താൾ:CiXIV137.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

രണ്ടൊ നരച്ച രൊമവും കാണ്മാനുണ്ട ഉന്നതകായനായ അദ്ദെഹത്തി
ന്റെ ലക്ഷണയുക്തമായ മുഖവും വ്യൂഢമഃയിരിക്കുന്ന ഉരസ്സും പീവര
മായിരിക്കുന്ന സ്കന്ധവും, ഉജ്വലത്തുകളായിരിക്കുന്ന നെത്രങ്ങളും, ശരീര
ത്തിന്റെ തെജസ്സും, മറ്റും കണ്ടാൽ സാമാന്യനല്ലെന്ന ഉടനെ തൊ
ന്നാതിരിക്കയില്ല അങ്ങിനെയിരിക്കുന്ന യൊഗീശ്വരനും ആ ആൽതറ
യിന്മെൽ തന്നെ വന്നിരുന്നു ദുൎഗ്ഗാലയത്തിലെക്ക ദൎശനത്തിന്ന പൊയി
ക്കൊണ്ടിരുന്ന ചിലരല്ലാതെ അവിടെ സമീപം വെറെ ആരും ഉണ്ടായി
രുന്നില്ല. ബ്രാഹ്മണൻ യൊഗീശ്വരനെ കണ്ടപ്പൊൾ വളരെ വിസ്മയി
ച്ചു എങ്കിലും യൊഗീശ്വരൻ മൌനവ്രതക്കാരനായിരിക്കുമൊ എന്നശ
ങ്കിച്ച ഒന്നും ചൊദിച്ചില്ല കുറച്ചകഴിഞ്ഞപ്പൊൾ യൊഗീശ്വരൻ ത
ന്നെ സംഭാഷണം തുടങ്ങി.

യൊഗീശ്വരൻ:— അങ്ങുന്ന ഏതദിക്കിൽനിന്നാണ വരുന്നത, എ
ങ്ങൊട്ടെക്കാണ ഇപ്പൊൾ പൊകുന്നത എന്നറിവാൻ ആഗ്രഹിക്കുന്നു.

ബ്രാഹ്മണൻ:— ഞാൻ അവന്തി രാജ്യത്തിൽനിന്നാണ ഇപ്പൊൾ
വരുന്നത. കുറെ കാലമായിട്ട സഞ്ചാരം തന്നെയായിരുന്നു. ഇപ്പൊൾ
പൊകുന്നത ബദരീപട്ടണത്തിലെക്കാണ. അങ്ങുന്ന ആരാണെന്നു അറി
ഞ്ഞാൽ കൊള്ളായിരുന്നു.

യൊഗീശ്വരൻ:— ഞാനും അങ്ങെപ്പൊലെതന്നെ ഒരു സഞ്ചാരിയാ
ണ. എന്നാൽ ഇയ്യടെ കുറെ കാലമായി ഒരു ദിക്കിൽ സ്ഥിരമായിട്ട ത
ന്നെയാണ താമസിച്ച വരുന്നത. അങ്ങെ കണ്ടപ്പൊൾ വിശെഷ
വൎത്തമാനങ്ങൾ വല്ലതും ഉണ്ടെങ്കിൽ അറിയാമല്ലൊ എന്ന വിചാരിച്ചചൊ
ദിച്ചതാണ. ചെദിരാജ്യത്തൊ, അതിന്നടുക്കെയൊ, മറ്റൊ വിശെഷ
വൎത്തമാനങ്ങൾ വല്ലതും ഉണ്ടൊ എന്നറിയാമൊ? എനിക്ക കുറച്ചകാലം
ക്രടി കഴിഞ്ഞാൽ ആ ദിക്കുകളിലെക്കു പൊകെണമന്നുണ്ടായിരുന്നു.

ബ്രാഹ്മണൻ:— അവന്തിരാജ്യത്തെ വലിയ രാജാവ വാനപ്രസ്ഥ
ത്തിന്ന പൊയിരിക്കുന്നു എന്നറിയുന്നു. അദ്ദെഹത്തിന്റെ സീമന്തപുത്ര
ന്ന അഭിഷെകമായിരുന്നു. ഞാൻ അവിടെ ചെന്നപ്പൊൾ പിന്നെ വി
ശെഷാൽ — വിശെഷാൽ ഒന്നുമില്ലെന്നില്ല. കലിംഗ രാജാവിന്റെ പു
ത്രന്ന വിവാഹം ആലൊചിക്കുന്നുണ്ടെന്നൊ, നിശ്ചയിച്ചിരിക്കുന്നു എ
ന്നൊ ഒരു ൨ർത്തമാനം കെൾക്കയുണ്ടായി.

യൊഗീശ്വരൻ:— നിശ്ചയിച്ച കഴിഞ്ഞുവൊ? എന്നാണെന്ന കെ
ൾക്കയുണ്ടായൊ?

ബ്രാഹ്മണൻ— അത എനിക്ക രൂപമില്ല. ആ ദിക്കിൽ രാജകുമാര
ന്ന വ1വാഹം അടുത്തിരിക്കുന്നു എന്നൊരു കിംവദന്തിയുണ്ടു. ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/14&oldid=192757" എന്ന താളിൽനിന്ന് ശേഖരിച്ചത്