താൾ:CiXIV137.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

ലതയെ അതിന്ന മുമ്പിൽ ക ണ്ടിട്ടതന്നെയുണ്ടായിരുന്നതുമില്ല. അത
കൊണ്ട കാന്തിയെറിയ അവളുടെ ശരീരം, തടിൽപ്രഭ പൊലെ ക്ഷണ
മാത്രം കണ്ട കാണാതെയായപ്പൊൾ അത്യന്തം വിസ്മയിച്ചു. യൊഗീശ്വ
രൻ "തരക്കെടില്ല ഇങ്ങൊട്ട വരാം" എന്ന പറഞ്ഞ പിന്നെയും വിളി
ച്ചപ്പൊൾ കുന്ദലത വളരെ ശങ്കിച്ചുംകൊണ്ട പുറത്തെക്ക കടന്ന യൊഗീ
ശ്വരന്റെ അരികെ ചെൎന്ന നിന്ന പുതുതായി വന്നാളുടെ വെഷത്തെ
സൂക്ഷിച്ച നൊക്കി തുടങ്ങി. ലജ്ജ കൊണ്ട മുഖത്തെക്ക മാത്രം നൊക്കുവാൻ
കഴിഞ്ഞില്ല. രാമകിശൊരന്നും താരുണ്യം വൎദ്ധിക്കുകയാൽ യുവതി
യായ കുന്ദലതയുടെ മുഖത്തെക്ക നെരിട്ട നൊക്കുവാൻ കഴിയാതെ ഉന്ന
മ്രമുഖനായ്ക്കൊണ്ട ഇരുന്നതെയുള്ളൂ.

യൊഗീശ്വരൻ, "ഇദ്ദെഹം ഇന്ന മുതൽ എന്റെ ശിഷ്യനാവാൻ
നിശ്ചയിച്ചിരിക്കുന്നു. മെലാൽ നമ്മുടെ ഭവനത്തിൽ തന്നെയാണ
ഇദ്ദെഹത്തിന്ന സ്ഥിരവാസം. നമ്മുടെ ഭാഗ്യം കൊണ്ടാണ ഇങ്ങിനെ
ഒരാളെ കിട്ടുവാൻ സംഗതി വന്നത. രാമകിശൊരൻ എന്നാണ പെ
ര." എന്ന കുന്ദലതയൊടായിട്ട പറഞ്ഞു. പിന്നെ രാമകിശൊരനെ
നൊക്കി, "ഇവൾ എന്റെ പുത്രിയാണ ഇവളുടെ അമ്മ മരിച്ചിട്ട കു
റെ കാലമായി. അമ്മയെ ഇവൾക്ക ഓൎമ്മയുണ്ടൊ എന്ന തന്നെ സംശ
യമാണ. കുന്ദലത എന്നാണ പെര." എന്ന പറഞ്ഞപ്പൊൾ രാമകി
ശൊരൻ പണിപ്പെട്ട കുന്ദലതയുടെ മുഖത്തെക്ക ഒന്ന നൊക്കി ഉടനെ മു
ഖം താഴ്ത്തി. അപ്പൊഴാണ അവർ തമ്മിൽ മുഖത്തൊട മുഖം കണ്ടത.
രാമകിശൊരൻ കുന്ദലതയുടെ മുഖത്തെക്ക നൊക്കിയപ്പൊൾ തന്നെ ഗുരു
പുത്രിയാകയാൽ, വിനയത്തൊടുകൂടി അല്പം തല താഴ്ത്തി തന്റെ വണ
ക്കവും ബഹുമാനവും കാണിച്ചു. കുന്ദലത അത കഴിഞ്ഞ ഉടനെ
യൊഗീശ്വരന്റെ മുഖത്തെക്ക ഒന്ന നൊക്കി, താമസിയാതെ അകായി
ലെക്ക തന്നെ പൊവുകയും ചെയ്തു.

യൊഗീശ്വരൻ "ഇനി നമ്മുടെ ഗൃഹഭരണം ഒക്കെയും കഴിക്കുന്ന
വളായി പാൎവ്വതീ എന്നൊരു സ്ത്രീയുണ്ട അവളെ കണ്ടിരിക്കുന്നുവല്ലൊ.
അതും കൂടാതെ എനിക്ക ഒരു ഭൃത്യനും ഉണ്ട. അതാ ആ തൊട്ടത്തിൽ
പണിചെയ്യുന്നാവൻ തന്നെയാണ, രാമദാസൻ എന്നാണ അവന്റെ
പെര. അവനെ ഞാൻ ഇയ്യടെ ഒരു ദിക്കിലെക്ക അയച്ചിരുന്നു. ഇ
ന്നലെയാണ എത്തിയത." എന്ന പറഞ്ഞ രാമദാസനെ വിളിച്ചു. മൂ
ന്നാളുകളും കൂടി തൊട്ടത്തിൽ കുറെ നെരം നടന്നതിന്റെ ശെഷം യൊ
ഗീശ്വരനും ശിഷ്യനും കൂടി കുളിക്കുവാൻ പൊകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/60&oldid=192832" എന്ന താളിൽനിന്ന് ശേഖരിച്ചത്