താൾ:CiXIV137.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 122 —

രാജപത്നിയായിക്കാണെണമെന്ന തന്നെ ആഗ്രഹമുണ്ടെന്നവരികിൽ,
ഇനി ജ്യെഷ്ഠനെ ഒരു രാജാവാക്കുകയല്ലാതെ ഒരു നിൎവ്വാഹവുമില്ല.

പ്രതാപചന്ദ്രൻ. വിസ്മയത്തൊടുകൂടി "അത എന്ത കൊണ്ട?"
എന്ന ചൊദിച്ചു.

സ്വൎണ്ണമയി :- കുന്ദലതാ ജ്യെഷ്ഠനെ വരിച്ചിരിക്കുന്നു. അത അ
വർ വില്വാദ്രിയുടെ മുകളിൽനിന്ന തന്നെ കഴിച്ചിരിക്കുന്നുപൊൽ.
ഇനി അവരുടെ അന്തൎഗ്ഗതം അറിഞ്ഞ, കല്യാണം നിശ്ചയിച്ചിട്ടില്ലെ
ങ്കിൽ, കുന്ദലത തന്നെ രാജാവിനൊട പറയുവാൻ നിശ്ചയിച്ചിരിക്കു
ന്നൂ എന്നും, അവൾ തന്നെയാണ എന്നൊട പറഞ്ഞത.

പ്രതാപചന്ദ്രൻ. അത കെട്ട ഉടനെ കുന്ദലതയെ ചെന്ന കണ്ട
വിവരം ഒക്കെയും ചൊതിച്ചറിഞ്ഞ, അധികം താമസിയാതെ തന്റെ
സൊദരിയുടെ മനൊരഥം അച്ശനെയും അറിയിച്ചു.

രാജാവ. ഇത ഞാൻ ഒട്ടും ഓൎത്തില്ല. താമസിയാതെ കുന്ദലത
ക്ക സ്വയംബരം നിശ്ചയിക്കെണമെന്നായിരുന്നൂ എന്റെ മനൊരാജ്യം.
അത ഒന്നും കൂടാതെ കഴിഞ്ഞു. രാജകന്യകമാൎക്ക രാജകുമാരന്മാരാരെ
ങ്കിലും വെണമെന്ന തന്നെയായിരിക്കും അധികം ജനങ്ങളുടെ അഭിപ്രാ
യം. അത ബഹുമാനവും സമീപമുള്ള രാജാക്കന്മാരുടെ മൈത്രിയും
കാംക്ഷിച്ചാണ. നമുക്ക അവരല്ലൊവരുടെയും മൈത്രിയെക്കാൾ, ൟ മന്ത്രി
പ്രവീരന്മാരുടെ മൈത്രിതന്നെയാണ അധികം വലുതായിട്ടുള്ളത. എന്ന
തന്നെയുമല്ലാ താരാനാഥനെപ്പൊലെ ഇത്ര പൌരുഷവും, ഓജസ്സും ബുദ്ധി
ശക്തിയും മറ്റും ഗുണങ്ങളും തികഞ്ഞിട്ടുള്ള രാജകുമാരന്മാർ വളരെ ദുർ
ലഭവുമാണ. അതകൊണ്ട ൟ ശുഭകമ്മൎത്തിന്ന ഒട്ടും താമസിക്കരുത"
എന്ന പറഞ്ഞ കുന്ദലതയെയും താരാനാഥനെയും ആളെ അയച്ച വരു
ത്തി, ഏറ്റവും സന്തൊഷത്തൊടുകൂടി തന്റെ അനുജ്ഞയെയും ആശിസ്സും
നല്കി. കപിലനാഥനെയും വിവരം അറിയിച്ചു. കപിലനാഥന്ന
ആ സംയൊഗം സംഭവിക്കുമെന്ന തീൎച്ചണ്ടായിരുന്നൂ എങ്കിലും, വിവാ
ഹം നിശ്ചയിച്ചൂ എന്നറിഞ്ഞപ്പൊൾ വളരെ പ്രമൊദമുണ്ടായി. കാല
താമസം കൂടാതെ അഘൊരനാഥൻ വളരെ ജാഗ്രതയൊടുകൂടി രാജാവി
ന്റെ കല്പനപ്രകാരം കുന്ദലതയുടെ വിവാഹൊത്സവത്തിന്ന ഒരുക്കുകൾ
കൂട്ടിത്തുടങ്ങി. കലിംഗരാജ്യത്തെ പ്രഭുക്കന്മാരും നാടുവാഴികളും, പട
നായകന്മാരും സ്ഥാനികളും ആയ വളരെ ആളുകൾ കല്യാണത്തിന്ന
വെണ്ടുന്ന ഓരൊ സംഭാരങ്ങളൊടു കൂടി എത്തിത്തുടങ്ങി. കുന്ദലതയുടെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/130&oldid=192920" എന്ന താളിൽനിന്ന് ശേഖരിച്ചത്