താൾ:CiXIV137.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

സ്വൎണ്ണമയി "കുമാരാ! ഞാൻ പറഞ്ഞതിന്റെ താല്പൎയ്യം മനസ്സിലായീ
ലെ? ജ്യെഷ്ടൻ വരുന്നതകൊണ്ട നമ്മുടെ സംസാരം തടസ്ഥപ്പെട്ടു എന്ന
തൊന്നിക്കുന്നത നന്നൊ?" എന്ന ചൊദിച്ചു,

രാജകുമാരൻ- "ആ വിദ്യ എനിക്ക അറിവുണ്ടായിരുന്നില്ല. ഇനി
ഞാൻ ഓൎമ്മവെച്ചകൊള്ളാം". എന്ന പറഞ്ഞ പകുതിയാക്കി വെച്ചിരു
ന്ന മുമ്പെത്തെ സല്ലാപം രണ്ടാമതും തുടങ്ങി. ഉദ്യാനത്തിന്റെ ഒരു അ
റ്റത്ത വലിയ ഒരു പരന്ന കല്ലിന്മെൽ രണ്ടുപെരും പൊയിഇരുന്നു.

രാജകുമാരൻ- ദെവീ, വരുന്ന ആയില്ല്യം എന്റെ ജന്മനക്ഷത്രമാ
ണ. പുറന്നാൾ സദ്യക്ക വളരെ ഘൊഷമായീ വട്ടം കൂട്ടുവൻ അച്ശൻ
കല്പിച്ചിരിക്കുന്നു. ദെവിയെയും താരനാഥനെയും പുറന്നാളിന്ന നാ
ല ദിവസം മുമ്പെ തന്നെ ക്ഷണിച്ച കൊണ്ടു വരെണമെന്ന അച്ശൻ എ
ന്നൊട പറഞ്ഞിരിക്കുന്നു. അച്ശന്ന നിങ്ങളെ രണ്ടാളെയും കാണുന്നത
വളരെ സന്തൊഷമാണെന്ന അറിയാമല്ലൊ. അതകൊണ്ട ദെവിയും
താരാനാഥനും മറ്റന്നാൾ തന്നെ എന്റെ ഒരുമിച്ച രാജധാനിയിലെ
ക്കു പൊരെണം.

സ്വൎണ്ണമയി- ഞങ്ങൾ രണ്ടാളുകളും ജവിടുത്തെ ഒരുമിച്ചു വരു
ന്നത അത്ര ഭംഗിയാകുമൊ? ജനങ്ങൾ ഞാൻ ഇവിടുത്തെ കൂടെ വന്നാ
ൽ എന്ത പറയും.

രാജകുമാരൻ-അഘൊരനാഥനും കൂടെ വരുന്നില്ലെ? നിങ്ങൾ
എല്ലാവരും കൂടെ രാജധാനിയിലെക്ക പൊകുമ്പൊൾ ഞാനും നിങ്ങളു
ടെ കൂട്ടത്തിൽ വന്നു എന്നല്ലാതെ നിങ്ങളെ ഞാൻ കൂട്ടികൊണ്ടവന്നു എന്ന
പറയുമൊ?

സ്വൎണ്ണമയി- ഇവിടുന്ന കൂടെയുണ്ടായിരിക്കുക, ഞങ്ങൾ രാജ
ധാനിയിലെക്ക പൊവുക, ഇങ്ങിനെയായാൽ തന്നെ ഇവിടുന്ന ഞങ്ങ
ളെ കൂട്ടികൊണ്ട പൊകുന്നു എന്നല്ലാതെ വരികയില്ല. പരമാൎത്ഥം മ
റ്റൊരുപ്രകാരമാണങ്കിലും ജനങ്ങൾ അങ്ങിനെ പറയാതിരിക്കയില്ല.

രാജകുമാരൻ- അഥവാ അങ്ങിനെ പറയുന്നതായാൽ തന്നെ എ
ന്ത തരക്കെടാണ ഉള്ളത? നാം ചങ്ങാതിമാരാണന്ന എല്ലാവൎക്കും അറി
വില്ലെ. പണ്ട നാം പലപ്പൊഴും ഒരുമിച്ച പൊവുകയും വരികയും
ചെയ്തിട്ടുമില്ലെ?

സ്വൎണ്ണമയി- ഒന്നും ഉണ്ടായിട്ടല്ല. പക്ഷെ നമ്മുടെ സൂക്ഷ്മ
വൃത്താന്തം അധികം വെഗത്തിൽ പ്രസിദ്ധമാവാൻ വഴിയുണ്ട. ഇപ്പൊ
ൾതന്നെ കുറെ സംസാരമായിരിക്കുന്നുപൊൽ, നാം അറിയാത്തത

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/34&oldid=192792" എന്ന താളിൽനിന്ന് ശേഖരിച്ചത്