താൾ:CiXIV137.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

ചിലരൊട ഒന്ന രണ്ട വാക്ക സംസാരിക്കുകയും ചെയ്ത പത്തനാഴിക രാ
ച്ചെല്ലുന്നതിന്ന മുമ്പായി തെക്കെ ഗൊപുരത്തൂടെ രാജധാനിയിലെക്ക മട
ങ്ങി എത്തുകയും ചെയ്തു.

അഭിഷെകം കഴിഞ്ഞതിന്റെ അടുത്തനാൾ തന്നെ അഘൊരനാ
ഥന്ന പ്രധാന മന്ത്രിയുടെ പട്ടം പ്രസിദ്ധമായി രാജസഭയിൽ വെച്ച
കൊടുത്തു. അദ്ദെഹത്തിന്ന ഇതുകൊണ്ട സ്ഥാനമാനങ്ങൾ അധികമായി
എന്നല്ലാതെ പ്രവൃത്തിക്ക യാതൊരു വ്യത്യാസവും ഉണ്ടായില്ല. കപില
നാഥനൊട വലിയരാജാവ കൊപിച്ചതിൽ പിന്നെ പ്രധാനമന്ത്രിയു
ടെ ഉദ്യൊഗം നടത്തിവന്നിരുന്നത അഘൊരനാഥൻ തന്നെയായിരുന്നു.
പക്ഷെ അതിന്ന മുമ്പിൽ ഭണ്ഡാരാധിപന്റെ സ്ഥാനമുണ്ടായിരുന്നതി
നാലും പ്രധാനമന്ത്രിയുടെ സ്ഥാനം കൊടുക്കായ്കയാലും, അഘൊരനാഥ
നെ ഭണ്ഡാരാധിപൻ എന്ന തന്നെയാണ എല്ലാവരും പറഞ്ഞ വന്നിരു
ന്നത. തന്റെ പ്രാപ്തിക്ക തകന്നതും പണ്ട തന്നെ തനിക്ക കിട്ടുവാൻ
അവകാശമുള്ളതും ആയ ആ മുഖ്യമായ സ്ഥാനം ലഭിച്ചതിനാൽ അഘൊ
രനാഥന്ന സന്തൊഷമുണ്ടായി. കുറെ കാലമായി പ്രതിബന്ധപ്പെട്ട ക്ലിഷ്ട
മാൎഗ്ഗങ്ങളിൽ പ്രവെശിച്ചിരുന്ന ബഹുമാനമാകുന്ന നദി, ഇപ്പൊഴെങ്കി
ലും വെണ്ടുന്നെടത്തെക്ക പ്രവഹിച്ചുവെല്ലൊ എന്ന ഒാൎത്ത പ്രജകൾക്ക അ
ധികം സന്തൊഷമുണ്ടായി. എന്നാൽ അഘൊരനാഥന്റെ സന്തൊഷം,
തന്റെ ജെഷ്ടൻ, വളരെക്കാലം നടത്തെണ്ടതായിരുന്നു ആ ഉദ്യൊഗം എ
ന്ന മനസ്സിൽ തൊന്നുമ്പൊഴുണ്ടാകുന്ന ദുഃഖത്തൊട സമ്മിശ്രിതമായിരു
ന്നതിനാൽ പൂൎണ്ണമായീ എന്ന പറഞ്ഞകൂടാ. ജെഷ്ടന്റെ മെൽ വലിയ
രാജാവിന്ന നീരസമുണ്ടാവാനുള്ള സംഗതികളും ജ്യെഷ്ടന്റെ ഗ്രഹപ്പി
ഴയും വിചാരിച്ച, വളരെക്കാലത്തെക്ക അഘൊരനാഥൻ ഒരു മൌനവ്ര
തക്കാരനെപ്പൊലെ ആരൊടും മിഥാലാപവും, മനസ്സിന്ന ഒരു ഉന്മെഷ
വും കൂടാതെ, സ്വതെയുള്ള തന്റെ പ്രസന്നതയും, ഉത്സാഹവും മങ്ങി,
ഒരു അരസികനെപ്പൊലെയാണ കഴിഞ്ഞ വന്നിരുന്നത. മുമ്പെത്തെ
അദ്ധ്യായത്തിൽ വിവരിച്ച ഗൂഢ സന്ദൎശനം കഴിഞ്ഞതിൽ പിന്നെ ആ
അവസ്ഥക്ക വളരെ ഭെദം വന്നു. ഇപ്പൊൾ പ്രധാന മന്ത്രിയുടെ സ്ഥാനം
ലഭിക്കയാൽ മനസ്സ ഏകദെശം പൂൎവ്വസ്ഥിതിയിൽ തന്നെയായി. വൈമന
സ്യം കെവലം അസ്തമിച്ചു. സ്വഭാവം തെളിഞ്ഞ അധികം പ്രീതികരമാ
യി തീരുകയും ചെയ്തു.

അഘൊരനാഥന്ന പ്രധാന മന്ത്രിയുടെ പട്ടം കൊടുത്തകഴിഞ്ഞശെ
ഷം കിഴുക്കടെ കഴിഞ്ഞവന്നിട്ടുള്ള സമ്പ്രദായപ്രകാരം, യുവരാജാവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/54&oldid=192824" എന്ന താളിൽനിന്ന് ശേഖരിച്ചത്