താൾ:CiXIV137.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

മാനാകയാൽ പറഞ്ഞതിന്റെ അൎത്ഥം മാത്രമല്ലെല്ലൊ ഗ്രഹിക്കയുള്ളൂ എ
ന്ന വിചാരിച്ച, എന്റെ വാക്കുകൾ ചുരുങ്ങിയത കൊണ്ട ഞാൻ ഒട്ടും
വ്യസനിക്കുന്നില്ല.

രാമകിശൊരൻ:- എനിക്ക ഭവതിയെക്കുറിച്ച സ്നെഹവും വിശ്വാ
സവും നാം തമ്മിൽ കണ്ടന്നെ തുടങ്ങീട്ടുണ്ട. ഇപ്പൊൾ അവ കൃതജ്ഞത
യൊടു സമ്മിശ്രമായി വളരെ ദൃഢമാകുംവണ്ണം എന്റെ മനസ്സിൽ വെ
രൂന്നിയിരിക്കുന്നു. അവക്ക ൟ ദെഹദെഹികൾ വെർപെടുന്ന വരെ യാ
തൊരു കുലുക്കവും വരുന്നതല്ല.

ഇങ്ങിനെ രാമകിശൊരൻ പ റഞ്ഞത മനപ്പൂൎവ്വമായിട്ടാണെന്ന കുന്ദ
ലതയ്ക്ക വിശ്വാസം, വരികയാൽ അവളുടെ മുഖം ഏറ്റവും പ്രസന്ന
മായി. രാമകിശൊരനും തന്റെ അന്തൎഗ്ഗതങ്ങൾ ഒക്കെയും കുന്ദലതയെ
വെണ്ടതപൊലെ ഗ്രഹിപ്പിപ്പാൻ സംഗതി വന്നതിനാൽ അധികമായ
സന്തൊഷത്തൊടുകൂടി കുന്ദലതയുടെ മനൊഹരമായ സംഭാഷണത്തെക്കു
റിച്ചും വിചാരിച്ച കൊണ്ട കുറെനെരം കഴിഞ്ഞ ശെഷം ഉറക്കമാ
വുകയും ചെയ്തു.

൧൨-ാം അദ്ധ്യായം.

ദൂത.

ഇനി നമ്മുടെ കഥ ഇതുവരെ പ്രസ്താപിക്കാത്ത ഒരു സ്ഥലത്ത തു
ടങ്ങെണ്ടിയിരിക്കുന്നു. കലിംഗ രാജ്യത്തിന്റെ വടക്ക പടിഞ്ഞാറ ദിക്കിൽ
കുന്തളം എന്നൊരു രാജ്യമുണ്ട. കുന്തളരാജാക്കന്മാർ പണ്ട സ്വതന്ത്ര
ന്മാരായിരുന്നു. പക്ഷെ ൟ കഥയുടെ കാലത്തിന്ന ഏകദെശം ഒരു
നൂറ്റാണ്ട മുമ്പെ, ശക്തനായ ഒരു കലിംഗ രാജാവ, വിക്രമാദിത്യൻ
എന്ന ലൊകപ്രസിദ്ധനായ മാളവ രാജാവിനൊട സഖ്യത ചെയ്ത കുന്ത
ളെശനൊട പട വെട്ടി ജയിച്ച കപ്പം വാങ്ങിത്തുടങ്ങി. കുന്തളരാജ്യ
ത്ത പ്രബലന്മാരായ രാജാക്കന്മാർ ആരും അതിന്നശെഷം കുറെ കാല
ത്തെക്ക ഉണ്ടാകായ്കയാൽ കുന്തളെശന്മാർ അനാദിയായിട്ടുള്ള തങ്ങ
ളുടെ സ്വാതന്ത്ര്യത്തെ വീണ്ട കിട്ടുവാൻ ശ്രമിക്കാതെ കലിംഗരാജാക്ക
ന്മാരുടെ ശാസനയിൻ കീഴിൽ ഒതുങ്ങി അവൎക്ക കപ്പം കൊടു ത്തുകൊ
ണ്ടാണ തങ്ങളുടെ രാജ്യം ഭരിച്ചവന്നിരുന്നത. ചിത്രരഥൻ എന്ന ക
ലിംഗ മഹാരാജാവിന്റെ ചെറുപ്പകാലത്ത അന്നെത്തെ കുന്തളെശൻ,
താൻ കപ്പം കൊടുക്കുകയില്ലെന്നും, കലിംഗാധീശന്ന തന്നൊട കപ്പം

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/71&oldid=192847" എന്ന താളിൽനിന്ന് ശേഖരിച്ചത്