താൾ:CiXIV137.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

വണ്ണം വാത്സല്യത്തൊടു കൂടി നൊക്കി വളൎത്തുവാൻ എല്ലാം കൊണ്ടും അ
ഘൊരനാഥനെപ്പൊലെ ആരും തരമാവില്ലെന്നവെച്ച, അവരെ അദ്ദെ
ഹത്തെ പ്രത്യെകം ഭരമെല്പിച്ചകൊടുക്കുകയും ചെയ്തു. എന്ന തന്നെയ
ല്ലാ രാജാവ കൂടക്കൂടെ, അവരെ ആളെ അയച്ച വരുത്തി അവൎക്ക വെ
ണ്ടുന്നതിനെ ഒക്കയും അന്വെഷിക്കുകയും ചെയ്യും. കുട്ടിക്കാലത്ത അവരു
ടെ സഖാവായിരുന്നു. രണ്ട സംവത്സരത്തിന്നിപ്പുറമാണ അവർ അ
ഘൊരനാഥൻ ഒരുമിച്ച ഉദ്യാന ഭവനത്തിലെക്ക പാൎപ്പ മാറ്റിയത.
അഘൊരനാഥന്റെ ഭാൎയ്യ മുപ്പതിൽ അധികം വയസ്സായിട്ടും പ്രസവി
ച്ചിട്ടുണ്ടായിരുന്നില്ല. ആയതകൊണ്ട ആ സ്ത്രീ താരാനാഥനെയും സ്വ
ൎണ്ണമയീ ദെവിയെയും വളരെ സ്നെഹത്തൊടുകൂടി തന്റെ സ്വന്തം മക്ക
ളെപ്പൊലെ രക്ഷിച്ചു പൊരുന്നതുമുണ്ട: ഇങ്ങിനെയാണ ചന്ദനൊ
ദ്യാനത്തിന്റെയും, അതിൽ പാൎത്തവരുന്ന ആളുകളുടെയും വൃത്താന്തം.

൫-ാം അദ്ധ്യായം.

രാജകുമാരൻ.

അഘൊരനാഥന്റെ ഒരുമിച്ച നായാട്ടിന്ന വന്നിരുന്ന മറ്റെ ചെ
റുപ്പക്കാരൻ ചിത്രരഥൻ എന്നു പെരായ കലിംഗ മഹാരാജാവവർകളു
ടെ സീമന്തപുത്രനാണ. പ്രതാപചന്ദ്രനെന്നാണ പെര. മഹാരാജാവി
ന്ന രണ്ട പുത്രിമാർ കൂടി ഉണ്ടായിരുന്നു. പ്രതാപചന്ദ്രന്റെ ജ്യെഷ്ടത്തി
യായിരുന്ന ഒരു പുത്രിയെ വെറൊരു രാജ്യത്തെക്ക വെട്ടകൊണ്ട പൊ
യി, പട്ടമഹിഷിയായി കുറെകാലം ഇരുന്ന സന്തതിയുണ്ടാവാതെ മരി
ച്ചപൊയി. പ്രതാപചന്ദ്രന്റെ അനുജത്തിയായി അതിസുന്ദരിയായ ഒരു
കന്യകയും ഉണ്ടായിരുന്നു. ആ കന്യകയെ വളരെ ചെറുപ്പത്തിൽ കള്ള
ന്മാർ എടുത്തുകൊണ്ടുപൊയി, ആഭരണങ്ങൾ തസ്കരിച്ച കാട്ടിൽ എങ്ങാ
ണ്ടെരെടത്തവെച്ച കൊന്നിരിക്കുന്നുവത്രെ. കള്ളന്മാരെ തുമ്പുണ്ടാക്കുവാ
ൻ വളരെ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. രാജകന്യകയുടെ ശരീരസൌഭാ
ഗ്യം കണ്ട കൌതുകപ്പെട്ട, ഇവൾ ഭൂമിയിൽ ഇരിക്കെണ്ടുന്നവളല്ലെന്ന
വെച്ച യക്ഷന്മാരൊ കിന്നരന്മാരൊ കൊണ്ടുപൊയതായിരിക്കെണം, എ
ന്ന ബുദ്ധിമാന്മാരായ ചില ദൈവജ്ഞന്മാർ തീൎച്ച പറയുകയും ചെയ്തിട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/31&oldid=192789" എന്ന താളിൽനിന്ന് ശേഖരിച്ചത്