താൾ:CiXIV137.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

പിന്നെയും ചിലെടങ്ങളിൽ സഞ്ചരിച്ച സന്ധ്യക്ക മുമ്പെ ഗൃഹത്തിലെക്ക
മടങ്ങുകയും ചെയ്തു.

പിറ്റെ ദിവസം നടക്കുവാൻ പതിവായിട്ട പൊകുന്ന നെരമായ
പ്പൊഴെക്ക നല്ലവയാണെന്ന യൊഗീശ്വരൻ പറഞ്ഞ രണ്ട കുതിരകളെ
യും കൊണ്ട രാമദാസൻ എത്തി. അപ്പൊഴെക്ക രാമകിശൊരൻ ഒട്ടും
താമസിയാതെ ഉത്സാഹത്തൊടുകൂടി ഒന്നിനെ ചെന്ന പിടിച്ച പുറത്ത
കയറി അല്പം നടത്തിയ ശെഷം യൊഗീശ്വരനൊട വളരെ വിസ്മയ
ത്തൊടും കൂടി "ഇവയെ നമുക്ക എങ്ങിനെ കിട്ടി?" എന്ന ചൊദിച്ചു.

യൊഗീശ്വരൻ "ൟ കുതിരകളെ നമുക്കായിട്ട ഇന്ന ചന്തയിൽ
നിന്ന വാങ്ങി. രാമകിശൊരന്ന ഇങ്ങിനെ ഒന്നിന്മെൽ താല്പൎയ്യം
ഉണ്ടെന്നറിഞ്ഞാൽ എന്റെ അരിഷ്ടിച്ച സമ്പാദിച്ച പണം കൊണ്ടെങ്കി
ലും വാങ്ങുകയെന്നല്ലെ വരികയുള്ളൂ" "എന്തായി വില" എന്ന പി
ന്നെ രാമദാസനൊട ചൊദിച്ചു.

രാമദാസൻ, "ചുവന്നതിന്ന ഒരു നൂറ പണവും മറ്റെതിന്നതൊ
ണ്ണൂറ പണവും കൊടുത്തൂ" എന്ന പറഞ്ഞു.

രാമകിശൊൻ:- കഷ്ടം' ഞാൻ പ്രിയം ഭാവിക്കുകകൊണ്ടല്ലെ
അങ്ങെക്ക ൟ പണമൊക്കെയും വെറുതെ ചിലവായത? നമ്മെപ്പൊലെ
യുള്ളവൎക്ക ഇത്ര പണം സമ്പാദിപ്പാൻ എത്ര കാലം വെണം?. എന്റെ
അല്പനെരത്തെ സന്തൊഷത്തിന്ന വെണ്ടി ഇത്ര വളരെ ദ്രവ്യം ചിലവാ
യല്ലൊ. ഞാൻ വ്യസനിക്കുന്നു.

യൊഗീശ്വരൻ, ൟ ദ്രവ്യം വെറുതെ പൊയ്പൊയാൽ തന്നെ ന
മുക്ക അധികം വ്യസനിക്കെണ്ടതില്ലെല്ലൊ. ദ്രവ്യംകൊണ്ട നമുക്ക മറ്റെ
ന്തൊരു കൎത്തവ്യമാണുള്ളത? ഇങ്ങിനെ നമുക്ക വിനൊദത്തിന്ന വെണ്ടി
കുറെ ചിലവചെയ്തത വ്യൎത്ഥമായി എന്ന എനിക്ക തൊന്നുന്നില്ല. ആ
യതകൊണ്ട അവയെ വെണ്ടതപൊലെ രക്ഷിച്ച ഉപയൊഗപ്പെടുത്തി
ക്കൊള്ളുകെ വെണ്ടു. ദ്രവ്യത്തെക്കുറിച്ച യാതൊന്നും ചിന്തിക്കെണ്ട.

രാമകിശൊരൻ:- യൊഗീശ്വരന്ന തന്നെക്കുറിച്ചുള്ള ആന്തരമാ
യ സ്നെഹത്തെ വിചാരിച്ച സന്തൊഷിച്ച, താമസിയാതെ, തന്റെ കു
തിരയെ പുറത്തെക്ക പായിപ്പിക്കുവാൻ തുടങ്ങിയപ്പൊൾ യൊഗീശ്വരൻ.
"ചെറുപ്പകാലത്ത കുതിരപ്പുറത്ത കയറുവാൻ ഞാനും ശീലിച്ചിട്ടുണ്ടാ
യിരുന്നു; അത ഒക്കെയും മറന്നുവൊ എന്ന നൊക്കട്ടെ" എന്ന പറഞ്ഞ
മറ്റെ കുതിരയുടെ പുറത്ത താനും കയറി. "ഇത്ര സാത്വീകഗുണം തിക
ഞ്ഞിരിക്കുന്ന ഇദ്ദെഹത്തിന്ന ൟ വകകളിലെക്കും പരിചയമുള്ളത
ആശ്ചൎയ്യം" എന്ന രാമകിശൊരൻ വിചാരിച്ചു. രണ്ടാളുകളും കൂടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/64&oldid=192836" എന്ന താളിൽനിന്ന് ശേഖരിച്ചത്