താൾ:CiXIV137.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 118 —

വന്നിരിക്കുന്നു എന്ന കുന്തളെശനെ അറിയിച്ച കാണ്മാൻ സമ്മതം
വാങ്ങി, അടുത്തചെന്ന വന്ദിച്ചു. കുന്തളെശൻ രണ്ടു പെരെയും സൂക്ഷിച്ച
നൊക്കി, "ഞാൻ കപിലനാഥനെയല്ലെ കാണുന്നത?" എന്ന ചൊദിച്ചു.

കപിലനാഥൻ :- അതെ ആയാളെത്തനെ. ആശ്ചൎയ്യം!

കൃതവീൎയ്യൻ:- മറ്റെ മുഖം എനിക്ക പരിചയമില്ല.

കപിലനാഥൻ:- ഇത എന്റെ പുത്രനായ താരാനാഥനാണ,
അങ്ങുന്ന അറിവാൻ സംഗതിയില്ല.

കൃതവീൎയ്യൻ:- കപിലനാഥനെത്തന്നെ ഞാൻ ഒരിക്കലെ കണ്ടി
ട്ടുള്ളൂ. അതും ഇരിപതൊളം സംവത്സരം മുമ്പെയാണ. എങ്കിലും
കണ്ടപ്പൊൾ അറിവാൻ അധികം പ്രയാസമുണ്ടായീല.

കപിലനാഥൻ :- കുറെ കാലമായിട്ട ഞാൻ നാട വിട്ട പൊയി
രുന്നു. ഇയ്യടെ യുദ്ധമുണ്ടാവുമെന്നറിഞ്ഞപ്പൊൾ, എന്റെ സ്വാമിക്ക
എന്നെക്കൊണ്ട കഴിയുന്ന സഹായം ചെയ്വാൻ വന്നതാണ.

കൃതവീൎയ്യൻ:- ഞാൻ കിഴടങ്ങിയത അങ്ങെക്ക തന്നെയൊ എന്ന
റിവാൻ എനിക്ക ആഗ്രഹം പാരമുണ്ട.

കപിലനാഥൻ:- എന്റെ വാക്ക കൊണ്ടാണ ഒടുവിൽ അങ്ങുന്ന
യുദ്ധം നിൎത്തിയത. കീഴടങ്ങീ എന്ന പറെവാൻ നാം തമ്മിൽ ഏൽക്കു
കയുണ്ടായിട്ടില്ലെല്ലൊ.

കൃതവീൎയ്യൻ:- ആവു! ഇപ്പൊൾ എന്റെ വിഷാദവും ദൈന്യതയും
പകുതിയിൽ, അധികം നശിച്ചു. ഇത്ര വലിയ ഒരു യൊദ്ധാവിന്ന
കീഴടങ്ങെണ്ടിവന്നതകൊണ്ട എനിക്ക ലെശം പൊലും ലജ്ജ തൊന്നു
ന്നില്ല. ഇതുവരെയും എങ്ങാനും കിടക്കുന്ന ഒരു യവനനൊട ഞാൻ
തൊറ്റുവല്ലൊ എന്ന വിചാരിച്ച വിഷണ്ഡനായി എന്റെ പൌരു
ഷത്തെ ഞാൻ വൃഥാവിൽ ധിക്കരിച്ചു. എനിക്ക ഒന്ന കൂടെ അിവാൻ
കതുകമുണ്ടു. എന്നെ ഒരിക്കൽ എന്റെ വ്യൂഹ മദ്ധ്യത്തിങ്കൽനിന്ന
വെർപെടുത്തി കുറച്ച നെരം തടുത്ത നിൎത്തിയ അങ്ങെടെ വിരുതനായ
ആ സഖാവ ആരാണ?

കപിലനാഥൻ:- മന്ദസ്മിതത്തൊടുകൂടി, "അത ൟ നിൽക്കുന്ന
താരാനാഥനാണ" എന്ന പറഞ്ഞു.

കൃതവീൎയ്യൻ, "അങ്ങെടെ യുദ്ധവൈദഗ്ദ്ധ്യത്തെക്കണ്ട ഞാൻ ആശ്ച
ൎയ്യപ്പെടുന്നു", എന്ന താരാനാഥനെ നൊക്കി പറഞ്ഞു.

കപിലനാഥൻ. ഞാൻ ഒരു കാൎയ്യം ഇവിടെ പറെവാനായിട്ട
രാജാവ അയച്ച വന്നിരിക്കുകയാണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/126&oldid=192916" എന്ന താളിൽനിന്ന് ശേഖരിച്ചത്