താൾ:CiXIV137.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

ത്തിന്നുള്ളിൽ ഇത്ര ഗ്രഹണങ്ങൾ ഉണ്ടാകുമെന്നും ഇന്ന സമയത്ത എന്നും
ഇപ്പൊൾ തന്നെ വെണമെങ്കിൽ ഗണിക്കാം. അതിന്ന ൟഷൽ ഭെദം
പൊലും വരികയില്ലതാനും.

ഇതുപൊലെ പല ദുൎഘടങ്ങളും ഭിന്നാഭിപ്രായങ്ങളും ഉള്ള സംഗ
തികളിൽ, യൊഗീശ്വരൻ ചിലപ്പൊൾ രാമകിശൊരൻ പറയുന്ന അഭി
പ്രായത്തിന്ന വിരൊധമായ അഭിപ്രായം പറഞ്ഞ, ചില ന്യായങ്ങളെ
ക്കൊണ്ട അതിനെ പിൻതാങ്ങി കുറെ നെരം വാദിച്ചശെഷം ഓരൊരു
ടെ വാദത്തിന്റെ സാമൎത്ഥ്യത്തെയും ന്യൂനതകളെയും കാണിച്ചും,
മറ്റും പല പ്രകാരത്തിലും രാമകിശൊരന്റെ ലൊകവ്യുല്പത്തിയെ ശു
ദ്ധിവരുത്തുകയും വാക്സാമൎത്ഥ്യത്തെ പ്രബലപ്പെടുത്തുകയും, മതികമലത്തെ
വികസിപ്പിക്കുകയും ക്ഷമ, ഔദാൎയ്യം, ദയ, മുതലായ ഗുണങ്ങളെ വൎദ്ധി
പ്പിക്കുകയും, ഉപദെശം കൊണ്ട മനസ്സിന്റെ മാലിന്യത്തെ പ്രക്ഷാളനം
ചെയ്കയും ചെയ്തുകൊണ്ടിരുന്നു.

അങ്ങിനെയിരിക്കുന്ന കാലം ഒരു ദിവസം, വ്യായാമം ഒന്നും ഇല്ലാ
ത്തതിനാൽ രാമകിശൊരന്റെ ശരീരത്തിന്ന അല്പം കെടുതലുണ്ടെന്ന
യൊഗീശ്വരൻ അറിഞ്ഞ, ദിവസെന പുറത്തെക്ക നടക്കാൻ പൊവുക
പതിവായി. മിക്ക ദിവസവും ധൎമ്മപുരിയിൽ ചെല്ലും. ഒരു ദിവസം ധ
ൎമ്മപുരിയിൽ ചെന്നിരിക്കുമ്പൊൾ രണ്ട നാല അശ്വങ്ങളെ ചന്തയിലെ
ക്ക കൊണ്ടുപൊകുന്നത കണ്ടു.

രാമകിശൊരൻ:- അശ്വം അത്യുത്തമമായ മൃഗം, മനുഷ്യന്ന ഇതി
ലധികം നല്ലവാഹനം കിട്ടുവാൻ പ്രയാസമാണ.

യൊഗീശ്വരൻ:- അശ്വത്തിന്റെ ലക്ഷണങ്ങൾ അറിയാമൊ?

രാമകിശൊരൻ:-എനിക്കഅറിഞ്ഞകൂടാ. എന്നാൽ ശീലഗുണമുള്ള
ഒരു അശ്വത്തെ കിട്ടിയാൽ തരക്കെട കൂടാതെ പുറത്ത കയറി ഓടിക്കാം.

യൊഗീശ്വരൻ, "അശ്വങ്ങളുടെ ലക്ഷണം അറിയെണ്ടത ആവ
ശ്യമാണെ"ന്ന പറഞ്ഞ, അശ്വങ്ങളെ നിൎത്തീട്ടുള്ളെടത്ത ചെന്ന, അതി
നെക്കുറിച്ച കുറച്ച രാമകിശൊരന്ന ദൃഷ്ടാന്തസഹിതം പറഞ്ഞു കൊടു
ത്തു. "ൟ കുതിരകളിൽ രണ്ടെണ്ണം അധികം ദൂഷ്യമില്ല. പ്രായവും ചെറു
പ്പമാണ" എന്നു പറഞ്ഞു.

രാമകിശൊരൻ:- ഒന്നിനെ വാങ്ങിയാൽ നമുക്ക വ്യായാമത്തിന്ന
വളരെ ഉപകാരമായിരുന്നു. നമ്മെപ്പൊലെ നിൎദ്ധനന്മാരായുള്ളവൎക്ക
അശ്വത്തെ വാങ്ങുവാനും മറ്റും സാധിക്കുന്നതല്ലെല്ലൊ.

യൊഗീശ്വരൻ അവയുടെ വില ചൊദിച്ചു. രണ്ടാളുകളും കൂടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/63&oldid=192835" എന്ന താളിൽനിന്ന് ശേഖരിച്ചത്