താൾ:CiXIV137.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

ളിൽ ചിലരും ഒരുമിച്ചപൊയിട്ടുണ്ട" എന്ന ഒരു വെടൻ ഉത്തരം പറ
ഞ്ഞു. "ആയാൾക്ക അപകടം ഒന്നും വരില്ലായിരിക്കും" എന്ന ആ ചെറു
പ്പക്കാരനും പറഞ്ഞു. ഇങ്ങിനെ രണ്ടാളുകളും കൂടി പൊയ കുമാരൻ വ
രുന്നത കാത്തകൊണ്ടിരിക്കെ തെക്കനിന്ന അതിഘൊഷമായ ആൎപ്പും കൊ
ലാഹലവും കെൾക്കുമാറായി. ഉടനെ എല്ലാവരും കൂടി ആ ദിക്കിന്ന നെ
രിട്ട പാഞ്ഞു. ഇവരും അങ്ങൊട്ടു കുതിരയെ ഓടിച്ചു. അവിടെ വൃക്ഷ
ങ്ങൾ കുറഞ്ഞ നിരന്ന ഒരു സ്ഥലമുണ്ട. അതിന്റെ അങ്ങെ അറ്റത്ത
നിന്ന ഇവർ കാത്ത നിന്നിരുന്ന കുമാരൻ ജീനില്ലാത്ത ഒരു കുതിരപ്പു
റത്ത കയറി, അതികെമത്തിൽ പായിപ്പിക്കുന്നതും, അതിന്റെ പിന്നിൽ
തൊട്ടു തൊട്ടില്ല, എന്ന വിധത്തിൽ വലിയ ഒരു കൊമ്പനാന പിടിപ്പാ
നണയുന്നതും കണ്ടു. ആനക്ക ദ്വെഷ്യം സഹിക്കുന്നില്ല. ഉള്ള ശക്തി ഒക്കെ
യുമിട്ട മണ്ടുന്നുണ്ട. ആപൽക്കരമായ ആ അവസ്ഥ കണ്ടപ്പൊൾ അയ്യൊ!
എന്ന ശബ്ദം കണ്ട നിൽക്കുന്ന നൂറിൽ അധികം ആളുകളിൽനിന്ന ഒ
ന്നായിട്ട പുറപ്പെട്ടു. ആ ശബ്ദം പുറപ്പെടാനിടയുണ്ടായില്ല അപ്പൊഴെക്ക
തന്നെ എങ്ങിനെ എന്നറിയാതെ ആന പൊട്ടുന്നനവെ അവിടെനിന്ന,
എടത്തും വലത്തും ചുമട്ടിലെക്കും നൊക്കി വട്ടം തിരിഞ്ഞ തുടങ്ങി. അതി
ന്നിടയിൽ കുമാരൻ കുതിരയെ ഓടിച്ച ആനയെ വളരെ പിന്നിട്ടു.
അപ്പൊൾ ഹാ ഹാ ! എന്ന സന്തൊഷ സൂചകമായ ശബ്ദം കാണികളിൽ
നിന്ന പുറപ്പെട്ടു. ഉടനെ ജനങ്ങൽ എല്ലാവരും ഏകാഗ്രദൃഷ്ടികളായി,
ആന നിന്ന പൊവാൻ കാരണമെന്തെന്ന സൂക്ഷിച്ച നൊക്കിയപ്പൊൾ,
ഒരു വെടൻ ഓടുന്ന ആനയുടെ കാലിന്നിടക്കകടന്നുകൂടി, ഒരു കാലി
ന്മെൽ പറ്റി നിന്ന അതിന്മെൽ കൂത്തുന്നത കണ്ടു. കുമാരന്റെ പിന്നാലെ
പായുകയാൽ ആ ഉപദ്രവം ഏല്പിക്കുന്നത കുറെ നെരത്തെക്ക ആന അ
റിഞ്ഞില്ല. പിന്നെ വെദന സഹിക്കുവാൻ കഴിയാഞ്ഞപ്പൊൾ ആന കുമാ
രനെ ഉപെക്ഷിച്ച തന്റെ പുതിയ ശത്രുവിനെ പിടിപ്പാൻ ശ്രമിച്ച തു
ടങ്ങിയതാണെന്ന തെളിവായി. അത്ര കഠിനമായി ഉപദ്രവിക്കുന്ന ആ
ശത്രുവിനെ പിടി കിട്ടായ്കയാൽ, ആ വലിയ ജന്തുവിന്ന പ്രാന്തപിടിച്ച
കാണിക്കുന്ന ഗൊഷ്ഠികൾ കണ്ട, കാണികൾ സന്തൊഷിക്കുമ്പൊൾ, കാ
ലിന്നിടയിൽ പറ്റികൂടിയിരുന്ന വെടൻ വളരെ സാമൎത്ഥ്യത്തൊടുകൂടി
ഉരുണ്ട പിരണ്ട, ആനക്ക പിടിപ്പാൻ കിട്ടാതെ പാഞ്ഞൊഴിച്ചു അപ്പൊഴും
ജനങ്ങളിൽ നിന്ന സന്തൊഷ ശബ്ദം പുറപ്പെട്ടു. ഇനി ആന എങ്ങൊ
ട്ട പായുന്നുവൊ എന്നറിയാതെ എല്ലാവരും ഒന്ന നടുങ്ങി. അപ്പൊഴെ
ക്ക വെറൊരു വെടൻ ജീനി കൂടാതെ ഒരു കുതിരപ്പുറത്ത കയറി പൃഷ്ഠ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/25&oldid=192781" എന്ന താളിൽനിന്ന് ശേഖരിച്ചത്