താൾ:CiXIV137.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

നല്ലൊരാണമ്മെ ഇവര. ഇവൎക്ക വെണ്ടുന്ന സല്ക്കാരങ്ങളെല്ലാം നിങ്ങൾ
ചെയ്യണം. പക്ഷെ അവരൊട ഊരും പെരും, ഏതും ചൊദിക്കാതിരി
ക്കട്ടെ. എന്ന തന്നെയല്ല, മറ്റ ആരെങ്കിലും ഇവിടെ വന്നാൽ ഇവരു
ള്ള വൎത്തമാനം മാത്രം മുണ്ടിപ്പൊകരുത. അവര ഇവരെ കണ്ടൂ എന്നും
വന്ന പൊകരുത. അത നല്ലവണ്ണംകരുതി കൊള്ളുവിൻ, ഞാൻ അന്തി
ആവുമ്പൊഴെക്ക മടങ്ങി വരും. വൎത്തമാനംഎല്ലാം അപ്പൊൾ പറയാം.
എന്നാൽ പറഞ്ഞൊണ്ണം എല്ലാം ഒരു തൊരക്ക വ്യത്യാസം കൂടാതെ നട
ന്നൊളിൻ. തെറ്റിന്നും വന്നൂ, എന്നെ മഷി വെച്ച നൊക്കിയാൽ കൂടി
നിങ്ങൾക്ക കാണ്മാൻ കഴീല്ല, അത നല്ലവണ്ണം ഓൎമ്മയുണ്ടായിരുന്നൊ
ട്ടെ! " എന്ന പറഞ്ഞ, തള്ളയുടെ പക്കൽ ഒരു സഞ്ചി പണവും കൊടുത്ത,
പുറത്തെക്ക കടന്നു. അപ്പൊഴെക്ക അകത്തിരുന്നിരുന്നവരിൽ ഒരാൾ കൂടി
പുറത്തെക്ക വന്നു. അവർ രണ്ട പെരും കൂടി, തമ്മിൽ ഒന്നും സംസാ
രിക്കാതെ ബദ്ധപ്പാടൊടു കൂടി വെഗത്തിൽ പടി കടന്ന പൊകയും ചെയ്തു.

൧൬-ാം അദ്ധ്യായം.

യുദ്ധം.

(പ്രതിക്രിയാ)

മുമ്പെത്തെ അദ്ധ്യായത്തിൽ വിവരിച്ച പ്രകാരം ഉറങ്ങിക്കിടക്കുന്ന
സൈന്യങ്ങൾ, യുവരാജാവിന്റെ പാളയത്തിൽ നിന്ന, പ്രഭാത സമയ
ത്ത, കാഹള ശബ്ദവും, ഭെരീനിനാദവും, കൊലാഹലവും കെൾക്കുക
യാൽ, ഉണൎന്ന ഉടുപ്പിട്ട, ആയുധ പാണികളായി. ആ കൊലാഹലം
കെട്ടത കുന്തളെശന്റെ സൈന്യം ദൂരെ വരുന്നത കണ്ടതിനാലായിരുന്നു
ആ സൈന്യത്തെ കണ്ട ദിക്കിന്റെയും, യുവരാജാവിന്റെ വ്യൂഹം നി
ൎത്തിയതിന്റെയും മദ്ധ്യത്തിൽ ഒരു ചെറിയ കുന്നും, അതിന്ന ചുറ്റും
നല്ല കാടും ഉണ്ടായിരുന്നതിനാൽ കുന്തളെശന്റെ സൈന്യം എത്ര വലി
യതാണെന്നറിവാൻ പ്രയാസമായി തിൎന്നു. ആ കാട്ടിൽ, യുവരാജാവി
ന്ന യാതൊരു തരക്കെടും വരരുതെന്നുള്ള വിചാരം ഹെതുവായിട്ട അദ്ദെ
ഹത്തിന്റെ ദെഹരക്ഷയിങ്കൽ വളരെ താല്പൎയ്യത്തൊടു കൂടി, വെടൎക്കര
ചൻ മുവ്വായിരം വെടരെ തെയ്യാറാക്കീട്ടുണ്ടായിരുന്നു. വെടർ നിന്നിരു
ന്ന സ്ഥലം കുറെ ഉയൎന്നതായിരുന്നതിനാൽ അത അവൎക്ക നല്ല ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/98&oldid=192888" എന്ന താളിൽനിന്ന് ശേഖരിച്ചത്