താൾ:CiXIV137.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

സ്വാമിയെ ചെന്ന കാണാത്തതിന്റെ പരിഭവം തീൎക്കുകയൊ ചെയ്യെ
ണ്ടത എന്ന ആലൊചിച്ച നിന്റെ സ്വാമിയെ വഴിയെ അറിയിക്കാ
മെന്ന പറക.

ദൂതൻ: - ഇവിടുത്തെ തീൎച്ചയായ മറുപടി അറിഞ്ഞല്ലാതെ മട
ങ്ങിച്ചെല്ലെരുതെന്നാണ എന്റെ സ്വാമിയുടെ കല്പന. പക്ഷെ ആലൊ
ചന കഴിയുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കാം.

കൃതവീൎയ്യൻ:- എന്നാൽ ൟ പറഞ്ഞത രണ്ടും ഉണ്ടാവില്ലെന്ന
നിന്റെ സ്വാമിയൊടറിയിക്ക.

"ദൂതൻ വളരെ കാലത്തൊളം സമാധാനമായി കഴിഞ്ഞ വന്നി
രുന്ന ൟ രാജ്യങ്ങൾ തമ്മിൽ കലഹങ്ങൾ തുടങ്ങുവാനും വളരെ വീര
ന്മാർ നശിക്കുവാനും കാരണമാകുന്ന ൟ മറുപടി കൊണ്ടുപൊകുവാൻ
എനിക്ക സംഗതി വന്നത വിചാരിച്ച വളരെ വ്യസനമുണ്ട. മറുപടി
ഭെദപ്പെടുത്തുവാൻ ഭാവമില്ലാത്ത പക്ഷം ഇത തന്നെ കൊണ്ടുപൊവുക
യല്ലാതെ നിവൃത്തിയില്ലെല്ലൊ" എന്ന പറഞ്ഞു. കുന്തളെശൻ അത
കെട്ടൂ എന്ന തന്നെ ഭാവിച്ചില്ല. പറഞ്ഞത ഇളക്കുകയില്ലെന്ന മനസ്സി
ലാവുകയാൽ ദൂതൻ, യാത്ര പറയുന്ന മാതിരിയിൽ രാജാവിനെയും
മന്ത്രിമാരെയും ഒന്ന നൊക്കി, രാജസഭയിൽനിന്ന ഇറങ്ങി, അപ്പൊൾ
തന്നെ കുതിരപ്പുറത്ത കയറി പൊവുകയും ചെയ്തു.

൧൩-ാം അദ്ധ്യായം.

ദുഃഖ നിവാരണം.


പ്രതാപചന്ദ്രന്ന പട്ടം കിട്ടിയതിൽ പിന്നെ അദ്ദെഹം മിക്കവാറും
എല്ലാ ദിവസങ്ങളിലും, രാജസഭയിൽ ചെന്ന കുറെ നെരം ഇരുന്ന
പ്രജകളുടെ ഹരജികളെ സ്വീകരിക്കുകയും, മറുപടി കല്പിക്കുകയും,
മറ്റും അവരുടെ യൊഗക്ഷെമത്തിന്ന വെണ്ടി പല കാൎയ്യങ്ങളും ആലൊ
ചിക്കുന്നതിന്നും പുറമെ, ആലൊചന സഭയിൽ ചെന്ന അവിടെ കഴി
യുന്ന കാൎയ്യങ്ങളെയും അറിയുക പതിവായിരുന്നു. ആ ആലൊചന
സഭയിൽ പ്രധാന മന്ത്രി ഒഴികെ ശെഷമുള്ളവർ മിക്കപെരും ചെറുപ്പ
ക്കാരും കാൎയ്യങ്ങളിൽ പഴക്കം കുറഞ്ഞവരും, പ്രതാപചന്ദ്രന്റെ കുട്ടിക്കാ
ലത്തെ പരിചയക്കാരാണെന്നുള്ള ഒരു ഗുണം ഒഴികെ, വിശെഷിച്ച
യൊഗ്യതയില്ലാത്തവരുമാണ. മുഖ്യമായ രാജ്യകാൎയ്യങ്ങൾ വല്ലതും ആലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/79&oldid=192863" എന്ന താളിൽനിന്ന് ശേഖരിച്ചത്