താൾ:CiXIV137.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

വിവരമായി നിങ്ങളെ ഗ്രഹിപ്പിച്ച, അധികം അറിവും പഴമയും, ആ
ലൊചനശക്തിയും, നമ്മെക്കുറിച്ച കൂറും ഉള്ള നിങ്ങളുടെ അഭിപ്രായം
എങ്ങിനെയെന്ന അറിവാനാകുന്നു നിങ്ങളെല്ലാവരെയും ഇന്ന ആലൊ
ചനസഭയിലെക്ക വരുത്തിയത. ആ കാൎയ്യങ്ങൾ പല സംഗതികളെക്കൊ
ണ്ടും ഇത്രനാളും, അതി വിശ്വസ്ഥന്മാരും, ആപ്തന്മാരുമായ നിങ്ങളെ
പ്പൊലും അറിയിക്കാതെ രഹസ്യമായി വെക്കെണ്ടിവന്നതിനാൽ സമചി
ത്തന്മാരായ നിങ്ങൾക്ക അപ്രിയം തൊന്നുകയില്ലെന്ന വിശ്വസിക്കുന്നു.
നമ്മുടെ പൂൎവ്വന്മാർ സ്വതന്ത്രന്മാരായിരുന്നു എന്നും, കലിംഗാധീശന്റെ
അക്രമം ഹെതുവായിട്ട നമ്മുടെ കുലമഹിമ ഇങ്ങിനെ മങ്ങിക്കിടക്കുന്ന
താണെന്നും, പൂൎവ്വവൃത്താന്തം അറിവുള്ള നിങ്ങളൊട വിസ്തരിച്ച പറ
വാൻ ആവശ്യമില്ലെല്ലൊ. പിന്നെ നമ്മുടെ ഓൎമ്മയിൽ തന്നെ ജ്യെഷ്ടൻ
ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ കിട്ടുവാൻ ചെയ്ത ശ്രമം നിങ്ങളാൽ
ചിലരുടെ ആലൊചന പിഴക്കയാലും നമ്മുടെ ബലം കുറകയാലും
അത്യന്തം അപമാനമായിട്ട കലാശിച്ചത വിചാരിച്ച നൊക്കുമ്പൊൾ
മനസ്സുരുകുന്നു. (നിങ്ങളാൽ ചിലരുടെ എന്ന പ റഞ്ഞപ്പൊൾ സഭ
യിൽ ഇരുന്നിരുന്ന രണ്ട മന്ത്രിമാരുടെ മുഖത്തെക്ക ഇടക്കണ്ണിട്ടൊന്ന
നൊക്കി.)

ഇപ്പൊൾ കലിംഗ രാജ്യത്ത ചിത്രരഥരാജാവ വളരെ വൃദ്ധനായി.
അദ്ദെഹം ഉള്ളതും ഇല്ലാത്തതും കണക്ക ഒന്ന തന്നെ. പിന്നെ ഇയ്യടെ
അഭിഷെകം കഴിഞ്ഞത പ്രതാപചന്ദ്രൻ എന്ന ബാലന്നാണ. ആയാൾ
വസ്ത്രാഡംബരത്തൊടു കൂടി രാജകുമാരൻ എന്ന പെര പ റഞ്ഞ പല്ല
ക്കിൽ കൊണ്ടുനടപ്പാൻ നല്ല ഒരു പണ്ടമാണ. ഇയ്യടെ കല്യാണം,
അഭിഷെകം മുതലായ വലിയ അടിയന്തരങ്ങൾ കഴിക്കുകയാൽ അവ
രുടെ ക്ഷീണിച്ചിരിക്കുന്ന ഭണ്ഡാരം ഇപ്പൊൾ അധികം ക്ഷീണിച്ചിരി
ക്കുന്ന സമയമാണ. പ്രാപ്തന്മാരായ സെനാനായകന്മാർ ആരും അ
വൎക്കില്ല. സൈന്യങ്ങളും വളരെ അമാന്തമാണ. എന്നാൽ ഇതിലെ
ല്ലാറ്റിനെക്കാളും നമുക്ക വലിയ ഒരു ഗുണം ഉള്ളത, കലിംഗാധീശ
ന്റെ പ്രധാന മന്ത്രിയും സെനാധിപനും ആയിരുന്ന കപിലനാഥൻ
എന്ന ആ മഹാ ശക്തൻ മരിച്ചത തന്നെയാണ. കഴിഞ്ഞ യുദ്ധത്തിൽ
ജ്യെഷ്ടന്ന വന്ന അവജയം മുഴുവനും ആയാൾ ഒരാളുടെ സാമൎത്ഥ്യം
കൊണ്ടാണെന്ന സംശയമില്ല. ആയാളൊട തൊൽക്കുന്നത അത്ഭുതമ
ല്ലതാനും. പുരുഷകുഞ്ജരൻ എന്ന പ റഞ്ഞത ആയാളാണ. എത്രയും
ഉദാരൻ. അതി ഗംഭീരൻ. ഒരു കുറി ആയാൾ ഇവിടെ വന്നിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/73&oldid=192851" എന്ന താളിൽനിന്ന് ശേഖരിച്ചത്