താൾ:CiXIV137.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

വാങ്ങുവാൻ അവകാശമില്ലെന്നും, മറ്റും തൎക്കിക്കുകയാൽ, യുദ്ധം ചെയ്ത
കലിംഗാധീശൻ, കുന്തളെശനെ ഒതുക്കി, രണ്ടാമതും കപ്പം വാങ്ങി.
ആ അവജയം പ്രാപിച്ച കുന്തളെശൻ പുരുഷ പ്രജകൾ കൂടാതെ മരിച്ച
കൃതവീൎയ്യൻ എന്ന അദ്ദെഹത്തിന്റെ പ്രബലനായ അനുജന്ന രാജ്യം
കിട്ടി. ഏകദെശം ഇരിപത്തഞ്ച വയസ്സ പ്രായമായപ്പൊഴാണ പട്ടം
കിട്ടിയത. അതിൽ പിന്നെ ഒരു പന്തീരാണ്ട കാലം വളരെ ശുഷ്കാന്തി
യൊടും പ്രാപ്തിയൊടും കൂടി തന്റെ രാജ്യം ഭരിച്ചു. കൃതവീൎയ്യൻ വള
രെ ഗംഭീരനും പരാക്രമിയും, രാജതന്ത്രങ്ങളിൽ. നിപുണനും ആയി
രുന്നു എങ്കിലും ഒരു നല്ല രാജാവാണെന്ന അദ്ദെഹത്തെ പറവാൻ പാ
ടില്ല. സാധാരണ രാജാക്കന്മാൎക്കുള്ള ദുശ്ശീലങ്ങളും ദുൎബ്ബുദ്ധിയും തിക
ച്ചും ഉണ്ടായിരുന്നു. ഗൎവ്വവും പ്രൌഢിയും മൂൎത്തീകരിച്ചിരിക്കയൊ എന്ന
തൊന്നും. കൊപവും സാമാന്യത്തിൽ അധികം ഉണ്ട. രാജധാനിയിൽ
ഉള്ള സകല അമാത്യന്മാൎക്കും, ഭൃത്യന്മാൎക്കും, വളരെ പഴക്കമുള്ള മന്ത്രിമാ
ൎക്കും കൂടി രാജാവിന്റെ പുരികക്കൊടി അല്പം. ചുളിഞ്ഞ കണ്ടാൽ അക
ത്ത ഒന്ന കാളാതെയിരിക്കയില്ല. തന്റെ കീഴിലുള്ള സകല ഉദ്യൊഗ
സ്ഥന്മാരുടെയും നിത്യത ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദെഹത്തിന്റെ
ദൃഷ്ടിയും പരിശൊധനയും ഉണ്ടാവും. ഒരുവന്റെ പക്കൽ അകൃത്യമായി
ട്ടൊ തെറ്റായിട്ടൊ വല്ലതും കണ്ടാൽ അപ്പൊൾ രാജാവിന്റെ ചൂരൽ
അവന്റെ പുറത്ത വീണു. രാജാവ വരുന്നു എന്ന കെട്ടാൽ കിടുകി
ടെ വിറക്കാത്തവർ വളരെ ജാഗ്രതയൊടും വകതിരിവൊടും കൂടി ത
ങ്ങളുടെ പണി നടത്തുന്നവർ മാത്രമെയുണ്ടായിരുന്നുള്ളൂ. താൻ കാൎയ്യ
ത്തിന്ന നല്ല പ്രാപ്തിയുള്ളാളാകയാൽ, ഒട്ടും മുഖം നൊക്കാതെ, പണിക്ക
പൊരാത്തവരെ താഴ്ത്തുകയും, പ്രാപ്തന്മാരെ തിരഞ്ഞെടുത്ത വലിയ സ്ഥാ
നങ്ങളിൽ വെക്കുകയും ചെയ്യും. അതകൊണ്ട മൎയ്യാദക്കാൎക്കൊക്കെയും രാ
ജാവിനെ സ്നെഹവും, മറ്റുള്ളവൎക്ക ഭയവും എല്ലാവൎക്കും ബഹുമാനവും
ഉണ്ടായിരുന്നു.

ഒരു നാൽ കൃതവീൎയ്യൻ തന്റെ വിഖ്യാതന്മാരായ ചില മന്ത്രിപ്ര
വീരന്മാരെ ആളെ അയച്ച വരുത്തി, താനും അവരും കൂടി മന്ത്രശാല
യിൽ എത്തിക്കൂടി, ഏറ്റവും മുഖ്യമായ ചില രാജ്യകാൎയ്യങ്ങളെക്കൊണ്ട
ആലൊചന തുടങ്ങി.

കൃതവീൎയ്യൻ:- പ്രിയ സചിവന്മാരെ! നാം വളരെക്കാലമായി ആ
ലൊചിച്ചിരുന്ന ചില കാൎയ്യങ്ങൾ ഇപ്പൊൾ പ്രവൃത്തിപ്പാൻ നല്ല തക്കം
വന്നിരിക്കുന്നു എന്ന നമുക്ക തൊന്നുകയാൽ, നമ്മുടെ അഭിപ്രായങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/72&oldid=192849" എന്ന താളിൽനിന്ന് ശേഖരിച്ചത്