്ഥം ൟശ്വരന്നറിയാം. ഏതെങ്കിലും ഇദ്ദെഹത്തിന്റെ ദീനം വെഗ
ത്തിൽ ആശ്വസമായി, മുമ്പെത്തെ ഓജസ്സും, മുഖപ്രസാദവും രണ്ടാമതും
ഉണ്ടാകട്ടെ ൟശ്വരാ!"

ഇങ്ങിനെയുള്ള വിചാരങ്ങളൊടുകൂടി, കുന്ദലത വെറെ യാതൊ
ന്നിന്നും ശ്രദ്ധ വെക്കാതെ രാമകിശൊരനെ ശുശ്രൂഷചെയ്യും യൊഗീശ്വര
നും കുന്ദലതയുടെ ഔൽ സുക്യം കണ്ടിട്ട അല്പം മന്ദസ്മിതത്തൊടുകൂടി
നൊക്കി ഉള്ളിൽ സന്തൊഷിക്കും. "രാമകിശൊരനെ വഴിപൊലെ ശുശ്രൂ
ഷിക്കുന്നുണ്ടെല്ലൊ? എന്ന മാത്രം ചിലപ്പൊൾ ചൊദിക്കുകയും ചെയ്യും.

ഒരു മസാൎദ്ധത്തിൽ പുറം അങ്ങിനെ ചികിത്സയായി കഴിഞ്ഞ
ശെഷമാണ മുറി ഉണക്കം തുടങ്ങിയത. മുറിക്ക അധികം ആഴം ഉണ്ടാ
യിരുന്നതിനാൽ ഒരിക്കൽ അല്പം പനിയുണ്ടായി. പഴുപ്പ കയറുമൊ എ
ന്നകൂടി രണ്ടദിവസം എല്ലാവരൂം ഭയപ്പെട്ടു. വെദനയുടെ വൎദ്ധന നിന്ന
തിന്റെ ശെഷമാണ രാമകിശൊരൻ തന്റെ അവസ്ഥയെക്കുറിച്ച വി
ചാരിപ്പാൻ തുടങ്ങിയത. വീണതും യൊഗീശ്വരൻ പിടിച്ച എഴുനീല്പി
ച്ചതും മാത്രമെ തനിക്ക ഓൎമ്മയുണ്ടായിരുന്നുള്ളു. പിന്നെ പ്രജ്ഞയുണ്ടാകുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/68&oldid=192841" എന്ന താളിൽനിന്ന് ശേഖരിച്ചത്