താൾ:CiXIV137.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

നമ്മുടെ ആസ്ഥാന മണ്ഡപത്തിൽ സിംഹാസനത്തിന്റെ മുൻഭാഗത്തുള്ള
ആ വലിയ സ്തംഭത്തിന്റെ സമീപം ഒരു ഉന്നതമായ ആസനത്തിന്മെൽ
ജ്യെഷ്ടന്റെ മുമ്പാകെ ഇരുന്ന രാജ്യ കാൎയ്യത്തെക്കുറിച്ച സംസാരി
ച്ചത, നാം അന്ന ബാലനായിരുന്നു എങ്കിലും നമുക്ക ഇയ്യടെ കഴിഞ്ഞ
തപൊലെ ഓൎമ്മ തൊന്നുന്നുണ്ട. ആയാൾ ഒരു സഭയിൽ ഉണ്ടായാൽ
വക്താവ ആയാളും മറ്റെല്ലാവരും ശ്രൊതാക്കളും അങ്ങിനെ വരിക
യുള്ളൂ. അതി ധീരൻ. ആയാളും മരിച്ചുവെല്ലൊ.

ഇനി നമ്മുടെ വിഭവങ്ങളാണ ആലൊചിക്കെണ്ടത. നമുക്ക കലിം
ഗരാജാവിന്ന ഇ പ്പൊൾ ഉള്ളതിനെക്കാൾ ആന, തെർ, കുതിര കാലാളു
കൾ ഒാരൊന്നും അധികമുണ്ട. സൈന്യാധിപന്മാരും അസാരന്മാരല്ല.
നമ്മുടെ രാജ്യത്തിൽ പ്രജകൾ തമ്മിൽ തന്നെയുണ്ടായിരുന്ന ഛിദ്രങ്ങ
ളൊക്കെയും അടങ്ങി, ഇപ്പൊൾ സമാധാനവും, സുഭിക്ഷവും ഉള്ള കാ
ലമാണ. ശത്രുക്കളുടെ ഉപദ്രവവും ഇപ്പൊൾ ഭയപ്പെടുവാനെങ്ങുമില്ല.
എന്തിനെറ പറയുന്നു; ഇന്ന കലിംഗാധീശനെ അദ്ദെഹത്തിന്റെ പു
രിയിൽ വെച്ച തന്നെതൊല്പിക്കുവാൻ ദൈവം നമുക്ക വളരെ പ്രതി
കൂലമല്ലെങ്കിൽ, കുറച്ചപൊലും പ്രയാസമുണ്ടെന്ന നമുക്ക തൊന്നുന്നി
ല്ല. ഇങ്ങിനെയാണ നമ്മുടെ അഭിപ്രായങ്ങൾ. ഇനി നിങ്ങൾ വഴി
പൊലെ ആലൊചിച്ച, നമ്മുടെ നൊക്ക പൊരായ്കയാൽ നാം കാണാ
തെ വല്ല തടസ്ഥവും ഉണ്ടെങ്കിൽ അതിനെ ആരാഞ്ഞ കണ്ട പ റഞ്ഞ ത
രെണം"

രാജാവ ഇങ്ങിനെ പ റഞ്ഞതിനെ വളരെ ശ്രദ്ധയൊടുകൂടി കെട്ട
മന്ത്രിമാർ കുറച്ചനെരം. ആലൊചനയൊടുകൂടി നിശ്ശബ്ദന്മാരായിരു
ന്നു. കൃതവീൎയ്യൻ കാൎയ്യത്തെക്കുറിച്ചുള്ള തൻറ പ്രസംഗം കഴിഞ്ഞ
ഉടനെ തന്റെ ആസനത്തിന്മെലെക്ക പിന്നൊക്കം ചാരി, കാലിന്മെൽ
കാലെറ്റിയിരുന്ന, ഒരു കയ്യകൊണ്ട തന്റെ വലിയ മീശ പിടിച്ച തി
രിച്ച കൊണ്ട താനും ആലൊചനയായിരുന്നു. മന്ത്രിമാർ, തങ്ങളുടെ ആ
ലൊചന കഴിഞ്ഞ, മുഖത്തൊടുമുഖം എല്ലാവരും നൊക്കി, അവരിൽ അ
ധികം പ്രായം ചെന്ന ഒരാൾ എഴുനീറ്റു പറഞ്ഞു:- എനിക്ക തൊന്നി
യത ഞാൻ ഉണൎത്തിക്കാം. ഇവിടുന്ന അരുളിച്ചെയ്തതൊക്കെയും യഥാൎത്ഥ
മാണ. ഇത്ര നല്ല തക്കം നമുക്ക ഇനി ഒരിക്കൽ കിട്ടുവാൻ പ്രയാസം.
പക്ഷെ യാതൊരു കാരണവും കൂടാതെ നാം അങ്ങൊട്ട അതിക്രമിക്കാൻ
പൊകുന്നത അത്ര നല്ലതൊ എന്ന സംശയിക്കുന്നു. ഇവിടുത്തെ ഭാഗ്യം
കൊണ്ടും, യുദ്ധവൈദഗ്ദ്ധ്യം കൊണ്ടും ജയം കിട്ടുവാൻ എളുപ്പമാണ. എ
ന്നാൽ ഞങ്ങളുടെ സാമൎത്ഥ്യം പൊരായ്കയാലൊ, പ്രജകളുടെ ഭാഗ്യദൊഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/74&oldid=192853" എന്ന താളിൽനിന്ന് ശേഖരിച്ചത്